ലക്ഷ്മിപ്രിയ, നവീന്‍, ജാനകി, ബിഗ് ബോസിലെ മത്സരാര്‍ഥികള്‍ ഇവരാണ്; പ്രമുഖ താരങ്ങളുടെ ലിസ്റ്റ് ഇതാണ്

വീണ്ടും ബിഗ് ബോസ് ഷോ മലയാളത്തില്‍ ആരംഭിച്ചിരിക്കുകയാണ്. നാലാം തവണയും മോഹന്‍ലാല്‍ അവതാരകനായിട്ടെത്തുന്ന ഷോ യിലെ മത്സരാര്‍ഥികളെ കുറിച്ചുള്ള പ്രെഡിക്ഷന്‍ ലിസ്റ്റുകള്‍ നേരത്തെ വന്നിരുന്നു. അവരില്‍ ആരെങ്കിലും ഉണ്ടാവുമോ എന്ന ചോദ്യം ആരാധകര്‍ക്കും ഉണ്ടായിരുന്നു. എന്നാല്‍ ഏകദേശം ആരാധകര്‍ പറഞ്ഞ മത്സരാര്‍ഥികളെല്ലാം തന്നെ ഇത്തവണ ബിഗ് ബോസില്‍ ഉണ്ട്. ടെലിവിഷന്‍ രംഗത്തും മോഡലിങ് രംഗത്തും തിളങ്ങി നില്‍ക്കുന്നതും മറ്റ് പല മേഖലകളില്‍ നിന്നുള്ള മത്സരാര്‍ഥികളാണ് എത്തിയിരിക്കുന്നത്.

നവീൻ അറക്കലാണ് ഇത്തവണ ബിഗ് ബോസിലേക്ക് ആദ്യമത്തിയ മത്സരാർഥി. മറ്റ് താരങ്ങളെ കുറിച്ചുള്ള വിശേഷങ്ങൾ അറിയാം.

  നവീന്‍ അറയ്ക്കല്‍

നവീന്‍ അറയ്ക്കല്‍

മലയാള ടെലിവിഷന്‍ പരമ്പരകളിലെ ശ്രദ്ദേയ സാന്നിധ്യമാണ് നവീന്‍ അറയ്ക്കല്‍. നിരവധി സീരിയലുകളില്‍ നായകനായും വില്ലനായും അഭിനയിച്ചിട്ടുള്ള നവീന്‍ ബിഗ് ബോസിലേക്കും എത്തിയിരിക്കുകയാണ്.

ജാനകി സുധീര്‍

ജാനകി സുധീര്‍

നടിയും മോഡലുമായ ജാനകി സുധീര്‍ ആണ് മറ്റൊരു മത്സരാര്‍ഥി. ചങ്ക്‌സ്, ചാണക്യതന്ത്രം, തീരം, ഒരു യമണ്ടന്‍ പ്രേമകഥ എന്നിങ്ങനെയുള്ള സിനിമകളിലൂടെ ശ്രദ്ധേയായ താരമാണ് ജാനകി സുധീര്‍.

ലക്ഷ്മിപ്രിയ

ലക്ഷ്മിപ്രിയ

ഈ സീസണിലെ ഏറ്റവും ശ്രദ്ധേയായ താരമാണ് ലക്ഷ്മിപ്രിയ. സിനിമയിലും ടെലിവിഷനിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന നടി ബിഗ് ബോസിലെ ശ്രദ്ധേയ സാന്നിധ്യമായിരിക്കും.

ഡോക്ടര്‍ റോബിന്‍

ഡോക്ടര്‍ റോബിന്‍

ഡോ. മച്ചാന്‍ എന്ന പേരില്‍ അറിയപ്പെടുന്ന താരമാണ് റോബിന്‍. ഡോ. റോബിന്‍ രാധകൃഷണന് ജിജി ഹോസ്പിറ്റലില്‍ ജോലി ചെയ്യുകയാണ്. ഇന്‍ഫ്‌ളൂവന്‍സര്‍ കൂടിയായ റോബിനും ബിഗ് ബോസിലുണ്ട്. ഡോ. മച്ചാന്‍ എന്ന പേരില്‍ അറിയപ്പെടുന്ന താരമാണ് റോബിന്‍. ഡോ. റോബിന്‍ രാധകൃഷണന് ജിജി ഹോസ്പിറ്റലില്‍ ജോലി ചെയ്യുകയാണ്. ഇന്‍ഫ്‌ളൂവന്‍സര്‍ കൂടിയായ റോബിനും ബിഗ് ബോസിലുണ്ട്.

