twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സംസാരിച്ച് കൊണ്ടിരിക്കെ വാപ്പ മരിച്ചു, അത് ഡിപ്രഷനിലാക്കി; ജീവിതത്തില്‍ പതറിയ നിമിഷത്തെ കുറിച്ച് ബ്ലെസ്ലി

    |

    ഏറെ നാളത്തെ കാത്തിരിപ്പിനും ആകാംക്ഷയ്ക്കും ശേഷം ബിഗ് ബോസ് മലയാളം സീസണ്‍ 4 ആരംഭിച്ചിരിക്കുകയാണ്. സീസണ്‍ 3 പോലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങള്‍ക്കൊപ്പം പുതുമുഖങ്ങളും ഇക്കുറി എത്തിയിട്ടുണ്ട്. ബിഗ് ബോസ് സീസണ്‍ 4 ലെ പുതുമുഖ മത്സരാര്‍ത്ഥിയാണ് മുഹമ്മദ് ഡെലിഗന്റെ ബ്ലെസ്ലി. പേര് പോലെ തന്നെ അദ്ദേഹത്തിന്റെ ചില രീതികളും വളരെ വ്യത്യസ്തമാണ്. എല്ലാവരില്‍ നിന്ന് മാറി നില്‍ക്കാതെ ആദ്യം തന്നെ മറ്റുളളവരുമായി സൗഹൃദത്തിലാവാന്‍ ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

    ചെറുപ്രായത്തില്‍ രണ്ട് വിവാഹം; നേരിടേണ്ടി വന്നത് ക്രൂരപീഡനം, പോരാട്ടത്തിന് ജാസ്മിനും...ചെറുപ്രായത്തില്‍ രണ്ട് വിവാഹം; നേരിടേണ്ടി വന്നത് ക്രൂരപീഡനം, പോരാട്ടത്തിന് ജാസ്മിനും...

    ഇപ്പോഴിത സ്വന്തം ജീവിതകഥ തുറന്ന് പറയുകയാണ് താരം. ബിഗ് ബോസ് നല്‍കിയ സെല്‍ഫി എന്ന ടാസ്‌ക്കിലാണ് ബ്ലെസ്ലി മനസ് തുറന്നത്. ഒരു നേരം മാത്രം ഭക്ഷണം കഴിക്കുന്ന ഇദ്ദേഹത്തിന്റെ ജീവിതരീതിയില്‍ വന്ന മാറ്റത്തെ കുറിച്ചും ആത്മീയതയിലേയ്ക്ക് സഞ്ചരിക്കാന്‍ ഇടയായ സാഹചര്യത്തെ കുറിച്ചുമെല്ലാം ബ്ലെസി വാചാലനാവുന്നുണ്ട്. ഒപ്പം കണ്‍മുന്നില്‍ വെച്ച് അച്ഛന് ജീവന്‍ നഷ്ടപ്പെട്ടതിനെ കുറിച്ചും ബ്ലെസ്ലി പറയുന്നു. പേര് പറഞ്ഞ് കൊണ്ടായിരുന്നു തുടക്കം.

    നിനക്ക് അവളെ ഇഷ്ടമാണോ, ആണെങ്കില്‍ പോയി പ്രേമിക്കെടാ, അന്ന് ഉപ്പ പറഞ്ഞതിനെ കുറിച്ച് ഷാനവാസ്നിനക്ക് അവളെ ഇഷ്ടമാണോ, ആണെങ്കില്‍ പോയി പ്രേമിക്കെടാ, അന്ന് ഉപ്പ പറഞ്ഞതിനെ കുറിച്ച് ഷാനവാസ്

    മുഹമ്മദ് ഡെലിഗന്റ് ബ്ലെസ്ലി

    'ആളുകളുടെ ഇടയില്‍ എപ്പോഴും ശ്രദ്ധിക്കപ്പെടാന്‍ വേണ്ടിയാണ് വാപ്പ മുഹമ്മദ് ഡെലിഗന്റ് ബ്ലെസ്ലി എന്ന് പേരിട്ടത്. വാപ്പയ്ക്ക് വിദേശത്ത് ടോയിലറ്റ് കഴുകുന്ന ജോലിയായിരുന്നു എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. ഇങ്ങനെയാണെങ്കിലും ഞാനും വാപ്പയും തമ്മില്‍ എന്നും വഴക്കായിരുന്നു. കാരണം ആ പ്രായത്തില്‍ കുറെയധികം മോശമായ ശീലങ്ങള്‍ എനിക്കുണ്ടായിരുന്നു. അതില്‍ പബ്ജി കളിയായിരുന്നു മെയിന്‍. ആറുമാസത്തോളം രാവും പകലുമെന്നില്ലാതെ പബ്ജി കളിച്ച് ജീവിതം നശിപ്പിച്ച് കളഞ്ഞു', ബ്ലെസ്ലി പറയുന്നു.

