'ഫൈനൽ കൈയ്യെത്തും ദൂരത്ത്.... ബ്ലെസ്ലിയുടേയും റിയാസിന്റേയും പ്രകടനങ്ങളെ കുറിച്ചൊരു വിലയിരുത്തൽ'

ബി​ഗ് ബോസ് സീസൺ 4 അവസാനിക്കാൻ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. അതിനിടയിൽ വീട്ടിൽ നിന്നും ചിലർ കൂടി വിട പറഞ്ഞേക്കും. അവസാനം ടോപ്പ് ഫൈവും ടോപ്പ് ടുവും വിന്നറും ആരായിരിക്കുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.

വീട്ടിലിപ്പോൾ ദിൽഷ, ധന്യ, ലക്ഷ്മിപ്രിയ, ബ്ലെസ്ലി, സൂരജ്, റോൺസൺ, റിയാസ് എന്നിവരാണ് അവശേഷിക്കുന്നത്. അതിൽ ഫൈനൽ ഫൈവാകാൻ ദിൽഷയ്ക്ക് ടിക്കറ്റ് ടു ഫിനാലെയിലൂടെ സാധിച്ചിട്ടുണ്ട്. മറ്റുള്ള ഏതൊക്കെ മത്സരാർഥികൾ ഫൈനൽ ഫൈവിൽ ഇടം നേടുമെന്നതും പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുകയാണ്.

ഇപ്പോൾ വീട്ടിലുള്ള മത്സരാർഥികളിൽ ഏറ്റവും ശക്തരായ രണ്ടുപേരാണ് ബ്ലെസ്ലിയും റിയാസും. ഒരാൾ മൈൻഡ് ​ഗെയിം കളിക്കുന്ന വ്യക്തിയാണെങ്കിൽ മറ്റെയാൾ ബുദ്ധികൊണ്ട് കളിക്കുന്ന മത്സരാർഥിയാണ്.

ഇപ്പോൾ ഇരുവരുടേയും ടാസ്ക്കിലെ പ്രകടനങ്ങൾ വിലയിരുത്തി സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ട ഒരു കുറിപ്പാണ് വൈറലാകുന്നത്. ബ്ലെസ്ലിക്കും റിയാസിനും പുറത്ത് നല്ല പ്രേക്ഷക പിന്തുണയുണ്ട്. അതിനാൽ തന്നെ രണ്ടുപേരും ഫൈനൽ ഫൈവിൽ എത്താനുള്ള സാധ്യത കൂടുതലാണ്.

ഫൈനൽ കൈയ്യെത്തും ദൂരത്ത്

'ഇന്നേവരെയുള്ള ബിഗ് ബോസ് വീട്ടിലെ പ്രകടനത്തെ കണക്കിലെടുത്തുകൊണ്ട് ഒരു ബ്ലെസ്ലി-റിയാസും താരതമ്യ പഠനം. ബിഗ് ബോസ് വീട്ടിൽ ഇന്നേവരെ 47 ടാസ്കുകൾ നടന്നു. അതിൽ വീക്കിലി ടാസ്ക്, ലക്ഷറി ടാസ്ക്, ജയിൽ നോമിനേഷൻ ടാസ്ക്, ക്യാപ്റ്റൻസി ടാസ്ക്, ടിക്കറ്റ് ഫിനാലെ ടാസ്ക് എന്നിവയെല്ലാമുണ്ട്.'

'ഇതിൽ 22 ടാസ്കുകൾ വിജയിച്ചത് ബ്ലെസ്ലി മാത്രമാണ്. ബ്ലെസ്ലിക്ക് അവന്റെ ആശയങ്ങൾ മറ്റുള്ളുവരെ പോലെ പറഞ്ഞ് ഫലിപ്പിക്കാനുള്ള കഴിവില്ല. വെറുതെ പോയി ആരെയും ചൊറിയാറില്ല. ടോക്സിക് സംസാരം ഇല്ല. നല്ല ​ഗെയിമറാണ്.

