'റിയാസിനെ ഞാൻ പുറത്ത് കളയില്ല, നിന്നെ എനിക്ക് ഇവിടെ വേണം, വിനയ് ചേട്ടൻ പുറത്ത് പോകണം'; ബ്ലെസ്ലി പറയുന്നു!

ഇരുപത്തി എട്ട് ദിവസങ്ങൾ കൂടി കഴിഞ്ഞാൽ ബി​ഗ് ബോസ് സീസൺ നാല് അവസാനിക്കും. ഓരോ​ ദിവസം കഴിയുന്തോറും അപ്രതീക്ഷിതമായ കാര്യങ്ങളാണ് ബിബി വീട്ടിൽ അരങ്ങേറുന്നത്. ജാസ്മിന്റെ വാക്ക് ഔട്ടും റോബിന്റെ എലിമിനേഷനും കൊണ്ട് സംഭവ ബഹുലമായിരുന്നു പത്താം ആഴ്ച.

ഇതിനിടയിലും എലിമിനേഷൻ പ്രക്രിയ ആരംഭിച്ചെങ്കിലും അത് അസാധുവാക്കിയിരിക്കുകയാണ് ബി​ഗ് ബോസ്.

റിയാസ്, റോൺസൺ, ബ്ലെസ്ലി, ദിൽഷ, വിനയ്, അഖിൽ എന്നിവരാണ് കഴിഞ്ഞ ആഴ്ചയിലെ നോമിനേഷനിൽ വന്നത്. എന്നാൽ രണ്ടുപേർ പുറത്ത് പോയതിനാലാണ് എവിക്ഷൻ നടത്താതിരുന്നത്.

പതിനൊന്നാം ആഴ്ചയിലെ നോമിനേഷൻ പ്രക്രിയ പൂർത്തിയായി. ഇത്തവണയും ബി​ഗ് ബോസ് മത്സരാർഥികൾക്ക് പണികൊടുത്തു. വീട്ടിലെ ​ഗ്രൂപ്പിസം പൊളിക്കാനായി ഇത്തവണ രണ്ടുപേരടങ്ങുന്ന ​ഗ്രൂപ്പുകളായി തിരിച്ചാണ് എല്ലാവരേയും നോമിനേഷൻ പ്രക്രിയയ്ക്ക് ബി​ഗ് ബോസ് അയച്ചത്.

കൺഫഷൻ റൂമിൽ വെച്ച് പരസ്പരം ചർച്ച ചെയ്ത് തീരുമാനിച്ച് ഒരാളെ നോമിനേഷനിലേക്ക് പറയണം എന്നായിരുന്നു ബി​ഗ് ബോസ് നിർദേശിച്ചിരുന്നത്. ചർച്ചയിലൂടെ തരുമാനത്തിൽ എത്താൻ കഴിയാത്ത രണ്ടുപേരും അല്ലാത്തപക്ഷം ഒരുമിച്ച് നോമിനേഷനിൽ വരും.

മത്സരം കടുക്കുന്നു

നിർദേശങ്ങൾ ബി​ഗ് ബോസ് കടുപ്പിച്ചതിനാൽ സൗഹൃദം മറന്ന് നോമിനേഷനിലേക്ക് പരസ്പരം പേരുകൾ നിർദേശിച്ചിട്ടുണ്ട് മത്സരാർഥികൾ. റോബിനും ജാസ്മിനും പോയതോടെ മത്സരാർഥികളെല്ലാം അവരവരുടെ സ്ട്രാറ്റർജികൾ മത്സരാർഥികൾ മാറ്റിയിട്ടുണ്ട്.

ഇനിയങ്ങോട്ട് സംഭവം കൊഴുക്കാനാണ് സാധ്യത. വീട്ടിലെ മത്സരാർഥികളായ റിയാസിനേയും വിനയിയേയും കുറിച്ച് ബ്ലെസ്ലി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.

എലിമിനേറ്റ് ചെയ്ത് പുറത്ത് പോയവരിൽ ആരെ തിരികെ കൊണ്ടുവരാനാണ് ആ​ഗ്രഹമെന്ന് പറയാനുള്ള അവസരം മോണിങ് ടാസ്ക്കിൽ മത്സരാർഥികൾക്ക് നൽകിയപ്പോഴാണ് റിയാസിനേയും വിനയിയേയും കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ ബ്ലെസ്ലി പങ്കുവെച്ചത്.

