ഈ ടാസ്‌ക്ക് മറികടക്കാന്‍ സാധിക്കില്ല; കരഞ്ഞ് കണ്ണീര്‍ വീഴ്ത്തി ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍

ബിഗ് ബോസ് മലയാളം സീസണ്‍ 4 അവസാനിക്കാന്‍ മൂന്നു ദിവസങ്ങള്‍ മാത്രം ശേഷിക്കുന്നുള്ളൂ. ഹൗസിനുള്ളില്‍ നിലവില്‍ തുടരുന്ന ആറ് മത്സരാര്‍ത്ഥികളില്‍ നിന്ന് ഒരാള്‍ കൂടി ഔട്ടായ ശേഷം വോട്ടിങ്ങ് പാറ്റേണ്‍ അനുസരിച്ചായിരിക്കും അന്തിമവിജയയെ നിര്‍ണ്ണയിക്കുക. അതിനായുള്ള കാത്തിരിപ്പിലാണ് ലോകമെമ്പാടുമുള്ള ബിഗ് ബോസ് പ്രേക്ഷകര്‍.

അതേസമയം ബിഗ് ബോസില്‍ മത്സരാര്‍ത്ഥികള്‍ക്കായി അവസാനം കൊടുത്ത ടാസ്‌ക്ക് അക്ഷരാര്‍ത്ഥത്തില്‍ കുഴപ്പിക്കുകയാണ്. പണപ്പെട്ടി ടാസ്‌ക്കില്‍ മത്സരാര്‍ത്ഥികളെ ആശയക്കുഴപ്പത്തിലാക്കി ബിഗ് ബോസ് കൊടുത്ത നിര്‍ദ്ദേശങ്ങള്‍ കണ്ട് എന്ത് ചെയ്യണമെന്നറിയാതെയിരിക്കുകയാണ് മത്സരാര്‍ത്ഥികളെല്ലാം.

പുതിയ ടാസ്‌ക്ക്

ആദ്യം രണ്ട് ലക്ഷം രൂപ വാഗ്ദാനം ചെയ്താണ് ബിഗ് ബോസ് പണപ്പെട്ടി ടാസ്‌ക്ക് ആരംഭിച്ചത്. ഫൈനലില്‍ വിജയിക്കില്ലെന്ന് ഉറപ്പുള്ള ഒരു മത്സരാര്‍ഥിക്ക് പണപ്പെട്ടിയിലുള്ള തുകയെടുത്ത് ഷോയില്‍ നിന്ന് പുറത്തുപോകാം എന്നായിരുന്നു ബിഗ് ബോസ് അറിയിച്ചിരുന്നത്. രണ്ട് ലക്ഷത്തില്‍ നിന്നും പത്തു ലക്ഷം വരെയുള്ള തുകയിലേക്ക് അത് എത്തി.

നന്നായി ആലോചിച്ച ശേഷം ഒരാള്‍ക്ക് പണപ്പെട്ടി എടുക്കാനുള്ള അവസരമാണ് ബിഗ് ബോസ് നല്‍കിയിരിക്കുന്നത്. ഇന്ന് ആദ്യം പുറത്തിറങ്ങിയ പ്രമോയില്‍ റിയാസ് പണപ്പെട്ടിയെടുക്കാന്‍ പോകുന്നതായി കാണിച്ചിരുന്നു. എന്നാല്‍ പത്ത് ലക്ഷം വരെ ബിഗ് ബോസ് വാഗ്ദാനം ചെയ്തിട്ടും റിയാസ് പണപ്പെട്ടി എടുക്കാന്‍ തയ്യാറായില്ല.

പണപ്പെട്ട് ആര്‍ക്ക്

പണപ്പെട്ടി ടാസ്‌ക്ക് തുടങ്ങിയപ്പോള്‍ ആദ്യം രണ്ട് ലക്ഷമായിരുന്നു ബിഗ് ബോസ് വാഗ്ദാനം ചെയ്തത്. ആ സമയം ആരും പെട്ടിയെടുക്കാന്‍ തയ്യാറായില്ല. പിന്നീട് അഞ്ച് ലക്ഷം രൂപയുടെ ഓഫറാണ് ബിഗ് ബോസ് മത്സരാര്‍ഥികള്‍ക്ക് മുമ്പില്‍ വെച്ചത്. അപ്പോഴും ആരും പണപ്പെട്ടി സ്വീകരിക്കാന്‍ തയ്യാറായില്ല. പിന്നീട് പത്ത് ലക്ഷം വെച്ചപ്പോഴാണ് റിയാസ് അതിന് വേണ്ടി മുന്നോട്ട് നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ കാണിച്ചത്. എന്നാല്‍ റിയാസ് പണപ്പെട്ടി എടുത്തിട്ടില്ല എന്നു തന്നെ വേണം കരുതാന്‍.

