For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ബ്ലെസ്ലി ഞരമ്പനാണ്... ദിൽ‌ഷയുടെ ശരീരത്തിൽ തൊട്ടു...'; ആക്ഷേപിക്കുന്നവർക്ക് മറുപടിയുമായി ബ്ലെസ്ലിയുടെ സഹോദരൻ!

  |

  ബി​ഗ് ബോസ് മലയാളം സീസൺ ഫോറിൽ ഇപ്പോഴുള്ള മത്സരാർഥികളിൽ ഏറ്റവും കൂടുതൽ പ്രേക്ഷക പിന്തുണയുള്ള മത്സരാർഥിയാണ് മുഹമ്മദ് ഡെലിജന്റ് ബെസ്ലി. തുടക്കത്തിൽ അഖിലിനും അശ്വിനും സൂരജിനുമൊപ്പമിരുന്ന് 'എന്താടാ ഈ സ്ട്രാറ്റജി?' എന്ന് ചോദിച്ചിരുന്ന മത്സരാർഥിയിൽ നിന്ന് വീട്ടിൽ ഏറ്റവും നന്നായി ​ഗെയിം കളിക്കുന്ന മൈൻഡ് ​​ഗെയിമറായി ബ്ലെസ്ലി മാറി.

  ഓരോ ചുവടും ശ്രദ്ധയോടെ വെച്ച് മുന്നോട്ട് പോകുന്നതിനാലാണ് ബ്ലെസ്ലിക്ക് ആരാധക പിന്തുണയും കൂടുന്നതും. ​ഗായകൻ, യുട്യൂബർ എന്നീ ടാ​ഗ് ലൈനോടെയാണ് ബ്ലെസ്ലി ബി​ഗ് ബോസിലെത്തിയത്. റോബിൻ മത്സരാർഥിയായിരുന്നപ്പോഴും ആരാധകരുടെ കാര്യത്തിൽ രണ്ടാം സ്ഥാനത്ത് ബ്ലെസ്ലി തന്നെയായിരുന്നു.

  Also Read: 'റോബിനെ അടിച്ചിറക്കി അവന്റെ ബെഡ്ഡിൽ കിടന്ന് ഉറങ്ങുന്നു, ഇതല്ലേ സത്യത്തിൽ ഹീറോയിസം'; സൂരജിനോട് റിയാസ്!

  ടിക്കറ്റ് ടു ഫിനാലെയിൽ പോലും ബ്ലെസ്ലി ആദ്യത്തെ ദിവസം കുറച്ച് ഉഴപ്പിയെങ്കിലും പിന്നീടുള്ള മത്സരങ്ങൾ നന്നായി കളിച്ച് അവസാന ടാസ്ക്ക് എത്തിയപ്പോഴേക്കും രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദിൽഷയോടുള്ള ബ്ലെസ്ലിയുടെ പെരുമാറ്റത്തെ കുറിച്ച് പറഞ്ഞുകൊണ്ട് നിരവധി കുറിപ്പുകൾ സോഷ്യൽമീ‍ഡിയയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

  ബ്ലെസ്ലി ഞരമ്പനാണ്, ദിൽ‌ഷയുടെ ശരീരത്തിൽ ആവശ്യമില്ലാതെ തൊടുന്നു, കോഴിയുടെ സ്വഭാവമാണ്, ഇഷ്ടമല്ലെന്ന് പറഞ്ഞിട്ടും ദിൽഷയ്ക്ക് പിന്നാലെ നടക്കുന്നു എന്നുള്ള ആരോപണങ്ങളാണ് ബ്ലെസ്ലിക്കെതിരെ സോഷ്യൽമീ‍ഡിയയിൽ ഉയരുന്നത്.

  Also Read: 'കേശു അണ്ണനും നെയ്യാറ്റിൻകര ഗോപേട്ടനുമെല്ലാം ഫാർ ഫാർ ബെറ്റർ'; 'ജാക്ക് ആന്റ് ജിൽ' ദുരന്തമെന്ന് അശ്വതി!

  ബ്ലെസ്ലിക്കെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നതോടെ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് ബ്ലെസ്ലിയുടെ സഹോദരൻ. ഫിനാലെ അടുത്തതിനാൽ ബ്ലെസ്ലിയുടെ വോട്ട് കുറയ്ക്കാൻ വേണ്ടിയുള്ള മാനിപ്പുലേഷനാണ് ഇപ്പോൾ സോഷ്യൽമീ‍ഡിയയിൽ നടക്കുന്നത് എന്നാണ് ബ്ലെസ്ലിയുടെ സഹോദരൻ സോഷ്യൽമീ‍ഡിയയിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നത്.

