ജാസ്മിന് പകരം ആരായിരിക്കും ഏഴാം ആഴ്ചയിലെ ക്യാപ്റ്റന്‍; എന്തായാലും നിമിഷയല്ല, ഹൗസ് അംഗങ്ങള്‍ ഞെട്ടി

ബിഗ് ബോസ് സീസണ്‍ 4 സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. മാര്‍ച്ച് 27 ന് ആരംഭിച്ച ഷോ ഒരു മാസം പൂര്‍ത്തിയാക്കിയിട്ടുണ്ട്. നിലവില്‍ 12 പേരാണ് ഹൗസിനുള്ളിലുള്ളത്. പുതിയ മത്സരാര്‍ത്ഥി എത്തിയിട്ടുണ്ടെങ്കിലും ഇതുവരെ ഹൗസിലേയ്ക്ക് പ്രവേശിച്ചിട്ടില്ല. പ്രേക്ഷകര്‍ക്കായി പരിചയപ്പെടുത്തിയതിന് ശേഷം സീക്രട്ട് റൂമില്‍ താമസിപ്പിച്ചിരിക്കുകയാണ്. ഞായറാഴ്ചയോ, തിങ്കളാഴ്ചയോ ഇദ്ദേഹം മത്സരത്തിന്റെ ഭാഗമാവുമെന്നാണ് സൂചന. തിങ്കളാഴ്ച മുതലാണ് ഏഴാം ആഴ്ചയിലെ മത്സരങ്ങള്‍ ആരംഭിക്കുന്നത്.

ബിഗ് ബോസ് സീസണ്‍ 4 അമ്പത് ദിവസത്തോട് അടുക്കുകയാണ്. നൂറ് ദിവസമാണ് എല്ലാ മത്സരാര്‍ത്ഥികളുടേയും ലക്ഷ്യം. തങ്ങളുടെ നിലനില്‍പ്പിനായി പഠിച്ച പണി പതിനെട്ടും നോക്കുന്നുണ്ട്. വാശിയോടെയാണ് ഇവര്‍ മത്സരങ്ങളെ നേരിടുന്നത്. സെയിഫ് ഗെയിം കളിച്ചിരുന്നവര്‍ പലരും ഇപ്പോള്‍ മുന്നിലേയ്ക്ക് എത്തിയിട്ടുണ്ട്. അഞ്ചാംവാരം ബിഗ് ബോസ് ഹൗസില്‍ തണുപ്പന്‍ സ്ഥിതിയായിരുന്നു. ഇതിനെ മോഹന്‍ലാല്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആറാം വാരം 12 പേരും മികച്ച പ്രകടനമായിരുന്നു കാഴ്ച വെച്ചത്. ഇതിനെ മോഹന്‍ലാല്‍ അഭിനന്ദിക്കുകയും ചെയ്തു.

ക്യാപ്റ്റന്‍സി ടാസ്‌ക്ക്

പോയവാരം മികച്ച ടാസ്‌ക്കുകളും ഗെയിമുകളുമായിരുന്നു ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്ക് നല്‍കിയത്. എന്നാല്‍ ഹൗസിന് അകത്തും പുറത്തും ഒരുപോലെ ചര്‍ച്ചയായത് ക്യാപ്റ്റന്‍സി ടാസ്‌ക്കാണ്. സാധാരണ ഫിസിക്കല്‍ ടാസ്‌ക്കാണ് ക്യാപ്റ്റന്‍സിയ്ക്കായി ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്ക് നല്‍കാറുള്ളത്. എന്നാല്‍ ഇത്തവണ അതില്‍ നിന്ന് വ്യത്യസ്തമായി ഡിബേറ്റ് ടാസ്‌ക്കായിരുന്നു നല്‍കിയത്. ധന്യ, സുചിത്ര, ലക്ഷ്മി പ്രിയ, ജാസ്മന്‍, നിമിഷ, റോണ്‍സണ്‍, സൂരജ് എന്നിവരായിരുന്നു ഏഴാം ആഴ്ചയിലെ ക്യാപ്റ്റന്‍സി ടാസ്‌ക്കിന് വേണ്ടി പോരാടിയത്.

