For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഒരുമിച്ച് പഠിച്ചു... ഒരുമിച്ച് വളരും... കുറെ അടികൂടി... ഇനി സ്നേഹിക്കട്ടെ'; ഡെയ്സിയെ കുറിച്ച് ബ്ലെസ്ലി!

  |

  ബിഗ് ബോസ് മലയാളം സീസൺ നാല് മലയാളി പ്രേക്ഷകർ അക്ഷരാർഥത്തിൽ ഏറ്റെടുത്ത് വിജയിപ്പിക്കുകയായിരുന്നു. ഓരോ സീ‌സൺ കഴിയുമ്പോഴും ബി​ഗ് ബോസിന് മലയാളി പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

  ഓരോ മത്സരാർഥിക്കും ലഭിക്കുന്ന പിന്തുണയിൽ നിന്ന് പോലും അത് വ്യക്തമാണ്. മാത്രമല്ല ബി​ഗ് ബോസ് ഹൗസിനുള്ളിൽ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങൾ പ്രേക്ഷകരും ഇപ്പോൾ ചർച്ച ചെയ്യുന്നുണ്ട്. നാലാം സീസൺ കഴിഞ്ഞതോടെ അഞ്ചാം സീസണിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.

  'തനിക്ക് പറ്റിയ തെറ്റുകൾ മക്കൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലോ?'; ശ്രീദേവി ജാൻവിയോട് പറഞ്ഞത്!

  നാലാം സീസണിൽ വിജയിയായത് ദിൽഷ പ്രസന്നനായിരുന്നു. റണ്ണറപ്പ് ബ്ലെസ്ലിയും. ബി​ഗ് ബോസ് ഹൗസിലേക്ക് നൂറ് ദിവസത്തെ ഒറ്റപ്പെട്ട വാസത്തിന് വേണ്ടിയാണ് എല്ലാ മത്സരാർഥികളും എത്തു‌ന്നത്. അവിടെ എത്തിയശേഷമാണ് പുതിയ സൗഹൃദങ്ങൾ പലരും സൃഷ്ടിച്ചെടുക്കുന്നത്.

  സൗഹൃദത്തിന് പുറമെ പ്രണയം തുടങ്ങിയവും രണ്ട് ‌മത്സരാർഥികൾ തമ്മിൽ ചിലപ്പോഴൊക്കെ ഉടലെടുക്കാറുണ്ട്. ചിലർ വലിയ ശത്രുക്കളായാണ് പുറത്ത് വരാറുള്ളത്.

  ഹൗസിനുള്ളിൽ വെച്ചുണ്ടാകുന്ന അഭിപ്രായ വ്യത്യാസങ്ങളുടേയും തർക്കങ്ങളുടേയും പേരിലാണ് ഇത്തരം ശത്രുതകൾ പലപ്പോഴും ഉണ്ടാകുന്നത്.

  'അനിയത്തിയുടെ കാലിൽ മണ്ണുപോലും പറ്റാതിരിക്കാൻ വല്യണ്ണൻ റോയൽ എവിക്ഷനാണ് നടത്തിയത്'; ലക്ഷ്മിപ്രിയ!

  ചിലർ ഹൗസിന് പുറത്ത് വന്ന ശേഷം ആ ശത്രുത പറഞ്ഞ് അവസാനിപ്പിക്കും. മറ്റ് ചിലർ ആജന്മ ശത്രുക്കളായി മുന്നോട്ട് പോകും. ഹൗസിനുള്ളിൽ അത്രത്തോളം വലിയ സൗഹൃദം കൊണ്ടുനടന്നവർ പുറത്തിറങ്ങിയ ശേഷം നേരിൽ കണ്ടാൽ മിണ്ടാത്ത സ്ഥിതിയുമുണ്ട്.

  നാലാം സീസണിൽ ഏറ്റവും കൂടുതൽ വഴക്കും വാക്ക തർക്കവുമുണ്ടയത് ഡെയ്സി ഡേവിഡും ബ്ലെസ്ലിയും തമ്മിലായിരുന്നു.

  ഇരുവരുടേയും കാഴ്ചപ്പാടുകളും ശീലങ്ങളും പ്രവൃത്തികളുമായിരുന്നു മിക്കപ്പോഴും വഴക്കുകൾക്ക് കാരണമായത്. മുപ്പത്തിയ‍ഞ്ച് ദിവസമായപ്പോഴേക്കും ഡെയ്സി ഹൗസിൽ നിന്നും എലിമിനേറ്റായിരുന്നു.

