For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അടുക്കളയില്‍ കയറിയ ലക്ഷ്മിയുടെ അടുത്ത നാടകം എന്റെ പിരീഡ്‌സ് ആകും; അത് തന്നെ നടക്കും, നിമിഷയോട് ഡെയ്‌സി

  |

  നാടകീയരംഗങ്ങളാണ് ബിഗ് ബോസ് ഹൗസില്‍ ദിനംപ്രതി അരങ്ങേറുന്നത്. നിമിഷയുടെ മടങ്ങി വരവ് ബിഗ് ബോസ് ഹൗസിന്റെ നിലവിലെ സ്ഥിതി തന്നെ ആകെ മാറ്റിയിട്ടുണ്ട്. ഞായറാഴ്ച വീട്ടില്‍ നിന്ന് പോയ നിമിഷയെയല്ല മടങ്ങി വരവില്‍ കാണുന്നത്. എല്ലാവരുടേയും പദ്ധതിയും പൊളിച്ച് കൊടുക്കുകയാണ്.

  മുസ്തഫയ്ക്ക് തേടിയിറങ്ങിയ കുഞ്ഞിനേയും ഭാര്യയേയും കാണാന്‍ കഴിഞ്ഞില്ല; സംഭവിച്ചതിനെ കുറിച്ച് സുരഭി ലക്ഷ്മി

  ബിഗ് ബോസ് ഹൗസിലെ ഹൗസിലെ അടുക്കള സ്ഥിരമായി അങ്കകളമാവാറുണ്ട്. സാധാരണ ഭക്ഷണം തികയാത്തതിന്റെ പേരിലാണ് അടുക്കളയുദ്ധം നടക്കുന്നത്. എന്നാല്‍ ഇത്തവണ ഭക്ഷണ ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങള്‍ ഉടലെടുത്തിരിക്കുന്നത്. ലക്ഷ്മി പ്രിയ, ഡെയ്‌സി, ശാലിനി എന്നിവര്‍ കഴിഞ്ഞ കുറച്ച് ദിവസമായി അടുക്കളയുടെ പേരില്‍ ഏറ്റുമുട്ടുകയാണ്. ശാലിനിയുടെ കരച്ചിലും ഇതിനെ തുടര്‍ന്നുള്ള ലക്ഷ്മിപ്രിയയുടെ ആശ്വസിപ്പിക്കലുമാണ് മൂലകാരണമായത്.

  താന്‍ എഴുതുന്ന കത്തുകള്‍ അച്ഛന്‍ തിരിച്ച് അയക്കും, അമ്മ പറയുന്നത് ഇതാണ്, ബാല്യത്തെ കുറിച്ച് ജൂനിയര്‍ ബച്ചന്‍

  ദില്‍ഷയുടെ ക്യാപ്റ്റന്‍സിയോടയൊണ് അടുക്കളയില്‍ പ്രശ്‌നം തുടങ്ങിയത്. ഡോക്ടര്‍ റോബിന്‍, ശാലിനി, ഡെയ്‌സി, സൂരജ് എന്നിവര്‍ക്കാണ് ഈ ആഴ്ചയിലെ കിച്ചണ്‍ ചുമതല. അടുക്കളിയില്‍ ശാലിനിയെ മറ്റുള്ളവര്‍ സഹായിക്കുന്നില്ലെന്നും ഒറ്റയ്ക്ക് കഷ്ടപ്പെടുകയാണെന്നും ലക്ഷ്മിപ്രിയ ക്യാപ്റ്റനായ ദില്‍ഷയോട് പറഞ്ഞു. ശാലിനി തന്നോട് വിഷമം പറഞ്ഞതായിട്ടാണ് ലക്ഷ്മി ഈ വിഷയം അവതരിപ്പിച്ചത്. തുടര്‍ന്ന് ആവശ്യപ്പെട്ടത് പ്രകാരം ലക്ഷ്മിയെ കിച്ചണ്‍ ഡ്യൂട്ടിയിലേയ്ക്ക് ക്യാപ്റ്റന്‍ മാറ്റുകയായിരുന്നു. ഈ സംഭവം ദില്‍ഷ കിച്ചണ്‍ ടീം അംഗങ്ങളോട് ചോദിച്ചതോടെയാണ് ഹൗസിലെ കാലവസ്ഥ മാറുന്നത്.

