'വിഷമം ഉള്ളിലൊതുക്കിയാണ് ഞാനും ഇവിടെ വരെ എത്തിയത്, നീയും അത് പഠിക്ക്'; ദിൽഷയോട് ദേഷ്യപ്പെട്ട് ബ്ലെസ്ലി!

ബി​ഗ് ബോസ് മലയാളം സീസൺ ഫോർ അവസാനത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. മത്സരാർഥികളെല്ലാം വളരെ ശക്തമായ ​ഗെയിം പ്ലാനുമായിട്ടാണ് മുന്നോട്ട് പോകുന്നത്. ഇപ്പോൾ വീട്ടിൽ മത്സരിക്കുന്നത് ഒമ്പത് മത്സരാർഥികളാണ്.

അവരിൽ അഖിൽ ഈ ആഴ്ച പുറത്താകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇനി വളരെ കുറച്ച് ദിവസങ്ങൾ മാത്രമെ മത്സരാർഥികൾക്ക് വീട്ടിൽ അവശേഷിക്കുന്നുള്ളൂ.

ഏറ്റവും ബുദ്ധിപരമായി കളികൾ നീക്കുന്നതാരോ അവർക്ക് മാത്രമെ മറ്റുള്ളവരെ വെട്ടി വീഴ്ത്തി കപ്പുയർത്താൻ കഴിയൂ. കഴിഞ്ഞ ദിവസം വീക്കെൻഡ് എപ്പിസോഡിൽ വന്ന മോഹൻലാൽ വീട്ടിൽ സെയ്ഫ് കളിക്കുന്നവർക്ക് താക്കീത് നൽകിയിട്ടുണ്ട്.

അഭിപ്രായം തുറന്ന് പറയാതെ അപ്പുറവും ഇപ്പുറവും എത്തിച്ച് കുത്തിതിരിപ്പ് ഉണ്ടാക്കി കളിക്കുന്നത് വരും ദിവസങ്ങളിൽ വോട്ടിങിനെ ബാധിക്കുമെന്നാണ് മോഹൻലാൽ ധന്യയോട് പറയാതെ പറഞ്ഞത്. അതെ കുറിച്ച് തിരിച്ചറിവ് ധന്യയ്ക്കുണ്ടായിയെങ്കിൽ മാത്രമെ ടോപ്പ് ഫൈവിലേക്ക് കേറാൻ സാധിക്കു.

അല്ലാത്തപക്ഷം ജനപിന്തുണ ഇല്ലാത്തതിനാൽ പുറത്താക്കപ്പെട്ടേക്കും. അതേസമയം ഇനിയുള്ളത് നിർണായകമായ ദിവസങ്ങളാണ് എന്നുള്ള വെളിപാട് ബ്ലെസ്ലിയിലും ഉണ്ടായിരിക്കുകയാണ്. വരും ദിവസങ്ങളിൽ ​ഗെയിം മാറ്റി പിടിച്ചേക്കുമെന്ന സൂചനയും ബ്ലെസ്ലി നൽകുന്നുണ്ട്.

ബ്ലെസ്ലിയുടെ ​ഗെയിം നശിച്ചോ?

റോബിൻ പോയശേഷം ബ്ലെസ്ലിയുടെ ​ഗെയിം നശിച്ചിരിക്കുകയാണ്. ദിൽഷയാണ് ബ്ലെസ്ലിയുടെ ​ഗെയിമിന് ഏറ്റവും വലിയ പാര. വലിയ ​ഗെയിം പ്ലാനുകൾ‌ ഒന്നും ഇല്ലാതിരുന്ന ദിൽഷ റോബിനൊപ്പം അരിക് പിടിച്ചാണ് കളി മുന്നോട്ട് കൊണ്ടുപോയിരുന്നത്.

റോബിൻ പോയതോടെ ബ്ലെസ്ലിയെ കൂട്ടുപിടിച്ചാണ് ദിൽഷ മത്സരിക്കുന്നത്. റിയാസിനെ പുറത്താക്കുക എന്നത് മാത്രമാണ് ദിൽഷയുടെ ലക്ഷ്യം. അതിനാൽ തന്നെ ദിൽഷ റിയാസുമായി ഏപ്പോഴും വാക്ക് തർക്കത്തിൽ‌ ഏർപ്പെടാറുമുണ്ട്.

