ഹിന്ദി ബിഗ് ബോസിലേക്ക് പോകാനൊരുങ്ങി റിയാസ്; ഡൽഹിയിലേക്ക് വിളിക്കാൻ ഒരുങ്ങി ലക്ഷ്മിപ്രിയ
ബിഗ് ബോസ് മലയാളം സീസൺ ഫോറിൽ വൈൽഡ് കാർഡ് എൻട്രിയായി എത്തിയ മത്സരാർഥിയാണ് റിയാസ്. ഷോയിൽ എത്തുമ്പോൾ തന്നെ തനിക്ക് ഹിന്ദി ബിഗ് ബോസ്സിൽ പോകാനായിരുന്നു താൽപറയാമെന്നു റിയാസ് പറഞ്ഞിരുന്നു.
കഴിഞ്ഞ ആറുവർഷമായി താൻ മുടങ്ങാതെ ബിഗ് ബോസിന്റെ ഹിന്ദി പതിപ്പ് കാണുന്നുണ്ടെന്നും അതുകൊണ്ട് തന്നെ മലയാളത്തിലേക്കുള്ള തന്റെ എൻട്രി ഹിന്ദി ബിഗ് ബോസ് എന്ന സ്വപ്നത്തിലെ ആദ്യ പടിയാണെന്നും റിയാസ് പറഞ്ഞിരുന്നു.
ഷോയിൽ എത്തിയ സമയം ഹിന്ദി ബിഗ് ബോസ് കണ്ട് അതിലെ പല കാര്യങ്ങളും മലയാളത്തിലേക്ക് അനുകരിക്കാനും താരം ശ്രമിച്ചിരുന്നു. ഇതിനെതിരെ മത്സരാർഥികൾ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ വീണ്ടും തനിക്ക് ഹിന്ദി ബിഗ് ബോസ്സിനോടുള്ള പ്രണയം തുറന്ന് പറയുകയാണ് റിയാസ് ബിഗ് ബോസ് വീട്ടിലെ മറ്റ് മത്സരാർഥികളോട്.
ഗാർഡൻ ഏരിയയിൽ മറ്റ് മത്സരാർഥികളോട് സംസാരിക്കവെയാണ് റിയാസ് ഹിന്ദ് ബിഗ് ബോസിനെക്കുറിച്ച് പറഞ്ഞത്. ഹിന്ദി ബിഗ് ബോസ് നമ്മൾ വിചാരിക്കുന്നപോലെ അല്ലെന്ന് റിയാസ് പറഞ്ഞു.

റിയാസിനെ ഹിന്ദി ബിഗ് ബോസിൽ വിളിക്കണമെങ്കിൽ മലയാളം ബിഗ് ബോസിന്റെ വിജയി ആവണമെന്നൊന്നും ഇല്ലെന്നും ഹിന്ദി ബിഗ് ബോസിൽ പങ്കെടുക്കാൻ ഉള്ള കഴിവ് റിയാസിന് ഉണ്ടെന്ന തോന്നൽ അവർക്ക് ഉണ്ടായാൽ മതിയെന്ന് ധന്യ അഭിപ്രായപ്പെട്ടു.
റിയാസിന് വണ്ടി മാക്സിമം പ്രമോഷൻ ചെയ്തിട്ടുണ്ടെന്നും ഇനി അവർ വിളിക്കുന്നെങ്കിൽ വിളിക്കട്ടെ എന്നും ധന്യ തമാശക്ക് പറഞ്ഞപ്പോൾ ഡൽഹിയിലേക്ക് വിളിക്കണമെങ്കിൽ താൻ വിളിച്ച് പറയാമെന്ന് ലക്ഷ്മിപ്രിയ പറഞ്ഞു. അതുവഴി ലക്ഷ്മിപ്രിയക്കും മത്സരിക്കാൻ അല്ലെ എന്ന് ദിൽഷ തിരിച്ചു ചോദിച്ചു.
തനിക്ക് ഹിന്ദി അറിയില്ലെന്നാണ് ലക്ഷ്മിപ്രിയ മറുപടി നൽകിയത്. റിയാസ് ഹിന്ദി ബിഗ് ബോസിൽ കയറിയാൽ പി ആർ വർക്ക് താൻ ചെയ്യുമെന്ന് സൂരജും പറഞ്ഞു.


Click it and Unblock the Notifications