'ഞങ്ങൾക്ക് റോബിനിൽ വിശ്വാസമുണ്ടായിരുന്നു, അവൻ തകർത്ത് കളിച്ചു'; ഷോ ക്രിയേറ്റീവ് ഡയറക്ടർ ഹാഫിസ് ഷംസ്!

ബിഗ് ബോസ് ഹൗസിലെ ഒരു സ്‌ട്രോങ് കണ്ടസ്റ്റന്റായിരുന്നു കഴിഞ്ഞ ദിവസം പുറത്തായ റോബിൻ രാധാകൃഷ്ണൻ. ടാസ്‌കിന്റെ ഭാഗമായി ബാത്ത്റൂമിൽ കയറി ഒളിച്ച റോബിനെ പുറത്തിറക്കാൻ വെന്റിലേഷനില്ലാത്ത മുറിയിലേക്ക് എയർ ഫ്രഷ്‌നർ അടിച്ചിരുന്നു.

റോൺസണും ജാസ്മിനും ചേർന്നാണ് അടിച്ചത്. അതിനുള്ളിൽ ഇരുന്ന് ശ്വാസതടസം അനുഭവപ്പെട്ട് പുറത്തിറങ്ങിയ റോബിനെ റിയാസ് പരിശോധിക്കാനായി പോയപ്പോൾ റോബിൻ തള്ളി മാറ്റുകയായിരുന്നു.

റിയാസിനെ പ്രതിരോധിക്കുന്നതിനിടെ റോബിന്റെ കൈ മുഖത്ത് കൊണ്ടുവന്നുവെന്നാണ് റിയാസ് പരാതിപ്പെട്ടത്. അടിച്ചുവെന്ന തരത്തിൽ തന്നെയാണ് റിയാസ് ബി​ഗ് ബോസിനോട് പരാതി പറഞ്ഞത്.

സഹമത്സരാർഥിക്ക് നേരെയുള്ള ശാരീരിക ഉപദ്രവം ബി​ഗ് ബോസ് നിയമങ്ങൾക്ക് എതിരാണ്. അതിനാൽ തന്നെ ബി​ഗ് ബോസ് ഉടൻ റോബിനെതിരെ നടപടി സ്വീകരിച്ച് സീക്രട്ട് റൂമിലേക്ക് മാറ്റി പാർപ്പിച്ചു.

ശേഷം കൃത്യമായി അവലോകനം നടത്തി തീരുമാനത്തിലെത്തിയ ശേഷമാണ് റോബിനെ വീട്ടിൽ നിന്നും ബി​ഗ് ബോസ് പുറത്താക്കിയത്.

റോബിന്റെ കൈയ്യിൽ നിന്നും സംഭവിച്ച പിഴവ് ക്ഷമിച്ച് വീട്ടിൽ നിൽക്കാൻ അനുവദിച്ചാൽ അത് മറ്റുള്ളവരും മാതൃകയാക്കുമോ എന്നതിൽ സംശയമുണ്ടെന്നും ബി​ഗ് ബോസും മോഹൻലാലും വ്യക്തമാക്കിയിരുന്നു.

ഞങ്ങൾക്ക് റോബിനിൽ വിശ്വാസമുണ്ടായിരുന്നു

എഴുപത് ദിവസത്തോളം ബി​ഗ് ബോസ് ഹൗസിൽ നിന്ന് മത്സരിച്ച ശേഷം തിരികെ നാട്ടിലെത്തിയ റോബിന് ​ഗംഭീര സ്വീകരണമാണ് ആരാധകരും ബി​ഗ് ബോസ് പ്രേക്ഷകരും നൽകിയത്.

എയർപോർട്ടിൽ തന്നെ വ‌ൻ ജനാവലിയാണ് റോബിനെ സ്വീകരിക്കാൻ എത്തിയത്. പുറത്തായ റോബിനെ കുറിച്ച് ഷോ ക്രീയേറ്റീവ് ഡയറക്ടർ ഹാഫിസ് ഷംസ് കുറിച്ച വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.