  പ്രേക്ഷകർക്കിടയിൽ തുടക്കം മുതൽ ആരാധകരുണ്ടായിരുന്ന മത്സരാർഥിയായിരുന്നു ബ്ലെസ്ലി. അതുകൊണ്ട് തന്നെ ബ്ലെസ്ലിയുമായി ഡെയ്സി പ്രശ്നങ്ങൾ ഉണ്ടാക്കുമ്പോഴെല്ലാം അതെല്ലാം വലിയ രീതിയിൽ സൈബർ ഇടങ്ങളിൽ ചർച്ചയായി.

  ബ്ലെസ്ലിയുമായി ഡെയ്സി നടത്തിയ വഴക്കുകളുടെ പേരിൽ എലിമിനേറ്റായി പുറത്ത് വന്ന ശേഷം ഡെയ്സിക്ക് നേരെ വലിയ രീതിയിൽ സൈബർ ബുള്ളിയിങ് നടന്നിരുന്നു. സെലിബ്രിറ്റി ഫോട്ടോ​ഗ്രാഫർ കൂടിയായ ഡെയ്സിയുടെ ജീവിതത്തേയും ഇത് വലിയ രീതിയിൽ ബാധിച്ചു. ​

  ഗ്രാന്റ് ഫിനാലെയ്ക്ക് മുമ്പ് ഫൈനലിസ്റ്റുകളായ ആറുപേരെ കാണാൻ ഡെയ്സി അടക്കമുള്ള എലിമിനേറ്റായി പോയ മത്സരാർഥികൾ വന്നിരുന്നു.

  ആ സമയം ഹൗസിനുള്ളിൽ നടന്ന വഴക്കുകൾ തന്നെ ഏത് രീതിയിലാണ് ബാധിച്ചതെന്ന് ഡെയ്സി ബ്ലെസ്ലിയോട് പറയുകയും ചെയ്തിരുന്നു. താനുമായുള്ള തർക്കത്തിന്റെ പേരിൽ ആരും ഡെയ്സിയെ സൈബർ ബുള്ളിയിങ് നടത്തരുതെന്നും തങ്ങൾ ഇപ്പോൾ നല്ല സുഹൃത്തുക്കൾ മാത്രമാണെന്നും ബെസ്ലി തന്റെ ആരാധകരോടും പ്രേക്ഷകരോടുമായി പറഞ്ഞിരുന്നു.

  ഹൗസിനുള്ളിൽ നിന്ന് ഡെയ്സി സി​ഗരറ്റ് വലിച്ചപ്പോൾ മുതലാണ് ബ്ലെസ്ലി-ഡെയ്സി പ്രശ്നങ്ങൾ തുടങ്ങിയത്. എന്നാലിപ്പോൾ ഇരുവരും അടുത്ത സുഹൃത്തുക്കളായി മാറിയിരിക്കുകയാണ്.

  ഫിനാലെയ്ക്ക് ശേഷം ഇരുവരും ഒത്തുകൂടുകയും സൗഹൃദം പങ്കുവെക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ഡെയ്സിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് സൗഹൃ​ദത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ബ്ലെസ്ലി.

  Recommended Video

  Dilsha On Akhil Bigg Boss | പുറത്തുള്ള ഫാന്‍സ് മൊത്തം അഖിലിനൊപ്പം, അന്ന് ദില്‍ഷ വിചാരിച്ചത്‌

  'ഒരുമിച്ച് പഠിച്ചു... ഒരുമിച്ച് വളരും... കുറേനാൾ അടികൂടി... ഇനി കുറച്ച് സ്നേഹിക്കട്ടെ... ലവ് യു സോ മച്ച്' എന്നാണ് ബ്ലെസ്ലി ഡെയ്സിയെ കുറിച്ച് എഴുതിയത്.

  ബി​ഗ് ബോസ് സീസൺ ഫോറിലെ മത്സരാർഥികളിൽ ചിലർ ബ്ലെസ്ലിയിും ഡെയ്സിയും അപർണയും സൂരജുമെല്ലാം കഴിഞ്ഞ ദിവസം വീണ്ടും ഒത്തുകൂടിയിരുന്നു.

  സൗഹൃദം ഊട്ടി ഉറപ്പിക്കുന്നതിന് വേണ്ടിയായിരുന്നു ഒത്തുകൂടൽ. റോബിൻ കഴിഞ്ഞാൽ ഈ സീസണിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള മത്സരാർഥി ബ്ലെസ്ലിയായിരുന്നു.

  Read more about: bigg boss
  English summary
  bigg boss malayalam season 4: Blesslee's latest social media post about daisy david
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X