  ജാസ്മിന്‍

വാദപ്രതിവാദങ്ങള്‍ക്കിടയില്‍ ജാസ്മിന്‍ ഏഴാം ആഴ്ചയിലെ ക്യാപ്റ്റനാവുകയായിരുന്നു. ഒപ്പം തന്നെ ഒരു എവിക്ഷന്‍ ഫ്രീ കാര്‍ഡ് ലഭിച്ചിട്ടുമുണ്ട്. ജാസ്മിനും നിമിഷയുമായിരുന്നു ലാസ്റ്റ് റൗണ്ടില്‍ മത്സരിച്ചത്. അടുത്ത സുഹൃത്തുക്കളായ ഇവര്‍ വിട്ടുവീഴ്ചയില്ലാതെയായിരുന്ന പോരാടിയത്. ഇത് ബിഗ് ബോസ് ഹൗസില്‍ ചര്‍ച്ചയായിട്ടുണ്ട്. തനിയ്ക്ക് വേണ്ടി ശബ്ദം ഉയര്‍ത്തുന്ന ജാസ്മിനെ ക്യാപ്റ്റന്‍സി ടാസ്‌ക്കില്‍ നിമിഷ പരിഗണിച്ചില്ല എന്നായിരുന്നു വിമര്‍ശനം. ടാസ്‌ക്കിന് ശേഷം ജാസ്മിനോട് നിമിഷ ചതിക്കുമെന്നുള്ള മുന്നറിയിപ്പും മറ്റുള്ള മത്സരാര്‍ത്ഥികള്‍ നല്‍കിയിട്ടുണ്ട്.

പുതിയ ക്യാപ്റ്റന്‍

അതേസമയം ഏഴാം ആഴ്ചയിലെ ക്യാപ്റ്റനായ ജാസ്മിനും ഈ വീക്കിലെ എവിക്ഷനില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇപ്പോഴിത താന്‍ പുറത്ത് പോയാല്‍, ആരാകും പുതിയ ക്യാപ്റ്റനെന്ന് വ്യക്തമാക്കുകയാണ് ജാസ്മിന്‍. എല്ലാവരുടേയും ധാരണ തെറ്റിച്ച് കൊണ്ട് സൂരജിന്റെ പേരാണ് ജാസ്മിന്‍ പറഞ്ഞത്. 'നിമിഷ ഇതിനു മുന്‍പ് ക്യാപ്റ്റന്‍ സ്ഥാനത്ത് ഇരുന്നിട്ടുണ്ട്. എന്നാല്‍ സൂരജ് ഇതുവരെ ക്യാപ്റ്റന്‍ ആയിട്ടില്ല. പോരാത്തതിന് കഴിഞ്ഞ വാരം മികച്ച പ്രകടനാണ് അദ്ദേഹം പുറത്തെടുത്തതെന്നാണ് ജാസ്മിന്‍ പറഞ്ഞത്. ക്യാപ്റ്റന്‍സിക്കുവേണ്ടിയുള്ള സൂരജിന്റെ പ്രകടനം ഹൗസിന് അകത്തും പുറത്തും ഒരുപോലെ ചര്‍ച്ചയായിരുന്നു. ബെസ്റ്റ് പെര്‍ഫോമറിനുള്ള പുരസ്‌കാരവും ലഭിച്ചിരുന്നു.

നോമിനേഷന്‍

അതേസമയം ജാസ്മിനൊപ്പം മറ്റ് ആറ് പേര്‍ കൂടി ഈ വാരം എലിമിനേഷന്‍ ലിസ്റ്റില്‍ ഉണ്ട്. റോബിന്‍, ബ്ലെസ്‌ലി, ലക്ഷ്മിപ്രിയ, ദില്‍ഷ, റോണ്‍സണ്‍, നിമിഷ എന്നിവരാണ് ആ ആറ് പേര്‍. ഇതില്‍ ആരാണ് ഈ വാരം പുറത്താവുകയെന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍. അതേസമയം ഈ വാരം എവിക്ഷനില്ലെന്നും റിപ്പോര്‍ട്ട് പ്രചരിക്കുന്നുണ്ട്. എവിക്ഷനുമായി ബന്ധപ്പെട്ട പ്രൊമോ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ വാരം രണ്ട് പേരായിരുന്നു ഷോ വിട്ടത്. ഈ ആഴ്ചയും രണ്ട് പേർ പോകുമോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X