ദിൽഷയോട് മോശമായി പെരുമാറിയാൽ സഹിക്കില്ല; ബ്ലെസ്ലിയോട് ചൂടായി ഡോ.റോബിൻ

മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട റിയാലിറ്റി ഗെയിം ഷോ ബിഗ്ബോസ് മലയാളം സീസൺ ഫോർ വളരെ നാടകീയമായ രംഗങ്ങൾ സൃഷ്ട്ടിച്ചുകൊണ്ട് മുന്നേറുകയാണ്. ഓരോ ദിവസവും ബിഗ്ബോസ് മത്സരാർഥികൾ തമ്മിലുള്ള അടിയും വഴക്കും വർദ്ധിച്ചു വന്നു കൊണ്ടിരിക്കുകയാണ്.

ഇപ്പോൾ സീസൺ ഫോർ അതിന്റെ അവസാനഘട്ടത്തിലേക്ക് എത്തി കൊണ്ടിരിക്കുമ്പോൾ പ്രേക്ഷകരും ആകാംക്ഷയോടെയാണ് ഓരോ ദിവസത്തെയും എപ്പിസോഡുകൾ വീക്ഷിക്കുന്നത്.

ബിഗ് ബോസിലെ എല്ലാ സീസണിലും വീട്ടിനുള്ളിൽ അടിയും വഴക്കും പ്രണയവുമെല്ലാം ഉണ്ടാവാറുണ്ട്. ബിഗ് ബോസ് വീട്ടിനുള്ളിലെ പ്രണയ ജോഡികളാണ് എപ്പോഴും പ്രേക്ഷകരുടെ ചർച്ചകൾക്ക് വിഷയമാകുന്നത്.

ബിഗ്ബോസ് സീസൺ ഫോറിൽ അത്തരത്തിൽ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ മത്സരാർത്ഥികളാണ് ദിൽഷയും റോബിനും. സോഷ്യൽ മീഡിയയിൽ ഇരുവരെക്കുറിച്ചും അവരുടെ പ്രണയത്തെക്കുറിച്ചും ചൂടേറിയ ചർച്ചകൾ നടക്കാറുണ്ട്.

ഈയിടെയായി ദില്‍ഷയുടെ മനസിലും പ്രണയം മൊട്ടിട്ടു

ദിഷയോട് പ്രണയമാണെന്ന് റോബിനും ബ്ലെസ്ലിയും ഷോയുടെ ആദ്യകാലങ്ങളിൽ തന്നെ തുറന്നു പറഞ്ഞിരുന്നു. എന്നാൽ തനിക്ക് ബ്ലെസ്ലി സഹോദരനാണെന്നും റോബിൻ ഏറ്റവും അടുത്ത സുഹൃത്താണെന്നും ദിൽഷ പറയുകയുണ്ടായി.

എന്നാല്‍ ഈയിടെയായി ദില്‍ഷയുടെ മനസിലും പ്രണയം മൊട്ടിട്ടതായാണ് സമൂഹ മാധ്യമങ്ങളിൽ ആരാധകർ പറയുന്നത്.

ഇന്ന് ബിഗ് ബോസ് വീട്ടിൽ നടന്ന ഒരു ചെറിയ കാര്യമാണ് ഇപ്പോൾ പ്രേക്ഷകശ്രദ്ധ ആകർഷിക്കുന്നത്. ദിൽഷയും റോബിനും ബ്ലെസ്ലിയും അഖിലും സൂരജും ധന്യയും ബെഡ്റൂം ഏരിയയിൽ ഇരുന്ന് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെ ദിൽഷ ബ്ലെസ്ലിയെ കളിയാക്കി. തുടർന്ന് താൻ കഴിച്ചുകൊണ്ടിരുന്ന ആപ്പിൾ ബ്ലെസ്ലി ദിൽഷക്ക് നേരെ എറിഞ്ഞു. ഇത് കണ്ട് ഡോക്ടർ റോബിൻ ദേഷ്യപ്പെടുകയും ബ്ലെസ്ലിയോട് ആഹാരസാധനങ്ങൾ എറിയരുത് എന്ന് പറയുകയും ചെയ്തു.

മുൻപ് ഭക്ഷണം കഴിക്കുന്ന പാത്രം നിരക്കി വിടുന്നതിന് എതിരായി വഴക്ക് പറഞ്ഞ വ്യക്തിയാണ് ബ്ലെസ്ലിയെന്നും അതുകൊണ്ടുതന്നെ ബ്ലെസ്ലി ചെയ്യുന്നത് വളരെയധികം മോശമാണെന്നും ഡോക്ടർ റോബിൻ കുറ്റപ്പെടുത്തി.

