പ്രശ്‌നങ്ങള്‍ക്കിടയില്‍ ലക്ഷ്മി പ്രിയയും ഡെയ്‌സിയും ജയിലിലേയ്ക്ക്; സംഭവബഹുലമായി ജയില്‍ നോമിനേഷന്‍

ദിവസങ്ങള്‍ കഴിയുന്തോറും ബിഗ് ബോസ് ഷോ കളറായിക്കൊണ്ടിരിക്കുകയാണ്. പെട്ടെന്നാണ് മത്സരാര്‍ത്ഥികളുടെ ഇടയില്‍ അടിപൊട്ടുന്നത്. ഇതില്‍ പല പ്രശ്നങ്ങളും നിസ്സാര കാര്യത്തിന് തുടങ്ങുന്നതാണ്. കഴിഞ്ഞ സീസണുകളിലെ ബി ബി ഷോയെക്കാളും ഏറെ വ്യത്യാസമാണ് നാലാം ഭാഗം. മത്സരം എന്താണെന്ന് കൃത്യമായി മനസ്സിലാക്കി കൊണ്ടാണ് ഇവര്‍ ഷോയില്‍ എത്തിയിരിക്കുന്നത്. വന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ ഹൗസില്‍ അടി തുടങ്ങുകയായിരുന്നു.

നോമിനേഷനും എവിക്ഷനും പോലെ മത്സരാര്‍ത്ഥികളും പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന ഒന്നാണ് ബിഗ് ബോസ് ഹൗസിലെ ജയില്‍ നോമിനേഷന്‍ എപ്പിസോഡും. ആ ആഴ്ചയില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച രണ്ട് പേരെയായിരിക്കും ആ ആഴ്ച ജയിലിലേയ്ക്ക് അയക്കുക. ഇപ്പോഴിത വീണ്ടും ഒരു ജയില്‍ നോമിനേഷന്‍ എത്തിയിരിക്കുകയാണ്. വാരാന്ത്യം എപ്പിസോഡിന് തൊട്ട് മുന്നെയായിരിക്കും മത്സരാര്‍ത്ഥികള്‍ ജയിലേയ്ക്ക് പോവുക.

 ബിഗ് ബോസ്

ഈ ആഴ്ച സംഭവബഹുലമായിരുന്നു ബിഗ് ബോസ് ഹൗസ്. ടാസ്‌ക്കില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാത്ത പലരും ഹൗസിനുള്ളില്‍ ഗംഭീര പ്രകടനമായിരുന്നു. ഷോ ആരംഭിച്ചതിന് ശേഷം ഏറ്റവും കൂടുതല്‍ വഴക്ക് നടന്ന ആഴ്ചയും കൂടിയായിരുന്നു ഇത്. ഇക്കുറി ഫിസിക്കല്‍ ടാസ്‌ക്കിന് പകരം രസകരമായ വീക്കിലി ടാസ്‌ക്കാണ് നല്‍കിയതെങ്കിലും വഴക്കിനും പ്രശ്‌നങ്ങള്‍ക്കും ഒരു കുറവും ഇല്ലായിരുന്നു. ഹൗസ് അംഗങ്ങളേയും സംഭവങ്ങളേയും ചേര്‍ത്തുള്ള സ്‌കിറ്റായിരുന്നു ഈ ആഴ്ചയിലെ വീക്കിലി ടാസ്‌ക്ക്. പരസ്പരം ട്രോളിയത് മത്സരാര്‍ത്ഥികള്‍ക്ക് അധികം പിടിച്ചിട്ടില്ല.

