'ഡെയ്സി മുത്താണ്, വീടിന് പുറത്തെത്തിയ ശേഷം ആദ്യത്തെ കൂടിക്കാഴ്ച'; കെട്ടിപിടിച്ചും മുത്തം നൽകിയും താരങ്ങൾ

ബി​ഗ് ബോസ് സീസൺ ഫോർ ആവേശകരമായി മുന്നോട്ട് പോകുമ്പോൾ ആറാം ആഴ്ചയും അവസാനിക്കാൻ പോവുകയാണ്. ഇതുവരെ വീട്ടിൽ നിന്നും അഞ്ച് പേരാണ് പുറത്തായത്. വൈൽഡ് കാർഡായി വന്ന മണികണ്ഠൻ ആരോ​ഗ്യപ്രശ്നങ്ങൾ മൂലമാണ് സ്വയം പുറത്തേക്ക് പോയത്.

ഇപ്പോൾ രണ്ടാമത്തെ വൈൽഡ് കാർഡും വീട്ടിലേക്ക് എത്തിയിട്ടുണ്ട്. സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറും വീഡിയോ ക്രിയേറ്ററുമായ റിയാസ് സലീമാണ് ഏറ്റവും പുതിയതായി വീട്ടിലേക്ക് എത്തിയിരിക്കുന്നത്.

അതേസമയം ഇന്ന് മറ്റൊരാൾ കൂടി വൈൽഡ് കാർഡായി വീട്ടിലേക്ക് വരുമെന്നും പുതിയ പ്രമോ സൂചിപ്പിക്കുന്നുണ്ട്.

bigg boss malayalam season 4, bigg boss malayalam, bigg boss malayalam daisy david, daisy david aswin vijay, daisy david news, ബിഗ് ബോസ് മലയാളം സീസൺ 4, ബിഗ് ബോസ് മലയാളം, ബിഗ് ബോസ് മലയാളം ഡെയ്‌സി ഡേവിഡ്, ഡെയ്‌സി ഡേവിഡ് അശ്വിൻ വിജയ്, ഡെയ്‌സി ഡേവിഡ്, അശ്വിൻ വിജയ് ബി​ഗ് ബോസ്

ഏറ്റവും അവസാനം വീട്ടിൽ നിന്നും പുറത്തായത് ഡെയ്സി ഡേവി‍ഡായിരുന്നു. രണ്ട് എവിക്ഷനായിരുന്നു കഴിഞ്ഞ ആഴ്ച നടന്നത്. ഡെയ്സിക്ക് പുറമെ ആ ആഴ്ച നവീനും വീട്ടിൽ നിന്നും പുറത്തായിരുന്നു. വീടിന് പുറത്തെത്തിയ ഡെയ്സി തന്നോടൊപ്പം വീട്ടിലുണ്ടായിരുന്ന മത്സരാർഥി അശ്വിനെ കാണാൻ വന്നിരിക്കുകയാണ്.

വീട്ടിൽ നിന്നും പുറത്തിറങ്ങിയ ശേഷം ആദ്യമായി ഡെയ്സി ഡേവിഡിനെ കണ്ട സന്തോഷം അശ്വിൻ തന്നെയാണ് സോഷ്യൽമീഡിയ വഴി പങ്കുവെച്ചത്. ഡെയ്സിക്ക് മുമ്പാണ് അശ്വിൻ വീട്ടിൽ നിന്നും പുറത്തായത്.

ഡെയ്‌സിയെ ചേർത്ത് പിടിച്ച് അശ്വിൻ ഉമ്മ വെക്കുന്നത് കാണുമ്പോൾ അറിയാം ഈ കൂടിക്കാഴ്ച ഇരുവർക്കും എന്ത് മാത്രം സന്തോഷം നൽകിയ ഒന്നായിരുന്നുവെന്ന്. മുത്താണ് ഡെയ്സി എന്ന് ക്യാപ്ഷൻ നൽകിയാണ് അശ്വിൻ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.

നാലാം സീസണിലെ ഏറ്റവും ശക്തയായ മത്സരാർഥികളിൽ ഒരാളായിരുന്നു ഡെയ്സി. എന്നാൽ എല്ലാ വിഷയങ്ങളിലും കയറി ഇടപെട്ട് സ്ഥിരം പ്രശ്നങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്ന മത്സരാർഥികളിൽ ഒരാളും ഡെയ്സിയായിരുന്നു.

bigg boss malayalam season 4, bigg boss malayalam, bigg boss malayalam daisy david, daisy david aswin vijay, daisy david news, ബിഗ് ബോസ് മലയാളം സീസൺ 4, ബിഗ് ബോസ് മലയാളം, ബിഗ് ബോസ് മലയാളം ഡെയ്‌സി ഡേവിഡ്, ഡെയ്‌സി ഡേവിഡ് അശ്വിൻ വിജയ്, ഡെയ്‌സി ഡേവിഡ്, അശ്വിൻ വിജയ് ബി​ഗ് ബോസ്

ഡെയ്സി ശക്തയായ മത്സരാർഥിയാണെന്നാണ് വീട്ടിലുള്ളവർ ചിന്തിച്ചിരുന്നത്. കൂടാതെ ഫൈനൽ ഫൈവിലേക്ക് എത്തുന്നവരുടെ ലിസ്റ്റിലേക്ക് പലരും ഡെയ്സിയേയും ഉൾപ്പെടുത്തിയിരുന്നു.

ആദ്യത്തെ ദിവസം മുതൽ വളരെ ആക്ടീവായിരുന്ന അശ്വിൻ നാലാം സീസണിലെ ആദ്യത്തെ ക്യാപ്റ്റനായിരുന്നു. പക്ഷെ ആദ്യത്തെ ആഴ്ചയിൽ തന്നെ കളിയിൽ വരുത്തിയ ചില പിഴവുകൾ മൂലം അശ്വിന് ജയിലിൽ പോകേണ്ടി വന്നു.

ശേഷം അശ്വിൻ വല്ലാതെ ഒതുങ്ങിപ്പോവുകയും വീട്ടിൽ അശ്വിൻ ഉണ്ടോയെന്നത് തേടി പിടിക്കേണ്ട അവസ്ഥയുമായിരുന്നു. വീട്ടിൽ ശത്രുക്കളെ സമ്പാദിക്കാത പുറത്തിറങ്ങിയ ആദ്യ മത്സരാർഥിയുമാണ് അശ്വിൻ. ഈ സീസണിൽ ആ​ദ്യം പുറത്തായത് ജാനകി സുധീർ ആയിരുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X