'പിറകിൽ നിന്ന് കുത്തുന്നു' റോൺസണിന്റെ ഗെയിം പ്ലാൻ വലിച്ചുകീറി ബ്ലെസ്ലി, വിശ്വസിക്കാനാവാതെ റിയാസും വിനയിയും!
ബിഗ് ബോസ് സീസൺ ഫോറിൽ ആർക്കും പിടികൊടുക്കാത്ത ഗെയിം പ്ലാനുമായി മത്സരിക്കുന്ന വ്യക്തിയാണ് റോൺസൺ വിൻസെന്റ്. വീട്ടിലുള്ളവരും പുറത്തിരുന്ന് എപ്പിസോഡുകൾ കാണുന്ന പ്രേക്ഷകരും നിരന്തരം ചോദിക്കുന്ന ചോദ്യങ്ങളിൽ ഒന്നാണ് എന്തുകൊണ്ടാണ് റോൺസൺ ഒന്നിലും ഇടപെടാതെയും അഭിപ്രായങ്ങൾ പറയാതെയും മറ്റുള്ളവരുടെ കാലുപിടിച്ചും ഗെയിം കളിക്കുന്നതെന്ന്.
അപ്പോഴും റോബിൻ, ബ്ലെസ്ലി, ദിൽഷ തുടങ്ങിയവരെല്ലാം റോൺസണിന്റെ സെയ്ഫ് ഗെയിം മുഖം തുറന്ന് കാട്ടിയിരുന്നു. പക്ഷെ റിയാസോ സൂരജോ വിനയിയോ ഒന്നും അത് വിശ്വസിക്കാൻ തയ്യാറായിരുന്നില്ല.
അതെല്ലാം റോൺസണിന്റെ സ്ട്രാറ്റർജിയായിരിക്കാം ആരും കുറ്റപ്പെടുത്തേണ്ടതില്ലെന്നായിരുന്നു മറ്റുള്ള മത്സരാർഥികൾ പറഞ്ഞത്.
ഗെയിം കളിക്കുന്നതിന് ഒപ്പം പിറകിൽ നിന്നുള്ള കുത്തിതിരുപ്പുകൾ റോൺസൺ സ്ഥിരമായി ചെയ്യാറുണ്ട്. അതുപോലെ തന്നെ പെരുമാറ്റത്തിൽ സൗമത്യയും നന്മയുമുണ്ടെന്ന് കാണിക്കാനും റോൺസൺ ശ്രമിക്കുന്നത് എപ്പിസോഡുകളിൽ നിന്ന് വ്യക്തമാണ്.
അതേസമയം റോൺസണിനെ അടുത്ത് മനസിലാക്കിയ വിലയിരുത്തിയ ബ്ലെസ്ലി പതിമൂന്നാം ആഴ്ചയിലേക്ക് കടക്കുന്നതിന്റെ ഭാഗമായി പുതിയ മൈൻഡ് ഗെയിം വീട്ടിലെ പുരുഷ മത്സരാർഥികൾക്ക് ഇടയിൽ ഇറക്കിയിരിക്കുകയാണ്.
റോൺസണിന്റെ കള്ളത്തരങ്ങൾ റോൺസണിന്റെ മുമ്പിൽ വെച്ച് റിയാസിനോടും വിനയിയോടും സൂരജിനോടും ബ്ലെസ്ലി വെളിപ്പെടുത്തി.

പിറകിൽ നിന്ന് കുത്തുന്ന റോൺസണിന്റെ ഗെയിം പ്ലാൻ വലിച്ചുകീറുക എന്ന ഉദ്ദേശം വളരെ സാമർഥ്യത്തോടെ ബ്ലെസ്ലി നടപ്പിലാക്കി. ഒന്നും മറുപടി പറയാനാകാതെ അന്തംവിട്ട് ഇരിക്കാൻ മാത്രമെ റോൺസണിന് സാധിച്ചുള്ളൂ.
'ഞാൻ നന്മയില്ലാത്തവനാണ്, എനിക്ക് സമൂഹത്തിന്ന ഒന്നും കൊടുക്കാനില്ല എന്നെല്ലാം റോൺസൺ ഇടയ്ക്കിടെ വീട്ടിൽ പറയാറുണ്ട്. അതേസമയം പതുക്കെ പോയി ലക്ഷ്മിപ്രിയ അടക്കമുള്ളവരെ ആശ്വസിപ്പിക്കുകയും ചെയ്യും റോൺസൺ.'
'കഴിഞ്ഞ ദിവസം റിയാസുമായി വഴക്ക് കൂടിയ ലക്ഷ്മിപ്രിയയെ റോൺസൺ തണ്ണിമത്തൻ കൊടുത്ത് ആശ്വസിപ്പിച്ചിരുന്നു. ഇങ്ങനെയെല്ലാം റോൺസൺ ചെയ്യുമ്പോൾ സ്വയം പുകഴ്ത്താൻ ഇഷ്ടപ്പെടാത്ത വ്യക്തിക്ക് വോട്ടിങ് അവസാന ദിവസങ്ങളിൽ കേറി കേറിപ്പോകും. ഇങ്ങനെ പോയാൽ റോൺസൺ പുഷ്പം പോലെ ഗെയിം ജയിക്കും.'

