For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അലക്കി വെളുപ്പിക്കാനാണ് ബ്ലെസ്ലി കൂടെനിന്നതെന്ന് തോന്നുന്നു, കണ്ടന്റ് ഉണ്ടാക്കാൻ വേണ്ടി പറയുന്നതല്ല'; ഡെയ്സി

  |

  ബി​ഗ് ബോസ് സീസൺ ഫോർ അവസാനിക്കാനായപ്പോൾ പുറത്തായ മത്സരാർഥികളെല്ലാം തിരികെ വീട്ടിലേക്ക് പ്രവേശിച്ചിരുന്നു. മറ്റുള്ള മത്സരാർഥികൾ വീട്ടിലേക്ക് തിരികെ വന്ന് ഫൈനലിസ്റ്റുകളുമായി വീണ്ടും നല്ല സംഭാഷണങ്ങൾ നടത്തിയിരുന്നു.

  അക്കൂട്ടത്തിൽ ഏറ്റവും സെലിബ്രേറ്റ് ചെയ്യപ്പെട്ട സംഭാഷണം ബ്ലെസ്ലിയും ഡെയ്സിയും തമ്മിൽ നടന്നതായിരുന്നു. കാരണം ഡെയ്സി പുറത്തിറങ്ങിയ ശേഷം തന്റെ ഫാൻസ് കാരണം വലിയ മാനസീക വിഷമം നേരിട്ടിരുന്നുവെന്ന് ബ്ലെസ്ലി മനസിലാക്കിയിരുന്നു.

  'അഡ്വാൻസ് മേടിച്ച് എല്ലാത്തിനും കൂടെ നിന്നു, അവസാനം ചതിച്ചു'; മലയാള സിനിമയിലെ പ്രമുഖ വ്യക്തിയെ കുറിച്ച് ബാല!

  ഒപ്പം പുറത്തിറങ്ങിയാൽ ഡെയ്സിക്ക് എല്ലാവിധ പിന്തുണയും നൽകി പ്രശ്നം പരിഹരിക്കാൻ താൻ ഒപ്പം നിൽക്കുമെന്നും ബ്ലെസ്ലി പറഞ്ഞിരുന്നു. ബ്ലെസ്ലിയുമായി ഡെയ്സി നിരന്തരം പ്രശ്നങ്ങൾ‌ ഉണ്ടാക്കിയെന്ന് പറഞ്ഞതാണ് ബി​ഗ് ബോസ് പ്രേക്ഷകർ ഡെയ്സിയെ ഹൗസിൽ പുറത്താക്കിയത്.

  ഈ സീസണിൽ‌ ഏറ്റവും കൂടുതൽ സൈബർ ബുള്ളിയിങ് നേരിട്ട മത്സരാർഥികളിൽ ഒരാളും ഡെയ്സിയാണ്. അതേസമയം എന്താണ് ബ്ലെസ്ലിക്ക് തന്നോടുള്ള പ്രശ്നമെന്ന് അറിയില്ലെന്നും ഡെയ്സി സോഷ്യൽമീഡിയയിൽ പറയുന്നുണ്ട്.

  ഇഷ്ടാനിഷ്ടങ്ങൾ ഒരുപോലെ, ‌നാ​ഗചൈതന്യയും ശോഭിതയും പ്രണയത്തിലെന്ന് ആരാധകർ, ശോഭിതയുടെ മറുപടി ഇങ്ങനെ!

  ഫിനാലെയ്ക്ക് പ്രശ്നങ്ങൾ‌ എല്ലാം പറഞ്ഞ് ഒത്തുതീർപ്പാക്കി സൗഹൃദത്തിലായിരുന്നു തങ്ങളെന്നും എന്നാൽ‌ പെട്ടന്ന് ഒരു ദിവസം ബ്ലെസ്ലി തന്നെ സോഷ്യൽമീഡിയയിൽ അൺഫോളോ ചെയ്യുകയായിരുന്നുവെന്നും ഡെയ്സി പറയുന്നു. അലക്കി വെളുപ്പിക്കുന്നതിന്റെ ഭാ​ഗമായിട്ടാണോ അന്ന് ബ്ലെസ്ലി കൂടെനിന്നതെന്ന് തോന്നുന്നുവെന്നും ഡെയ്സി പറയുന്നു.

  'എന്നെ ഇഷ്ടമുണ്ടെങ്കിൽ മാത്രം ഫോളോ ചെയ്താൽ മതി. ബ്ലെസ്ലി എന്നെ അൺഫോളോ ചെയ്തതിൽ എനിക്ക് പ്രശ്നമില്ല. ഇപ്പോൾ ‌ഇങ്ങനൊരു കാര്യം എല്ലാവരോടും പറയുന്നതും കണ്ടന്റ് ഉണ്ടാക്കുന്നതിന് വേണ്ടിയല്ല.'

  'അവൻ എന്തിനാണ് അവന്റെ എല്ലാ കാർഡുകളും ഒന്നാം ദിവസം മുതൽ ഇപ്പോൾ വരെ എനിക്ക് നേരെ മാത്രം ഇറക്കുന്നതെന്ന് എനിക്ക് മനസിലാവുന്നില്ല.'

