വടി കൊടുത്ത് അടി വാങ്ങി നോമിനേഷനിൽ ലക്ഷ്മിപ്രിയയും, തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ഡോ.മച്ചാൻ!
ബിഗ് ബോസ് മലയാളം നാലാം സീസണിലെ മൂന്നാം ആഴ്ചയിൽ നോമിനേഷനിൽ ഇടം പിടിച്ചവരുടെ പട്ടിക തയ്യാറായി. വീട്ടിൽ നിന്ന് ആരൊക്കെയാണ് പുറത്തുപോകേണ്ടതെന്ന് മത്സരാർഥികൾ നിർദേശിച്ചു. ഒരാൾ എന്തുകൊണ്ട് ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്തുപോകണം എന്നതിന് വ്യക്തമായ കാരണവും പറഞ്ഞായിരുന്നു മത്സരാർഥികൾ പേരുകൾ നിർദേശിച്ചത്. നോമിനേഷൻ പൂർത്തിയായപ്പോൾ ലക്ഷ്‍മി പ്രിയ, ഡെയ്‍സി, ജാസ്‍മിൻ, അഖിൽ, അശ്വിൻ, ശാലിനി, നവീൻ എന്നിവർക്കാണ് ഏറ്റവും അധികം വോട്ട് കിട്ടിയത്.
മൂന്നാം ആഴ്ചയുടെ അവസാനം മോഹൻലാൽ വരുമ്പോൾ ഇവരിൽ ഒരാളായിരിക്കും വീടിന് പുറത്താവുക. ജാസ്‍മിൻ അലസത കാട്ടുന്നുവെന്ന് പറഞ്ഞ് റോൺസൺ ജാസ്മിനെയാണ് നോമിനേറ്റ് ചെയ്‍തത്. ഭാഗ്യപേടകം ടാസ്‍കിൽ ക്ഷീണിച്ചു എന്ന് പറഞ്ഞ്‍ ജാസ്‍മിൻ ഉറങ്ങിയെന്നും റോൺസൺ പറഞ്ഞു. ഇല്ലാത്ത ഒരു സംഭവം ഇടപെട്ട് വലിയൊരു കാര്യമാക്കി ലക്ഷ്‍മി പ്രിയ മാറ്റുന്നുവെന്നും അതിനാൽ ലക്ഷ്‍മി പ്രിയെയും നോമിനേറ്റ് ചെയ്യുന്നതായും റോൺസൺ പറഞ്ഞു. ലക്ഷ്മിപ്രിയ ശാലിനിയുടേയും ഡെയ്സിയുടേയും പേരുകളാണ് നിർദേശിച്ചത്.

'ഇമോഷണലായും കരുത്ത് ആകാൻ വേണ്ടിയാണ് ബിഗ് ബോസിൽ വരുന്നത്. പക്ഷേ ശാലിനിയെ അങ്ങനെയല്ല കാണുന്നത്. നിലപാടുകൾ ഉള്ള ഒരു വ്യക്തിയാണങ്കിൽ പ്രതികരിക്കേണ്ട രീതിയിലല്ല ശാലിനി ഇടപെടുന്നത്. എല്ലാവരും അവരവരെ ഏൽപ്പിച്ച ജോലികൾ ചെയ്യാൻ ശ്രമിക്കുന്നെങ്കിലുമുണ്ട്. ഡെയ്‍സിയുടെ ഭാഗത്ത് നിന്ന് അങ്ങനെ ഇത്രയും ദിവസമായിട്ട് കാണുന്നില്ല' ലക്ഷ്മി പ്രിയ പറഞ്ഞു. ലക്ഷ്‍മി പ്രിയ ഫേക്ക് ആയിട്ടാണ് നിൽക്കുന്നത് എന്നാണ് തോന്നുന്നതെന്നും ഒരാളെ സഹായിച്ചിട്ട് അതിന്റെ കണക്ക് പറയുന്ന ആളാണ് ലക്ഷ്‍മി പ്രിയയെന്നും വ്യക്തമാക്കി ഡെയ്‍സി നോമിനേറ്റ് ചെയ്‍തു.

