ദിൽഷയ്ക്കായി ഒഴിഞ്ഞ് മാറിയിട്ടില്ല, രണ്ടാം ദിവസം ടാസ്ക്കിൽ ഒന്നാമതെത്തി ബ്ലെസ്ലി, ലീഡ് ഉയർത്തി ​ദിൽഷ!

ബി​ഗ് ബോസ് സീസൺ ഫോർ അവസാന ദിവസങ്ങളിലേക്ക് അടുക്കുമ്പോൾ ടിക്കറ്റ് ടു ഫിനാലെയാണ് ഇപ്പോൾ നടക്കുന്നത്. ഒമ്പത് മുതൽ പന്ത്രണ്ട് ടാസ്ക്കുകൾ വരെയാണ് ബി​ഗ് ബോസ് മത്സരാർഥികൾക്ക് വേണ്ടി നടത്തുന്നത്.

അതിൽ ഏറ്റവും ഉയർന്ന മാർക്ക് നേടുന്ന മത്സരാർഥിയാരോ അവർക്കായിരിക്കും നേരിട്ട് ​​ഗ്രാന്റ് ഫിനാലെ ഫൈനൽ ഫൈവിൽ എത്താൻ സാധിക്കുക.

ടിക്കറ്റ് ടു ഫിനാലെ സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെ കഠിന പരിശ്രമത്തിലാണ് മത്സരാർഥികളും.

എട്ട് മത്സരാർഥികളാണ് ടിക്കറ്റ് ടു ഫിനാലെയ്ക്കായി മാറ്റുരക്കുന്നത്. ആദ്യത്തെ ദിവസം മൂന്ന് ടാക്കുകളാണ് ബി​ഗ് ബോസ് നൽകിയിരുന്നത്. അതിൽ മൂന്നെണ്ണത്തിലും സ്കോർ ചെയ്ത് ധന്യയും ദിൽഷയുമായിരുന്നു ഒന്നാം സ്ഥാനങ്ങളിൽ ഉണ്ടായിരുന്നത്.

ഷോയുടെ അവസാന ദിനങ്ങളിലേക്ക് എത്തുകയാണെന്ന് മനസിലാക്കിയതോടെ മത്സരാർഥികളെല്ലാം കഴിവിന്റെ പരമാവധി ഉപയോ​ഗിച്ച് കളിക്കുമ്പോൾ ഇതുവരെ എല്ലാ ടാസ്ക്കുകളും മികച്ചതായി മുന്നോട്ട് കൊണ്ടുപോയിരുന്ന ബ്ലെസ്ലി വളരെ പിന്നിലായിരുന്നു.

ബ്ലെസ്ലി ദിൽഷയ്ക്കായി ഒഴിഞ്ഞ് മാറിയിട്ടില്ല

ആദ്യത്തെ ബക്കറ്റ് ബാലൻസ് ടാസ്ക്കിൽ ശ്രദ്ധിച്ച് കളിച്ചിരുന്നെങ്കിൽ ബ്ലെസ്ലിക്ക് വിജയിക്കാമായിരുന്നു. പക്ഷെ ബ്ലെസ്ലി നിസാരമായി കാര്യങ്ങൾ കൈകാര്യം ചെയ്യുകയും ടാസ്ക്കിൽ പിഴവ് സംഭവിച്ച് രണ്ടാമതായി പുറത്താവുകയും ചെയ്തു.

പിന്നീട് സ്റ്റിക്ക് ഉപയോ​ഗിച്ച് കളിക്കേണ്ട ടാസ്ക്കിലും ബ്ലെസ്ലിക്ക് പരാജയമായിരുന്നു. മൂന്നാമതായി നടന്ന ബിജിഎം ടാസ്ക്കിലും ബ്ലെസ്ലിക്ക് ഒരു മാർക്ക് മാത്രമാണ് സ്കോർ ചെയ്യാൻ സാധിച്ചത്.

നിരവധി ആരാധകരുള്ള ബി​ഗ് ​ബോസ് മത്സരാർഥിയാണ് ബ്ലെസ്ലി. അതിനാൽ തന്നെ ടാസ്ക്കുകൾ മനോഹരമായി ചെയ്തിരുന്ന ബ്ലെസ്ലി പിറകോട്ട് പോകുന്നത് ബി​ഗ് ബോസ് പ്രേക്ഷകരേയും വിഷമിപ്പിച്ചിരുന്നു.