  'ബ്ലെസ്ലി ഞരമ്പനാണ്, ദിൽ‌ഷയുടെ ശരീരത്തിൽ ആവശ്യമില്ലാതെ തൊടുന്നു, കോഴിയുടെ സ്വഭാവമാണ് എന്നൊക്കെയുള്ള നിരവധി പരിഹാസങ്ങൾ സോഷ്യൽമ‍ീഡിയയിൽ ബ്ലെസ്ലിക്കെതിരെ നടക്കുന്നുണ്ട്. ഫിനാലെ അടുത്തതിനാൽ ചിലർ മനപൂർവം വോട്ട് കുറയാക്കാൻ നടത്തുന്ന ഡീ​ഗ്രേഡിങ് ആണത്.'

  'നിങ്ങൾ ഇവിടെ ബ്ലെസ്ലിയെ ആക്ഷേപിക്കുമ്പോൾ ദിൽഷ ബ്ലെസ്ലിക്കൊപ്പമിരുന്ന് ട്രിപ്പ് പോകേണ്ടതിനെ കുറിച്ചും വീടിന് പുറത്തിറങ്ങിയാൽ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചും ചർച്ച ചെയ്യുകയാണ്.'

  'അവർക്കിടയിൽ നല്ല സൗഹൃദമാണ്. പിന്നെ എന്തിനാണ് ചിലർ ഇത്തരത്തിലുള്ള കുറിപ്പുകൾ പങ്കുവെച്ച് ആളുകളെ മാനിപ്പുലേറ്റ് ചെയ്യുന്നത്. കുട്ടികളെയാണ് ഇതൊന്നും അറിയാത്ത സാധാരണക്കാരായ പ്രേക്ഷകരേയും അത് ബാധിക്കും.'

  'മാനിപ്പുലേഷനാണ്, ഡീ​ഗ്രേഡിങ് ആണ് എന്നത് അവർ മനസിലാക്കി കൊള്ളണമെന്നില്ല. അതിനാലാണ് ഇങ്ങനൊരു വീഡിയോ ചെയ്യുന്നത്. എത്രയൊക്കെ ഡീ​ഗ്രേഡ് ചെയ്താലും ബ്ലെസ്ലിക്ക് കിട്ടേണ്ട വോട്ട് കിട്ടുക തന്നെ ചെയ്യും. മറ്റ് ചിലരെ രക്ഷിക്കാനും ജയിപ്പിക്കാനുമാണ് ആളുകൾ ബ്ലെസ്ലിയെ ഡീ​ഗ്രേഡ് ചെയ്യുന്നത് എന്നത് വ്യക്തമാണ്' ബ്ലെസ്ലിയുടെ സഹോദരൻ പറഞ്ഞു.

  അതേസമയം യുട്യൂബേർസ് നടത്തുന്ന പോളിലെല്ലാം ബ്ലെസ്ലി തന്നെയാണ് മുന്നിൽ നിൽക്കുന്നത്. ടിക്കറ്റ് ടു ഫിനാലെ ആദ്യ ദിവസം മുതൽ ബ്ലെസ്ലി നന്നായി കളിക്കാതിരുന്നത് പ്രേക്ഷകരെ വിഷമിപ്പിച്ചിരുന്നു.

  അതിനുള്ള കാരണം മോഹൻലാൽ വന്നപ്പോൾ ബ്ലെസ്ലി വ്യക്തമാക്കി. താൻ നോമിനേഷനിൽ വന്ന് പ്രേക്ഷകരുടെ വോട്ടോട് കൂടി ഫൈനൽ ഫൈവിൽ ഒരാളാകാനാണ് ആ​ഗ്രഹിക്കുന്നത്.

  അല്ലാത്ത പക്ഷം അവർക്ക് തന്നെ ഇഷ്ടമാണോ അല്ലയോ എന്നത് വ്യക്തമാകില്ലെന്നും ബ്ലെസ്ലി മോഹൻലാലിന് മറുപടി നൽകി. ദിൽഷയാണ് ടിക്കറ്റ് ടു ഫിനാലെ വിജയിച്ചത്. രണ്ടാം സ്ഥാനം ബ്ലെസ്ലിക്കായിരുന്നു.

  അതേസമയം ഈ ആഴ്ച ഒരാൾ കൂടി വീട്ടിൽ നിന്നും പുറത്താകും. വിനയ് മാധവ് പുറത്തായതായാണ് റിപ്പോർട്ട്. ഇനി വരുന്ന ദിവസങ്ങളിൽ രണ്ടുപേർ കൂടി പുറത്താകും. ഫാമിലി വീക്ക്, പുറത്തായ മത്സരാർഥികളുടെ റീ-എൻട്രി തുടങ്ങിയവയും വരുന്ന ദിവസങ്ങളിൽ പ്രേക്ഷകർക്ക് കാണാം.

  Read more about: bigg boss
  English summary
  bigg boss malayalam season 4: blesslee's brother says some peoples intentionally degrading blesslee to reduce the vote
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X