ഡെയ്‌സി ബിഗ് ബോസിലേയ്ക്ക് മടങ്ങി എത്തും; കാരണം... റീ എന്‍ട്രിയ്ക്ക് സാധ്യത

സംഭവബഹുലമായി എവിക്ഷനായിരുന്നു ഈ വാരം( അഞ്ചാം ആഴ്ച) ബിഗ് ബോസ് ഹൌസ് വേദിയായത്. രണ്ട് ശക്തരായ മത്സരാര്‍ത്ഥികളാണ് ഈ ആഴ്ച ബിഗ് ബോസ് ഹൗസില്‍ നിന്ന് യാത്രയായിരിക്കുന്നത്. ശനിയാഴ്ച തന്നെ ഡെയ്‌സിയുടേയും നവീന്റേയും പേരുകള്‍ സോഷ്യല്‍ മീഡിയയിലും ബിഗ് ബോസ് കോളങ്ങളിലും പ്രചരിച്ചിരുന്നു. ഏകദേശം ഇവരുടെ എവിക്ഷന്‍ ഉറപ്പായിരുന്നു. എന്നാല്‍ അവസാന നിമിഷം എന്തെങ്കിലും മാറ്റം സംഭവിക്കുമോ എന്നായിരുന്നു പ്രേക്ഷകർ ഉറ്റുനോക്കിയത്. എന്നാല്‍ പ്രതീക്ഷിച്ചത് പോലെ തന്നെ സംഭവിക്കുകയായിരുന്നു.

 DAISY RE-entry chance

അല്‍പം പോലും നാടകീയതയില്ലാതെയായിരുന്നു ഈ ആഴ്ചയിലെ എവിക്ഷന്‍ ബിഗ് ബോസ് ഹൗസില്‍ നടന്നത്‌. ആദ്യം നവീനും രണ്ടാമത് ഡെയ്‌സിയും ഹൗസില്‍ നിന്ന് യാത്രയായി. ഇവരുടെ പുറത്ത് പോക്ക് ഹൗസിന് അകത്തും പുറത്തും ചർച്ചയായിട്ടുണ്ട്. ഇനി ഷോ തന്നെ മാറുമെന്നാണ് ബിഗ് ബോസ് ആരാധകർ പറയുന്നത്.

ഡെയ്സി

ആദ്യദിവസം മുതലെ ഡെയ്‌സി ഷോയില്‍ ആക്ടീവ് ആയിരുന്നു. ഗെയിമിനെ പലരീതിയിലും കൊണ്ടു പോകാന്‍ ഇവർക്ക് കഴിഞ്ഞു. ഒരേസമയം ഡോക്ടര്‍ റോബിനും ബ്ലെസ്ലിയ്ക്കുമെതിരെ കളിച്ചിരുന്നു. ഹൗസിനുള്ളില്‍ ഡെയ്സി ഇവർക്ക് വലിയൊരു എതിരാളിയായിരുന്നു.

കൂടാതെ ഇമേജിനെ കുറിച്ച് ഭയപ്പെട്ടിരുന്നില്ല. ഇമേജ് നോക്കാതെയായിരുന്നു അവസാനം വരെ ഹൗസില്‍ നിന്നത്. ഗെമിനെ നല്ല രീതിയില്‍ മുന്നോട്ട് കൊണ്ട് പോയ ഡെയ്‌സിയെ ഇത്രവേഗം പുറത്താക്കിയത് ശരിയായില്ലെന്നാണ് ഒരു വിഭാഗം ആരാധകര്‍ പറയുന്നത്.

റീഎന്‍ട്രി

ഡെയ്‌സിയുടെ പെട്ടെന്നുള്ള എവിക്ഷന്‍ ഒരു റീഎന്‍ട്രിക്കുള്ള സൂചന നല്‍കുന്നുണ്ട്. ഗെയിമിനെ പലരീതിയില്‍ മാറ്റാന്‍ കഴിവുള്ള മത്സരാര്‍ത്ഥിയാണ് ഡെയ്‌സി. പുതിയ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ഇതുവരെ വരാത്ത സാഹചര്യത്തില്‍ ഡെയ്‌സിയുടെ റീ എന്‍ട്രിയ്ക്ക് സാധ്യതയേറെയാണ്. അതേസമയം ബിഗ് ബോസ് ഹൗസില്‍ ഇനിയും ഗെയിം ആരംഭിക്കാത്ത മത്സരാര്‍ത്ഥിതകളുണ്ട്. അവരെ ഹൗസില്‍ നിര്‍ത്തിയിട്ടാണ് ഹൗസിലെ ആക്ടീവ് മത്സരാര്‍ത്ഥിയായ ഡെയ്‌സിയെ പുറത്താക്കിയത്. ബിഗ് ബോസിന്റെ ഈ നീക്കവും റീ എന്‍ട്രിയിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്.