പക്ഷെ ഒരാളെ തന്നെ നിരന്തരമായി ടാർ​ഗെറ്റ് ചെയ്ത് പുറത്താക്കുന്നതിനോട് ബ്ലെസ്ലിക്ക് യോജിപ്പില്ല. പലപ്പോഴും ദിൽഷയുടെ നിർബന്ധ പ്രകാരം വഴക്ക് ഉണ്ടാക്കുമ്പോഴും ബ്ലെസ്ലിയുടെ മുഖത്ത് അത് വ്യക്തമാണ്.

തന്റെ തീരുമാനങ്ങൾ പലതും തെറ്റായിരുന്നുവെന്നാണ് ബ്ലെസ്ലി ഇപ്പോൾ ദിൽഷയോട് പറയുന്നത്.

ദിൽഷയെ തിരിച്ചറിയാൻ ബ്ലെസ്ലിക്ക് കഴിയുമോ?

ഇനി മുതൽ അങ്ങനെ സംഭവിക്കില്ലെന്നും തെറ്റിദ്ധാരണകൾ മാറ്റി മാത്രമെ മുന്നോട്ട് പോവുകയുള്ളൂവെന്നും ബെസ്ലി ദിൽഷയോ‍ട് പറയുന്നുണ്ട്. കോഫി പ്രശ്നം വീട്ടിലുണ്ടാകാൻ കാരണം റോൺസണാണെന്ന് തെറ്റിദ്ധരിച്ചതിലും ബ്ലെസ്ലി വിഷമത്തിലാണ്.

ഒന്ന് പുറത്ത് പോയാൽ മതിയായിരുന്നുവെന്നും ബ്ലെസ്ലി ദിൽഷയോട് പറയുന്നുണ്ട്. അതേസമയം ബ്ലെസ്ലിയോട് എവിക്ടായി പോകരുതെന്നും അങ്ങനെ സംഭവിച്ചാൽ തനിക്ക് വിഷമം പറയാൻ ആരും വീട്ടിൽ ഇല്ലാതാകുമെന്നുമാണ് ദിൽഷ മറുപടി പറയുന്നത്.

ഇതുകൂടി കേട്ടതോടെയാണ് ബ്ലെസ്ലി ദിൽഷയോട് ദേഷ്യപ്പെടുന്നത്. 'എനിക്കും വിഷമങ്ങളൊക്കെ ഉണ്ട്. പക്ഷെ ഞാൻ ആരോടും അത് പറഞ്ഞ് നടക്കാറില്ല. അങ്ങനെ ചെയ്യാൻ നീയും പഠിക്ക്' എന്നാണ് ബ്ലെസ്ലി പറഞ്ഞത്.

ദിൽഷയോട് ദേഷ്യപ്പെട്ട് ബ്ലെസ്ലി

ദേഷ്യപ്പെട്ടതോടെ ദിൽ‌ഷയ്ക്കും ബ്ലെസ്ലിയിൽ മാറ്റങ്ങൾ വന്നതായി മനസിലായിട്ടുണ്ട്. റോബിന് ശേഷം വീട്ടിൽ ഏറ്റവും കൂടുതൽ പിന്തുണ ലഭിക്കുന്ന മത്സരാർഥി ബ്ലെസ്ലിയാണ്. പക്ഷെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദിൽഷയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന പാവ പോലെയാണ് ബ്ലെസ്ലി.

മാത്രമല്ല ദിൽഷയോട് നിനക്ക് വേണ്ടി ഞാൻ പട്ടിയേപ്പോലെയാകാം എന്നും ബ്ലെസ്ലി പറഞ്ഞത് പ്രേക്ഷകരെ ആകുലരാക്കിയിട്ടുണ്ട്. ദിൽഷയെ അകറ്റി നിർത്താതെ ബ്ലെസ്ലിക്ക് മുന്നോട്ട് പോകാൻ കഴിയില്ല.

ബ്ലെസ്ലിയെ കുഴിയിൽ വീഴ്ത്താനുള്ള തന്ത്രങ്ങളെല്ലാം ദിൽഷയുടെ കൈയ്യിലുണ്ട്. ഇനി മുതൽ ബ്ലെസ്ലി കളികൾ മാറ്റി കളിക്കുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ. മൈൻഡ് ​ഗെയിം നന്നായി കളിക്കുന്ന മത്സരാർഥിയാണ് ബ്ലെസ്ലി. തുടക്കം മുതൽ ഒറ്റയ്ക്കായിരുന്നു ബ്ലെസ്ലി നിന്നിരുന്നതും.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X