മത്സരത്തിന്റെ അവസാനഘട്ടമായതിനാല്‍ മത്സരാര്‍ത്ഥികളുടെ മെന്റല്‍ പവര്‍ അളക്കാനുള്ള അവസാന ശ്രമമെന്ന നിലയിലാണ് ഈയൊരു ടാസ്‌ക്ക് അവതരിപ്പിച്ചതെന്ന് കരുതുന്നു.

വേണ്ടെന്ന് മത്സരാര്‍ത്ഥികള്‍

പക്ഷെ, പണപ്പെട്ടി ആരും എടുക്കാത്ത സ്ഥിതിക്ക് അതേക്കുറിച്ചുള്ള വിശദീകരണവും മത്സരാര്‍ത്ഥികള്‍ നല്‍കുകയാണ്. എല്ലാവരും ഫൈനല്‍ എന്ന സ്വപ്‌നതുല്യമായ വേദിയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ്. തങ്ങളുടെ ജീവിതാഭിലാഷമായി മാറിയ ബിഗ് ബോസിന്റെ ടൈറ്റിലാണ് ഏവരുടെയും സ്വപ്‌നം. അതേക്കുറിച്ച് പറയുകയാണ് ഇപ്പോള്‍ മത്സരാര്‍ത്ഥികളെല്ലാം.

പണത്തിന്റെ വിലയെക്കുറിച്ച് നന്നായി മനസ്സിലാക്കിയാണ് കുട്ടിക്കാലം മുതല്‍ വളര്‍ന്നതെന്ന് ലക്ഷ്മിപ്രിയ പറയുന്നുണ്ട്. താന്‍ എന്തുകൊണ്ട് പണപ്പെട്ടിയെടുത്തില്ല എന്നതിന് ഏവരുടെയും കണ്ണുനനയിപ്പിച്ച കാര്യങ്ങളാണ് റിയാസ് പറഞ്ഞത്.' ആവശ്യങ്ങള്‍ നിറയെ ഉണ്ടെന്ന് എനിക്കറിയാമായിരുന്നു. പക്ഷെ, ആ ആവശ്യങ്ങള്‍ അവിടെ തന്നെ ഇരിയ്ക്കട്ടെ. അതൊന്നും ഇപ്പോള്‍ ചിന്തിക്കുന്നില്ല. എന്റെ ഉമ്മായ്ക്ക് ഒരു ഫോണ്‍ വാങ്ങിക്കൊടുക്കണമെന്നത് എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു.' റിയാസ് പറയുന്നു.

പണത്തിന്റെ വില

പണമില്ലെങ്കില്‍ ഒരു വിലയും ഇല്ലെന്ന് പല തവണ കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്ന് ദില്‍ഷയും കണ്ണീരോടെ പറയുന്നുണ്ട്. എന്നാല്‍ ഏറെ വിഷമിച്ച് കണ്ടത് ധന്യയായിരുന്നു. തനിക്ക് മുമ്പുണ്ടായ അനുഭവങ്ങളെക്കുറിച്ച് പറഞ്ഞായിരുന്നു ധന്യ സങ്കടപ്പെട്ടത്. ഒടുവില്‍ ഈ ടാസ്‌ക്ക് തനിക്ക് പറ്റില്ലെന്ന് പറഞ്ഞ് നിയന്ത്രിക്കാനാവാതെ കരയുന്ന ധന്യയെ എല്ലാവരും ചേര്‍ന്ന് ആശ്വസിപ്പിക്കുകയാണ്.

നൂറു ദിവസം നീണ്ടുനിന്ന ആവേശകരമായ പോരാട്ടത്തിന്റെ പരിസമാപ്തിയിലേക്കെത്താന്‍ ഇനി മൂന്നു ദിവസങ്ങളേ ശേഷിക്കുന്നുള്ളൂ. അതിനായുള്ള കാത്തിരിപ്പിലാണ് ബിഗ് ബോസ് ആരാധകരെല്ലാം തന്നെ.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X