എയറില്‍ നിന്നിറിക്കാതെ ഡോക്ടര്‍ മച്ചാന്‍; ബിഗ് ബോസിലെ പുതിയ ടാസ്‌കുകളില്‍ ചേര്‍ന്ന് മത്സരാര്‍ഥികള്‍

മലയാളം ബിഗ് ബോസ് നാലാമത്തെ സീസണ്‍ തുടങ്ങി രണ്ടാം ആഴ്ചയിലാണ്. ഇത്തവണ ഏറ്റവുമധികം ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയ താരമാണ് ഡോ. മച്ചാന്‍ എന്ന് വിളിക്കുന്ന ഡോക്ടര്‍ റോബിന്‍. തുടക്കം മുതല്‍ താന്‍ ഗെയിം കളിക്കാന്‍ വന്നതാണെന്ന് ഉറച്ച ശബ്ദത്തോടെ സംസാരിക്കാന്‍ ഡോക്ടര്‍ക്ക് സാധിച്ചിരുന്നു. എന്നാല്‍ മത്സരാര്‍ഥികളെല്ലാവരും അദ്ദേഹത്തെ എതിര്‍ക്കുകയും ചെയ്തു. അതും ഒരു ഗെയിം തന്ത്രമാക്കി മാറ്റിയാണ് റോബിന്‍ കളിക്കുന്നത്.

എന്നാല്‍ ഓരോ എപ്പിസോഡുകള്‍ കഴിയുന്നതിന് അനുസരിച്ച് സഹമത്സരാര്‍ഥികളെല്ലാം ചേര്‍ന്ന് അദ്ദേഹത്തെ സൈഡിലേക്ക് ഒതുക്കുന്നതും കാണാം. ഇന്നത്തെ എപ്പിസോഡ് കഴിഞ്ഞതോടെ റോബിന്‍ ബിഗ് ബോസ് വീടിനകത്തും പുറത്തും സോഷ്യല്‍ മീഡിയ പേജുകളിലുമൊക്കെ എയറില്‍ നില്‍ക്കുകയാണെന്നാണ് ട്രോളന്മാര്‍ പറയുന്നത്.

 robin

ഗെയിം കളിക്കാന്‍ വന്നതാണെന്ന് നിരന്തരം പറഞ്ഞോണ്ട് ഇരിക്കുന്ന റോബിന്‍ ആ സ്ട്രാറ്റര്‍ജി കൂടി പറഞ്ഞിരുന്നു. ഇതോടെ അദ്ദേഹം ഗെയിമിന് വേണ്ടി എന്തും ചെയ്യും എന്ന നിലയിലേക്ക് കാര്യങ്ങളെത്തി. ഇതോടെ മത്സരത്തില്‍ റോബിന്‍ ഒറ്റപ്പെട്ട് തുടങ്ങി. ഇതിനിടയില്‍ കുട്ടി അഖിലും സുചിത്രയും ചേര്‍ന്ന് റോബിന് കണക്കിന് കൊടുക്കുന്നുണ്ട്. എന്നാല്‍ സത്യത്തില്‍ ഇവനെ മണ്ടന്‍ എന്ന് വിളിച്ചു കളിയാക്കുന്നവരാണ് കൂടുതല്‍. പക്ഷേ അതില്‍ കളി അറിഞ്ഞു കളിക്കുന്നവന്‍ ഡോക്ടര്‍ മാത്രമാണെന്നാണ് ഒരു ആരാധകന്‍ പറയുന്നത്.

എങ്ങനെ ഇതില്‍ പ്രശ്‌നം ഉണ്ടാക്കണമെന്നും എങ്ങനെ ആണ് ഇത് മുന്നോട്ട് പോകേണ്ടതെന്നും റോബിന് നന്നായി അറിയാം. ഇത് ഗെയിം ഷോ ആണ്. മറ്റു ടീം ഒക്ക വലിയ നല്ല പിള്ള ചമഞ്ഞു നടന്നിട്ട് കാര്യം ഇല്ല. ബിഗ് ബോസ് കക്ഷിയെ പുറത്തു വിടില്ല. ഡെയ്‌സി ഡോക്ടര്‍ ഒക്കെ കുറച്ചു ഓളം ഉണ്ടാക്കുന്നു ബാക്കി എല്ലാം കണക്കു ആണെന്നും ഒരാള്‍ പറയുന്നു.

robin

ബിഗ് ബോസ് സീസണ്‍ 4ല്‍ ഭൂരിപക്ഷം പ്രേക്ഷകരുടെ സംസാരവിഷയം ഡോ. റോബിന്‍ ആണ്. ട്രോളാണെങ്കിലും പോസ്റ്റുകളാണെങ്കിലും പ്രേക്ഷകര്‍ ചിരിയോട് കൂടി ഈ മനുഷ്യനെ വരവേല്‍ക്കുന്നു. ഒരാഴ്ച്ചക്കുള്ളില്‍ ഇത്ര ഫെയ്മസാകുന്നതാണ് ഡോക്ടര്‍ മച്ചാന്റെ ഗെയിം സ്ട്രാറ്റജി എന്ന് തോന്നിപ്പോകും. ജിമ്മന്‍മാര്‍ അരങ്ങ് തകര്‍ക്കുന്ന സീസണ്‍ 4 ല്‍ ഡെയ്‌സി, ജാസ്മിന്‍ നിമിഷ തുടങ്ങിയ സ്ട്രാങ് കണ്ടസ്റ്റന്‍സിന്റ ഒപ്പം എല്ലാവരേയും തന്നിലേക്ക് ഫോക്കസ് ചെയ്യുന്ന രീതിയില്‍ മികച്ച കണ്ടന്റ് ക്രിയേറ്റ് ചെയ്ത് ആദ്യവാരം സ്‌ക്രീനില്‍ നിറഞ്ഞാടാന്‍ ഡോക്ടറിന് സാധിച്ചത് അദ്ധേഹത്തിന്റെ വിജയമായി കണക്കാം.

പരിഹസിക്കുന്നവര്‍ പോലും ഇദ്ദേഹത്തിന്റെ നോട്ടവും കളളത്തരവും സംസാരവും ശൈലിയും ഇഷ്ടപ്പെടുന്നവരായി മാറുന്നത് പല പോസ്റ്റുകളിലും കണ്ടിരുന്നു. ബിഗ് ബോസ് ഹൗസില്‍ പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ എന്റര്‍ടെയിന്‍ ചെയ്തത് ഈ മൊതലിനെ ആയിരിക്കും. വരും കാലങ്ങളില്‍ ഡോക്ടറിന്റെ സ്ട്രാറ്റജി വേറെ ലെവലാകാന്‍ ചാന്‍സ് ഉണ്ട്. കാത്തിരിക്കുന്നു ഡോക്ടര്‍ റോബിന്റെ കൗശലങ്ങള്‍ കണ്ട് ആസ്വദിക്കാന്‍.. തുടങ്ങി സോഷ്യല്‍ മീഡിയയിലൂടെ നിരവധി കമന്റുകളാണ് വന്ന് നിറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X