'വാപ്പച്ചിയെ ഞാനാണോ കൊന്നത്'; ഒന്നും ചെയ്യാന്‍ പറ്റാത്തതില്‍ അവന് വിഷമമുണ്ട്, ബ്ലെസ്ലിയെ കുറിച്ച് കുടുംബം
നെഗറ്റീവോ പോസിറ്റീവോ ഏത് തരത്തിലും കളിക്കാം എന്നുള്ളതാണ് ബിഗ് ബോസ് റിയാലിറ്റി ഷോ യുടെ പ്രത്യേകത. മത്സരാര്‍ഥികള്‍ക്ക് നൂറ് ദിവസം വീടിനുള്ളില്‍ നില്‍ക്കാന്‍ എന്ത് രീതിയും സ്വീകരിക്കാം. ചില കാര്യങ്ങളില്‍ നിയന്ത്രണങ്ങള്‍ ഉണ്ടെങ്കിലും പല തരം സ്ട്രാറ്റര്‍ജി പ്രയോഗിക്കാവുന്നതാണ്. ചിലര്‍ പ്രകോപിപ്പിച്ച് കൊണ്ട് സ്‌ക്രീന്‍ പ്രസന്‍സ് നേടുമ്പോള്‍ ലവ് സ്ട്രാറ്റര്‍ജിയാണ് ബ്ലെസ്ലി തിരഞ്ഞെടുത്തത്. സഹമത്സരാര്‍ഥിയോട് ക്രഷ് തോന്നുന്നുണ്ടെന്ന് പറഞ്ഞതിന് പിന്നാലെ പ്രൊപ്പോസ് ചെയ്യുകയും ചെയ്തിരുന്നു.
ഇത് മാത്രമല്ല തന്റെ വ്യക്തി ജീവിതത്തിലെ ചില സംഭവങ്ങള്‍ പറഞ്ഞ് സഹതാപം വാങ്ങാനും ബ്ലെസ്ലി ശ്രമിക്കുന്നതായി ആരോപണം ഉണ്ടായിരുന്നു. ഇതേ കുറിച്ചെല്ലാം താരത്തിന്റെ കുടുംബാംഗങ്ങള്‍ തന്നെ വെളിപ്പെടുത്തി കൊണ്ട് എത്തിയിരിക്കുകയാണ്. മുന്‍ ബിഗ് ബോസ് താരങ്ങളായ ഫിറോസ്-സജ്‌നയും യൂട്യൂബ് ചാനലിലൂടെ പുറത്ത് വിട്ട വീഡിയോയിലൂടെയാണ് ബ്ലെസ്ലിയുടെ കുടുംബത്തിന്റെ അഭിപ്രായം പങ്കുവെച്ചിരിക്കുന്നത്.

ബ്ലെസ്ലിയെ കുറിച്ച് ഉയര്‍ന്ന് വന്ന ആരോപണങ്ങളെ കുറിച്ചും താരത്തിന്റെ സഹോദരങ്ങള്‍ പറഞ്ഞിരുന്നു. 'സ്വന്തം കഥ വിറ്റു എന്ന തരത്തിലുള്ള കമന്റുകള്‍ കണ്ടിരുന്നു. അച്ഛനെ വിറ്റിട്ട് സിംപതി നേടുന്നു എന്നുള്ള വിമര്‍ശനങ്ങളും കണ്ടു. അവന്റെ കൂടെ ബാപ്പ സ്‌കൂട്ടറില്‍ പോവുമ്പോഴാണ് അറ്റാക്ക് വന്ന് മരിക്കുന്നത്. വീട്ടില്‍ നിന്ന് ഒരു കുഴപ്പവും ഇല്ലാതെ പോയതാണ്. കുറച്ച് ദൂരം പോയപ്പോഴാണ് വാപ്പച്ചിക്ക് അറ്റാക്ക് വന്നത്. അവനും അത് അറിഞ്ഞില്ലായിരുന്നു. വാപ്പച്ചിക്ക് എന്തോ വയ്യാത്തത് പോലെ ഉണ്ടെന്ന് പറഞ്ഞപ്പോള്‍ ഉറക്കപ്പിച്ചിലാണ് അവന്‍ എഴുന്നേറ്റ് വരുന്നത്.

