twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ദിൽ‌ഷ ജയിച്ചതിൽ സന്തോഷമാണോ?'; ബ്ലെസ്ലിയുടെ ആദ്യ പ്രതികരണം!

    |

    ബി​ഗ് ബോസ് മലയാളം സീസൺ ഫോർ അവസാനിച്ചു. ഇതുവരെ വന്നിട്ടുള്ള മലയാളം സീസണുകളിൽ വെച്ച് ഏറ്റവും കൂടതൽ ശ്രദ്ധിക്കപ്പെട്ടതും ചർച്ച ചെയ്യപ്പെട്ടതുമായ സീസൺ ഈ സീസൺ തന്നെയായിരുന്നു.

    Recommended Video

    Sooraj Bigg Boss Interview: ദിൽഷയുടെ ജയം നേർത്തെ അറിഞ്ഞിരുന്നു ഞാനും വഴക്കുണ്ടാക്കിയിട്ടുണ്ട്

    മറ്റ് സീസണുകളിൽ നിന്നും വളരെ വ്യത്യസ്തമായി പരിചിത മുഖങ്ങളല്ലാത്ത നിരവധിപേർ ഈ സീസണിൽ പങ്കെടുത്തിട്ടും സീസൺ പിന്നോട്ട് പോകാതെ ഒരോ ദിവസവും റേറ്റിങിൽ കുതിപ്പ് നടത്തുകയാണ് ചെയ്തത്. ഇരുപത് പേരായിരുന്നു ഈ സീസണിൽ കപ്പിന് വേണ്ടി മത്സരിച്ചത്.

    'വേദനിപ്പിച്ചത് ബ്ലെസ്ലി, പിആർ വർക്കിലൂടെ നിന്ന അവന്റെ മുഖം മൂടി അഴിഞ്ഞ് വീണു'; കരഞ്ഞുകൊണ്ട് ലക്ഷ്മി പ്രിയ!'വേദനിപ്പിച്ചത് ബ്ലെസ്ലി, പിആർ വർക്കിലൂടെ നിന്ന അവന്റെ മുഖം മൂടി അഴിഞ്ഞ് വീണു'; കരഞ്ഞുകൊണ്ട് ലക്ഷ്മി പ്രിയ!

    സീസൺ പകുതിയോട് അടുത്തപ്പോഴാണ് ഫാൻസുകാരും ആർമികളും വീട്ടിലെ ഓരോ മത്സരാർഥിക്കും ഉണ്ടായി തുടങ്ങിയത്. മാർച്ച് 27നായിരുന്നു നാലാം സീസണിൻറെ ഉദ്ഘാടന എപ്പിസോഡ് സംപ്രേഷണം ചെയ്തത്.

    17 മത്സരാർഥികളെയാണ് അവതാരകനായ മോഹൻലാൽ അന്ന് അവതരിപ്പിച്ചത്. നവീൻ അറയ്ക്കൽ, ജാനകി സുധീർ, ലക്ഷ്മിപ്രിയ, ഡോ. റോബിൻ രാധാകൃഷ്ണൻ, ധന്യ മേരി വർഗീസ്, ശാലിനി നായർ, ജാസ്മിൻ എം മൂസ, അഖിൽ, നിമിഷ, ഡെയ്സി ഡേവിഡ്, റോൺസൺ വിൻസെൻറ്, അശ്വിൻ വിജയ്, അപർണ മൾബറി.

     ഭർത്താവിന്റെ കാലുതൊട്ട് വണങ്ങിയും മകളെ കെട്ടിപിടിച്ചും ലക്ഷ്മിപ്രിയ, വിജയിക്കേണ്ടിയിരുന്നത് താനാണെന്നും താരം! ഭർത്താവിന്റെ കാലുതൊട്ട് വണങ്ങിയും മകളെ കെട്ടിപിടിച്ചും ലക്ഷ്മിപ്രിയ, വിജയിക്കേണ്ടിയിരുന്നത് താനാണെന്നും താരം!

    മൈൻഡ് ​ഗെയിമർ ബ്ലെസ്ലി

    സൂരജ് തേലക്കാട്, ബ്ലെസ്ലി, ദിൽഷ പ്രസന്നൻ, സുചിത്ര നായർ എന്നിവരായിരുന്നു ആ 17 പേർ. പിന്നീട് ആദ്യ വൈൽഡ് കാർഡ് എൻട്രിയായി മണികണ്ഠൻ വന്നു. പിന്നീടുള്ള രണ്ട് വൈൽഡ് കാർഡുകൾ ഒരുമിച്ചാണ് എത്തിയത്.

    വിനയ് മാധവും റിയാസ് സലീമുമായിരുന്നു അവർ. ഇതിൽ ഫൈനൽ ഫൈവ് പ്രതീക്ഷ സൃഷ്ടിച്ച റോബിൻ രാധാകൃഷ്ണനെ അച്ചടക്ക നടപടിയുടെ ഭാഗമായി ബിഗ് ബോസ് പുറത്താക്കുകയായിരുന്നു. ജാസ്മിൻ സ്വന്തം തീരുമാനപ്രകാരം ഷോ പൂർത്തിയാക്കാതെ പുറത്തുപോവുകയും ചെയ്‍തു.