ദിൽഷയെ റോബിൻ വല്ലാതെ കെയർ ചെയ്യുന്നു

ധന്യയും ബ്ലെസ്ലിയെ വഴക്ക് പറഞ്ഞു. തുടർന്ന് താൻ ദിൽഷക്ക് എറിഞ്ഞു കൊടുത്ത് ആണെന്നും ദിൽഷ പിടിക്കുമെന്നാണ് കരുതിയതെന്നും ബ്ലെസ്ലി പറഞ്ഞു.

എന്നാൽ ഇതൊക്കെ മനസ്സിൽ ഓർത്ത് വെക്കണമെന്നും അവസരം വരുമ്പോൾ തിരിച്ച് ബ്ലെസ്ലികിട്ട് തന്നെ പ്രയോഗിക്കണമെന്നും ധന്യ പറഞ്ഞു.

ബ്ലെസ്ലി ബിഗ് ബോസ് വീട്ടിലെ മറ്റ് മത്സരാർഥികളുടെ തെറ്റ് കുറ്റങ്ങൾ മനസ്സിൽ വച്ചിട്ട് അവസരം കിട്ടുമ്പോൾ പകരം വീട്ടുന്നതുകൊണ്ടാണ് ധന്യ ഇങ്ങനെ പറഞ്ഞത്.

എന്തുതന്നെ ആയാലും ദിൽഷയെ ആപ്പിൾ എറിഞ്ഞതുകൊണ്ടാണ് റോബിൻ ദേഷ്യപ്പെട്ടതെന്നാണ് ദിൽഷ റോബിൻ ആരാധകർ പറയുന്നത്.

ദിൽഷയെ റോബിൻ അടുത്തിടെയായി വല്ലാതെ കെയർ ചെയ്യുന്നുണ്ടെന്ന് സമൂഹമാധ്യമങ്ങളിൽ ആരാധകർ പറയുന്നുണ്ട്. ദിൽഷയുടെ മുഖത്ത് മുഖക്കുരു വന്നപ്പോൾ അതിനെ തൊടരുതെന്നും തൊട്ടാൽ അടയാളം ആവുമെന്നും റോബിൻ പറഞ്ഞിരുന്നു.

Recommended Video

റോബിന്റെ പിടിവള്ളി ദിൽഷയുടെ കയ്യിൽ, അവർ കെട്ടണം | Bigg Boss Malayalam Akhil | #Interview | FilmiBeat
റോബിൻ എല്ലാവരുടെയും വികാരങ്ങൾ മാനിക്കുന്ന വ്യക്തി

ദിൽഷക്ക് റോബിനോടുള്ള പെരുമാറ്റത്തിലും ചില മാറ്റങ്ങൾ കാണുന്നുണ്ട്. റോബിൻ കഴിഞ്ഞ തവണ ജയിലിൽ പോയപ്പോൾ തനിക്കും റോബിനൊപ്പം ജയിലിൽ കിടക്കാൻ മോഹമുണ്ടെന്ന് ദിൽഷ പറഞ്ഞിരുന്നു.

ദിൽഷ ബിഗ് ബോസ് വീട്ടിൽ ഉള്ളത് തന്റെ അമ്മക്ക് ആശ്വാസമാണെന്ന് റോബിൻ പറയുകയുണ്ടായി. തന്റെ അമ്മയും ദിൽഷയെ പോലെ കൃഷ്ണ ഭക്തയാണെന്നതാണ് അതിനുള്ള കാരണമായി റോബിന്‍ പറഞ്ഞത്.

റോബിൻ എല്ലാവരുടെയും വികാരങ്ങൾ മാനിക്കുന്ന വ്യക്തിയാണെന്നും തന്റെ ഏറ്റവും അടുത്ത സുഹൃത്ത് ആയിട്ടുപോലും ദിൽഷായോട് ഒരു അകലം പാലിച്ചേ നിൽക്കാറുള്ളുവെന്നും ആരാധകർ പറയുന്നു. എന്നാൽ ബ്ലെസ്ലി അങ്ങനെ അല്ലെന്നും ദിൽഷയോട് അമിത സ്വാതന്ത്ര്യം എടുക്കുന്നുണ്ടെന്നുമാണ് ആരാധകർ പറയുന്നത്.

More from Filmibeat

Read more about: bigg boss malayalam season 4
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X