ജയില്‍ നോമിനേഷന്‍

ഹൗസില്‍ ജയില്‍ നോമിനേഷന്‍ സമയത്തും നാടകീയ സംഭവങ്ങള്‍ അരങ്ങേറി. ഡേക്ടര്‍ റോബിന്‍ ആരുടേയും പേര് നോമിനേറ്റ് ചെയ്യാതെ മാറി നിന്നു. തനിക്കാരുടേയും പേര് പറയാനില്ലെന്നായിരുന്നു ഡോക്ടര്‍ പറഞ്ഞത്. എന്നാല്‍ ക്യാപ്റ്റനായ ദില്‍ഷ ഇത് തിരുത്താന്‍ ശ്രമിച്ചിരുന്നു. ഇതാരു തമാശയല്ലെന്നും ബിഗ് ബോസ് ഒരു വലിയ ഷോയാണെന്നും ദില്‍ഷ റോബിനോട് പറഞ്ഞു. എന്നാല്‍ അപ്പോഴും ആരുടേയും പേര് പറയാന്‍ റോബിന്‍ തയ്യാറായില്ല. പിന്നീട് ബിഗ്‌ബോസ് തന്നെ ഇക്കാര്യം റോബിനോട് പറഞ്ഞു. കഴിഞ്ഞ സീസണിലും സമാനമായ സംഭവം നടന്നിരുന്നു. അന്ന് മണിക്കുട്ടനായിരുന്നു ആരേയും നോമിനേറ്റ് ചെയ്യാതിരുന്നത്. ഇതിനെ ശക്തമായി മോഹന്‍ലാല്‍ വിമര്‍ശിക്കുകയും ശാസിക്കുകയും ചെയ്തിരുന്നു.

ലക്ഷ്മി പ്രിയയും ഡെയ്‌സിയും

ലക്ഷ്മി പ്രിയയും ഡെയ്‌സിയുമാണ് ഈ ആഴ്ച ജയിലില്‍ പോകുന്നത്. ഏറ്റവും കൂടുതല്‍ ക്യാമറ സ്‌പെയ്‌സ് നേടിയ മത്സരാര്‍ത്ഥികളായിരുന്നു ഇവര്‍. ടാസ്‌ക്കിലും വീട്ടിലും സജീവമായിരുന്നു. എന്നാല്‍ എന്ത് കൊണ്ട് നോമിനേറ്റ് ചെയ്തുവെന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്. ഈ ആഴ്ച ടാസ്‌ക്കില്‍ സജീവമാവാതിരുന്ന നിരവധി പേര്‍ ഉണ്ടായിരുന്നു എന്നും പ്രേക്ഷകര്‍ പറയുന്നു. കഴിഞ്ഞ ആഴ്ചയും ഇത്തരത്തിലൊരു അണ്‍ഫെയര്‍ ജയില്‍ നോമിനേഷന്‍ നടന്നിരുന്നു. ഇതിനെ മോഹന്‍ലാല്‍ ചോദ്യം ചെയ്തിരുന്നു. വീണ്ടും അത്തരത്തിലുള്ള സംഭവം ആവര്‍ത്തിച്ചിരിക്കുകയാണ്. പോയ ആഴ്ചയിലും ഡെയ്‌സി ജയിലില്‍ പോയിരുന്നു. ഡോക്ടര്‍ റോബിനായിരുന്നു മറ്റൊരാള്‍. ഇത്തവണ ജയില്‍ നോമിനേഷനില്‍ നിന്നും വീക്കിലി എവിക്ഷനില്‍ നിന്നും ഡോക്ടര്‍ രക്ഷപ്പെട്ടിട്ടുണ്ട്.

ഡെയ്‌സി

ലക്ഷ്മിപ്രിയയും ഡെയ്‌സിയും ഈ ആഴ്ച വീക്കിലി എവിക്ഷനില്‍ ഇടംപിടിച്ചിട്ടുണ്ട്. ഈ വാരം ഏറ്റവും കൂടുതല്‍ നോമിനേഷന്‍ കിട്ടിയത് ഇവര്‍ക്കായിരുന്നു. ഇത് മൂന്നാം തവണയാണ് എവിക്ഷന്‍ ലിസ്റ്റില്‍ ഡെയ്‌സി ഇടം പിടിക്കുന്നത്. അതേസമയം ഇക്കുറി ഡെയ്‌സിയുടെ നിലനില്‍പ്പ് അല്‍പം പരുങ്ങലിലാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. താരത്തിന് വോട്ട് കുറവാണെന്നും റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്. അശ്വിന്റെ കാര്യവും പ്രതിസന്ധിയിലാണ്. ലക്ഷ്മിപ്രിയ, ഡെയ്‌സി, അശ്വിന്‍, നവീന്‍, അഖില്‍, ജാസ്മിന്‍ എന്നിവരാണ് ഇത്തവണ വിക്കിലി നോമിനേഷനില്‍ ഇടം പിടിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X