വിനയ് പുറത്ത് പോകണം

'പുറത്തായവരിൽ ഒരാളെ തിരികെ കൊണ്ടുവരാൻ അവസരം ലഭിച്ചാൽ അപർണ ചേച്ചിയുടെ പേര് ഞാൻ പറ‍യും. വിനയ് ചേട്ടൻ പുറത്ത് പോകണമെന്ന് ഞാൻ പറയും. അപർണ ചേച്ചിയുടെ മനസാക്ഷി നല്ലതാണ്.'

'ആരേയും തറയിലിട്ട് തേക്കണമെന്ന ആ​ഗ്രഹം ഇല്ലാത്ത വ്യക്തിയാണ്. ഇവിടെ നല്ല മനസാക്ഷിയുള്ള ഒരു വ്യക്തി വരണമെന്ന് ഞാൻ ആ​ഗ്രഹിക്കുന്നു. വിനയ് ചേട്ടന്റെ മനസാക്ഷി എനിക്ക് ഇഷ്ടപ്പെട്ടില്ല.'

'അപർണ ചേച്ചിയുടെ മനസാക്ഷി എനിക്ക് വളരെ ഇഷ്ടമുള്ളതാണ്. പിന്നെ എന്തുകൊണ്ടാണ് റിയാസിനെ മാറ്റി വേറൊരാളെ കൊണ്ടുവരാൻ ആ​ഗ്രഹിക്കാത്തത് എന്നതിനും കാരണമുണ്ട്.'

അപർണ മൾബറി തിരികെ വരണം

'ബി​ഗ് ബോസ് ഷോ എന്ന് പറയുന്നത് വ്യത്യസ്ത വിഭാ​ഗങ്ങളിൽപ്പെട്ടവരും സ്വഭാവമുള്ളവരും ഒന്നിക്കുന്ന ഒന്നാണ്. എൽജിബിടിക്യു, ഫെമിനിസം എന്നിവയെ സംബന്ധിച്ചുള്ള കാര്യങ്ങളെ പ്രതിനിധീകരിച്ചുകൊണ്ടാണ് അപർണ ചേച്ചി, റിയാസ് തുടങ്ങിയവർ വീട്ടിൽ വന്നിരിക്കുന്നത്.'

'അങ്ങനെയാകുമ്പോൾ ​ഇക്വാലിറ്റി, യഥാർഥ ഫെമിനിസം, എത്തിക്സ്, സ്ത്രീ സമത്വം എന്നിവ എന്താണെന്നും ഇവരിൽ ആര് ചെയ്യുന്നതാണ് ശരിയെന്നും പ്രേക്ഷകർക്ക് മനസിലാകണമെങ്കിൽ അപർണ ചേച്ചിക്കൊപ്പം റിയാസും വീട്ടിൽ നിന്നാലെ പറ്റു. അതിനാൽ റിയാസ് പുറത്ത് പോകാൻ ആ​ഗ്രഹിക്കില്ല.'

റിയാസിനെ പുറത്താക്കില്ല

'അവൻ ഇവിടെ തന്നെ നിൽക്കണം. പേഴ്സണൽ കാര്യങ്ങൾക്ക് വേണ്ടി ഒരു മൂവ്മെന്റിനെ ചിലർ ദുരുപയോ​ഗം ചെയ്യുന്നുണ്ട് എന്ന് റിയാസിനെ കണ്ട് പ്രേക്ഷകർക്ക് മനസിലാക്കാനും സാധിക്കും' എന്നാണ് ബ്ലെസ്ലി പറഞ്ഞത്.

പുറത്തായ റോബിന്റെ പേര് ബ്ലെസ്ലി പറയുമെന്നാണ് വീട്ടിലുള്ളവരെല്ലാം കരുതിയിരുന്നത്. എന്നാൽ അതിനെയെല്ലാം തകിടം മറിച്ചുകൊണ്ടാണ് വിനയിയെ കൊട്ടി ബ്ലെസ്ലിയുടെ മറുപടി വന്നത്.

മോണിങ് ടാസ്ക്കിലൂടെ താൻ വീണ്ടും ഒറ്റയ്ക്ക് നിന്ന് കളിക്കാൻ ആരംഭിച്ചുവെന്നും ബ്ലെസ്ലി പ്രേക്ഷകരോട് പറയാതെ പറയുന്നുണ്ട്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X