For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജാസ്മിനുമായി ദില്‍ഷ കൂടുതല്‍ അടുത്തു; വൈല്‍ഡ് കാര്‍ഡ് വന്നതോടെ റോബിനുമായി വഴക്കിട്ട് ദില്‍ഷ

  |

  വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വരുന്ന സമയത്താണ് ബിഗ് ബോസിലെ ഗെയിം മാറുന്നത്. ഇത്തവണ പകുതി ദൂരം പിന്നിട്ടതിന് ശേഷമാണ് ബിഗ് ബോസിലേക്ക് രണ്ടുപേര്‍ എത്തിയത്. രണ്ടാളും പുറത്ത് നിന്ന് ഗെയിം കണ്ടിട്ട് വന്നതിനാല്‍ എങ്ങനെ മുന്നോട്ട് പോകണമെന്ന് രണ്ടാള്‍ക്കും വ്യക്തമായി അറിയാം. എന്നാല്‍ അതുവരെ വീടിനകത്ത് ഉണ്ടായിരുന്നവര്‍ തന്ത്രങ്ങള്‍ മാറ്റിയതാണ് ശ്രദ്ധേയം.

  തുടക്കം മുതല്‍ അടുത്ത സൗഹൃദം കാത്തുസൂക്ഷിച്ചിരുന്ന കോംബോ ആണ് ദില്‍ഷയും റോബിനും ബ്ലെസ്ലിയും. ത്രീകോണ പ്രണയം എന്ന സ്റ്റൈലിലാണ് മൂവരും പോവുന്നതെന്ന ആരോപണവും വന്നിരുന്നു. എന്നാല്‍ റോബിനില്‍ നിന്നും അകന്ന് പുതിയൊരു മാറ്റത്തിന് തയ്യാറെടുത്തിരിക്കുകയാണ് ദില്‍ഷ. വൈല്‍ഡ് കാര്‍ഡിലൂടെ രണ്ട് പേര്‍ വന്നതിന് ശേഷമുള്ള ദില്‍ഷയുടെ മാറ്റത്തെ കുറിച്ചാണ് ചില ചര്‍ച്ചകള്‍ നടക്കുന്നത്.

  വെല്‍ഡ് കാര്‍ഡിലൂടെ വന്ന റിയാസ് ജാസ്മിന്റെ പക്ഷത്തോട് ചേര്‍ന്ന് നില്‍ക്കുകയാണ് ആദ്യം തന്നെ ചെയ്തത്. മാത്രമല്ല റോബിനെ പ്രൊവോക്ക് ചെയ്യാനും ശ്രമിച്ചു. റിയാസ്, ജാസ്മിന്റെ പക്ഷത്ത് ഉറച്ചു നിന്നതോടെ ജാസ്മിന് പുറത്ത് നല്ല പ്രേക്ഷക പിന്തുണ ഉണ്ടായിരിക്കുമെന്ന് മറ്റ് മത്സരാര്‍ഥികള്‍, ബ്ലെസ്ലി അടക്കമുള്ളവരെ പോലെ ദില്‍ഷയും വിശ്വസിക്കുന്നുണ്ട്.

  ഇതിനിടയില്‍ റോബിനും റിയാസും തമ്മില്‍ അടിയാകുന്നു. പരസ്പരം തെറി വിളിക്കുക വരെ ചെയ്‌തെങ്കിലും റിയാസിന്റെ പക്ഷത്ത് മാത്രം ന്യായം കണ്ടെത്തുകയാണ് വീട്ടിലുള്ള മറ്റുള്ളവര്‍ ചെയ്തത്. ഇത് ദിൽഷയെ വളരെ സ്വാധീനിച്ചിട്ടുണ്ടാവാം.

  Also Read: ധനുഷിന്റെ കൂടെയുള്ള കിടപ്പറ ദൃശ്യം എത്ര തവണ ചെയ്തു? വിമര്‍ശകന്റെ വായടപ്പിച്ച് നടി മാളവിക

  വീട്ടുകാര്‍ ദില്‍ഷയെ ബ്രെയിന്‍ വാഷ് ചെയ്യുന്നു. ഇതോടെ പുറത്ത് റോബിന് മോശം ഇമേജ് ആണെന്നും, റോബിനോട് ചേര്‍ന്ന് കളിക്കുന്നത് എന്നെയും നെഗറ്റീവായി ബാധിക്കുമെന്നും ദില്‍ഷ മനസിലാക്കുന്നു.

  അടുത്ത ഘട്ടത്തില്‍ ദില്‍ഷ, റോബിനെ പതിയെ അകറ്റാന്‍ തുടങ്ങുകയാണ്. നമ്മള്‍ രണ്ടാളും തമ്മിലുള്ള സംസാരം കുറയ്ക്കണമെന്ന് ദില്‍ഷ നേരിട്ട് പറയുന്നുണ്ട്. ശേഷം ജാസ്മിനുമായി ദില്‍ഷ കൂടുതല്‍ അടുത്തു. കഴിഞ്ഞ എപ്പിസോഡുകളിലെല്ലാം അത് വ്യക്തമായി കാണാം.