  'മരണം വരെ ഞാൻ കണ്ടുകഴിഞ്ഞു, ബി​ഗ് ബോസ് ഷോയെ കുറിച്ച് ഇനി സംസാരിക്കില്ല, പ്രണയിക്കാൻ സമയമില്ല'; റോബിൻ

  'ഞാൻ അകത്ത് പോയി സംസാരിച്ച് കഴിഞ്ഞപ്പോൾ അവന് മനസിലയിരുന്നു. അവൻ കാരണം പുറത്ത് എനിക്ക് എന്തൊക്കയോ പ്രശ്നങ്ങളുണ്ടായിട്ടുണ്ടെന്ന്. അലക്കി വെളുപ്പിക്കാനാണോ പ്രശ്നങ്ങൾ എല്ലാം പരിഹരിച്ച് തരാമെന്ന് പറഞ്ഞതും ഫോളോ ചെയ്യാൻ തുടങ്ങിയത് എന്നും സംശയമുണ്ട്.'

  'ഫോളോവേഴ്സ് കിട്ടാൻ വേണ്ടി കണ്ടന്റ് ഉണ്ടാക്കിയിട്ടില്ല. ഇപ്പോൾ ഇത് സംസാരിക്കുന്നതും ഫോളോവേഴ്സ് ഉണ്ടാക്കാൻ വേണ്ടിയല്ല. എനിക്ക് ബ്ലെസ്ലിയുടെ പ്രവൃത്തി ഇൻസൾട്ടായിട്ടാണ് തോന്നിയത്.'

  'എനിക്ക് ഇപ്പോഴും ബ്ലെസ്ലിയെ മനസിലാക്കാൻ സാധിച്ചിട്ടില്ല. ഇമോഷണലി വീക്കാ വ്യക്തിയാണ് ഞാൻ അതുകൊണ്ടാണ് കഴിഞ്ഞത് മറന്ന് ബ്ലെസ്ലിയോട് സൗഹൃദം കൂടിയത്. ബ്ലെസ്ലിയുടെ എല്ലാ ഫാൻസിനേയും ഞാൻ ഊച്ചാളിയെന്ന് വിളിച്ചിട്ടില്ല.'

  'ചിലരെ മാത്രമാണ് വിളിച്ചത്. അതേസമയം ഒരുപാട് പേർ എനിക്ക് പോസിറ്റിവിറ്റി പകർന്ന് മെസേജുകൾ അയക്കുന്നുണ്ട്. ആരാണ് ഫേക്ക് ആരാണ് റിയൽ എന്ന് ഇപ്പോൾ മനസിലാക്കാൻ സാധിക്കുന്നുവെന്ന് അവർ പറയുന്നത് കേൾക്കുമ്പോൾ ഒറ്റയ്ക്ക് അല്ലെന്ന് തോന്നുന്നുണ്ട്' ഡെയ്സി പറയുന്നു.

  ഹൗസിൽ വെച്ച് ബ്ലെസ്ലി ഏറ്റവും കൂടുതൽ സൗഹൃദം സൂക്ഷിച്ച രണ്ടുപേർ ദിൽഷയും റോബിനുമായിരുന്നു. ഇവരുമായി പക്ഷെ ബ്ലെസ്ലിക്ക് ഇപ്പോൾ സൗഹൃദമില്ല.

  അപർണ മൾബറിയാണ് ബ്ലെസ്ലിയുടെ ഉറ്റ സുഹൃത്ത് ഇപ്പോൾ കഴിഞ്ഞ ദിവസം ജീവിത പങ്കാളിയുമായി അപർണ ബ്ലെസ്ലിയേയും കുടുംബത്തേയും സന്ദർശിക്കാൻ വന്നിരുന്നു.

  Recommended Video

  Dr. Robin Taking Selfie: കാണാൻ വന്ന എല്ലാവരോടൊപ്പവും സെൽഫി എടുത്ത് റോബിൻ | *Celebrity

  'സുഖപ്പെടുത്താൻ വേണ്ടി മുറിപ്പെടുത്തുന്നവൻ ദൈവമത്രെ... തെറ്റുണ്ടാകുമ്പൊ ശൂന്യമായിരിക്കാതെ പ്രശ്നങ്ങളുണ്ടാവട്ടെ... പ്രശ്നങ്ങൾ പരിഹരിച്ച് മാറ്റങ്ങൾ ഉണ്ടാവട്ടെ' എന്നാണ് കഴിഞ്ഞ ദിവസം ബ്ലെസ്ലി സോഷ്യൽമീഡിയയിൽ കുറിച്ചത്.

  മ്യൂസിക്കൽ ലൈവ് ഷോയും മറ്റുമായി ബ്ലെസ്ലി തിരക്കിലാണിപ്പോൾ. റോബിൻ കഴിഞ്ഞാൽ ബി​ഗ് ബോസ് സീസൺ ഫോറിൽ പങ്കെടുത്ത് ആരാധകരെ സമ്പാദിച്ച മറ്റൊരു മത്സരാർഥി ബ്ലെസ്ലിയാണ്.

  Read more about: bigg boss
  English summary
  bigg boss malayalam season 4: daisy david open up about blesslee issue, video goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X