twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മൂന്ന് ദിവസം ബാത്ത്‌റൂമിന് അടുത്തുളള ഡോര്‍മെട്രിയില്‍ കഴിഞ്ഞു, നിരവധി അവഹേളനം സഹിച്ചു, മനസ് തുറന്ന് ഡെയ്‌സി

    |

    തുടക്കം മുതല്‍ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യത നേടാന്‍ ബിഗ് ബോസ് സീസണ്‍ 4 ന് കഴിഞ്ഞിരുന്നു. വ്യത്യസ്ത നിലപാടും കാഴ്ചപ്പാടുമുളള 20 പേരായിരുന്നു ഇക്കുറി ഹൗസില്‍ എത്തിയത്. ഗെയിം എന്താണെന്ന് കൃത്യമായി മനസിലാക്കി കൊണ്ടായിരുന്നു ഇവര്‍ എല്ലാവരും ഷോയിലേയ്ക്ക് വന്നത്. അതിനാല്‍ തന്നെ രണ്ടാമത്തെ ദിവസം മുതല്‍ ഗെയിം ആരംഭിക്കുകയായിരുന്നു.

    ചുംബിച്ചിട്ടുണ്ട്', പാര്‍വതിയുടെ ചോദ്യത്തിന് സത്യസന്ധമായി മറുപടി നല്‍കി റോബിന്‍ചുംബിച്ചിട്ടുണ്ട്', പാര്‍വതിയുടെ ചോദ്യത്തിന് സത്യസന്ധമായി മറുപടി നല്‍കി റോബിന്‍

    ബിഗ് ബോസ് സീസണ്‍ 4 ലെ ശക്തയായി മത്സരാര്‍ത്ഥിയായിരുന്നു സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ ഡെയ്‌സി. ഷോയിലൂടെയാണ് താരം പ്രേക്ഷകരുടെ പ്രിയങ്കരിയാവുന്നത്. ഫൈനല്‍ ഫൈവ് വരെ പ്രതീക്ഷിച്ച മത്സരാര്‍ത്ഥിയായിരുന്നു. എന്നാല്‍ പകുതിയില്‍ വെച്ച് ഗെയിം അവസാനിപ്പിക്കുകയായിരുന്നു.

     റിയാസിനോളം മാസ് കാണിച്ച ഒരാളും മലയാളം ബിഗ് ബോസില്‍ ഉണ്ടായിട്ടില്ല, കാരണം പറഞ്ഞ് ആരാധകന്‍ റിയാസിനോളം മാസ് കാണിച്ച ഒരാളും മലയാളം ബിഗ് ബോസില്‍ ഉണ്ടായിട്ടില്ല, കാരണം പറഞ്ഞ് ആരാധകന്‍

    ഒരുപാട് പ്രതിസന്ധികള്‍ തരണം ചെയ്തു കൊണ്ടാണ് ഡെയ്‌സി തന്റെ ഫോട്ടോഗ്രാഫി എന്ന ലക്ഷ്യം പൂര്‍ത്തികരിച്ചത്. ഇപ്പോഴിത ജീവിതയാത്രയില്‍ നേരിടേണ്ടി വന്ന വെല്ലുവിളികളെ കുറിച്ച് പറയുകയാണ് ഡെയ്‌സി ഡേവിഡ്. ജോഷ് ടോക്കിലാണ് മനസ് തുറന്നത്. വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ചാണ് ഫോട്ടോഗ്രാഫി കരിയറാക്കുന്നത്.

    ലക്ഷ്മിപ്രിയയും ഫൈനല്‍ ഫൈവില്‍, പുറത്ത് പോകുന്നത് ആരൊക്കെ, ബിഗ് ബോസ് സീസണ്‍ 4ന്റെ ലാസ്റ്റ് എവിക്ഷന്‍ലക്ഷ്മിപ്രിയയും ഫൈനല്‍ ഫൈവില്‍, പുറത്ത് പോകുന്നത് ആരൊക്കെ, ബിഗ് ബോസ് സീസണ്‍ 4ന്റെ ലാസ്റ്റ് എവിക്ഷന്‍

    ഡെയ്‌സി

    മുംബൈയില്‍ ജനിച്ച് വളര്‍ന്ന ഡെയ്‌സിയ്ക്ക് പ്ലസ് ടു കഴിഞ്ഞപ്പോഴാണ് ഫോട്ടോഗ്രാഫിയില്‍ താല്‍പര്യം തോന്നുന്നത്. എന്നാല്‍ വീട്ടുകാര്‍ക്ക് ഇതൊരു കരിയറാക്കുന്നതില്‍ താല്‍പര്യമില്ലായിരുന്നു. പെണ്‍കുട്ടികള്‍ക്ക് പറ്റിയ ഫീല്‍ഡ് അല്ലെന്നായിരുന്നു വീട്ടുകാരുടെ പക്ഷം. എന്നാല്‍ ബികോം ഫൈനല്‍ ഇയര്‍ ആയപ്പോള്‍ ഫോട്ടോഗ്രാഫി തന്നെയാണ് കരിയര്‍ എന്ന് ഉറപ്പിക്കുകയായിരുന്നു.

    സഹോദരനും ഫോട്ടോഗ്രാഫിയില്‍ തന്നെയായിരുന്നു താല്‍പര്യം. എന്നാല്‍ അനിയനെ സപ്പോര്‍ട്ട് ചെയ്തു കൊണ്ട് ക്യാമറയും മറ്റ് ആവശ്യമായ സാധനങ്ങളും വാങ്ങി കൊടുക്കുകയായിരുന്നു. അതുകണ്ടപ്പോള്‍ ശരിക്കും സങ്കടം തോന്നി എന്ന് ജോഷ് ടോക്കിലൂടെ ഡെയ്‌സി പറയുന്നു.

    ജീവിതത്തിലെ ആദ്യത്തെ കൊലാബുറേഷന്‍ അനിയനുമായിട്ടായിരുന്നു. എന്റെ വണ്ടിയുടെ ചാവി കൊടുത്തിട്ട് അവന്റെ കയ്യില്‍ നിന്ന് ക്യാമറ വാങ്ങി. അവിടെ നിന്നാണ് ഫോട്ടോഗ്രാഫി ജീവിതം തുടങ്ങിയതെന്നും താരം പറയുന്നു.

    ഫോട്ടോഗ്രാഫി പഠിക്കുന്നത്

    യൂട്യൂബില്‍ നോക്കിയാണ് ഫോട്ടോഗ്രാഫിയുടെ ബാലപാഠങ്ങള്‍ പഠിക്കുന്നത്. കുറെ പ്രാക്ടീസ് ചെയ്താണ് പഠിച്ചെടുത്തത്. ