For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദില്‍ഷയുടെ കാല് പിടിച്ച് മാപ്പ് പറഞ്ഞ ബ്ലെസ്ലി; സിനിമയിലെ രണ്ട് വില്ലന്‍ കഥാപാത്രവുമായി സാമ്യമുണ്ടെന്ന് ആരാധകർ

  |

  ഗ്രാന്‍ഡ് ഫിനാലെയ്ക്ക് വന്ന മത്സരാര്‍ഥികള്‍ എല്ലാവരും ബിഗ് ബോസ് ഹൗസിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. അകത്ത് വന്നതിന് ശേഷം മത്സരാര്‍ഥികളെല്ലാവരും അവര്‍ക്കിഷ്ടപ്പെട്ടവരുമായി സൗഹൃദത്തിലായി. എന്നാല്‍ ജാസ്മിന്‍, റോബിന്‍ തുടങ്ങിയവരെല്ലാം ബ്ലെസ്ലിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായിട്ടാണ് എത്തിയത്. തെണ്ടിത്തരം കാണിക്കരുതെന്നാണ് ജാസ്മിന്‍ ബ്ലെസ്ലിയോട് പറഞ്ഞത്. മാത്രമല്ല ആ വീട്ടിലേക്ക് തിരിച്ച് വന്നവരെല്ലാം ബ്ലെസ്ലിയോടുള്ള എതിർപ്പ് കാണിച്ച് തുടങ്ങഇ.

  നമ്മളെ സ്‌നേഹിക്കുന്നവരെ വേദനിപ്പിക്കാന്‍ നില്‍ക്കരുതെന്ന മുന്നറിയിപ്പ് റോബിനും നല്‍കി. ഇതോടെ ദില്‍ഷയോട് തനിക്ക് തോന്നിയ പ്രണയം പുറത്ത് നെഗറ്റീവായി മാറിയതായി ബ്ലെസ്ലിയ്ക്ക് തോന്നി. എല്ലാവരില്‍ നിന്നും ഒറ്റപ്പെട്ടുവെന്ന് തോന്നിയതോടെ ബ്ലെസ്ലി ദില്‍ഷയോട് കാല്‍പിടിച്ച് മാപ്പ് പറഞ്ഞിരിക്കുകയാണ്. എന്നാല്‍ സിനിമയിലെ ചില കഥാപാത്രങ്ങളുമായി ഈ മുഹൂര്‍ത്തത്തിന് സാമ്യമുണ്ടെന്നാണ് ആരാധകര്‍ ചൂണ്ടി കാണിക്കുന്നത്.

  'ബ്ലെസ്ലി ദില്‍ഷയോട് താന്‍ ചെയ്ത 'തെറ്റുകള്‍' ഏറ്റ് പറഞ്ഞ് മാപ്പ് പറയുന്നതും അതിനെ തുടര്‍ന്നുണ്ടായ സഹതാപ തരംഗവും അങ്ങിങ്ങായി അലയടിച്ച് കൊണ്ടിരിക്കുകയാണ്. എന്നാല്‍ എന്താണവിടെ സത്യത്തില്‍ സംഭവിച്ചതെന്ന് മനസ്സിലാവുന്ന ഭാഷയില്‍ പറയാമെന്നാണ് ഒരു ആരാധകന്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.

  Also Read: ഭര്‍ത്താവ് കാമുകിയുടെ കൂടെ പ്രണയിച്ച് അഭിനയിക്കുന്നു; സിനിമ കണ്ട് അന്ന് ജയ ബച്ചന്‍ കരഞ്ഞിരുന്നെന്ന് നടി രേഖ

  പാണ്ടിപ്പട, ഗില്ലി മുതലായ സിനിമകളില്‍ പ്രകാശ് രാജ് അവതരിപ്പിച്ച പാണ്ടിദുരൈ, മുത്തുപ്പാണ്ടി എന്നീ കഥാപാത്രങ്ങളുമായിട്ടാണ് ബ്ലെസ്ലിയെ സാമ്യപ്പെടുത്തിയിരിക്കുന്നത്. ഈ രണ്ട് സിിനിമയിലുടനീളം, തന്നെ ഇഷ്ടമല്ലെന്ന് പല തവണ വ്യക്തമാക്കിയ ഒരാളെ പിന്നാലെ നടന്ന് ശല്യം ചെയ്യുന്നതാണ് മുകളില്‍ പരാമര്‍ശിച്ച രണ്ട് കഥാപാത്രങ്ങളുടെയും പൊതുസ്വഭാവം. ഇന്നല ആ കണ്‍ഫഷന്‍ സംഭവിക്കുന്നത് വരെയും ബ്ലെസ്ലിയും അങ്ങനെയായിരുന്നു.

