റോബിന്റെ അതെ ഡയലോഗ് അടിച്ച് ബ്ലെസ്ലി; പ്രണയം വെറും അഭിനയമെന്ന് പ്രേക്ഷകർ

ബിഗ് ബോസ് മലയാളം സീസൺ ഫോറിന്റെ ഗ്രാൻഡ് ഫിനാലെയ്ക്ക് ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. ഓരോ ദിവസവും വീട്ടിനുള്ളിലെ മത്സരങ്ങൾ കടുത്തുകൊണ്ടിരിക്കുകയാണ്. മത്സരാർഥികൾ തമ്മിൽ കനത്ത പോരാട്ടത്തിലാണിപ്പോൾ. ഗ്രാൻഡ് ഫിനാലെയിലേക്കെത്താനുള്ള കഠിന പരിശ്രമത്തിലാണ് ഓരോരുത്തരും.

ഫൈനലിൽ എത്തുമെന്ന് പ്രേക്ഷകർ ഏറെ കരുതിയ മത്സരാർഥികൾ ഇതിനോടകം തന്നെ ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്ത് പോവുകയാണ് ഉണ്ടായത്. റോബിൻ, ജാസ്മിൻ, അഖിൽ തുടങ്ങിയ മത്സരാ‍ർഥികളെല്ലാം മികച്ച പ്രകടനം കാഴ്ചവച്ചവരായിരുന്നു. എന്നാൽ വളരെ അപ്രതീകഷിതമായാണ് ഇവരെല്ലാം ബിഗ് ബോസ് വീട് വിട്ട് പുറത്ത് പോയത്.

ഇപ്പോൾ ബിഗ് ബോസ് വീട്ടിൽ ഉള്ളത് മത്സരാർഥികളിൽ ശക്തമായി മുന്നേറുന്ന ഒരു മത്സരാർത്ഥി ദിൽഷയാണ്. തന്റേതായ നിലപാടുകൾ പലയിടത്തും തുറന്ന് പറയുന്ന താരത്തിന് ബിഗ് ബോസ് വീട്ടിൽ ഇപ്പോൾ ആവശ്യത്തിലധികം സ്ക്രീൻ സ്പെയ്സ് നേടാൻ സാധിക്കുന്നുണ്ട്.

ദിൽഷക്ക് നല്ല രീതിയിലുള്ള സപ്പോർട്ട് ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്

പ്രേക്ഷകരിൽ നിന്നും ദിൽഷക്ക് നല്ല രീതിയിലുള്ള സപ്പോർട്ട് ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ സീസണിലെ ഏറ്റവും സ്ട്രോങ്ങ് ആയിരുന്ന മത്സരാർത്ഥി റോബിൻ ആയിരുന്നു. നിരവധി ആരാധകരാണ് റോബിന് ഉള്ളത്.

ഇവർ എല്ലാവരും ഇപ്പോൾ ദിൽഷയെയാണ് പിന്തുണക്കുന്നത്.
ദിൽഷക്ക് സ്വന്തമായി ഒരു നിലപാടില്ലെന്നും ദിൽഷ റോബിൻറെയും നിഴലായി നിൽക്കുകയാണെന്നും ബിഗ് ബോസ് വീട്ടിലെ പല മത്സരാർഥികളും പറഞ്ഞിട്ടുണ്ട്. പലപ്പോഴും ദിൽഷയെ നോമിനേഷനിൽ ഉൾപ്പെടുത്താൻ വിനയ് മാധവനെ പോലുള്ള മത്സരാർഥികൾ മുന്നോട്ട് വന്നതും ഈ കാരണങ്ങൾ കൊണ്ടാണ്.

ബ്ലെസ്ലി ദിൽഷയോട് പറഞ്ഞ കാര്യമാണ് പ്രേക്ഷകശ്രദ്ധ നേടുന്നത്

ഇപ്പോൾ ബ്ലെസ്ലി ദിൽഷയോട് പറഞ്ഞ കാര്യമാണ് പ്രേക്ഷകശ്രദ്ധ നേടുന്നത്.

