For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഡെയ്‌സി ഡേവിഡും നവീന്‍ അറയ്ക്കലും പുറത്ത്, ഒട്ടും പ്രതീക്ഷിക്കാത്ത എവിക്ഷന്‍, ഇനി മത്സരം മാറും...

  |

  സംഭവബഹുലമായി ബിഗ് ബോസ് സീസണ്‍ 4 മുന്നോട്ട് പോവുകയാണ്. നാടകീയ സംഭവങ്ങളാണ് ഹൗസില്‍ അരങ്ങേറുന്നത്. 17 മത്സരാര്‍ത്ഥികളുമായി ആരംഭിച്ച ഷോയില്‍ ഇപ്പോള്‍ 14 പേരാണ് ശേഷിക്കുന്നത്. മത്സരം അറിഞ്ഞെത്തിയ ഇവർഒന്നിനൊന്ന് മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്.

  നിസ്സാരകാര്യം കൊണ്ടാണ് 'ബെല്‍സ് പാള്‍സി' വരുന്നത്; സ്‌ട്രോക്കുമായി ബന്ധമില്ല, രോഗത്തെ കുറിച്ച് മനോജ്

  പ്രേക്ഷകരും മത്സരാര്‍ത്ഥികളും ഒരു പോലെ കാത്തിരിക്കുന്ന എപ്പിസോഡാണ് മോഹന്‍ലാല്‍ എത്തുന്ന വാരാന്ത്യത്തിലേത്. ഇപ്പോഴിതാ ഒരു
  വാരാന്ത്യം എപ്പിസോഡ് കൂടി വന്നെത്തുകയാണ്. മത്സരാര്‍ത്ഥികള്‍ക്ക് മറ്റുള്ള ദിവസം പോലെയല്ല മോഹന്‍ലാല്‍ എത്തുന്ന ശനി, ഞായര്‍ ദിവസം. ഈ ദിവസങ്ങളിലാണ് ബിഗ് ബോസില്‍ എവിക്ഷന്‍ നടക്കുന്നത്. ഇതേ എപ്പിസോഡുകളില്‍ തന്നെയാവും ആ ആഴ്ചയിലെ മത്സരാര്‍ത്ഥികളുടെ പ്രകടനം വിലയിരുത്തുന്നതും. പ്രേക്ഷകരുടെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളുമാണ് മോഹന്‍ലാല്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ പങ്കുവെയ്ക്കുന്നത്. ഇത് മത്സരാര്‍ത്ഥികള്‍ കൃത്യമായി ഫോളോ ചെയ്യുന്നുമുണ്ട്.

  അന്ന് ഒരുപാട് അപമാനിച്ചു, തരംതാഴ്ത്തി, വളരെ വേദനിപ്പിച്ചു; തുറന്ന് പറഞ്ഞ് മമ്മൂട്ടി

  അഞ്ചാമത്തെ ആഴ്ചയിലെ എലിമിനേഷനാണ് ഇന്ന് ഹൗസില്‍ നടക്കുന്നത്. ഇപ്പോഴിതാ എവിക്ഷനുമായി ബന്ധപ്പെട്ട ചില റിപ്പോര്‍ട്ടുകാളാണ് പുറത്ത് വരുന്നത്. ഇക്കുറി രണ്ട് പേരാണ് ബിഗ് ബോസ് ഷോയില്‍ നിന്ന് വിടവാങ്ങുന്നത്. വ്‌ലോഗര്‍ രേവതിയാണ് തന്റെ യൂട്യൂബ് ചാനലിലൂടെ ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്. വളരെ കൃത്യമായിട്ടുള്ള ബിഗ് ബോസ് റിപ്പോര്‍ട്ടുകളാണ് രേവതി തന്‌റെ ചാനലിലൂടെ പങ്കുവെയ്ക്കുന്നത്. ഇതില്‍ പലതും ശരിയായിട്ടുണ്ട്. രേവതി പങ്കുവെയ്ക്കുന്നത് പ്രകാരം രണ്ട് ദിവസങ്ങളിലായിട്ടാകും എലിമിനേഷന്‍ നടക്കുക. ഇതാദ്യമായിട്ടാണ് ബിഗ് ബോസ് സീസണ്‍ 4 ല്‍ നിന്ന് രണ്ട് മത്സരാര്‍ത്ഥികള്‍ ഒരുമിച്ച് പുറത്ത് പോകുന്നത്.

