Don't Miss!
- Technology
149 രൂപ മുതൽ 649 രൂപ വരെ വിലയുള്ള പ്രതിമാസ നെറ്റ്ഫ്ലിക്സ് സബ്ക്രിപ്ഷൻ പ്ലാനുകൾ
- News
ബിഹാറിൽ 18 മന്ത്രിസ്ഥാനത്തിനായി ആർജെഡി; ജെഡിയുവിന് 14, വഴങ്ങുമോ നിതീഷ്? ചർച്ച ഇങ്ങനെ
- Lifestyle
ഈ അഞ്ച് ആസനങ്ങള്‍ കൊളസ്ട്രോള്‍ പെട്ടെന്ന് കുറക്കുമെന്ന് ഉറപ്പ്
- Sports
IND vs ZIM: ക്യാപ്റ്റനെങ്കില്‍ രാഹുല്‍ 'മാന്‍ഡ്രേക്ക്', സിംബാബ്വെ ഇന്ത്യയെ അട്ടിമറിക്കും!
- Finance
പാദഫലം ഒത്തില്ല! ഈ 2 ഓഹരികള്‍ക്ക് സെല്‍ റേറ്റിങ്; 22% വില ഇടിയാം; ജാഗ്രതൈ
- Automobiles
Activa 7G എത്തുന്നു; ഡിസൈന്‍ വെളിപ്പെടുത്തുന്ന ടീസര്‍ ചിത്രവുമായി Honda
- Travel
ശ്രീലങ്കയിലെ രാമായണം: അശോകവാടിക മുതല്‍ വിഭീഷണനെ രാജാവായി വാഴിച്ച ഇടം വരെ..
'അവനെ ഒരു മിന്നായം പോലെയെ കാണാൻ പറ്റിയുള്ളൂ'; ബ്ലെസ്ലിയെ കാണാൻ പറ്റാതെ പെങ്ങൾ!
ബിഗ് ബോസ് മലയാളം സീസൺ ഫോർ അവസാനിച്ചു. നൂറ് ദിവസത്തെ മിനി സ്ക്രീൻ പ്രേക്ഷകരുടെ ആഘോഷത്തിനാണ് കൊടിയിറങ്ങിയത്. ഇരുപത് മത്സരാർഥികളാണ് ബിഗ് ബോസ് ഹൗസിൽ മത്സരിക്കാൻ നാലാം സീസണിൽ എത്തിയത്.
അവരിൽ നിന്നും ഫിനാലെയിൽ പങ്കെടുത്ത ആറ് മത്സരാർഥികളിൽ സൂരജ്, ധന്യ, ലക്ഷ്മിപ്രിയ, റിയാസ്, ബ്ലെസ്ലി, ദിൽഷ എന്നിവരാണ് ഉണ്ടായിരുന്നത്. അതിൽ ആറാം സ്ഥാനം സൂരജിനും അഞ്ചാം സ്ഥാനം ധന്യയ്ക്കും നാലാം സ്ഥാനം ലക്ഷ്മിപ്രിയയ്ക്കുമാണ് ലഭിച്ചത്.

മൂന്നാം സ്ഥാനം റിയാസിനായിരുന്നു. ഒന്നും രണ്ടും സ്ഥാനങ്ങളിൽ ദിൽഷയും ബ്ലെസ്ലിയുമെത്തി. എല്ലാവരും ബ്ലെസ്ലി വിജയിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. കാരണം അത്രത്തോളം പ്രേക്ഷക പിന്തുണ ബ്ലെസ്ലിക്കുണ്ടായിരുന്നു. ബിഗ് ബോസിൽ ടോപ്പ് 2വിൽ എത്തി നേട്ടം കൊയ്ത ബ്ലെസ്ലിക്ക് സോഷ്യൽമീഡിയയിൽ ആശംസപ്രവാഹമാണ്.