'സഹോദരാ നിങ്ങളെ ഷോയിലേക്ക് കൊണ്ടുവന്നതിൽ സന്തോഷിക്കുന്നു... ഞങ്ങൾ നിങ്ങളിൽ വിശ്വസിച്ചു... നിങ്ങൾ ആ വിശ്വാസം കാത്ത് ഷോയിൽ തകർത്തു' എന്നാണ് ഹാഫിസ് റോബിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് സോഷ്യൽമീഡിയയിൽ കുറിച്ചത്. റോബിനെ പുറത്താക്കിയതിൽ ബി​ഗ് ബോസ് മലയാളം ക്രൂവിനോട് കലിപ്പിലാണ് പ്രേക്ഷകർ.

തകർത്ത് കളിച്ചു

വളരെ അധികം ജനപിന്തുണയുള്ള മത്സരാർഥിയെ ജനങ്ങളുടെ വികാരത്തെ മാനിക്കാതെ പുറത്താക്കിയത് നീതി കേടാണെന്നാണ് പ്രേക്ഷകർ പറയുന്നത്. തക്കം പാർത്തിരുന്ന് ബി​ഗ് ബോസ് ടീം റോബിനെ പുറത്താക്കിയെന്നും ആരോപണമുണ്ട്. റോബിൻ ഷോയിൽ നിന്നും പുറത്തായതോടെ നിരവധി പേർ ഷോ ബഹിഷ്കരിച്ചിട്ടുണ്ട്.

അവതാരകൻ മോഹൻലാലിന് എതിരേയും സൈബർ ബുള്ളിയിങ് നടക്കുന്നുണ്ട്. വിനയ് അടക്കമുള്ളവർ ശാരീക ഉപദ്രവം മറ്റ് മത്സരാർഥികളെ ഏൽപ്പിച്ചിട്ടുണ്ട്. പക്ഷെ അതിലൊന്നും നടപടി സ്വീകരിക്കാത്ത ബി​ഗ് ബോസ് ടീം റോബിന്റെ കാര്യത്തിൽ മാത്രം നടപടി കൈക്കൊണ്ടുവെന്നും ബി​ഗ് ബോസ് പ്രേക്ഷകർ കുറ്റപ്പെടുത്തുന്നുണ്ട്.

റോബിൻ പുറത്തായ ശേഷം ദിൽഷ, ബ്ലെസ്ലി, ലക്ഷ്മിപ്രിയ, ധന്യ തുടങ്ങിയവർക്കെല്ലാം റോബിൻ തിരികെ വരുെമന്ന് ഉറപ്പുണ്ടായിരുന്നു. അത്തരമൊരു തോന്നൽ റോബിനെ ശത്രുവിനെപ്പോലെ കാണുന്ന ജാസ്മിനും റിയാസിനുമുണ്ടായിരുന്നു.

റോബിനെ കുറിച്ച് ഷോ ക്രിയേറ്റീവ് ഡയറക്ടർ ഹാഫിസ് ഷംസ്

തിരികെ റോബിൻ വന്നാൽ അയാൾക്കൊപ്പം കളിക്കേണ്ടി വരുമെന്നുള്ള ചിന്ത അലട്ടിയതിനാലാണ് ജാസ്മിൻ ഷോ ക്വിറ്റ് ചെയ്ത് പോയത്. ഫിനാലെയിലേക്കുള്ള ദൂരം കുറഞ്ഞ് വരുന്ന ഈ ഘട്ടത്തിൽ തന്നെ സുപ്രധാന മത്സരാർഥികളായ ജാസ്മിനും റോബിനും പുറത്തായത് കളിയുടെ രസത്തെ ബാധിച്ചിട്ടുണ്ട്.

ഇപ്പോൾ വീട്ടിലുള്ളവർ ഫിനാലെയിലേക്കും ഫൈനൽ ഫൈവിലേക്കും എത്തിപ്പെടാനുള്ള പ്രയത്നത്തിലാണ്. ചിലരൊക്കെ പരസ്യമായി യുദ്ധം പ്രഖ്യാപിച്ച് പോരടിച്ച് തുടങ്ങി.

അതേസമയം പുറത്തിറങ്ങിയ റോബിൻ തനിക്ക് ജനങ്ങൾ നൽകുന്ന സ്നേഹം കണ്ട് അമ്പരന്ന് ഇരിക്കുകയാണ്. തെറ്റ് ചെയ്താൽ ശിക്ഷ ലഭിക്കുമെന്നതിനാൽ പുറത്താക്കിയതിൽ സങ്കടം തോന്നുന്നില്ലെന്നും റോബിൻ പറഞ്ഞിരുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X