  രേവതി പങ്കുവെയ്ക്കുന്ന റിപ്പോര്‍ട്ട് പ്രകാരം നവീനും ഡെയ്‌സിയുമാണ് ഈ ആഴ്ച പുറത്ത് പോകുന്നത്. ഡെയ്‌സിയുടെ പേര് നേരത്തെ തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ നവീന്റെ പേര് ഒരു ചര്‍ച്ചയിലും ഇടംപിടിച്ചിരുന്നില്ല. താരങ്ങളുടെ ഒന്നിച്ചുള്ള പുറത്ത് പോക്ക് മത്സരാത്ഥികളെ ഞെട്ടിക്കുമെന്നാണ് രേവതി പറയുന്നത്. ഒട്ടും പ്രതീക്ഷിക്കാത്ത എവിക്ഷനായിരിക്കും ഇത്തവണത്തേതെന്നും കൂട്ടിച്ചേർക്കുന്നു.

  പ്രചരിക്കുന്ന റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ ഡെയ്‌സിയുടെ എവിക്ഷന്‍ ഗെയിമിനെ തന്നെ മാറ്റി മറിക്കാന്‍ സാധ്യതയുണ്ട്. ബിഗ് ബോസ് സീസണ്‍ 4 ലെ ശക്തയായ മത്സരാര്‍ത്ഥിയാണ് ഡെയ്‌സി. ഇമേജ് അധികം നോക്കാതെയാണ് താരം ഹൗസില്‍ നില്‍ക്കുന്നത്. കൂടാതെ തന്നെ നല്ല കണ്ടന്റുകള്‍ നല്‍കുന്നുമുണ്ട്. ബ്ലെസ്ലിയുമായിട്ടുള്ള വിഷയമാകാം ഡെയ്‌സിയ്ക്ക് വിനയായത്. ഇതുമായി ബന്ധപ്പെട്ട് നിരവധി വിമര്‍ശനങ്ങള്‍ സോഷ്യല്‍ മീഡിയയിലും ബിഗ് ബോസ് കോളങ്ങളിലും ഉയര്‍ന്നിരുന്നു. എന്നാല്‍ നവീന്റെ കാര്യത്തില്‍ വോട്ട് കുറയാനുള്ള കാര്യം വ്യക്തമല്ല.

  ഒപ്പം തന്നെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയെ കുറിച്ച് രേവതി വീഡിയോയില്‍ പറയുന്നുണ്ട്. ഈ ആഴ്ച പുതിയ മത്സരാര്‍ത്ഥി വരാനുള്ള സാധ്യതയില്ലെന്നാണ് രേവതി പറയുന്നത്. ഷോ ആരംഭിച്ച് ഒരു മാസം പിന്നിട്ടിട്ടും വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയെ ഹൗസിലേയ്ക്ക് കൊണ്ടു വരാത്തത് എന്താണെന്നും ചോദിക്കുന്നുണ്ട്. ഒപ്പം തന്നെ ഗെയിമിനെ മറ്റിമറിക്കാന്‍ കഴിയുന്ന നല്ലാരു മത്സരാര്‍ത്ഥിയെ വൈല്‍ഡ് കാര്‍ഡായി കൊണ്ടു വരണമെന്നും പറയുന്നു. മണികണ്ഠന്‍ മാത്രമാണ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ഹൗസില്‍ എത്തിയത്. ഇദ്ദേഹത്തിന് ഒരാഴ്ച മാത്രമേ ഹൗസില്‍ നില്‍ക്കാന്‍ കഴിഞ്ഞുള്ളൂ. ആരോഗ്യ പ്രശ്‌നത്തെ തുടര്‍ന്നാണ് ഷോയില്‍ നിന്ന് ക്വിറ്റ് ചെയ്തത്.

  റോബിന്‍, ബ്ലെസ്ലി, ലക്ഷ്മിപ്രിയ, അപര്‍ണ, ദില്‍ഷ, ജാസ്മിന്‍, ഡെയ്സി, റോണ്‍സണ്‍, നവീന്‍ എന്നിവരാണ് ഇത്തവണ നോമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചത്. ഇതാദ്യമായിട്ടാണ് ഇത്രയും പേർ എവിക്ഷന് എത്തുന്നത്

  English summary
  Bigg Boss Malayalam Season 4 Daisy David And Naveen Arakkal Evicted This Week
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X