    വാപ്പയുടെ അസുഖം

    'എന്നോട് പറഞ്ഞിട്ട് കാര്യമില്ലെന്ന് മനസ്സിലായതോടെ അദ്ദേഹം വീട്ടിലേയ്ക്ക് പട്ടികളെ വാങ്ങി കൊണ്ടുവന്ന് അവറ്റകളെ സ്നേഹിക്കാന്‍ തുടങ്ങി. വാപ്പയ്ക്ക് സിഗരറ്റ് വലി അല്‍പം കൂടുതലായിരുന്നു. നന്നായി വലിക്കുമായിരുന്നു. ഞാന്‍ ഇതിന്റെ പേരില്‍ വഴക്ക് പറയാന്‍ തുടങ്ങിയപ്പോള്‍ ടോയിലറ്റില്‍ കയറി ഇരുന്ന് വലിക്കാന്‍ തുടങ്ങി'.

    വാപ്പയുടെ വിയോഗം

    'ഒരു ദിവസം അദ്ദേഹത്തിന് പെട്ടെന്ന് കൈ വേദന വന്നു. ഇക്കാര്യം അറിയിച്ചപ്പോള്‍ത്തന്നെ ഞാന്‍ പറഞ്ഞു സ്‌ട്രോക്കാവുമെന്ന്. വേദന കഠിനമായപ്പോള്‍ സ്‌കൂട്ടിയില്‍ അദ്ദേഹത്തേയും കൊണ്ട് ആശുപത്രിയിലേയ്ക്ക് പോയി. യാത്രയ്ക്കിടെ വാപ്പ എന്നോട് സംസാരിക്കുന്നുണ്ടായിരുന്നു. ഉമ്മയെ കുറിച്ചാണ് അദ്ദേഹം അവസാനം സംസാരിച്ചത്. സംസാരിച്ച് കൊണ്ടിരിക്കെ വാപ്പ വണ്ടിയില്‍ നിന്ന് താഴെയ്ക്ക് മറിഞ്ഞു. നോക്കുമ്പോള്‍ മുഖത്ത് നിന്ന് ചോരയൊക്കെ വന്നു. ഇത് കണ്ടിട്ട് കൊറോണയാണെന്ന് കരുതി ആരും എടുത്തില്ല. എനിക്കും എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. സ്വബോധമില്ലാതെ എന്തൊക്കെയോ ഞാന്‍ ചെയ്തു', അന്നത്തെ പതറിയ നിമിഷങ്ങളെ കുറിച്ച് ബ്ലെസ്ലി വീണ്ടും ഓര്‍ത്തെടുക്കുന്നു.

    Recommended Video

    അഖിലും സൂരജും വേറെ ലെവലാണ് മക്കളെ | Bigg Boss Malayalam Season 4
     വല്ലാതെ തകര്‍ത്തു

    'ഒടുവില്‍ ഒരു ഓട്ടോ ചേട്ടന്‍ ഞങ്ങളെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. വാപ്പ പോയി എന്ന് ഒരു ഡോക്ടര്‍ വന്നു പറഞ്ഞു. ഞാന്‍ ഒറ്റയ്ക്കായിരുന്നു അവിടെ. കൂട്ടിന് ആരും ഇല്ലായിരുന്നു. വാപ്പയുടെ മരണം എന്നെ വല്ലാതെ തകര്‍ത്തു. അത്രയും നേരം എന്നോട് സംസാരിച്ച് കൊണ്ടിരുന്നയാള്‍ ഇനി ഇല്ലെന്ന് വിശ്വസിക്കാന്‍ എനിക്ക് കഴിഞ്ഞില്ല', ബ്ലെസ്ലി പങ്കുവെയ്ക്കുന്നു.

     ഡിപ്രഷന്‍

    'വാപ്പയുടെ പെട്ടന്നുള്ള വിയോഗം എന്നെ ഡിപ്രഷനിലാക്കി. എങ്ങിനെയെങ്കിലും വാപ്പയുടെ അടുത്ത് എത്തണം എന്ന ചിന്തയായിരുന്നു എനിക്ക്. ആ വഴിയിലൂടെ പോയപ്പോഴാണ് യോഗയിലും, ആത്മീയതയിലും എത്തിപ്പെട്ടത്. എന്നെ പോലെയുള്ള മക്കള്‍ തഴയപ്പെടുന്നതിന്റെ പേരില്‍ സ്‌നേഹിക്കുന്നവരെ നഷ്ടപ്പെടുത്തില്ല', ഇത്രയും പറഞ്ഞുകൊണ്ടാണ് ബ്ലെസ്ലി സ്വന്തം ജീവിതകഥ പറഞ്ഞ് അവസാനിപ്പിച്ചത്.

    English summary
    Bigg Boss Malayalam Season 4: Contestant Blesslee Opens Up About Family And His Struggles
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X