 ധന്യ മേരി വര്‍ഗീസ്

ധന്യ മേരി വര്‍ഗീസ്

നടിയും മോഡലുമായ ധന്യ മേരി വര്‍ഗീസ് ആണ് ഈ സീസണിലെ മത്സരാര്‍ഥികളില്‍ ശ്രദ്ധേയരായ താരങ്ങളില്‍ ഒരാള്‍. സിനിമകളിലും സീരിയലുകളിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന ധന്യ ഏറ്റവും ഒടുവില്‍ മനസിനക്കരെ എന്ന സീരിയലിലാണ് അഭിനയിച്ച് കൊണ്ടിരുന്നത്. സീരിയലില്‍ നിന്നും മാറി ഇപ്പോള്‍ ബിഗ് ബോസില്‍ എത്തിയിരിക്കുകയാണ്.

ശാലിനി നായര്‍

ശാലിനി നായര്‍

ശാലിനി നായരാണ് അവതാരകമാരില്‍ ഒരാളായി ബിഗ് ബോസിലേക്ക് എത്തിയിരിക്കുന്നത്. നിരവധി ഷോ കളില്‍ അവതാരകയായിട്ടെത്തിയ ശാലിനി അഭിനയ രംഗത്തും സജീവമാണ്.

ജാസ്മിന്‍ എ മൂസ

ജാസ്മിന്‍ എ മൂസ

ഓര്‍ത്തഡോക്‌സ് മുസ്ലിം കുടുംബത്തില്‍ ജനിച്ച ജാസ്മിന്‍ എ മൂസ ജിം ട്രെയിനറും പ്രശസ്ത ബോഡി ബില്‍ഡറുമാണ്. രണ്ട് തവണ വിവാഹിതയാണെങ്കിലും വേര്‍പിരിഞ്ഞു. ഇപ്പോള്‍ സ്ത്രീ സുഹൃത്തിന്റെ കൂടെ ലിവിംഗ് റിലേഷനിലാണ്.

അഖില്‍

ഏഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍സ് സീസണ്‍ രണ്ടിലെ വിജയിയായി മാറിയ താരമാണ് അഖില്‍. നടന്‍ എന്ന നിലയില്‍ ടെലിവിഷന്‍ രംഗത്തും സിനിമയിലുമൊക്കെ സജീവായി തുടങ്ങിയിരിക്കുകയാണ് അഖില്‍. കുട്ടി അഖിൽ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്.

ഡെയിസി ഡേവിഡ്

ഡെയിസി ഡേവിഡ്

ഇത്തവണ പ്രേക്ഷകര്‍ക്ക് സുപരിചിതരല്ലാത്ത ചിലര്‍ കൂടി ബിഗ് ബോസില്‍ ഉണ്ടാവും. അതിലൊരാളാണ് ഡെയ്‌സി ഡേവിഡ്. കേരളത്തിലെ അപൂര്‍പ്പം വനിത ഫോട്ടോഗ്രാഫര്‍മാരില്‍ ഒരാളാണ് ഡെയിസി. അന്തരിച്ച നടി ഫിലോമിനയുടെ കൊച്ചുമകൾ കൂടിയാണ് ഡെയിസി.

