ബി​ഗ് ബോസ് വീട്ടിലെ രണ്ടാമത്തെ എലിമിനേഷൻ, ശാലിനി പുറത്തേക്ക്, ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്ന് പ്രതികരണം!

ബി​ഗ് ബോസ് മലയാളം സീസൺ 4 മൂന്നാം ആഴ്ച പിന്നിടുമ്പോൾ ഒരാൾ കൂടി വീട്ടിൽ നിന്നും പുറത്താക്കപ്പെട്ടിരിക്കുകയാണ്. നടി, അവതാരക, മോഡൽ എന്നീ നിലകളിൽ തിളങ്ങുന്ന ശാലിനിയാണ് മതിയായ വോട്ടുകൾ ലഭിക്കാത്തതിന്റെ പേരിൽ വീട്ടിൽ നിന്നും പുറത്താക്കപ്പെട്ടത്. ഈ സീസണിലെ രണ്ടാമത്തെ എലിമിനേഷനാണ് ഈസ്റ്റർ ദിനത്തിൽ നടന്നത്. അശ്വിനും ശാലിനിയുമാണ് അവസാനം അവശേഷിച്ചിരുന്നത്. അതിൽ അശ്വിന് വീട്ടിൽ തുടരാമെന്ന പ്രഖ്യാപനം വന്നതോടെയാണ് ശാലിനിക്ക് വീട് വിട്ട് പുറത്തേക്ക് വരേണ്ടി വന്നത്.

താൻ പുറത്താകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും പുറത്തുപോകാൻ യോ​ഗ്യതയുള്ളവർ വീട്ടിൽ തുടരുമ്പോൾ താൻ പുറത്താകുന്നതിൽ സങ്കടം ഉണ്ടെന്നും ശാലിനി പറഞ്ഞു. ശാലിനി എലിമിനേറ്റഡായപ്പോൾ വികാരധീനരായിട്ടാണ് സഹമത്സരാർഥികളെല്ലാം പെരുമാറിയത്. അശ്വിൻ, ലക്ഷ്മിപ്രിയ, ജാസ്മിൻ, ശാലിനി, ഡെയ്സി, അഖിൽ, നവീൻ എന്നിവരാണ് മൂന്നാം വാരത്തിലെ എലിമിനേഷൻ ലിസ്റ്റിൽ ഉണ്ടായിരുന്നത്. ഇത്തവണത്തെ ആദ്യ എലിമിനേഷൻ പോലെ പുറത്താക്കപ്പെടുന്ന ആളെ മത്സരാർഥികൾ തന്നെ കണ്ടെത്തുന്ന രീതിയിലായിരുന്നു പ്രഖ്യാപനം.

മുട്ടകൾ വെച്ചൊരു പുറത്താക്കൽ

നിറം നൽകിയ മുട്ടകൾ ഉപയോഗിച്ചുള്ള ഒരു ആക്റ്റിവിറ്റി മോഹൻലാലിൻറെ നിർദേശപ്രകാരം മത്സരാർഥികൾ കളിച്ചിരുന്നു. എന്നാൽ നോമിനേഷൻ ലഭിച്ചിരുന്നവരെ ഈ ആക്റ്റിവിറ്റിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. പിന്നാലെ എലിമിനേഷൻ നടപടികൾക്കും ഇതേ മുട്ടകൾ ഉപയോഗിച്ചു. നോമിനേഷൻ ലഭിച്ച ഓരോരുത്തരായി മോഹൻലാൽ പേര് വിളിക്കുന്നതനുസരിച്ച് വന്ന് ആ പെട്ടികളിൽ ഒന്നെടുത്ത് തുറന്ന് നോക്കണമായിരുന്നു. അതിൽ ഒരു മുട്ടയും ആ മുട്ടയിൽ ഒരു അറിയിപ്പും ഉണ്ടാവും. പെട്ടി തുറന്നാൽ മാത്രമേ ഇത് കാണാൻ സാധിക്കുമായിരുന്നുള്ളൂ. ഇത് പ്രകാരം ലക്ഷ്മിപ്രിയയെയാണ് മോഹൻലാൽ പെട്ടി തുറക്കാൻ ആദ്യമായി വിളിച്ചത്.

