For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഉമ്മ പുറത്ത് ഇറങ്ങാറില്ല, നീ ശരീരം വിറ്റ് അല്ലേ ജീവിക്കുന്നതെന്നാണ് ചോദിക്കുന്നത്'; ബ്ലെസ്ലിയുടെ സഹോദരി!

  |

  ബി​ഗ് ബോസ് മലയാളം സീസൺ ഫോർ അവസാനിക്കാൻ പോവുകയാണ്. ഇനി അവശേഷിക്കുന്നത് വെറും മൂന്ന് ദിവസങ്ങൾ മാത്രമാണ്. ആരാകും വിജയിയെന്ന് അറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകരും.

  തങ്ങളുടെ ഇഷ്ടമ മത്സാർഥിക്ക് കഴിയുന്നത്ര വോട്ട് നേടികൊടുക്കാനും ആരാധകർ ശ്രമിക്കുന്നുണ്ട്. അതേസമയം ഇന്ന് വൈകിട്ടോടെ പുറത്തായ മത്സരാർഥികളെല്ലാം വീടിനുള്ളിലേക്ക് തിരികെ പ്രവേശിക്കും. ആദ്യമായാണ് മലയാളം ബി​ഗ് ബോസിൽ ഇങ്ങനൊന്ന് സംഭവിക്കാൻ പോകുന്നത്.

  Also Read: ഏഷ്യാനെറ്റിൽ പുതിയ ഫാമിലി ക്വിസ് റിയാലിറ്റി ഷോ വരുന്നു, 'ഫാസ്റ്റസ്റ്റ് ഫാമിലി ഫസ്റ്റ്' തിങ്കളാഴ്ച മുതൽ!

  പുറത്തായ മത്സരാർഥികൾ വീണ്ടും ഹൗസിലേക്ക് കയറുന്നത് മത്സരാർഥികൾക്കും വലിയ സർപ്രൈസായിരിക്കും. ഷോയിൽ നിന്നും വാക്ക് ഔട്ട് നടത്തിപ്പോയ ജാസ്മിൻ വരെ ഫിനാലെ കാണാൻ‌ മുംബൈയിൽ എത്തിയിട്ടുണ്ട്.

  ഞായറാഴ്ചയാണ് ഫിനാലെ നടക്കാൻ പോകുന്നത്. ധന്യ, ലക്ഷ്മിപ്രിയ, ബ്ലെസ്ലി, ദിൽഷ, റിയാസ്, സൂരജ് എന്നിവരാണ് ഫിനാലെയിൽ എത്തി നിൽക്കുന്നത്. അതേസമയം ഫൈനലിസ്റ്റുകളിൽ ഒരാളായ ബ്ലെസ്ലിയെ കുറിച്ച് സഹോദരി ബി​ഗം ‍ഡിലിജന്റ് സുനൈന പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.

  Also Read: 'സി​ഗരറ്റ് വലിക്കാൻ കമ്പനി തന്നു... പിന്നീടത് സൗഹൃദമായി, തലയിൽ നിന്നും പോയിട്ടില്ല'; നിമിഷയും ജാസ്മിനും!

  ബ്ലെസ്ലിയെ വിമർശിക്കുന്നവർ തങ്ങളേയും കുറ്റപ്പെടുത്തുകയും പുറത്ത് പോലും ഇറങ്ങാൻ പറ്റാത്ത രീതിയിൽ ബുദ്ധിമുട്ടിക്കുന്നുവെന്നുമാണ് ബ്ലെസ്ലിയുടെ സഹോദരി പറയുന്നത്. ഈ സീസണിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർഥികളിൽ ഒരാൾ ബ്ലെസ്ലിയാണ്.

  സമൂഹമാധ്യമ പ്ലാറ്റ്‍ഫോമുകളിലൊക്കെ പുതുതലമുറയിലെ ഏതൊരാളെയുംപോലെ ആക്റ്റീവായ ബ്ലെസ്‍ലിക്ക് അവിടെയൊക്കെ ഒട്ടേറെ ആരാധകരുമുണ്ട്.

  യുട്യൂബിൽ 2 ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സ് ഉള്ള ബ്ലെസ്ലിയുടെ പാട്ടുകൾക്ക് സ്പോട്ടിഫൈയിൽ മാസം ആറായിരത്തിലേറെ ആസ്വാദകർ ഉണ്ട്. പേടകം ടാസക്കിന് ശേഷമാണ് ബ്ലെസ്ലിയിലെ മത്സരാർഥിക്ക് ആരാധകർ ഉണ്ടായി തുടങ്ങിയത്.