'റോബിൻ പക്ഷെ റോൺസണിനെപ്പോലെയായിരുന്നില്ല. അയാൾ ചെയ്യാൻ പോകുന്നത് മുൻകൂട്ടി പറഞ്ഞിരുന്നു. അത് മാത്രമെ ചെയ്തിട്ടുമുള്ളൂ. റോൺസൺ ചില രാഷ്ട്രീയക്കാർ വോട്ട് പിടിക്കുന്ന രീതിയാണ് ഇപ്പോൾ ഇവിടെ പരീക്ഷിക്കുന്നത്.'
'അത് കൂടെ നടക്കുന്ന സൂരജിനോ റിയാസിനോ വിനയിക്കോ മനസിലായിട്ടില്ല. അതുകൊണ്ട് അവസാനഘട്ടമാകുമ്പോൾ റോൺസൺ മുകളിലോട്ടും നിങ്ങൾ താഴോട്ടും പോകും. പല മത്സരാർഥികളും മുമ്പ് പരീക്ഷിച്ചിട്ടുള്ള ഗെയിം കൂടിയാണ് റോൺസൺ ഇപ്പോൾ കളിക്കുന്നത്.'
ഞാൻ അടക്കമുള്ള മത്സരാർഥികൾ റിസ്ക്കിലാണ് ഗെയിം കളിക്കുന്നത്. റോൺസണിന് പക്ഷെ അതില്ല' എന്നാണ് ബ്ലെസ്ലി റോൺസണിനെ കുറിച്ച് അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തുക്കളോട് പറഞ്ഞത്. ഇതോടെ വിനയ്, റിയാസ്, സൂരജ് എന്നിവരെല്ലാം അത്ഭുതപ്പെട്ടു.

കൂടെ നടന്ന് റോൺസൺ പണിഞ്ഞത് മനസിലാക്കിയപ്പോഴുള്ള ഞെട്ടലായിരുന്നു എല്ലാവർക്കും. സുഹൃത്തുക്കൾക്കിടയിൽ തീപ്പൊരി വിതറി ബ്ലെസ്ലി സ്ഥലം കാലിയാക്കി. ബ്ലെസ്ലി പോയശേഷം റിയാസ് അടക്കമുള്ളവർ റോൺസണിനെ ചോദ്യം ചെയ്തു.
അപ്പോഴെല്ലാം മറുപടി പറയാൻ തപ്പുകയായിരുന്നു റോൺസൺ. റോൺസൺ തങ്ങളെ പുറകിൽ നിന്ന് കുത്തുകയായിരുന്നു അല്ലേയെന്നാണ് വിനയിയും റിയാസും ഒരേ സ്വരത്തിൽ ചോദിച്ചത്.
ഇനി ഇവരുടെ സൗഹൃദവും ഗെയിമുകളും എങ്ങനെ മുന്നോട്ട് പോകുന്നുവെന്ന് കണ്ടറിയണം. റിയാസിന് പോലും ബ്ലെസ്ലിയുടെ വെളിപ്പെടുത്തലുകൾ വലിയ ആഘാതം ഉണ്ടാക്കിയിരുന്നു. ഞങ്ങളോട് റോൺസൺ ഇങ്ങനെ ചെയ്യുമെന്ന് കരുതിയിരുന്നില്ലെന്നും വിനയ് പറയുന്നുണ്ടായിരുന്നു.


Click it and Unblock the Notifications