  Also Read: മുൻഭർത്താവിൻ്റെ രണ്ടാം വിവാഹത്തിന് ആശംസ; ജീവിതം പാഴാക്കിയ താനൊരു മണ്ടിയാണെന്ന് ഡി ഇമ്മൻ്റെ ആദ്യഭാര്യ മോണിക

  മുന്‍പ് റോബിന്‍ പറയുന്നതില്‍ മാത്രം ന്യായം കണ്ടിരുന്ന ദില്‍ഷ ഇപ്പോള്‍ പുതിയൊരു ദില്‍ഷയായി മാറിയിരിക്കുകയാണ്. റോബിന്‍ എന്ത് പറഞ്ഞാലും അതിനെ എതിര്‍ത്ത് സംസാരിക്കുകയാണ് ഇപ്പോഴത്തെ ദില്‍ഷയുടെ മെയിന്‍ പരിപാടി. ലൈവ് കാണുന്നവര്‍ക്ക് അത് വ്യക്തമായേക്കും. ഡോക്ടറുടെ ഭാഗത്ത് മാത്രമാണ് തെറ്റെന്ന രീതിയില്‍, തനിക്ക് സ്വന്തവും വ്യക്തവുമായ നിലപാട് ഉണ്ടെന്ന രീതിയിലും ദില്‍ഷ സംസാരിക്കാന്‍ തുടങ്ങി.

  പുറത്ത് നെഗറ്റീവ് ഇമേജുള്ള ഡോക്ടറെ തിരുത്താന്‍ ശ്രമിച്ചാല്‍ തനിക്ക് അത് വോട്ടിങിലൂടെ ഗുണം ചെയ്യുമെന്ന് ദില്‍ഷ വിശ്വസിക്കുന്നു. എന്നിരുന്നാലും ദില്‍ഷ ഡോക്ടറുമായുള്ള സൗഹൃദം പൂര്‍ണമായും ഉപേക്ഷിക്കില്ല. കാരണം പെട്ടന്ന് അത് ഉപേക്ഷിച്ചാല്‍ അവസരവാദിയായി മുദ്രകുത്തുമെന്ന ഭയമുണ്ട്. പകരം തന്റെ മോശം സുഹൃത്തിനെ നന്നാക്കാന്‍ ശ്രമിക്കുന്ന സുഹൃത്തായി മാറാന്‍ ശ്രമിക്കുകയാണ് ദില്‍ഷ.

  Also Read: മുൻഭർത്താവിൻ്റെ രണ്ടാം വിവാഹത്തിന് ആശംസ; ജീവിതം പാഴാക്കിയ താനൊരു മണ്ടിയാണെന്ന് ഡി ഇമ്മൻ്റെ ആദ്യഭാര്യ മോണിക

  അതേ സമയം ബ്ലെസ്ലിയ്ക്കും ചില തെറ്റായ ധാരണകള്‍ വന്നിട്ടുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. ദില്‍ഷക്കും ജാസ്മിനും പുറത്ത് നല്ല സപ്പോര്‍ട്ട് ഉണ്ടെന്ന് ബ്ലെസ്ലി വിശ്വസിക്കുന്നുണ്ട്. ദില്‍ഷയെ പോലെ തന്നെയാണ് ഇവിടെ ബ്ലെസ്ലിയും. ചുരുക്കം പറഞ്ഞാല്‍ ജാസ്മിന്‍, ബ്ലെസ്ലി, ദില്‍ഷ ഇവര്‍ ആണ് ഇപ്പോഴത്തെ മെയിന്‍ മത്സരാര്‍ഥികളെന്ന് അവര്‍ തന്നെ ഉറപ്പിക്കുന്നു. അവര്‍ക്കിടയിലെ പ്രധാന വില്ലന്‍ റോബിനും. ഇനി ഇവര്‍ പുറത്ത് ഇറങ്ങട്ടെ അപ്പോഴാണ് അവിടെ ഒരേ ഒരു രാജാവേ ഉണ്ടായിരുന്നുള്ളൂ എന്ന് മനസിലാവുകയുള്ളു എന്ന് ആരാധകര്‍ പറയുന്നത്.

  ദിൽഷയെ കെട്ടിക്കാൻ അമ്പലത്തിൽ നേർച്ച | Bigg Boss Malayalam Dilsha's Sister Interview | Part 2

  ഈ സീസണിലും ഒരു ലവ് ട്രാക്ക് ഉണ്ടാവുമെന്നാണ് പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്നത്. റോബിനും ദില്‍ഷയും തമ്മിലുള്ള സൗഹൃദം വലിയ രീതിയില്‍ ചര്‍ച്ചയാവുകയും ചെയ്തു. സുഹൃത്തായി കാണുമെന്ന് നിരന്തരം പറയുമെങ്കിലും റോബിന്റെ പ്ലാനുകളിലൂടെയാണ് ദില്‍ഷ മുന്നോട്ട് പോയിരുന്നത്. ഇതിനെതിരെ വീടിനകത്തും പുറത്തും വലിയ ചര്‍ച്ചകള്‍ വന്നു. അതേ സമയം റോബിനും പകുതി ഒതുങ്ങിയ നിലയിലാണ്. അവസാന വാര്‍ണിങ് ലഭിച്ചതിനെ തുടര്‍ന്നാണ് റോബിനും കുറച്ച് സൈലന്റായത്.

  English summary
  Bigg Boss Malayalam Season 4: Changes In Dilsha's Behaviour After The New Wild Card Entries
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X