ബിഗ് ബോസ് വീട്ടിൽ തനിക്ക് ഉള്ള ആകെ എതിരാളി ദിൽഷയാണെന്നാണ് ബ്ലെസ്ലി പറയുന്നത്. " ഈ വീട്ടിൽ എനിക്ക് നീ മാത്രമേ ഉള്ളു എതിരാളി ആയിട്ട്. എന്നെ തോൽപ്പിക്കാൻ പറ്റിയത് നീ മാത്രമേ ഉള്ളു. അങ്ങനെയാണ് ഞാൻ വിശ്വസിക്കുന്നത് " ബ്ലെസ്ലി വ്യക്തമാക്കി.

ദിൽഷയോട് ബ്ലെസ്ലിക്ക് ഉള്ള പ്രണയം ഗെയിമിന്റെ ഭാഗം

താരത്തിന്റെ ഈ തുറന്നു പറച്ചിൽ പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചകൾക്ക് ഇടവച്ചിരിക്കുകയാണ്. ദിൽഷയോട് ബ്ലെസ്ലിക്ക് ഉള്ള പ്രണയം ഗെയിമിന്റെ ഭാഗമാണെന്ന് വിശ്വസിച്ചിരുന്നവരാണ് ഒരു വിഭാഗം പ്രേക്ഷകരും.

ഈ വിശ്വാസം ശരിയാണെന്ന തരത്തിലുള്ള സംഭാഷണമാണ് ഇപ്പോൾ ബ്ലെസ്ലിയിൽ നിന്നും ഉണ്ടായിരിക്കുന്നതെന്ന് ബിഗ് ബോസ് പ്രേക്ഷകരിൽ പലരും പറയുന്നു. ദിൽഷയോട് മുൻപ് റോബിനും ഇതേ ഡയലോഗ് അടിച്ചിട്ടുണ്ടെന്ന് ആരാധകർ പറയുന്നു.

Recommended Video

Dr. Robin On His Angry Behavior | ബിഗ് ബോസിലെ വിന്നര്‍ ഞാന്‍ തന്നെ | *Interview | FilmiBeat
 ദിൽഷ തനിക്ക് നേരെ വരുന്ന അമ്പുകൾക്ക് മാത്രമേ മറുപടി നൽകാറുള്ളൂ

ദിൽഷ നല്ല ഒരു പെൺകുട്ടി ആണെന്നും ബ്ലെസ്ലി നല്ല ഒരു ഗെയിമെർ ആണെന്നും പ്രേക്ഷകർ പറയുന്നു. പലപ്പോഴും ബ്ലെസ്ലി ദിൽഷയെ തന്റെ എതിരാളി ആയിട്ട് കാണാറുണ്ട്. മൈൻഡ് ഗെയിം കളിക്കാറുമുണ്ട്. അവസരം കിട്ടിയാൽ ദിൽഷക്ക് പണിയും കൊടുക്കും.

ഇതെല്ലാം താരത്തിന്റെ ഗെയിം പ്ലാൻ ആണെന്ന് പ്രേക്ഷകർ വിശ്വസിക്കുന്നു. ദിൽഷ എന്നാൽ തനിക്ക് നേരെ വരുന്ന അമ്പുകൾക്ക് മാത്രമേ മറുപടി നൽകാറുള്ളൂ. അതും നേരിട്ട് തന്നെ. ഈ കാരണങ്ങൾ എല്ലാം പ്രേക്ഷകർക്ക് ദിൽഷയോടുള്ള ഇഷ്ട്ടം കൂട്ടാൻ കാരണം ആവുന്നുണ്ട്. ബിഗ് ബോസ് സീസൺ ഫോറിന്റെ ടോപ് ഫൈവിൽ ഒരു സ്ഥാനം ദിൽഷക്കും ഉണ്ടാവുമെന്നാണ് ഷോയുടെ ആരാധകർ പറയുന്നത്.

More from Filmibeat

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X