'ബ്ലെസ്ലിയുടെ കോഴിത്തരത്തെ കുറിച്ച് ഒന്നും പറയാനില്ല, റിയാസും ദിൽഷയും ഫേവറേറ്റ്സ്'; ബ്ലെസ്ലിയുടെ മുൻ കാമുകി!
ബിഗ് ബോസ് സീസൺ ഫോർ അതിന്റെ അവസാന ലാപ്പിലേക്ക് എത്തികൊണ്ടിരിക്കുകയാണ്. അവശേഷിക്കുന്ന മത്സരാർഥികൾ തമ്മിൽ ശക്തമായ പോരാട്ടവും നടക്കുന്നു. അവസാന ഫൈവിൽ എത്തുക എന്നതാണ് എല്ലാവരും ലക്ഷ്യം വെക്കുന്നത്.
ഒമ്പത് പേരാണ് ഹൗസിൽ ഇപ്പോൾ അവശേഷിക്കുന്നത്. അതിൽ ഒന്നോ രണ്ടോ പേർ ഈ ആഴ്ച പുറത്ത് പോയേക്കും. എൺപത് ദിവസങ്ങൾ പിന്നിടുന്ന നിലയിൽ ബിഗ് ബോസ് സീസൺ ഫോർ എത്തിയിട്ടും വീട്ടിൽ സേഫ് ഗെയിം കളിക്കുന്നവർ അത് മാറ്റി പിടിക്കാൻ തയ്യാറായിട്ടില്ല.
അതിനാൽ തന്നെ ക്യാപ്റ്റൻസി, ജയിൽ നോമിനേഷൻ എന്നിവയിൽ പോലും പക്ഷാപാതപരമായി മത്സരാർഥികൾ പെരുമാറുകയാണ്.
വീട്ടിലുള്ള ഒമ്പത് മത്സരാർഥികളിൽ ടോപ്പ് ഫൈവിൽ വരാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള മത്സരാർഥിയാണ് ബ്ലെസ്ലി. തുടക്കം മുതൽ ടാസ്ക്കുകൾ വിജയിക്കുന്ന കാര്യത്തിൽ ബ്ലെസ്ലി മുന്നിലാണ്. അതേസമയം റോബിൻ പോയ ശേഷം ദിൽഷയുമായുള്ള ബ്ലെസ്ലിയുടെ അടുപ്പം ബ്ലെസ്ലിയുടെ ഗെയിമിനെ ബാധിക്കുന്നതായി പ്രേക്ഷകരിൽ പലരും അഭിപ്രായപ്പെടുന്നുണ്ട്.
ദിൽഷയോടുള്ള പ്രണയം കാരണം ഗെയിമിൽ നിന്നെല്ലാം ശ്രദ്ധമാറ്റി ദിൽഷയെ തിരിച്ച് ഇഷ്ടപ്പെടുത്തുന്നതിനാണ് ബ്ലെസ്ലി കൂടുതലും ശ്രമിക്കുന്നത് എന്നാണ് ബിഗ് ബോസ് പ്രേക്ഷകർ കുറിക്കുന്നു.

ബ്ലെസ്ലി കോഴിത്തരം കാണിക്കുന്നുവെന്ന് വരെ പരാമർശമുണ്ട്. അതേസമയം ബ്ലെസ്ലി ദിൽഷയോട് കാണികുന്ന അടുപ്പത്തെ കുറിച്ച് മുൻ കാമുകി പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.
തന്റെ സോഷ്യൽമീഡിയ ഫോളോവേഴ്സിന് വേണ്ടി നടത്തിയ ക്യു ആന്റ് എയിലാണ് ബ്ലെസ്ലി-ദിൽഷ വിഷയത്തിലെ അഭിപ്രായം മുൻ കാമുകി കൃഷ്ണ വ്യക്തമാക്കിയത്. ബ്ലെസ്ലി ദിൽഷയോട് കാണിക്കുന്ന കോഴിത്തരത്തെ കുറിച്ച് സംസാരിക്കാനാണ് ഫോളോവേഴ്സിൽ ഒരാൾ കൃഷ്ണയോട് ആവശ്യപ്പെട്ടത്.
അതിന് കൃഷ്ണ നൽകിയ മറുപടി ഇങ്ങനെയായിരുന്നു. 'ഒരാളുടെ കഴിവിനെപ്പറ്റി നമ്മൾ അസൂയപ്പെടരുത്. ആ വിഷയത്തിൽ മറ്റൊന്നും പറയാനില്ല' എന്നാണ് കൃഷ്ണ പറഞ്ഞത്.

