പെട്ടെന്ന് പ്രണയം തോന്നിയ പെണ്ണിനോട് നിന്നെക്കാള്‍ മികച്ചത് കിട്ടുമെന്ന്; റോബിന്റെ തന്ത്രങ്ങള്‍ പാളുന്നു

ഒരു പ്രണയകഥ കാണാനുള്ള കാത്തിരിപ്പിലാണ് ബിഗ് ബോസ് ആരാധകര്‍. ഡോക്ടര്‍ റോബിന് ലവ് സ്ട്രാറ്റര്‍ജിയുണ്ടെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ദില്‍ഷയുമായി റോബിന്‍ അടുക്കാന്‍ ശ്രമിക്കുന്നത് മനസിലാക്കി ബ്ലെസ്ലിയും ജാസ്മിനും മുന്‍കൂട്ടി ആ പ്ലാന്‍ പൊളിച്ചു. എന്നാല്‍ റോബിനുമായിട്ടുള്ള സൗഹൃദം തനിക്കും നല്ലതാണെന്ന് ദില്‍ഷയും തിരിച്ചറിഞ്ഞിരിക്കുകയാണ്. അദ്ദേഹത്തിന് പിന്തുണ നല്‍കി കൊണ്ടാണ് ദില്‍ഷ കഴിഞ്ഞ ദിവസം എത്തിയത്.

എന്നാല്‍ തന്റെ വഴിയ്ക്ക് ദില്‍ഷ വരില്ലെന്ന് മനസിലാക്കിയ റോബിന്‍ കളം മാറ്റി ചവിട്ടിയിരിക്കുകയാണ്. എനിക്ക് അവളെക്കാളും നല്ലൊരാളെ അര്‍ഹിക്കുന്നുണ്ടെന്നാണ് അപര്‍ണയുമായിട്ടുള്ള സംസാരത്തിനിടയില്‍ റോബിന്‍ സൂചിപ്പിച്ചത്. ഇക്കാര്യത്തെ കുറിച്ചുള്ള വിശകലനങ്ങളാണ് സോഷ്യല്‍ മീഡിയ പേജില്‍ നടക്കുന്നത്..

 ഒരൊറ്റ ദിവസം കൊണ്ട് പ്രണയം തോന്നിയ പെണ്ണിനോട് 'ഐ ഡിസേര്‍വ് ബെറ്റര്‍ എന്ന് പറഞ്ഞു

'ഒരൊറ്റ ദിവസം കൊണ്ട് പ്രണയം തോന്നിയ പെണ്ണിനോട് 'ഐ ഡിസേര്‍വ് ബെറ്റര്‍ എന്ന് പറഞ്ഞിട്ട് എല്ലാ കുറ്റവും അവളുടെ മേലെ ചാര്‍ത്തിയ ഡോക്ടറേക്കാള്‍ പക്വതയും ആത്മാര്‍ഥതയും ബ്ലെസ്ലിക്കുണ്ട് എന്ന് പറയാതെ വയ്യ. അവനെ വെറും മണ്ടനായും ചെറിയ പക്വത ഇല്ലാത്ത പയ്യനായുമൊക്കെ പലരും കാണുമ്പോള്‍ അവന്റെ കഴിവ് കൊണ്ട് അതെല്ലാം അവന്‍ തിരുത്തിയിട്ടേയുള്ളൂ.

നിന്നോടുള്ള സ്‌നേഹം നിന്നെ കൂട്ടിലിട്ട് നിയന്ത്രിച്ചു കാണിക്കേണ്ട ഒന്നല്ല

ദില്‍ഷയോട് കഴിഞ്ഞ ദിവസം 'ഞാന്‍ നിന്നെ പ്രണയിക്കുന്നു എന്നതിന് തിരികെ നീ എന്നേ പ്രണയിച്ചേ പറ്റു എന്നെനിക്കില്ല. നീ മറ്റൊരു പുരുഷനോട് സംസാരിക്കുമ്പോള്‍ ദേഷ്യം തോന്നുന്ന ആളല്ല ഞാന്‍. നിന്നോടുള്ള സ്‌നേഹം നിന്നെ കൂട്ടിലിട്ട് നിയന്ത്രിച്ചു കാണിക്കേണ്ട ഒന്നല്ല. അതുകൊണ്ട് നീ എനിക്ക് പകരം റോബിനെ തിരഞ്ഞെടുത്തപ്പോള്‍ എനിക്ക് സങ്കടമായോ എന്ന് കരുതണ്ട എനിക്കങ്ങനെ ഒരു പ്രശ്‌നവും ഇല്ല'
എത്ര പക്വതയോടെയാണ് ബ്ലെസ്ലി അവന്റെ ഭാഗം പറഞ്ഞത്.

ദില്‍ഷ അവനെ കളിപ്പിക്കുകയാണ് എന്നുള്ള ചിന്തയുള്ളവര്‍ ഉണ്ടാവാം

ദില്‍ഷ അവനെ കളിപ്പിക്കുകയാണ് എന്നുള്ള ചിന്തയുള്ളവര്‍ ഉണ്ടാവാം അതുചിലപ്പോള്‍ ശരിയുമായിരിക്കാം. പക്ഷെ ബ്ലസ്ലി പറയുന്ന വാക്കുകളില്‍ എപ്പോഴും ആത്മാര്‍ത്ഥത ഉണ്ടെന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവാണിത്. അവന്റെ ആ വാക്കുകളോട് ബഹുമാനം തോന്നുന്നു..' എന്നാണ് ഒരു ആരാധിക പങ്കുവെച്ച കുറിപ്പിലൂടെ ബ്ലെസ്ലി-ദില്‍ഷ പ്രണയത്തെ കുറിച്ച് പറഞ്ഞത്. അത് ശരി വെച്ച് കൊണ്ടാണ് ആരാധകരും എത്തുന്നത്.