നൂറ് ദിവസങ്ങൾക്ക് ശേഷം തിരികെ നാട്ടിലെത്തിയ ബ്ലെസ്ലിക്ക് ഗംഭീര സ്വീകരണമാണ് തിരുവന്തപുരം വിമാനത്താവളത്തിൽ ആരാധകരും വീട്ടുകാരും സുഹൃത്തുക്കളും ചേർന്ന് നൽകിയത്.
ബിഗ് ബോസ് ഹൗസിൽ നിന്നും വൈറലായ ആപ്പിൾ കടിച്ചുള്ള മാസ് സീൻ വിമാനത്താവളത്തിൽ ആരാധകർക്ക് വേണ്ടി ബ്ലെസ്ലി റീക്രീയേറ്റ് ചെയ്തു. ബ്ലെസ്ലിയുടെ വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ച് സഹോദരി സുനൈന ഫിലിമി ബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.
'അവന്റെ ഉയർച്ചയിൽ അതിയായ സന്തോഷമുണ്ട്. അവനെ ശരിക്കൊന്ന് കാണാൻ പോലും കിട്ടിയില്ല. ഇത്രയേറെ ആരാധകർ അവനെ സ്വീകരിക്കാൻ വരുമെന്ന് കരുതിയിരുന്നില്ല. അവൻ വിജയിയാകാതിരുന്നതിൽ വിഷമമൊന്നും തോന്നിയില്ല.'
'വിന്നർ ദിൽഷയാണെന്ന് ടിവി ടെലികാസ്റ്റ് ചെയ്യും മുമ്പ് ഡെയ്സി ചേച്ചി വഴി അറിഞ്ഞിരുന്നു. വളരെ സൈലന്റ് ക്യാരക്ടറായിരുന്നു ബ്ലെസ്ലിയുടേത്.'

'ഹൗസിൽ വെച്ച് എല്ലാവരോടും തുറന്ന് സംസരിക്കുന്നത് കണ്ടപ്പോൾ സന്തോഷം തോന്നി' സഹോദരി പറഞ്ഞു. ഈ സീസണിലെ മറ്റ് 19 മത്സരാർഥികളിൽ നിന്നും പല കാരണങ്ങളാൽ വേറിട്ട് നിന്ന വ്യക്തിത്വമാണ് മുഹമ്മദ് ഡിലിജെൻഡ് ബ്ലെസ്ലിയെന്ന ബ്ലെസ്ലിയുടേത്.
ആദ്യ വാരങ്ങളിലെ പ്രകടനത്തിൻറെ പേരിൽ തന്നെ പ്രേക്ഷകർക്കിടയിൽ ഫൈനൽ ഫൈവ് പ്രതീക്ഷ സൃഷ്ടിച്ച മത്സരാർഥിയായിരുന്നു ബ്ലെസ്ലി. എന്നാൽ 100ആം ദിനം വരെയുള്ള ആഴ്ചകളിൽ ഉയർന്നും താഴ്ന്നുമായിരുന്നു ബ്ലെസ്ലിയുടെ പെർഫോമൻസ് ഗ്രാഫും പ്രേക്ഷകസ്വീകാര്യതയും.
-
'അവിഹിതം പോലുള്ള മസാലകൾ ഉണ്ടെങ്കിലും കഥയ്ക്ക് കെട്ടുറപ്പുണ്ട്, സ്വഭാവത്തിൽ മനുവുമായി ബന്ധമില്ല'; യുവ കൃഷ്ണ
-
ഞങ്ങളുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു, ഞാനും ഇച്ചായനും മാനസികമായി തളർന്നു പോയെന്ന് ആലീസ് ക്രിസ്റ്റി
-
'നീ നിന്റെ കഴിവ് ലോകത്തിന് കാണിച്ച് കൊടുക്കൂ... പുതിയ കാൽവെപ്പിന് ആശംസകൾ'; റോബിനെ കുറിച്ച് ആരതി പൊടി!