ബ്ലെസ്ലി എല്ലാരുടെയും പിന്നാലെ പോവും ഞാനും പെട്ടു; പിരിഞ്ഞതിനുള്ള കാരണം വ്യക്തമാക്കി ബ്ലെസ്ലിയുടെ മുൻ കാമുകി

ബിഗ് ബോസ് വീട്ടിലെ ശക്തനായ ഒരു മത്സരാർഥിയാണ് ബ്ലെസ്ലി മറ്റ് മത്സരാർഥികളിൽ നിന്നും തികച്ചും വ്യത്യസ്തനായാണ് ബ്ലെസ്ലി ബിഗ് ബോസ് വീട്ടിൽ മത്സരിക്കുന്നത്. ബിഗ് ബോസിനെ പോലും ഞെട്ടിക്കുന്ന തരത്തിൽ ടാസ്ക്കുകളിൽ ബ്ലെസ്ലി മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. കഴിഞ്ഞ ക്യാപ്റ്റൻസി ടാസ്ക്കിൽ വിജയിച്ച ബ്ലെസ്ലി ഈ ആഴ്ചത്തെ ബിഗ് ബോസ് വീട്ടിലെ ക്യാപ്റ്റനാണ്.

Recommended Video

അവന്റെ പ്രണയവും ഒരു സ്ട്രാറ്റജി ആയിരുന്നു | Bigg Boss Malayalam Bleslee | #Interview | FilmiBeat

ബ്ലെസ്ലി ബിഗ് ബോസ് പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയത് ബിഗ് ബോസ് വീട്ടിലെ പ്രകടനം കൊണ്ട് മാത്രമല്ല ദിൽഷയോടുള്ള ബ്ലെസ്ലിയുടെ പ്രണയം കൂടി അതിനു കാരണമാണ്.

ഷോയുടെ തുടക്കത്തിൽ തന്നെ ബ്ലെസ്ലി തനിക്ക് ദിൽഷയോടുള്ള പ്രണയം വ്യക്തമാക്കിയിരുന്നു. പലതവണ ദിൽഷയോട് നേരിട്ട് പറഞ്ഞിട്ടുമുണ്ട്. അപ്പോഴെല്ലാം ദിൽഷ ബ്ലെസ്ലിയെ ഒരു സഹോദരനായാണ് കാണുന്നതെന്ന് മറുപടിയും നൽകിയിട്ടുണ്ട്.

ബ്ലെസ്ലിയുടെ ഈ പ്രണയം ഗെയിമിന് വേണ്ടിയാണെന്ന് മുൻപ് ബ്ലെസ്ലിയുടെ കുടുംബം പറയുകയുണ്ടായി. ഇപ്പോഴിതാ ഇതേ അഭിപ്രായവുമാണ് ബ്ലെസ്ലിയുടെ കാമുകിയായിരുന്ന കൃഷ്ണ രാജൻ. മലയാളം ഫിൽമിബീറ്റിന് നൽകിയ അഭിമുഖത്തിലാണ് കൃഷ്ണ ഈ കാര്യം വ്യക്തമാക്കിയത്.

ആ സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് കടക്കുകയായിരുന്നു

ബ്ലെസ്ലി ബിഗ് ബോസിൽ പറഞ്ഞിരുന്നു ഒരു ടോക്സിക് കാമുകി ഉണ്ടായിരുന്നുവെന്ന്. ആ നിർഭാഗ്യവതി താനെന്ന് പറഞ്ഞ കൃഷ്ണ തങ്ങൾ ഇരുവരും 2019ൽ ആണ് കണ്ടുമുട്ടിയതെന്ന് വ്യക്തമാക്കി.

ഇരുവരും ആദ്യമായി കണ്ടുമുട്ടിയത് ബ്ലാസ്‌ലി ആദ്യമായി ഡയറക്റ്റ് ചെയ്ത കിസ്സ് ഓഫ് ലവ് എന്ന pആൽബത്തിൽ ആണെന്നും അതിൽ താൻ അഭിനയിക്കാൻ എത്തിയിരുന്നുവെന്നും കൃഷ്ണ വ്യക്തമാക്കി.

ആൽബത്തിന് ശേഷം ഇരുവരും നല്ല സുഹൃത്തിക്കൾ ആയെന്നും ആ സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് കടക്കുകയായിരുന്നുവെന്നു കൃഷ്ണ അഭിമുഖത്തിൽ പറഞ്ഞു.

ബ്ലെസ്ലിയുടെ നിഷ്കളങ്കമായ സംസാരമാണ് തന്നെ ആകർഷിച്ചതെന്ന് വ്യക്തമാക്കിയ കൃഷ്ണ, ആദ്യം പ്രണയം വെളിപ്പെടുത്തിയത് ബ്ലെസ്ലിയാണെന്നും തുടർന്ന് താൻ ഓക്കേ പറയുകയായിരുന്നുവെന്നും വ്യക്തമാക്കി.

 പ്രണയം വിവാഹത്തിൽ എത്തുമെന്ന് കരുതി

ഇരുവർക്കുമിടയിൽ സീരിയസ് ആയുള്ള പ്രണയമായിരുന്നെന്നും വീട്ടുകാർക്ക് അറിയാമായിരുന്നെന്നും പറഞ്ഞ കൃഷ്ണ പ്രണയം വിവാഹത്തിൽ എത്തുമെന്ന് കരുതിയിരുന്നുവെന്നും പറഞ്ഞു.

