ജീവിതകാലം മുഴുവൻ ഈ പാപം ചുമക്കാൻ വയ്യ; തനിക്ക് മടുത്തുവെന്ന് ദിൽഷായോട് തുറന്ന് പറഞ്ഞ് ബ്ലെസ്ലി

ബിഗ് ബോസ് സീസൺ ഫോർ അതിന്റെ പന്ത്രണ്ടാം ആഴ്ചയിലേക്ക് കടക്കുകയാണ് വെറും മൂന്നാഴ്ചക്ക് അപ്പുറമാണ് ഫിനാലെ. ഈ അവസരത്തിൽ ബിഗ് ബോസ് വീട്ടിലെ മത്സരാർഥികൾ എല്ലാവരും ഒരുപോലെ വെറും വാശിയുമൊടെ ഷോയിൽ മത്സരിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.17 മത്സരാർഥികളുടെ തുടങ്ങിയ ഷോയിൽ ഇപ്പോൾ അവശേഷിക്കുന്നത് ഒൻപത് മത്സരാർഥികളാണ്. ഇവരിൽ രണ്ട് വൈൽഡ് കാർഡ് എൻട്രികളും ഉണ്ട്.

ബിഗ് ബോസ് വീട്ടിലെ മത്സരാർഥികളിൽ ഭൂരിഭാഗംപേരും നൂറ് ദിവസം പൂർത്തിയാക്കി ബിഗ് ബോസ് വീട്ടിൽ വിജയ കിരീടം അണിയണം എന്നാണ് ആഗ്രഹിക്കുന്നത്. എന്നാൽ ബിഗ് ബോസ് വീട്ടിൽ നിന്നും ഇനി പുറത്ത് പോയാൽ മതി എന്ന് വിചാരിക്കുന്ന ഒരു മത്സരാർഥിയും ബിഗ് ബോസ് വീട്ടിനുള്ളിൽ ഉണ്ട്. അത് മറ്റാരുമല്ല ബ്ലെസ്ലി തന്നെയാണ്.

ഇപ്പോൾ നല്ല അഹങ്കാരി ആയി

ബിഗ് ബോസ് മലയാളം സീസൺ ഫോറിന്റെ എഴുപത്തി ആറാം എപ്പിസോഡിന്റെ തുടക്കത്തിൽ ബ്ലെസ്ലി ധന്യയോട് ഇതേപ്പറ്റി സംസാരിച്ചു. താൻ ബിഗ് ബോസ് വീട്ടിൽ വന്ന സമയം ഒട്ടും അഹങ്കാരം ഇല്ലായിരുന്നെന്നും ഇപ്പോൾ നല്ല അഹങ്കാരി ആയെന്നും ബ്ലെസ്ലി ധന്യയോട് പറഞ്ഞു.

ഈ ആഴ്ച താൻ പോകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബ്ലെസ്ലി പറയുന്നു. കുറെ ആഴ്ചകളായി ബ്ലെസ്ലി ഇത് പ്രതീക്ഷിക്കുനുണ്ടായിരുന്നല്ലോ എന്ന് ധന്യ പറഞ്ഞു.

"ഞാൻ ഇവിടുന്ന് പോയി കഴിഞ്ഞാൽ ദിൽഷക്ക് കുറെ കൂടി കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് തോന്നുന്നു. ഞാനും അവളും ഒരേ ഗെയിം ആണ് കളിച്ചുകൊണ്ടിരിക്കുന്നത്.

അതുകൊണ്ടാണ് ഞാൻ ഒരുവട്ടവും റിയാസിനെ എടുക്കാത്തത് അത് അവളുടെ ഗെയിമാണ്. അല്ലെങ്കിൽ ഇപ്പൊ എനിക്ക് റിയാസിനെ ചുമ്മാ ചൊറിഞ്ഞുകൂടേ. എനിക്ക് അതിനു താല്പര്യം ഇല്ല. ഞാൻ വീട്ടിൽ പോവും " ബ്ലെസ്ലി ധന്യയോട് പറഞ്ഞു.