അവശേഷിച്ചത് അശ്വിനും ശാലിനിയും

ലക്ഷ്മി തുറന്ന പെട്ടിയിൽ ഒരു മുട്ട അടങ്ങിയിരുന്നു. അഖിൽ സേഫ് ആണ് എന്ന സന്ദേശമാണ് അതിൽ ഉണ്ടായിരുന്നത്. ഇതുപ്രകാരം പിന്നീട് ശാലിനി, നവീൻ, അഖിൽ, ജാസ്‍മിൻ, ഡെയ്‍സി എന്നിവരും എത്തി പെട്ടികൾ തുറന്നു. ശാലിനി തുറന്ന പെട്ടിയിൽ ജാസ്മിൻ സേഫ് ആയി. നവീൻ തുറന്ന പെട്ടിയിൽ ഡെയ്സിയും അഖിൽ തുറന്ന പെട്ടിയിൽ നവീനും സേഫ് ആയി. എന്നാൽ പിന്നീട് വന്ന ജാസ്മിൻ എടുത്ത പെട്ടിയിൽ മുട്ടയൊന്നും ഉണ്ടായിരുന്നില്ല. പിന്നീടെത്തിയ ഡെയ്സി തുറന്ന പെട്ടിയിൽ ലക്ഷ്മിപ്രിയയുടെ പേരാണ് ഉണ്ടായിരുന്നത്. ശേഷം നോമിനേഷൻ ലിസ്റ്റിൽ ഇടംപിടിച്ചിരുന്ന രണ്ടുപേർ മാത്രമാണ് അവശേഷിച്ചിരുന്നത്. അശ്വിൻ, ശാലിനി എന്നിവരായിരുന്നു അവർ.

ശാലിനി പുറത്താക്കപ്പെട്ടപ്പോൾ

പിന്നീട് ബാക്കിയായ ഒരു പെട്ടി തുറക്കാൻ അശ്വിനാണ് എത്തിയത്. താൻ തന്നെ സേഫ് ആണെന്ന അറിയിപ്പ് ആണ് അശ്വിന് അതിൽ നിന്ന് കിട്ടിയത്. പിന്നാലെ തന്റെ കൈയ്യിലുള്ള മുട്ടയിലെ സന്ദേശം മോഹൻലാൽ വായിച്ചു. ശാലിനി എലിമിനേറ്റഡ് എന്നാണ് മുട്ടയിൽ എഴുതിയിരുന്നത്. 21 ദിവസം വീട്ടിൽ ചില വഴിച്ച ശേഷമാണ് ശാലിനി വിട പറഞ്ഞത്. ലക്ഷ്മിപ്രിയ, സുചിത്ര, നിമിഷ അടക്കം എല്ലാവരും കണ്ണീരോടെയാണ് ശാലിനിയെ യാത്രയാക്കിയത്. അടുത്ത സുഹ‍ൃത്തായ അഖിലിനാണ് വിജയിക്കാനുള്ള ആശംസ ശാലിനി നൽകിയത്.

Recommended Video

തന്റെ ആദ്യ പ്രണയം അമ്പലത്തിലെ പൂജാരിയോടായിരുന്നു: ലക്ഷ്മി പ്രിയ | Filmibeat Malayalam
പ്രതീക്ഷിച്ചിരുന്നില്ലെന്ന് ശാലിനി

ജയിച്ച് വരണം അഖി എന്നാണ് ശാലിനി പറഞ്ഞത്. കഠിനാധ്വാനത്തിന് പകരം വെക്കാൻ ജീവിതത്തിൽ മറ്റൊന്നുമില്ലെന്ന് വിശ്വസിക്കുന്ന ശാലിനി പ്രമുഖ ടെലിവിഷൻ ചാനൽ പ്രോഗ്രാമുകളുടെയും ചാനൽ അവാർഡ് നിശകളുടെയുമൊക്കെ അവതാരകയായി ശോഭിച്ചിട്ടുണ്ട്. ബിഗ് ബോസ് പോലെ ഒരു വലിയ പ്ലാറ്റ്‍ഫോമിലേക്ക് ലഭിച്ച അവസരത്തെ ഏറെ പ്രതീക്ഷയോടും ആഹ്ലാദത്തോടെയുമാണ് ശാലിനി നോക്കി കണ്ടിരുന്നത്. ഒരുപാട് സ്വപ്നങ്ങൾ തനിക്കുണ്ടെന്ന് ശാലിനി പലപ്പോഴായി പറയുകയും ചെയ്തിരുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X