 മടങ്ങി വരവ്

വ്‌ലോഗര്‍ രേവതിയും ഡെയ്‌സിയുടെ റീ എന്‍ട്രിയ്ക്കുള്ള സാധ്യത പങ്കുവെയ്ക്കുന്നുണ്ട്. ഒരിക്കല്‍ കൂടി ഹൗസിലേയ്ക്ക് തിരികെ എത്തിയാല്‍ ഗെയിം ആകെ മാറ്റി മറിയ്ക്കുമെന്നാണ് രേവതി പറയുന്നത്. എന്നാല്‍ ഇതിനെ കുറിച്ചുളള സൂചനകള്‍ ഒന്നും തന്നെ ബിഗ് ബോസ് നല്‍കിയിട്ടില്ല. കഴിഞ്ഞ സീസണില്‍ രമ്യയും ഇതുപോലെ പുറത്തായിട്ട് 50ാം ദിവസം ഹൗസിലേയ്ക്ക് തിരികെ എത്തിയിരുന്നു. അതുപോലെയൊരു മടങ്ങി വരവാണ് ഡെയ്‌സിയുടെ കാര്യത്തിലും പ്രതീക്ഷിക്കുന്നത്.

നവീന്‍

ഡെയ്‌സിയെ പോലെ നവീനും ബിഗ് ബോസ് സീസണ്‍ 4 ലെ മികച്ച മത്സരാര്‍ത്ഥിയായിരുന്നു. നവീന്‍ ഗെയിമിലേയ്ക്ക് ഇറങ്ങി വന്നപ്പോഴാണ് എലിമിനേറ്റാവുന്നത്. നവീന്‍ ആദ്യമേ ഈ രീതിയില്‍ മുന്നോട്ട് പോയിരുന്നവെങ്കില്‍ ഇനിയും ഹൗസില്‍ നില്‍ക്കാമായിരുന്നു. ഡെയ്‌സിയെ പോലെ നവീനിലും ഒരു റീ എന്‍ട്രിക്കുള്ള സാധ്യത തെളിയുന്നുണ്ട്. പോകുന്നതിന് മുന്‍പ് ലാലേട്ടന്‍ നവീനോട് ചോദിക്കുന്നുണ്ട്' അവിടെ നില്‍ക്കണമെന്ന് ആഗ്രഹമില്ലേ എന്ന്'. ഇതിന് ഉണ്ടെന്നാണ് നവീന്‍ മറുപടി പറഞ്ഞത്. ഇതും ഒരു റീഎന്‍ട്രിക്കുള്ള സൂചനയാണ് നല്‍കുന്നത്.

Recommended Video

എന്റെ കളി ഇങ്ങനെയാണ്.. അശ്വിന്റെ ആദ്യ പ്രതികരണം | Filmibeat Malayalam
പോരാട്ടം

മാര്‍ച്ച് 27 ന് ആരംഭിച്ച് ബിഗ് ബോസ് സീസണ്‍ 4 ല്‍ ഇനി 12 മത്സരാര്‍ത്ഥികളാണ് ശേഷിക്കുന്നത്. ലക്ഷ്മി പ്രിയ, റോണ്‍സണ്‍, ഡോക്ടര്‍ റോബിന്‍, സൂരജ്, അഖില്‍, ജാസ്മിന്‍, നിമിഷ, ദില്‍ഷ, സുചിത്ര, ധന്യ, അപര്‍ണ്ണ, ബ്ലെസ്ലി തുടങ്ങിയവര്‍ ഇതിനോടകം തന്നെ ഗെയിം ആരംഭിച്ചിട്ടുണ്ട്. സെയിഫ് ഗെയിം കളിച്ച് പോയിരുന്നവരെ മോഹന്‍ലാല്‍ കയ്യോടെ പിടിച്ചിട്ടുണ്ട്. ഇനി മത്സരം കളറാവാനാണ് സാധ്യത. പലരുടേയും ഗെയിം പ്ലാന്‍ ഇതിനോടകം തന്നെ വെളിവായിട്ടുണ്ട്. ഇനി വരും ദിവസങ്ങളില്‍ മികച്ച മത്സരമായിരിക്കും ബി ബി ഹൗസില്‍ നടക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X