Don't Miss!
- News
നഴ്സിങ് ജീവനക്കാരനെ കൈയേറ്റം ചെയ്തെന്ന് പരാതി; പൊലിസ് അന്വേഷണമാരംഭിച്ചു
- Sports
IND vs NZ: ക്യാപ്റ്റന്‍ ഹര്‍ദിക്കിന്റെ മണ്ടത്തരം! മൂന്ന് പിഴവുകള്‍ ഇന്ത്യയെ തോല്‍പ്പിച്ചു-അറിയാം
- Lifestyle
ഈ ചട്നികള്‍ സ്വാദ് മാത്രമല്ല ആരോഗ്യവും നല്കുന്നു
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- Automobiles
മഹീന്ദ്ര XUV400 ബുക്കിംഗ് ആരംഭിച്ചു; ഇവി വിപണിയില്‍ അങ്കത്തട്ടുണര്‍ന്നു
- Technology
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
ബിഗ് ബോസ് നാലാം സീസണിൽ ഇവർ ഉണ്ടാകില്ല... പുതിയ വിശേഷങ്ങൾ ഇങ്ങനെ...!
ടെലിവിഷനിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. മാർച്ച് 27 മുതൽ ഏഷ്യാനെറ്റിലാണ് ബിഗ് ബോസ് മലയാളം സംപ്രേഷണം ചെയ്യാൻ പോകുന്നത്. കൂടാതെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലും ബിഗ് ബോസ് സ്ട്രീം ചെയ്യും. ഇതുവരെ മൂന്ന് സീസണുകളാണ് മലയാളത്തിലെ ബിഗ് ബോസിൽ സംപ്രേഷണം ചെയ്തിട്ടുള്ളത്. കൊവിഡും മറ്റ് പ്രശ്നങ്ങളും മൂലം രണ്ടാം സീസണിൽ വിജയികളുണ്ടായിരുന്നില്ല.
പാതി വഴിയിൽ വെച്ച് രണ്ടാം സീസൺ അവസാനിപ്പിക്കുകയാണ് ചെയ്തത്. മൂന്നാം സീസണും സമാനമായി നൂറ് ദിവസം തികയ്ക്കും മുമ്പ് അവസാനിപ്പിച്ചിരുന്നു. ശേഷം പ്രേക്ഷകർക്കിടയിൽ വോട്ടിങ് നടത്തിയാണ് വിജയിയെ ബിഗ് ബോസ് സംഘാടകർ കണ്ടെത്തിയത്. മൂന്നാം സീസണിൽ സിനിമാ താരം മണിക്കുട്ടനാണ് വിജയിയായത്. രണ്ടാംസ്ഥാനം സായ് വിഷ്‍ണുവിനും മൂന്നാം സ്ഥാനം ഡിംപൽ ഭാലിനുമായിരുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 1ന് ചെന്നൈയിൽ വെച്ചാണ് മൂന്നാം സീസണിൻറെ ഗ്രാൻഡ് ഫിനാലെ നടന്നത്.
'കൂട്ടിന് ഒരാൾ കൂടി, മീര അനിലിന്റേയും ഭർത്താവിന്റേയും പുതിയ സന്തോഷം'; ചിത്രങ്ങൾ പങ്കുവെച്ച് മീര!

ഇത്തവണത്തെ ബിഗ് ബോസ് മുംബൈയിൽ വെച്ചാണ് നടക്കാൻ പോകുന്നത്. കഴിഞ്ഞ മൂന്ന് സീസണിലേയും പോലെ തന്നെ നാലാം സീസണിലും നടൻ മോഹൻലാൽ തന്നെയാണ് അവതാരകനായി എത്തുന്നത്. ഇത്തവണത്തെ ബിഗ് ബോസിന്റെ മറ്റൊരു പ്രത്യേകത എന്തെന്നാൽ ഇരുപത്തിനാല് മണിക്കൂറും ലൈവ് സ്ട്രീമിങ് ബിഗ് ബോസ് വീട്ടിൽ നിന്നും ഉണ്ടാകും എന്നതാണ്. ഹോട്ട്സ്റ്റാറിലാണ് 24 മണിക്കൂറും ബിഗ് ബോസ് നാലാം സീസൺ സ്ട്രീം ചെയ്യാൻ പോകുന്നത്. മറ്റ് ഭാഷകളിൽ ഇത്തരമൊരു സംവിധാനം നേരത്തെ തന്നെ ആരംഭിച്ചിരുന്നെങ്കിലും മലയാളത്തിൽ ഇത് ആദ്യമാണ്. തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ രാത്രി 9.30 മുതലും ശനിയും ഞായറും ദിവസങ്ങളിൽ ഒമ്പത് മണിക്കുമാണ് ഷോയുടെ സംപ്രേഷണം.