ശേഷം അദ്ദേഹത്തെ കൂടുതല്‍ അനക്കാതെ ആശുപത്രിയില്‍ കൊണ്ട് പോവാന്‍ നോക്കിയതാണ്. കാര്‍ എടുക്കാതെ സ്‌കൂട്ടറാണ് എടുത്തത്. ഈ സമയത്ത് വാപ്പച്ചി കുളിച്ചൊരുങ്ങുകയൊക്കെ ചെയ്ത് കുറേ സമയം പോയിരുന്നു. ഇപ്പോള്‍ എനിക്ക് കുഴപ്പമില്ല. ആശുപത്രിയില്‍ പോവേണ്ടത് ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഇനി സ്ട്രാക്കിന്റെ തുടക്കം വല്ലതും ആണോന്ന് അറിയില്ലല്ലോ പോയി നോക്കാം എന്ന് പറഞ്ഞ് കൊണ്ട് പോയി. തൊട്ട് അടുത്തൊരു ആശുപത്രി ഉണ്ട്. അവിടേക്ക് പോകാന്‍ പറഞ്ഞെങ്കിലും കുറച്ച് മുന്‍പോട്ട് പോയപ്പോഴെക്കും തന്നെ വണ്ടിയില്‍ നിന്നും വീണു. അവന്‍ ഷോ യില്‍ പറഞ്ഞതൊക്കെ സത്യമാണ്. വെപ്രാളം കാരണം അത് മുഴുവനും അവന് പറയാന്‍ പറ്റിയിട്ടില്ല'.

40 ദിവസം അവന്‍ കണ്ണും തുറന്ന് ഇരുന്നു. ഉറങ്ങിയിട്ടില്ല. കാരണം അവന്‍ സിപിആര്‍ കൊടുത്തിരുന്നെങ്കില്‍ വാപ്പച്ചി രക്ഷപ്പെട്ടേനെ, ഞാനത് ചെയ്തിലല്ലോ എന്നോര്‍ത്തായിരുന്നു അവന്റെ സങ്കടം. അവനേയും കൂടെ നഷ്ടമാവുമോ എന്നാണ് ഞങ്ങളുടെ പേടി എന്ന് ബ്ലെസ്ലിയുടെ ഉമ്മ പറയുന്നു. അതേ സമയം ചില കാര്യങ്ങള്‍ക്ക് താന്‍ അടിമായി പോയെന്ന തരത്തില്‍ ബ്ലെസ്ലി നടത്തിയ പ്രസ്താവനയിലുള്ള മറുപടിയും സഹോദരന്‍ പറഞ്ഞിരുന്നു.
Recommended Video

പല കാര്യങ്ങളും അവന് കൃത്യമായി പറയാനാവുന്നില്ല. സ്ലാംഗ് പ്രശ്നമാണ്. അതേ പോലെ ഗെയിം അഡിക്ടാണ്. എല്ലാം കൊണ്ട് വന്ന് ആദ്യം കൊടുക്കുന്നത് ഞാനാണ്. പബ്ജി ഞാനാണ് കളിച്ചോണ്ട് ഇരുന്നത്. അത് കണ്ട് അവനും വന്നിരിക്കുകയായിരുന്നു. ഞാനത് പെട്ടെന്ന് നിര്‍ത്തിയെങ്കിലും അവന്‍ അതുകൊണ്ടും ഫുള്‍ ടൈം ഇരിക്കുമെന്നും സഹോദരന്‍ പറയുന്നു. പരീക്ഷയുടെ തലേ ദിവസമാണ് അവനൊരു പാട്ടുമായി വരിക എന്നും കലാഭവന് മണിയുടെ പാട്ടൊക്കെ അവന്‍ ചെയ്തതിനെ പറ്റിയും ഉമ്മ പറഞ്ഞു. വാപ്പച്ചിയും ബ്ലെസ്ലിയും തമ്മില്‍ വലിയ കെമിസ്ട്രി ഉണ്ടായിരുന്നതായും കുടുംബം പറയുന്നു.


Click it and Unblock the Notifications