  ശാലിനിയ്ക്ക് വേണ്ടി ദില്‍ഷയോട് സംസാരിച്ച ലക്ഷ്മിപ്രിയ ഒടുവില്‍ കളം മാറുകയായിരുന്നു. 'ഞാന്‍ അടുക്കളയിലെ കാര്യം കൊണ്ടല്ല കരഞ്ഞതെന്ന്' ശാലിനി പറഞ്ഞതോടെയാണ് ലക്ഷ്മി പ്രിയ കളം മാറിയത് . ഒടുവില്‍ ഈ പ്രശ്‌നം വലിയ അടിയില്‍ കലാശിക്കുകയായിരുന്നു. ജാസ്മിനും ഡെയ്‌സിയും റോണ്‍സണുമെല്ലാം ഈ പ്രശ്‌നത്തിലേയ്ക്ക് എത്തി. എന്നാല്‍ ഇതിലൊന്നും ഇടപെടാതെ ധാന്യയും സുചിത്രയും മാറി നില്‍ക്കുകയായിരുന്നു. അടുക്കള പ്രശ്‌നം ഹൗസ് അംഗങ്ങള്‍ക്കിടയില്‍ മറ്റ് പല വിഷയങ്ങളും സൃഷ്ടിക്കുകയാണിപ്പോള്‍. ലക്ഷ്മിപ്രിയയും ഡെയ്‌സിയും മുഖത്തോട് മുഖം നോക്കാന്‍ പറ്റാത്ത അവസ്ഥയിലേയ്ക്ക് കാര്യങ്ങള്‍ എത്തിയിട്ടുണ്ട്. ഇതിനിടയിലാണ് രഹസ്യ റൂമില്‍ നിന്നുള്ള നിമിഷയുടെ വരവ്. വീട്ടിലെ എല്ലാ കാര്യങ്ങളും കണ്ടതിന് ശേഷമാണ് മടങ്ങി എത്തിയിരിക്കുന്നത്. ലക്ഷ്മിയോട് നാല് വാക്ക് പറയാന്‍ കിട്ടുന്ന അവസരമെല്ലാം നിമിഷ പ്രയോജനപ്പെടുത്തുന്നുമുണ്ട്.

  ഇപ്പോഴിത ലക്ഷ്മി പ്രിയയുടെ അടുക്കള ഭരണം ഡെയ്സിക്കും നിമിഷയ്ക്കുമിടയില്‍ ചര്‍ച്ചയാവുകയാണ്. സഹായിച്ചിട്ട് അവസാനം കണക്ക് പറയുമെന്നാമണ് ഇവര്‍ പറയുന്നത്. കിച്ചണ്‍ ടീമിലെ അംഗമാണ് ഡെയ്‌സി. ഇവരുടെ ചർച്ച ഇങ്ങനെ...' പല തവണ ലക്ഷ്മിയോട് തന്റെ ഡ്യൂട്ടി ചെയ്താല്‍ മതിയെന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ കേറി വന്ന് ഇടപെട്ട് കഴിഞ്ഞാല്‍ നമ്മള്‍ ആരും അവിടെ നില്‍ക്കുന്നത് ഇഷ്ടമല്ല. ചെയ്യുന്നത് ചെയ്‌തോട്ടെ. പിന്നീട് ഇതിന്റെ കണക്കും പറഞ്ഞ് വരും. അതാണ ദേഷ്യം വരുന്നത്', ഡെയ്‌സി നിമിഷയോട് പറഞ്ഞു.

  Recommended Video

  തന്റെ ആദ്യ പ്രണയം അമ്പലത്തിലെ പൂജാരിയോടായിരുന്നു: ലക്ഷ്മി പ്രിയ | Filmibeat Malayalam

  'ഒരാളെ സഹായിച്ചാല്‍ സഹായിക്കണം അല്ലാതെ അത് കൊട്ടിഘോഷിച്ച് നടക്കുന്നത് ശരിയല്ലെന്നും' ഡെയ്‌സി കൂട്ടിച്ചേര്‍ത്തു. ഒപ്പം തന്നെ ലക്ഷ്മിപ്രിയയുടെ ഇനിയുള്ള ചുവട് മാറ്റത്തെ കുറിച്ചും പറയുന്നുണ്ട്. '' ഡെയ്‌സിയ്ക്ക് പിരീഡ്‌സ് ആകുന്നത് തന്‍ കണ്ടു'' ആ നാടകമായിരിക്കും ഇനി ഇറക്കാന്‍ പോകുന്നതെന്നാണ് ലക്ഷ്മിയുടെ അടുത്ത പ്ലാനിനെ കുറിച്ച് ഡെയ്‌സി പറഞ്ഞത്. അതേസമയം ബിഗ്‌ബോസിലെ അടുക്കള ഈ ആഴ്ച ഷോയ്ക്ക് നല്ല കണ്ടന്റ് നല്‍കിയിട്ടുണ്ടെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ആര് അടുക്കളയില്‍ കയറിയാലും അടിയുണ്ടാവുന്ന അവസ്ഥയാണെന്നും മത്സരാര്‍ത്ഥികളെ ട്രോളി കൊണ്ട് ആരാധകര്‍ പറയുന്നു.

  English summary
  Bigg Boss Malayalam Season 4 Daisy And Nimisha About Lakshmi priya's Next Plan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X