സംഗതി കളറാകും എന്ന ടാഗ് ലൈനുമായാണ് ബിഗ് ബോസ് പ്രമോകൾ വന്നിരിക്കുന്നത്. പ്രൊമോ വന്നതോടെ ബിഗ് ബോസ് ആരാധകരും പ്രതീക്ഷയിലാണ്. മത്സരാർഥികളാകാൻ പോകുന്നവരെ സംബന്ധിച്ച് നിരവധി പ്രവചനങ്ങൾ ഇതിനോടകം തന്നെ സോഷ്യൽമീഡിയകളിൽ വന്ന് കഴിഞ്ഞു. അതേസമയം തന്നെ മത്സരാർഥികളായി വരാൻ ഒരിക്കലും സാധ്യതയില്ലാത്തവരുടെ പേരുകളും പ്രചരിക്കുന്നുണ്ട്. അക്കൂട്ടത്തിൽ ചിലർ ഷെഫ് പിള്ള, നിമിഷ, ജീവ-അപർണ ദമ്പതികൾ, തിങ്കൾ ഭാൽ, റോൻസൺ വിൻസെന്റ് എന്നിവരാണ്. തങ്ങൾ ബിഗ് ബോസ് നാലാം സീസണിൽ പങ്കെടുക്കാൻ പോകുന്നില്ലെന്ന് ജീവിയും അപർണയും അവരുടെ സോഷ്യൽമീഡിയ പേജുകൾ വഴി അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജീവയും അപർണയും ബിഗ് ബോസിൽ താരദമ്പതികളായി പോയി മത്സരിക്കമെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു.
Recommended Video

മാലിദ്വീപിൽ അവധി ആഘോഷിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ജീവയും അപർണയും തങ്ങൾ മുംബൈയിലേക്കല്ല വിമാനം കയറിയതെന്നും ബിഗ് ബോസിൽ പങ്കെടുക്കാനില്ലെന്നും അറിയിച്ചത്. അതേപോലെ തന്നെ കഴിഞ്ഞ സീസണിലെ മത്സരാർഥി ഡിംപൽ ഭാലിന്റെ സഹോദരി തിങ്കൾ ഭാലും ഓഡീഷനിൽ പങ്കെടുത്തതായി വാർത്തകളുണ്ടായിരുന്നു. എന്നാൽ തിങ്കൾ ഭാലിന് ഓഡീഷനിൽ സെലക്ഷൻ കിട്ടിയിട്ടില്ലെന്നും അതിനാൽ തിങ്കൾ ബിഗ് ബോസിലുണ്ടാകിലെന്നും റിപ്പോർട്ടുകളുണ്ട്. അതേപോലെ തന്നെ ഷെഫ് പിള്ള, റോൻസൺ വിൻസെന്റ് എന്നിവരും ഇത്തവണ ബിഗ് ബോസിൽ മത്സരാർഥികളാകുമെന്ന് അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇവർ ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് ബിഗ് ബോസ് അണിയറപ്രവർത്തകരുമായി ബന്ധമുള്ളവർ റിപ്പോർട്ട് ചെയ്യുന്നത്.
-
'ഉണ്ണി മുകുന്ദൻ നന്നായി ഇരിക്കട്ടെ, ഉണ്ണി ടെൻഷനിൽ പറഞ്ഞതായിരിക്കാം, പക്ഷെ കൺട്രോൾ പോകാൻ പാടില്ല'; ബാല
-
'ഹണി റോസിനെക്കാളും മമ്മൂട്ടിയേക്കാളും ഉദ്ഘാടനം ചെയ്ത ആളാണ് ഞാൻ, 5000ത്തോളം വരും എണ്ണം'; ഊർമിള ഉണ്ണി
-
ഞാൻ ശരിക്കും ഹണി റോസ് ആണ്! ധ്യാനിനൊപ്പമുള്ള അഭിമുഖം ട്രോളായത് ഒരുപാട് വിഷമിപ്പിച്ചു; മനസ്സുതുറന്ന് വൈഗ റോസ്