അശ്വിൻ കുറച്ച് ഒരു ആക്റ്റീവാകാനുണ്ട്. അതുകൊണ്ട് അശ്വിനെയും താൻ നോമിനേറ്റ് ചെയ്യുന്നുവെന്ന് ഡെയ്‍സി പറഞ്ഞു. വീട്ട് ജോലികൾ ചെയ്യുമ്പോൾ ഡെയ്‍സി ഒഴിഞ്ഞുനിൽക്കുന്നതായി തോന്നുന്നു. സീരിയസ് ആയ കാര്യങ്ങൾ വരുമ്പോൾ പോലും അത് ലാഘവത്തോടെയാണ് കാണുന്നത് എന്ന് പറഞ്ഞ് ജാസ്‍മിനെയും നവീൻ നോമിനേറ്റ് ചെയ്‍തു. എല്ലാവരും തങ്ങളുടെ നോമിനേഷനുകൾ പറയുന്നത് സീക്രട്ട് റൂമിലിരുന്ന് നിമിഷ വീക്ഷിക്കുന്നുണ്ടായിരുന്നു. ലക്ഷ്മിപ്രിയയുടെ പേര് റോൻസൺ നോമിനേറ്റ് ചെയ്തപ്പോൾ നിമിഷ സന്തോഷിക്കുന്നതും വീഡിയോയിൽ കാണാമായിരുന്നു. അതേസമയം എല്ലാവരുമായി പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടും ഇത്തവണ നോമിനേഷനിലേക്ക് അധികം എടുത്തിടപ്പെടാതിരുന്ന പേര് ഡോ. റോബിന്റേതായിരുന്നു.

എവിക്ഷൻ ലിസ്റ്റിലുള്ള ആളുകളുടെ പേരുകൽ ബിഗ് ബോസ് വായിച്ച് പൂർത്തിയാക്കിയ ശേഷം തന്റെ പേര് ഉൾപ്പെട്ടിട്ടില്ലെന്ന് മനസിലാക്കി ഡോ.റോബിൻ സന്തോഷിക്കുന്നതും വീഡിയോയിൽ കാണാമായിരുന്നു. എല്ലാവരും ടാർഗറ്റ് ചെയ്യുന്ന വ്യക്തികളിൽ ഒരാൾ കൂടിയാണ് റോബിൻ. ഡോ.റോബിന്റെ മുഖ്യ ശത്രുവായ ജാസ്മിൻ പോലും ഇത്തവണ നോമിനേഷനിലേക്ക് റോബിനെ വലിച്ചിട്ടില്ല. പകരം അഖിലിന്റേയും ലക്ഷ്മിപ്രിയയുടേയും പേരുകളാണ് ജാസ്മിൻ നിർദശിച്ചത്. ക്യാപ്റ്റനായതിനാൽ നേരിട്ട് ഒരാളെ നോമിനേഷനിലേക്ക് ഉൾപ്പെടുത്താനുള്ള സ്വാതന്ത്ര്യം ബിഗ് ബോസ് ദിൽഷയ്ക്ക് നൽകിയിരുന്നു. നോമിനേഷനിൽ നിലവിൽ ആരൊക്കെയാണ് എന്നും ബിഗ് ബോസ് പറഞ്ഞു.
Recommended Video

അതിനുശേഷം താൻ ആരെയാണ് നോമിനേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നതെന്ന് ദിൽഷയും വ്യക്തമാക്കി. അഖിൽ ഒരുപാട് കാര്യങ്ങളിൽ നിന്ന് സ്‍കൂട്ട് ആയി പോകുന്നുവെന്നും ഗെയിമിൽ ഒന്നും അഖിൽ കോൺസൻട്രേറ്റ് ചെയ്യുന്നില്ല എന്ന് പറഞ്ഞായിരുന്നു ദിൽഷ അഖിലിനെ നോമിനേറ്റ് ചെയ്തത്. കഴിഞ്ഞ ആഴ്ചയിൽ ക്യാപ്റ്റനായി നല്ലപേര് വാങ്ങിയ നവീന് ഇപ്പോൾ മറ്റ് മത്സരാർഥികൾക്കിടയിൽ വലിയ സ്വാധീനമില്ല. അതിനാൽ തന്നെ നോമിനേഷൻ ലിസ്റ്റിൽ ഏറ്റവും കൂടുതൽ മുഴങ്ങിക്കേട്ട പേരുകളിൽ ഒന്ന് നവീന്റേതായിരുന്നു.


Click it and Unblock the Notifications