ബിഗ് ബോസിലെ ഹിറോയിൻ ദിൽഷ

ബിഗ് ബോസിലെ ഹിറോയിൻ എന്ന രീതിയിൽ ദിൽഷ മാറും എന്നും അല്ലെങ്കിൽ സൂരജ് വരുമെന്നും അതാണ് തന്റെ ആഗ്രഹമെന്നും ബ്ലെസ്ലി വ്യക്തമാക്കി. ധന്യയോട് ബ്ലെസ്ലി പറഞ്ഞ ഇതേ കാര്യം തന്നെ കുറച്ച് കഴിഞ്ഞ് ദിൽഷയോടും ബ്ലെസ്ലി പറഞ്ഞു.

ബിഗ് ബോസ് വീട്ടിൽ തല ഉയർത്തി നോക്കുന്ന അഞ്ചു സിംഹങ്ങളുടെ രൂപം ഉണ്ട്. താൻ അതിൽ ഒരെണ്ണം ആണെന്ന് ദിൽഷ പറഞ്ഞു. അതിന്റെ തൊട്ടടുത്ത് നിൽക്കുന്നത് ബ്ലെസ്ലി ആണെന്ന് ദിൽഷ പറഞ്ഞു. എന്നാൽ തനിക്ക് ഉറപ്പുണ്ടെന്നും അത് താൻ അല്ലെന്നും ബ്ലെസ്ലി പറഞ്ഞു.

തുടർന്നാണ് ബ്ലെസ്ലി ദിൽഷായോട് ആ കാര്യം വ്യക്തമാക്കിയത്. തനിക്ക് ഷോയിൽ ജയിക്കണമെന്ന് ആത്മാർഥമായി താല്പര്യം ഇല്ലെന്നും പ്ലാൻ ചെയ്താൽ തനിക്ക് വളരെ എളുപ്പം ജയിക്കാമെന്നും എന്നാൽ അതിന് താല്പര്യം ഇല്ലെന്നും ബ്ലെസ്ലി പറഞ്ഞു.

Recommended Video

Dr. Robin About Jasmine | ജീവനെപ്പോലെ സ്നേഹിച്ച ആ ചെടിച്ചട്ടി പൊട്ടിയപ്പോൾ | *Interview | FilmiBeat
പലരെയും വേദനിപ്പിച്ചാണ് ബിഗ് ബോസ് വീട്ടിൽ നിൽക്കുന്നത്

പലരെയും വേദനിപ്പിച്ചാണ് ബിഗ് ബോസ് വീട്ടിൽ നിൽക്കുന്നത്. അതുകൊണ്ട് തന്നെ ഈ ടൈറ്റിൽ വിജയിച്ചാൽ ആ വേദനയെല്ലാം ജീവിത കാലം മുഴുവനും താങ്ങണമെന്നും അതിന്ന് താല്പര്യം ഇല്ലെന്നും മടുത്തുവെന്നും ബ്ലെസ്ലി പറഞ്ഞു.

എന്നാൽ ദിൽഷ നേരെ വിപരീതമായാണ് പ്രതികരിച്ചത്. തനിക്ക് അങ്ങനെ ഒരു വിഷമം ഇല്ലെന്നും കാരണം താനായിട്ട് ബിഗ് ബോസ് വീട്ടിൽ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും ദിൽഷ പറഞ്ഞു.

ഈ ആഴ്ചത്തെ ക്യാപ്റ്റൻസി ടാസ്ക്ക് വിജയിച്ചത് അഖിൽ ആണ് ഷോ അവസാന ഘട്ടത്തോട് എത്തി നിൽക്കുന്ന ഈ അവസരത്തിൽ ക്യാപ്റ്റൻസി പദവി ലഭിച്ചതോടെ അടുത്ത ആഴ്ചത്തെ നോമിനേഷനിൽ നിന്നും അഖിൽ രക്ഷപെടും.

Read more about: bigg boss malayalam season 4
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X