മകനുള്ള കാര്യം പുറത്ത് പറയാത്തത് മനഃപൂര്‍വ്വം; കാരണം വെളിപ്പെടുത്തി ശാലിനി...
താരങ്ങളെ പോലെ തന്നെ പുതുമുഖങ്ങളും ഇക്കുറി ബിഗ് ബോസ് സീസണ്‍ 4ല്‍ ഇടംപിടിച്ചിട്ടുണ്ട്. ഇതിനോടകം തന്നെ മികച്ച സ്വീകാര്യതയാണ് ഇവര്‍ക്ക് ലഭിച്ചിരിക്കുന്നത്. താരങ്ങളെക്കാള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത് ബിബി ഹൗസിലെ ന്യൂഫെയിസുകളെ കുറിച്ചാണ്. മികച്ച മത്സരം കാഴ്ച വയ്ക്കുന്നവരെ പിന്തുണയ്ക്കുന്ന രീതിയാണ് നിലവില്‍ പ്രേക്ഷകരുടെ ഇടയില്‍ നിന്ന് കാണുന്നത്. കഴിഞ്ഞ സീസണുകളില്‍ നിന്ന് വ്യത്യസ്തമാകും ഈ ഷോയെന്നുള്ള സൂചനയും നല്‍കുന്നുണ്ട്.
ബിഗ് ബോസ് സീസണ്‍ 4ലെ പുതുമുഖമാണ് ശാലിനി നായര്‍. മോഡലും അവതാരകയുമാണ്. ഒരുപിടി ആഗ്രഹവും പ്രതീക്ഷയുമായിട്ടാണ് ബിഗ് ബോസ് ഹൗസില്‍ എത്തിയിരിക്കുന്നത്. തൃശ്ശൂര്‍ സ്വദേശിയാണ്. ഇപ്പോഴിത ഷോയിലേയ്ക്ക് വരാനുള്ള കാരണം വെളിപ്പെടുത്തുകയാണ് ശാലിനി. മുംബൈയില്‍ മാധ്യമങ്ങളെ പങ്കെടുപ്പിച്ച് നടത്തിയ പ്രത്യേക പരിപാടിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബിഗ് ബോസ് മലയാളം ഷോയില്‍ മാധ്യമങ്ങള്‍ക്ക് ക്ഷണം ലഭിക്കുന്നത് ആദ്യമായാണ്. ഫില്‍മിബീറ്റ് മലയാളവും ഇതിന്റെ ഭാഗമായി.

മകന് വേണ്ടിയാണ് ശാലിനി ബിഗ് ബോസ് ഷോയില്‍ എത്തിയിട്ടുള്ളത്. ഇതുവരെ മകനെ കുറിച്ച് അധികം പറഞ്ഞിട്ടില്ല. ബിഗ് ബോസിലാണ് മകനുള്ള കാര്യം വെളിപ്പെടുത്തുന്നത്. മകനെ വളരെയധികം മിസ് ചെയ്യുന്നതായും ശാലിനി പറയുന്നു. ഇത്രയും കാലം മകനെ കുറിച്ച് അധികം ആരോടും സംസാരിക്കാത്തതിന്റെ കാരണം താരം വെളിപ്പെടുത്തുന്നുണ്ട്. ശാലിനിയുടെ വാക്കുകള്‍ ചുവടെ.

'മകന് ഒന്നര വയസ്സുള്ളപ്പോഴായിരുന്നു എന്റെ വിവാഹ മോചനം. തിരികെ വീട്ടില്‍ എത്തിയ ശേഷം പലരും പല തരത്തില്‍ സംസാരിക്കുകയുണ്ടായി. ബന്ധുക്കളില്‍ ചിലര്‍ വിളിച്ച് ഉപദേശിച്ചു. പിന്നീട് മകനെ കുറിച്ച് എവിടെയെങ്കിലും പറയുമ്പോള്‍, ഞാന്‍ വിവാഹ മോചിതയാണെന്നും പറയേണ്ടി വന്നു. അതിന്റെ പേരില്‍ പലരും പലതും സംസാരിക്കാന്‍ തുടങ്ങിയപ്പോഴാണ് മകനെ കുറിച്ചുള്ള കാര്യങ്ങള്‍ ഞാന്‍ മറച്ചു വയ്ക്കാന്‍ തുടങ്ങിയത്. അങ്ങനെ അവസാനം ഇന്ന് ബിഗ് ബോസ് ഉദ്ഘാടന ദിവസമാണ് ആദ്യമായി ഞാന്‍ എന്റെ ഉണ്ണി കുട്ടനെ കുറിച്ച് വെളിപ്പെടുത്തുന്നത്', ശാലിനി പറയുന്നു.

'ആദിത്യന്‍ എന്നാണ് യത്ഥാര്‍ഥ പേര്. ബിഗ്‌ബോസ് റിയാലിറ്റി ഷോയിലൂടെ ഞാന്‍ സ്റ്റാര്‍ ആയാലും ഇല്ലെങ്കിലും, എന്നിലൂടെ ഉണ്ണികുട്ടന്‍ സ്റ്റാര്‍ ആകണം എന്നതാണ് എന്റെ ആഗ്രഹം. ഈ നൂറ് ദിവസം ഞാന്‍ ഏറ്റവും അധികം മിസ്സ് ചെയ്യുന്നത് മകനെ ആയിരിക്കും', ശാലിനിയുടെ വാക്കുകളില്‍ വൈകാരികത തുളുമ്പുന്നു.
Recommended Video

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ശാലിനി. വിജെ ശാലിനി എന്നാണ് സോഷ്യല്‍ മീഡിയയിലെ പേര്. അവതാരക എന്നതിനോടൊപ്പംഅഭിനയത്തിലും താല്‍പര്യമുണ്ട്. ബിഗ് ബോസ് ഷോയെ വലിയൊരു അവസരമായിട്ടാണ് കാണുന്നത്. ഹൗസില്‍ പ്രവേശിക്കുന്നതിന് മുമ്പ് ശാലിനി പങ്കുവെച്ച വീഡിയോ സമൂഹമാധ്യമങ്ങളിലും മറ്റും വലിയ ചര്‍ച്ചയായിരുന്നു. ബിഗ് ബോസ് തനിക്ക് മുന്നില്‍ തുറന്ന് നല്‍കിയിരിക്കുന്ന അവസരത്തെ കുറിച്ചാണ് പറഞ്ഞത്.

എന്നാല്‍ വീഡിയോ സന്ദേശത്തില്‍ ബിബി ഷോയെ കുറിച്ച് പേര് എടുത്ത് പറഞ്ഞിട്ടില്ല. ശാലിനിയുടെ എന്‍ട്രിയ്ക്ക് ശേഷമാണ് താരത്തിന്റെ വാക്കുകള്‍ വൈറലാവാന്‍ തുടങ്ങിയത്. 'എന്നെ ഇതുവരെ സപ്പോര്‍ട്ട് ചെയ്ത, കൂടെയുണ്ടായ എല്ലാവര്‍ക്കും നന്ദി അറിയിക്കുകയാണ്. എന്റെ ജീവിതത്തില്‍ ഒരു നല്ല കാര്യം നടക്കാന്‍ പോവുകയാണ്. കൂടുതലൊന്നും ഇപ്പോള്‍ പറയാന്‍ പറ്റില്ല. എല്ലാവരും സപ്പോര്‍ട്ട് ചെയ്യുക', ആരാധകരുടെ ആശംസ തേടി ശാലിനി ഇറങ്ങുകയുണ്ട് പുതിയ അങ്കത്തിന്.


Click it and Unblock the Notifications