എന്നാൽ ഇരുവരുടെയും ബന്ധത്തിൽ ഉണ്ടായ ചെറിയ പ്രശ്നങ്ങൾ കാരണം ഇരുവരും പിരിയുകയായിരുന്നു. അതേപ്പറ്റി കൃഷ്ണ പറഞ്ഞത് ഇങ്ങനെയാണ്.

" സാധാരണ റിലേഷനിലെപ്പോലെ ഒരുപാട് ചെറിയ ചെറിയ പ്രേശ്നങ്ങളും സംശയങ്ങളുമൊക്കെ വരുമ്പോൾ നമ്മൾ ചോദിക്കും.. അപ്പൊ എനിക്ക് തോന്നിയത് ബ്ലെസ്ലിയുടെ ഭാഗത്ത് നിന്നും കംപ്ലീറ്റ് ആയൊരു എഫോർട്ട് അല്ലെങ്കിൽ എന്റെ ഇമോഷൻസ് മനസിലാക്കാൻ ഉള്ള ഒരു മെച്യുരിറ്റിയൊന്നും ബ്ലെസ്ലി കാണിച്ചില്ല എന്നുള്ളൊരു വിഷമം എനിക്ക് ഉണ്ടായിരുന്നു. ഞാൻ അത് വീണ്ടും വീണ്ടും തുറന്നു ചോദിക്കുമായിരുന്നു പക്ഷെ ബ്ലെസ്ലി ഭയങ്കര ബിസിയായിരുന്നു"

ബ്ലെസ്ലി തന്റേതായ കുറെ ഞായങ്ങൾ പറഞ്ഞു

ബ്ലെസ്ലി തന്നെ ശ്രദ്ധിക്കുന്നില്ലെന്ന് തോന്നിയപ്പോൾ താൻ ബ്ലെസ്ലിയോട് ഇതേപ്പറ്റി പറഞ്ഞെന്നും അപ്പോൾ ബ്ലെസ്ലി തന്റേതായ കുറെ ഞായങ്ങൾ പറഞ്ഞുവെന്നും അത് തനിക്ക് മനസിലായില്ലെന്നും കൃഷ്ണ വ്യക്തമാക്കി.

ബ്രേക്ക് അപ്പ് ആവുന്ന സമയത്ത് താൻ കരിയറിൽ കൂടുതൽ ശ്രദ്ധിക്കുന്ന ആളാണെന്നും വേറെ പ്രണയം ഇല്ല എന്നെല്ലാം തന്നെ ധരിപ്പിച്ചെന്നും എന്നാൽ ബിഗ് ബോസിൽ എത്തിയതിനു ശേഷമാണ് ബ്ലെസ്ലി അത്യാവശ്യം പെണ്ണുങ്ങളെ വളക്കാനും നോക്കാനുമൊക്കെ ശ്രമിക്കുന്ന വ്യക്തിയാണെന്ന് മനസിലായതെന്നും കൃഷ്ണ പറയുന്നു.

ബ്ലെസ്ലി ബിഗ് ബോസിൽ വരുന്നത് വരെ താൻ വിചാരിച്ചിരുന്നത് പരസ്പരം ചേരാത്തത്കൊണ്ട് പിരിഞ്ഞുപോയതാണെന്നും എന്നാൽ ബിഗ് ബോസിലെ ബ്ലെസ്ലിയുടെ പ്രകടനം കണ്ടപ്പോൾ ബ്ലെസ്ലിയോട് ഉണ്ടായിരുന്ന സ്നേഹമൊക്കെ ഇല്ലാതെയായെന്നും കൃഷ്ണ പറഞ്ഞു.

ദിൽഷായോട് പ്രണയ അഭ്യർത്തന നടത്തിയപ്പോൾ ബ്ലെസ്ലി ഇത് എല്ലാവരോടും ചെയ്യുന്നതാണെന്നും തന്നോട് പറഞ്ഞ കാര്യങ്ങൾ തന്നെയാണ് ബ്ലെസ്ലി ദിൽഷയോടും പറഞ്ഞതെന്നും കൃഷ്ണ വ്യക്തമാക്കി.

ദിൽഷായോട് ഇങ്ങനെയൊക്കെ കാണിക്കുന്നത് കാണുമ്പോൾ കുശുമ്പ്

ദിൽഷായോട് ഇങ്ങനെയൊക്കെ കാണിക്കുന്നത് കാണുമ്പോൾ കുശുമ്പ് തോന്നിയിട്ടുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിന് ഉണ്ടായിട്ടില്ല എന്ന് പറയാൻ പറ്റില്ലെന്നും.

വേറൊരു പെണ്ണ് തന്റെ ജീവിതത്തിൽ ഇല്ല എന്നൊക്കെ പറഞ്ഞിട്ട് എന്താണ് ഇങ്ങനെയൊക്കെ ചെയ്യുന്നതെന്ന് തോന്നിയിട്ടുണ്ടെന്നും കൃഷ്ണ വ്യക്തമാക്കി.

ഇനി ബ്ലെസ്ലി തിരിച്ചുവന്നാൽ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് സുഹൃത്തായി മുന്നോട്ട് പോകുമെന്ന് പറഞ്ഞ കൃഷ്ണ റോബിനെക്കാളും ദിൽഷക്ക് ചേരുന്നത് ബ്ലെസ്ലിയാണെന്നും വ്യക്തമാക്കി.

Read more about: bigg boss malayalam season 4
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X