രണ്ടാം ദിവസം ടാസ്ക്കിൽ ഒന്നാമതെത്തി ബ്ലെസ്ലി

ബ്ലെസ്ലി ദിൽഷ ജയിക്കാൻ വേണ്ടി മനപൂർവം മാറി നിന്ന് തോൽക്കുന്നതാണോ എന്ന് വരെ പ്രേക്ഷകർ ആശങ്ക കുറിപ്പുകളിലൂടെ പങ്കുവെച്ചിരുന്നു. ആദ്യമായാണ് ഒരു ആഴ്ച ബ്ലെസ്ലി ഇത്രയേറെ താഴേക്ക് പോകുന്നത്.

ബ്ലെസ്ലി ​ഗെയിമിന്റെ കാര്യത്തിൽ വല്ലാതെ പിന്നോട്ട് പോയിയെന്ന് ലക്ഷ്മിപ്രിയ പോലും പരസ്യമായി പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ എല്ലാവരുടേയും ആശങ്കകൾക്കുള്ള മറുപടി നൽകിയിരിക്കുകയാണ് രണ്ടാം ദിവസത്തിലെ ആദ്യത്തെ ടാസ്ക്ക് ജയിച്ചുകൊണ്ട് ബ്ലെസ്ലി.

കട്ടകൾ ഉപ​യോ​ഗിച്ച് പാലം തീർത്ത് ബോൾ ഉരുട്ടി വിട്ട് ബക്കറ്റിലിടുക എന്നതായിരുന്നു ടിക്കറ്റ് ടു ഫിനാലെയിലെ നാലാം ടാസ്ക്ക്. വളരെ ബുദ്ധിമുട്ടേറിയ ടാസ്ക്ക് മനോഹരമായി ക്ഷമയോടെ കളിച്ച് ബ്ലെസ്ലി ഒന്നാമതെത്തി.

ലീഡ് ഉയർത്തി ​ദിൽഷ

ഇതോടെ ബ്ലെസ്ലിയുടെ പോയിന്റ് നിലയിലും മുന്നേറ്റം ഉണ്ടായി. ഇതുവരെയുള്ള മുഴുവൻ മാർക്കുകൾ കണക്ക് കൂട്ടുമ്പോൾ ബ്ലെസ്ലി നാലം സ്ഥാനത്തേക്ക് കേറി വന്നിട്ടുണ്ട്. ഒന്നാം സ്ഥാനത്ത് ദിൽഷയാണുള്ളത്.

കഴിഞ്ഞ നാല് ടാസ്ക്കുകളിലും ദിൽഷ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ദിൽഷയ്ക്ക് 21, ധന്യയ്ക്ക് 18, റോൺസണിന് 17, സൂരജിന് 14, ബ്ലെസ്ലി 14, വിനയ് 13, റിയാസ് 11, ലക്ഷ്മിപ്രിയ 8 എന്നിങ്ങനെയാണ് നിലവിലെ പോയിൻ്റുകൾ. ഇവയിൽ എപ്പോൾ വേണമെങ്കിലും മാറ്റങ്ങൾ സംഭവിച്ചേക്കാം.

Recommended Video

Dr. Robin On His Angry Behavior | ബിഗ് ബോസിലെ വിന്നര്‍ ഞാന്‍ തന്നെ | *Interview | FilmiBeat
ഇനിയുള്ള ടാസ്ക്കുകൾ നിർണായകം

അവസാന ടാസ്ക്കുകൾ നടക്കുമ്പോൾ മാത്രമെ ആരായിരിക്കും ടിക്കറ്റ് ടു ഫിനാലെ നേടാൻ പോകുന്നത് എന്നത് സംബന്ധിച്ച് കൃത്യമായ രൂപം കിട്ടു.

ദിൽഷ അത് കരസ്ഥമാക്കാൻ തന്നാൽ കഴിയും വിധം പരിശ്രമിക്കുന്നുണ്ട്. അതേസമയം ഈ ആഴ്ചയിലെ എവിക്ഷനും വളരെ നിർണായകമാണ്. വിനയ്, ധന്യ, റോൺസൺ എന്നിവരാണ് എവിക്ഷനിലുള്ളത്.

അതിൽ വിനയ്, റോൺസൺ എന്നിവരിൽ ഒരാൾ പുറത്താകാനുള്ള സാധ്യതയാണ് കൂടുതൽ. ധന്യ സേഫ് ​ഗെയിം ഉപേക്ഷിച്ചതോടെ പിന്തുണക്കുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്.

More from Filmibeat

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X