  Also Read: ആദ്യം എന്റെ മരുമകളായി, ഇപ്പോള്‍ അവള്‍ അമ്മയായി; മൃദുലയ്ക്കു യുവയ്ക്കും ആശംസകള്‍ അറിയിച്ച് ഉമ നായര്‍

  കഥാന്ത്യത്തില്‍ തെറ്റുകള്‍ മനസിലാക്കി ഏറ്റ് പറഞ്ഞ് മാനസാന്തരം സംഭവിക്കുന്ന പാണ്ടിദുരൈ ആവുമോ അതോ അവസാന നിമിഷം വരെയും ചെയ്ത് കൂട്ടിയതൊക്കെയും അംഗീകരിക്കാതെ മരണം ഏറ്റ് വാങ്ങിയ മുത്തുപ്പാണ്ടിയാവുമോ എന്നതായിരുന്നു കണ്‍ഫ്യൂഷന്‍.

  എന്തായാലും ക്ലൈമാക്‌സിലെങ്കിലും ബ്ലെസ്ലി കാര്യങ്ങളുടെ കിടപ്പ് വശം മനസിലാക്കി പാണ്ടിദുരൈ ആയതില്‍ സന്തോഷം. പാണ്ടിപ്പടയുടെ അവസാന ഭാഗങ്ങളിലുള്ള വൈകാരിക സംഭാഷണം ഒരു ഏറ്റുപറച്ചിലാണ്, തെറ്റുകള്‍ പറ്റിപ്പോയി എന്നുള്ള റിയലൈസെഷന്‍ മാത്രമാണത്.

  Also Read: മാസ് റീഎന്‍ട്രിയായി ജാസ്മിനും റോബിനും; ബിഗ് ബോസിലേക്ക് താരങ്ങളുടെ എന്‍ട്രി പ്രേക്ഷകരെ പോലും കോരിത്തരിപ്പിക്കും

  Recommended Video

  റോബിനോട് വഴക്കുണ്ടാക്കിയത് തെറ്റായി, ആരാധക പിന്തുണ ഞെട്ടിച്ചു | Ashwin Bigg Boss *Interview

  പക്ഷേ ആകെ തുകയില്‍ പിന്നാലെ നടന്നതിന്റെ കാര്യത്തില്‍ മുത്തുപ്പാണ്ടിയും, പാണ്ടിദുരൈയും ബ്ലെസ്ലിയും തമ്മില്‍ വലിയ അകലമൊന്നുമില്ലായിരുന്നു എന്നാണ് ആരാധകന്റെ അഭിപ്രായം. എന്നാല്‍ ബ്ലെസ്ലി കൈയ്യില്‍ കുറച്ച് തെറ്റുകള്‍ വന്നിട്ടുണ്ടെങ്കിലും അവനെ കളിയാക്കാന്‍ വന്നവരൊന്നും അത്ര മാന്യന്മാരല്ല.

  പിന്നെ ആ കളിയാക്കാന്‍ വന്നവരൊക്കെ ജനങ്ങള്‍ എടുത്ത് പുറത്ത് ഇട്ടതാണ്. ഇത്രയും നോമിനേഷനില്‍ വന്നിട്ടും ഡീഗ്രേഡ് ചെയ്തട്ടും അവന്‍ അവിടെ നില്‍ക്കുന്നുണ്ടേല്‍ അവന്റ ഉള്ളില്‍ ജനങ്ങള്‍ കാണുന്ന ഒരു നന്മ ഉണ്ടെന്നും ആരാധകര്‍ പറയുന്നു.

  English summary
  Bigg Boss Malayalam Season 4: Blesslee's Brother Oraterlee Opens Up Riyas Is The Biggest Competitor
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X