വീണ്ടും പണി തന്നെ, റിയാസ് വന്നത് റോബിന് പാരയാണെന്ന് തെളിയിച്ചു; ജയിലിലേക്ക് രണ്ടാം തവണയും ഒന്നിച്ച് താരങ്ങള്‍
ബിഗ് ബോസ് വീട്ടിലെ ശക്തരായ മത്സരാര്‍ഥികളാണ് റോബിന്‍ രാധകൃഷ്ണനും റിയാസ് സലീമും. നാല്‍പത് ദിവസത്തിന് ശേഷം വൈല്‍ഡ് കാര്‍ഡിലൂടെയാണ് റിയാസ് വീട്ടിലേക്ക് എത്തുന്നത്. പകുതിയോട് അടുത്ത് മത്സരം പൂര്‍ത്തിയായതിനാല്‍ വിജയസാധ്യത വളരെ കുറവാണ്. എങ്കിലും വീട്ടിലുള്ളവരെ പ്രകോപനത്തിലൂടെ പുറത്താക്കാനുള്ള ശ്രമമാണ് റിയാസ് നടത്തുന്നത്.
വന്ന ആദ്യ ആഴചയില്‍ തന്നെ റോബിനുമായി വഴക്കുണ്ടാക്കുകയും മോശം വര്‍ത്തമാനം പറയുകയും ചെയ്തതോടെ മോഹന്‍ലാല്‍ മുന്നറിയിപ്പ് കൊടുത്തിരുന്നു. റോബിനിത് ലാസ്റ്റ് വാണിങ് ആണെന്നും പറഞ്ഞു. മാത്രമല്ല ഒരു ദിവസം ജയിലില്‍ കിടക്കേണ്ടതിന് പകരം പണിഷ്‌മെന്റായി മൂന്ന് ദിവസം കൂടുതല്‍ കിടക്കേണ്ടിയും വന്നു. എന്നാല്‍ വീണ്ടും ഇരുവരും ജയിലിലേക്ക് പോയതാണ് രസകരമായ കാര്യം.

കഴിഞ്ഞ ആഴ്ചയില്‍ ജയിലില്‍ പോയത് റിയാസും റോബിനുമാണ്. വീക്ക്‌ലി ടാസ്‌കിലും മറ്റും മോശം പ്രകടനം കാഴ്ച വെച്ചതിന്റെ പേരിലാണ് താരങ്ങള്‍ ജയിലില്‍ പോയത്. ജയിലിനുള്ളില്‍ നിന്നും മുത്ത് കോര്‍ക്കുന്ന ടാസ്‌ക് ചെയ്യാന്‍ ഇരുവരും തയ്യാറായില്ല. അതുവരെ ചെയ്ത് വച്ചതൊക്കെ എറിഞ്ഞ് പൊട്ടിക്കുകയും ചെയ്തു. ഇക്കാര്യം ചോദ്യം ചെയ്ത അവതാരകനായ മോഹന്‍ലാല്‍ റോബിനോടും റിയാസിനോടും മൂന്ന് രാത്രി വീണ്ടും ജയിലില്‍ പോവാന്‍ ആവശ്യപ്പെടുകയായിരുന്നു.

ബിഗ് ബോസ് നല്‍കിയ മുത്ത് കോര്‍ക്കുന്ന ടാസ്‌ക് ഈ ദിവസങ്ങളില്‍ ചെയ്യേണ്ടിയും വന്നു. പുതിയൊരു ആഴ്ചയിലേക്ക് കടന്നപ്പോഴും റോബിനും റിയാസിനും ജയിലില്‍ പോവേണ്ട അവസ്ഥ വന്നിരിക്കുകയാണ്. കഴിഞ്ഞ ആഴ്ചയിലെ മുഴുവന്‍ പ്രകടനവും വിലയിരുത്തി ഏറ്റവും മോശം പ്രകടനം കാഴ്ച വെച്ച മത്സരാര്‍ഥികളെയാണ് ജയിലിലേക്ക് വിടുന്നത്. ബ്ലെസ്ലി, റോബിന്‍, റിയാസ് എന്നിങ്ങനെ മൂന്ന് പേരെയാണ് സഹമത്സരാര്‍ഥികള്‍ തിരഞ്ഞെടുത്തത്.

എന്നാല്‍ ജയില്‍ ടാസ്‌കില്‍ ഗംഭീരപ്രകടനം കാഴ്ച വെച്ച് ഒന്നാം സ്ഥാനം നേടിയ ബ്ലെസ്ലി ജയിലില്‍ നിന്നും രക്ഷപ്പെട്ടു. മുന്‍പ് പല തവണ ജയിലില്‍ പോവേണ്ടി വന്ന താരം പെട്ടെന്നാണ് ടാസ്‌കില്‍ നിന്നും രക്ഷപ്പെട്ടത്. ഇതോടെ റിയാസും റോബിനും വീണ്ടും ജയിലില്‍ ഒരുമിച്ച് പോകണമെന്ന അവസ്ഥ വന്നു. കഴിഞ്ഞ ആഴ്ചയിലെ പ്രശ്‌നങ്ങള്‍ക്കിടയിലാണ് ഇരുവരും ജയിലിലേക്ക് എത്തുന്നത്.
Recommended Video

ഈ ആഴ്ച ജയിലില്‍ വെച്ച് ചെയ്യാനുള്ള ടാസ്‌ക് ഇരുവരും മനോരഹമായി ചെയ്താല്‍ മതിയെന്നാണ് ആരാധകര്‍ പറയുന്നത്. കഴിഞ്ഞ ആഴ്ചയിലെ പോലെ പണിഷ്‌മെന്റ് വാങ്ങുകയോ അല്ലെങ്കില്‍ താരങ്ങളെ മത്സരത്തില്‍ നിന്ന് പുറത്താക്കേണ്ടതായിട്ടോ ആവശ്യം വരില്ലെന്നാണ് ആരാധകരുടെ അഭിപ്രായം. കഴിഞ്ഞ ആഴ്ച നാല് രാത്രികളില്‍ ജയിലില്‍ പോവേണ്ടി വന്നതില്‍ റോബിനും റിയാസും ഒരുപോലെ വേദനിച്ചിരുന്നു. വീണ്ടും അതേ സംഭവം ഉണ്ടാവുമ്പോള്‍ താരങ്ങളുടെ പ്രതികരണം എന്തായിരിക്കുമെന്ന് അറിയാനുള്ള ആകാംഷയിലാണ്.


Click it and Unblock the Notifications