  'ബ്ലെസ്ലി ബി​ഗ് ബോസ് ഷോ കാണാതെ മത്സരിക്കാൻ പോയ വ്യക്തിയാണ്. ഞാൻ മുമ്പത്തെ സീസണുകൾ കാണുന്നത് കാണുമ്പോൾ ബ്ലെസ്ലി വഴക്ക് പറയുമായിരുന്നു. ഷോയിലേക്ക് സെലക്ഷൻ കിട്ടി പോയപ്പോൾ മുംബൈയിൽ ഇരുന്ന് കുറച്ച് എപ്പിസോഡുകൾ അവൻ കണ്ടിരുന്നു.'

  'ആ അറിവ് മാത്രമെ ഈ ഷോയെ കുറിച്ച് അവനുള്ളൂ. ബ്ലെസ്ലിക്ക് നേരെ വലിയ വിമർശനമാണ് വരുന്നത്. അവൻ ഉപ്പയെ കുറിച്ച് പറഞ്ഞ വീഡിയോയ്ക്ക് വന്ന കമന്റ് ഉപ്പയെ കൊന്നവൻ നീ തന്നെയല്ലേ? എന്നതാണ്.'

  'ഇങ്ങനെയുള്ള കമന്റുകൾ എഴുതാൻ ആളുകൾക്ക് എങ്ങനെ സാധിക്കുന്നുവെന്ന് ചിന്തിക്കാറുണ്ട്. ഉപ്പ മരിച്ചത് താൻ കാരണമാണെന്ന ചിന്തയാണ് ഇപ്പോഴും അവന്റെ ഉള്ളിലുള്ളത്.'

  'അവൻ തിരിച്ച് വന്ന് ഈ കമന്റുകൾ കാണുമ്പോൾ തകർന്ന് പോകും. ഉമ്മച്ചി പഞ്ചായത്തിലെ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന വ്യക്തിയാണ് ഇപ്പോൾ പഞ്ചായത്തിലേക്ക് പോകാറില്ല വിമർശനങ്ങൾ കാരണം. ഞാനും പുറത്തിറങ്ങാറില്ല.'

  'മാത്രമല്ല പലപ്പോഴും ബി​ഗ് ബോസിൽ വിളിച്ച് ബ്ലെസ്ലിയെ തിരികെ കൊണ്ടുവരാൻ മാർ​ഗമുണ്ടോയെന്ന് വരെ ഉമ്മ അന്വേഷിച്ചിരുന്നു. എന്റെ ഇൻബോക്സിലേക്ക വളരെ മോശം കമന്റുകളാണ് വരാറുള്ളത്.'

  'നീ ശരീരം വിറ്റിട്ടല്ലേ ജീവിക്കുന്നത് എന്നാണ് ചോദിക്കുന്നത്. ഉപ്പയോട് ബ്ലെസ്ലിക്ക് ഭയങ്കര സ്നേഹമായിരുന്നു ഉപ്പയുടെ മുമ്പിൽ ജയിച്ച് വന്ന് നിൽക്കണമെന്നത് അവന്റെ വലിയ ആ​ഗ്രഹമായിരുന്നു.'

  'പാട്ടിന് പിറകെ സഞ്ചരിക്കാൻ അവനെ പ്രേരിപ്പിച്ച‌തും പ്രോത്സാ​ഹിപ്പിച്ചതും വാപ്പയാണ്. ബ്ലെസ്ലിയും റോബിനും തമ്മിലുള്ള സൗഹൃദം കാണാൻ നല്ല രസമായിരുന്നു. ബ്ലെസ്ലി തെറ്റ് ചെയ്യുമ്പോൾ റോബിൻ പറഞ്ഞ് കൊടുക്കുമായിരുന്നു.'

  'റോബിൻ പോയശേഷമാണ് ബ്ലെസ്ലിയുെട ​ഗെയിം താഴ്ന്നതെന്ന് തോന്നിയിട്ടുണ്ട്. റിയാസിനേയും ദിൽഷയേയും ഇഷ്ടമാണ്.'

  'അവന്റെ ഭാ​ഗത്ത് നിന്ന് വന്ന തെറ്റുകൾ ബ്ലെസ്ലി തിരിച്ച് വന്ന ശേഷം പറഞ്ഞ് മനസിലാക്കി കൊടുക്കും. ഞങ്ങൾ കുടുംബത്തിലുള്ളവർ തന്നെയാണ് അവനെ തിരുത്താറുള്ളത്' സഹോദരി സു‌നൈന പറയുന്നു.

  Read more about: bigg boss
  English summary
  bigg boss malayalam season 4: blesslee sister Diligent Sunaina open up about how she overcome degrading
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X