റോണ്‍സന്‍ വിന്‍സെന്റ്

റോണ്‍സന്‍ വിന്‍സെന്റ്

സീരിയല്‍ നടന്‍ റോണ്‍സന്‍ വിന്‍സെന്റും ബിഗ് ബോസ് മത്സരാര്‍ഥിയായി എത്തിയിരിക്കുകയാണ്. രാക്കുയില്‍ എന്ന സീരിയലില്‍ നായകനായി അഭിനയിച്ച് കൊണ്ടിരുന്ന റോണ്‍സന്‍ വിന്‍സെന്റ് അതില്‍ നിന്നും പിന്മാറിയിരുന്നു. ശേഷം ബിഗ് ബോസില്‍ മത്സരിക്കാന്‍ എത്തുകയായിരുന്നു. നടന്‍ എന്നതിലുപരി മോഡല്‍ കൂടിയാണ് താരം.

നിമിഷ

നിമിഷ

നടിയും മോഡലുമായ നിമിഷ ഫാന്‍ഷന്‍ ഇന്‍ഫ്‌ളുവന്‍സര്‍ കൂടിയാണ്. മിസ് കേരള 2021 മത്സരത്തിലെ ഫൈനലിസ്റ്റ് കൂടിയായ നിമിഷ ഇപ്പോള്‍ നിയമ വിദ്യാര്‍ഥിയാണ്.

അശ്വിന്‍ വിജയ്

പ്രശസ്തിയിലേക്ക് എത്തിയ മാജിഷ്യനാണ് അശ്വിന്‍ വിജയ്. ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്, ഏഷ്യന്‍ ബുക്ക് ഓഫ് റെക്ക്രോര്‍ഡ് എന്നിങ്ങനെയുള്ള അംഗീകാരങ്ങള്‍ മാജിക്കിലൂടെ നേടി എടുത്ത താരം കൂടിയാണ്.

അപര്‍ണ മള്‍ബറി

പകുതി ഇന്ത്യനും പകുതി അമേരിക്കനുമായ അപര്‍ണ മള്‍ബറിയും ഇത്തവണ ബിഗ് ബോസിലുണ്ട്. ഇന്‍സ്റ്റാഗ്രാമില്‍ വലിയ ഫോളോവേഴ്സ് ഉള്ള അപര്‍ണ ലെസ്ബിയന്‍ കപ്പിളാണ്.

സൂരജ് തേലക്കാട്

സൂരജ് തേലക്കാട്

ടെലിവിഷന്‍ പരിപാടികളിലൂടെ ശ്രദ്ധേനായി പിന്നീട് സിനിമയിലേക്ക് എത്തിയ താരമാണ് സൂരജ് തേലക്കാട്. പരിമിതികളില്‍ നിന്നും കഴിവ് പുറത്തെടുത്ത് അഭിനയ രംഗത്ത് സജീവമായ സൂരജും ഇത്തവണ ബിഗ് ബോസിലുണ്ട്.

ബ്ലെസ്ലി

ഗായകനും സംഗീതഞ്ജനുമാണ് ബ്ലെസ്ലി. ചില സിനിമകള്‍ക്ക് അദ്ദേഹം പാടുകയും ചെയ്തിട്ടുണ്ട്.

ദില്‍ഷ പ്രസന്നന്‍

നടിയും നര്‍ത്തകിയുമാണ് ദില്‍ഷ പ്രസന്നന്‍. ഏഷ്യാനെറ്റിലെ ഹിറ്റ് സീരിയലായ കാണാകണ്മിയില്‍ ദില്‍ഷ അഭിനയിച്ചിരുന്നു. മറ്റ് ചില ടെലിവിഷന്‍ പരിപാടികൡും ദില്‍ഷ സജീവ സാന്നിധ്യമായിരുന്നു.

സുചിത്ര മോഹന്‍

ഈ സീസണിലെ അവസാന മത്സരാർഥിയായിട്ടാണ് സുചിത്ര എത്തിയത്. ടെലിവിഷന്‍ രംഗത്ത് നിന്നുള്ള താരങ്ങളില്‍ ഒരാളാണെന്ന പ്രത്യേകതയും സുചിത്രയ്ക്കുണ്ട്. നിരവധി സീരിയലുകളില്‍ നായികയും വില്ലത്തിയുമായി തിളങ്ങി നിന്ന സുചിത്ര സ്റ്റാര്‍ട്ട് മ്യൂസിക് എന്ന ടെലിവിഷന്‍ പരിപാടിയുടെ അവതാരകയുമായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X