ഒരു ഫ്രണ്ടിനെ ഇമേജിനെ കുറിച്ചോർത്ത് തേച്ച ഒരു ഫീല്‍ ആണ് തോന്നിയത്

'സത്യം.. ഒറ്റ ദിവസം കൊണ്ട് ഡോക്ടര്‍, കൂടെ നിന്ന ഒരു ഫ്രണ്ടിനെ ഇമോജിനെ കുറിച്ചോർത്ത് തേച്ച ഒരു ഫീല്‍ ആണ് തോന്നിയത്. ബാക്കി എല്ലാവരെയും image conscious ആണ് എന്നൊക്കെ പറഞ്ഞിട്ട് ഇങ്ങേര്‍ ഈ ചെയ്തത് എന്താണ്. അങ്ങനെ ആണേല്‍ ഇത് ആദ്യം ചെയ്യണ്ടത് ദില്‍ഷ ആയിരുന്നു. ആ ഒരു ഫ്രണ്ട്ഷിപ്പിന്റെ ബേസിലാണ് ദില്‍ഷ ഡോക്ടറിന് വേണ്ടി സംസാരിച്ചതും എവിക്ഷന്‍ ലിസ്റ്റില്‍ വന്നതും. ഡോ. ഇന്നലെ ഇങ്ങനെ ഒക്കെ പറഞ്ഞപ്പോഴൊക്കെയും ബ്ലെസ്ലി വന്നു പറഞ്ഞ കാര്യങ്ങള്‍ തന്നെ ആണ് ഓര്‍ത്തത്.

ദില്‍ഷയുടെ പേഴ്‌സണാലിറ്റിയെ ഹേര്‍ട്ട് ചെയ്യാതെയും ആണ് ബ്ലെസ്ലി സംസാരിച്ചത്

എത്ര പക്വതയോടെയും ദില്‍ഷയുടെ പേഴ്‌സണാലിറ്റിയെ ഹേര്‍ട്ട് ചെയ്യാതെയും ആണ് ബ്ലെസ്ലി സംസാരിച്ചത്. റോബിന്‍ ഇപ്പോള്‍ ചെയ്തത് image conscious ആയിട്ട് തന്നെയാണ്. ചില ആളുകളൊക്കെ ദില്‍ഷ രണ്ട് പേര്‍ക്കും പ്രതീക്ഷ കൊടുത്തു എന്നൊക്കെ പറയുന്നത് കണ്ടു.. ആ കുട്ടി അവരോട് ഫ്രീ ആയിട്ടു സംസാരിച്ചതാണോ ഈ പറയുന്ന പ്രതീക്ഷ. ദില്‍ഷയുടെ ഭാഗത്തു നിന്ന് ഒരു ലവ് സ്ട്രാറ്റര്‍ജി ഉണ്ടെന്നു ഇതുവരെയും തോന്നിയില്ല.

Recommended Video

എന്റെ കളി ഇങ്ങനെയാണ്.. അശ്വിന്റെ ആദ്യ പ്രതികരണം | Filmibeat Malayalam
ആവശ്യം ഇല്ല എന്ന് തോന്നിയപ്പോ ദില്‍ഷയെ നൈസ് ആയ്ട്ട് ഒഴിവാക്കിയത് പോലെ ഉണ്ട്

ഇപ്പോള്‍ ആ സ്റ്റാര്‍ജി വര്‍ക്ക് ഔട്ട് ചെയ്യാന്‍ റോബിന്‍ ശ്രമിച്ചിരുന്നതായി അല്ലേല്‍ ആഗ്രഹിച്ചിരുന്നതായി തോന്നുന്നു. അത് നടക്കില്ല, ഒപ്പം ബ്ലെസ്ലിയും ഉണ്ട്. ദില്‍ഷ ഫ്രണ്ട് ആയിട്ടെ കാണുന്നുള്ളൂ എന്നൊക്കെ കണ്ടപ്പോ ഇനി ആ ഫ്രണ്ട്ഷിപ്പ് കൊണ്ട് ആവശ്യം ഇല്ല എന്ന് തോന്നിയപ്പോ ദില്‍ഷയെ നൈസ് ആയ്ട്ട് ഒഴിവാക്കിയത് പോലെ ഉണ്ട്. അല്ലാതെ ഒരു സിമ്പിള്‍ പിന്മാറ്റം ആയി തോന്നുന്നില്ല. അങ്ങനെ ആയിരുന്നേല്‍ അപര്‍ണയോട് ഐ ഡിസര്‍വ്വ് ബെറ്റര്‍ എന്ന് പറയണ്ട കാര്യം ഇല്ലാലോ..' എന്തായാലും ബിഗ് ബോസിലെ ലവ് സ്ട്രാറ്റര്‍ജി കലങ്ങി മറിയാന്‍ സാധ്യതയുണ്ടെന്നാണ് പ്രേക്ഷകരുടെ അഭിപ്രായങ്ങളില്‍ നിന്നും വ്യക്തമാവുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X