'ടോക്സിക് ടോക്ക് ചെയ്‌താൽ മാത്രമെ ബി​ഗ് ബോസ് വിജയിക്കാനാകൂവെന്നാണെങ്കിൽ അതിനുള്ള കഴിവ് ബ്ലെസ്ലിക്കില്ല. റിയാസ് ആകെ വിജയിച്ചിരിക്കുന്നത് രണ്ട് ടാസ്ക് മാത്രം. കൂടാതെ ടോക്സിക് ടോക്കും. ആൾമാറാട്ടം ടാസ്ക്കിൽ മാത്രമാണ് നന്നായി പെർഫോം ചെയ്തത്. തീർച്ചയായും ഷോയിൽ കോൺടെന്റ് ഉണ്ടാകുന്നതിൽ ബ്രില്ല്യന്റാണ് റിയാസ്.'

മെൻഡ് ​ഗെയിമിൽ മുന്നിൽ നിൽക്കുന്ന ബ്ലെസ്ലി

'പക്ഷെ ഒരു സാമാന്യ മനുഷ്യന് ചേരുന്ന രീതിയിൽ കളിക്കുവാൻ ശ്രമിക്കുന്നില്ല' എന്നായിരുന്നു കുറിപ്പ്. വന്ന ആദ്യ ആഴ്ചകളിൽ റിയാസിന് വീടിന് പുറത്ത് ഹേറ്റേഴ്സ് മാത്രമാണ് ഉണ്ടായിരുന്നത്. റോബിനും ജാസ്മിനും പുറത്തായ ശേഷമാണ് റിയാസിന് ആരാധകരുണ്ടായി തുടങ്ങിയത്.

അതുവരെ ജാസ്മിനോടുള്ള പ്രേക്ഷകരുടെ ദേഷ്യം പോലും റിയാസിനെ പിന്തുണക്കാതെയും വോട്ട് നൽക്കാതെയും പ്രേക്ഷകർ കാണിച്ചു. ഫോൺ ടാസ്ക്കിൽ മനോഹരമായി സംസാരിച്ച് സമൂഹം മനസിലാക്കേണ്ട പല കാര്യങ്ങളും റിയാസ് വ്യക്തമായി പറഞ്ഞു.

അതിന് ശേഷമാണ് ചില പ്രേക്ഷകരെങ്കിലും റിയാസ് സംസാരിക്കുന്ന ചില കാര്യങ്ങളിലെ ഉദ്ദേശ ശുദ്ധി നല്ലതാണെന്ന് സമ്മതിച്ച് തുടങ്ങിയത്. ജാസ്മിനും നിമിഷയും ഉണ്ടായിരുന്ന സമയത്ത് റിയാസിന്റെ ടോക്സിക്ക് വേർഷനും ചൊറിയൻ സ്വഭാവവും മാത്രമാണ് പ്രേക്ഷകർ കണ്ടത്.

Recommended Video

Dr. Robin About Jasmine | ജീവനെപ്പോലെ സ്നേഹിച്ച ആ ചെടിച്ചട്ടി പൊട്ടിയപ്പോൾ | *Interview | FilmiBeat
ബുദ്ധികൊണ്ടും സംസാരം കൊണ്ടും  മുന്നേറുന്ന റിയാസ്

എന്നാൽ ഇവർ രണ്ടുപേരും പോയ ശേഷം വീട്ടിലെ മറ്റ് അം​ഗങ്ങളോടൊപ്പം ഇരിക്കാനും കളി പറയാനും കൗണ്ടർ അടിക്കാനും റിയാസ് മുന്നിലായിരുന്നു. ഇന്ന് ബി​ഗ് ബോസ് വീട് ഉണർന്നിരിക്കുന്നെങ്കിൽ‌ അതിന്റെ കാരണക്കാരിൽ ഒരാൾ റിയാസ് തന്നെയാണ്.

പ്രേക്ഷകർക്ക് അധികം പിടികിട്ടാത്ത മത്സരാർഥിയാണ് ബ്ലെസ്ലി. ചില സമയങ്ങളിൽ വെറുപ്പ് തോന്നുന്നതരത്തിലുള്ള സംസാരവും ചിന്തയുമാണ് ബ്ലെസ്ലി നടത്താറുള്ളത്.

പക്ഷെ രണ്ട് ദിവസം കഴിയുമ്പോൾ താൻ എന്തിനാണ് അങ്ങനെ ചെയ്തതെന്ന് ബ്ലെസ്ലി തന്നെ വീട്ടിലെ മറ്റ് ആളുകൾക്കും തന്റെ പ്രേക്ഷകർക്കും മനസിലാക്കി കൊടുക്കും. ഈ ആഴ്ചയിലെ പ്രകടനങ്ങൾ അതിനുള്ള ഉദാഹരണങ്ങളാണ്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X