ഒപ്പം ബിഗ് ബോസിലെ തന്റെ ഇപ്പോഴത്തെ ഇഷ്ട മത്സരാർഥി റിയാസും ദിൽഷയുമാണെന്നും കൃഷ്ണ വ്യക്തമാക്കി. തന്റെ പ്രണയബന്ധം തകർന്നശേഷം ജീവിതം എങ്ങനെയായിരുന്നുവെന്നും കൃഷ്ണ പറഞ്ഞു. 'ബ്രേക്കപ്പ് സംഭവിച്ച ശേഷം ജീവിതം വലിയ വിഷമത്തിലൂടെയാണ് പോയത്.'
'ആ സമയത്ത് എന്റെ ആത്മാർഥ സുഹൃത്തുക്കളോടും മാതാപിതാക്കളോടും കാര്യങ്ങൾ തുറന്ന് സംസാരിച്ചു. എന്നെ തന്നെ സ്ട്രോങാക്കി. എന്താണ് സംഭവിച്ചതെന്ന് ഉൾക്കൊണ്ട് ജീവിക്കാൻ പഠിച്ചു' എന്നാണ് കൃഷ്ണ പറയുന്നത്.
ഒരു ടോക്സിക് കാമുകി ഉണ്ടായിരുന്നുവെന്ന് ബ്ലെസ്ലി ബിഗ് ബോസിൽ പറഞ്ഞിരുന്നു. അതിന് ശേഷമാണ് ബ്ലെസ്ലിയെ കുറിച്ച് ചില വെളിപ്പെടുത്തലുകൾ നടത്തി കൃഷ്ണ രംഗത്ത് വന്നത്. ഇരുവരും 2019ലാണ് കണ്ടുമുട്ടിയത്.
Recommended Video

ബ്ലെസ്ലി ആദ്യമായി ഡയറക്റ്റ് ചെയ്ത കിസ്സ് ഓഫ് ലവ് എന്ന ആൽബത്തിൻ്റെ പിന്നണി ചർച്ചകളിലാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. താൻ അതിൽ അഭിനയിക്കാൻ എത്തിയിരുന്നുവെന്നും പിന്നീട് അത് പ്രണയത്തിലേക്ക് മാറുകയായിരുന്നുവെന്നും മോഡൽ കൂടിയായ കൃഷ്ണ മുമ്പ് പറഞ്ഞിരുന്നു.
താൻ കൊടുക്കുന്ന വില തിരിച്ച് പലപ്പോഴും കിട്ടാതെ പോകുന്നതായി തോന്നിയിരുന്നുവെന്നും അങ്ങനെയാണ് മാറി നിൽക്കാൻ തുടങ്ങിയതെന്നുമാണ് ബ്ലെസ്ലിയുമായുള്ള പ്രണയ തകർച്ചയെ കുറിച്ച് കൃഷണ പറഞ്ഞത്.
ദിൽഷയോട് പലപ്പോഴായി താൻ പ്രണയിക്കുന്നുവെന്ന് ബ്ലെസ്ലി പറഞ്ഞിരുന്നു. പക്ഷെ പ്രായത്തിൽ തന്നെക്കാൾ ഇളയതാണ് ബ്ലെസ്ലി എന്നതിനാൽ ദിൽഷ അത് സ്വീകരിക്കാൻ തയ്യാറായില്ല. തന്റെ സഹോദരനാണ് ബ്ലെസ്ലി എന്നാണ് ദിൽഷ പലപ്പോഴായി പറഞ്ഞിട്ടുള്ളത്.


Click it and Unblock the Notifications