    ടോപ്പ് ടുവിൽ ഇടം പിടിച്ചു

    ഈ സീസണിൽ വിജയിയായത് ദിൽഷ പ്രസന്നനായിരുന്നു. ബ്ലെസ്ലിയാണ് രണ്ടാം സ്ഥാനത്ത് എത്തിയത്. മൂന്നാം സ്ഥാനം റിയാസ് സലീമിനായിരുന്നു. രണ്ടാം സ്ഥാനത്തെത്തിയ ബ്ലെസ്ലി നേരിയ വോട്ടിന്റെ വ്യത്യസത്തിലാണ് റണ്ണറപ്പായത്.

    നൂറ് ദിവസത്തെ ബി​ഗ് ബോസ് ഹൗസ് വാസത്തിന് ശേഷം പുറത്തിറങ്ങിയ ബ്ലെസ്ലി ആദ്യമായി മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുകയാണിപ്പോൾ.

    വൈകിട്ടോടെയാണ് ബ്ലെസ്ലി തിരുവനന്തപുരത്ത് എത്തുക. മറ്റുള്ള മത്സരാർഥികളെല്ലാം ഇന്നലേയും ഇന്നുമായി തിരികെ നാട്ടിലെത്തി. 'എല്ലാവരോടും ഒരുപാട് നന്ദിയുണ്ട്. ഇപ്പോൾ എനിക്കൊന്നും പറയാൻ സാധിക്കുന്നില്ല.'

    'ദിൽ‌ഷ ജയിച്ചതിൽ സന്തോഷമാണോ?'

    'വീഡിയോ ഒന്നും ഞാൻ കണ്ടിട്ടില്ല. പറയാൻ പറ്റാത്തത് കൊണ്ടാണ്. പക്ഷെ എന്നെ ഇത്രയും കാലം സപ്പോർട്ട് ചെയ്ത എല്ലാവരോടും നന്ദിയുണ്ട്' എന്നാണ് ബ്ലെസ്ലി ആരാധകരോട് പറഞ്ഞത്.

    ശേഷം ദിൽഷ വിജയിയായതിൽ സന്തോഷിക്കുന്നുണ്ടോയെന്ന് മാധ്യമങ്ങൾ ചോദിച്ചപ്പോൾ മുഖം തിരിച്ച് മറുപടി പറയാതെ പോവുകയാണ് ബ്ലെസ്ലി ചെയ്തത്.

    ഹൗസിനുള്ളിൽ അടുത്ത സുഹൃത്തുക്കളായിരുന്നു ബ്ലെസ്ലിയും ദിൽഷയും റോബിനും. പക്ഷെ നാല് ദിവസം മുമ്പ് റോബിൻ ബ്ലെസ്ലിയെ ഭീഷണിപ്പെടുത്തി വീഡിയോ പങ്കുവെച്ചിരുന്നു.

    ബ്ലെസ്ലിയുടെ ആദ്യ പ്രതികരണം

    അതിനുശേഷം ബ്ലെസ്ലി ഫാൻസും റോബിൻ ഫാൻസും തമ്മിൽ സോഷ്യൽമീഡിയയിൽ അടി നടക്കുന്നുണ്ട്. ബി​ഗ് ബോസ് മലയാളം സീസൺ 4ലെ മറ്റ് 19 മത്സരാർഥികളിൽ നിന്നും പല കാരണങ്ങളാൽ വേറിട്ട് നിൽക്കുന്ന വ്യക്തിത്വമാണ് മുഹമ്മദ് ഡിലിജെൻഡ് ബ്ലെസ്ലിയെന്ന ബ്ലെസ്ലി.

    ആദ്യ വാരങ്ങളിലെ പ്രകടനത്തിൻറെ പേരിൽ തന്നെ പ്രേക്ഷകർക്കിടയിൽ ഫൈനൽ ഫൈവ് പ്രതീക്ഷ സൃഷ്ടിച്ച മത്സരാർഥിയായിരുന്നു ബ്ലെസ്ലി. നൂറാം ദിവസം വരെ ആഴ്ചകളിൽ ഉയർന്നും താഴ്ന്നും ആയിരുന്നു ബ്ലെസ്ലിയുടെ പെർഫോമൻസ് ​ഗ്രാഫും പ്രേക്ഷക സ്വീകാര്യതയും.

    സഹമത്സരാർഥികളിൽ പലരും ബ്ലെസ്ലി ടോപ്പ് ഫൈവിൽ പോലും എത്തില്ലെന്ന് വിധിയെഴുതിയിരുന്നു. പക്ഷെ ആ പ്രവചനങ്ങളെ നിഷ്പ്രഭമാക്കി ടോപ്പ് 2വിൽ ബ്ലെസ്ലി സ്ഥാനം പിടിച്ചു.

    Read more about: bigg boss
    English summary
    bigg boss malayalam season 4: blesslee's first response about dilsha after grand finale, video goes viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X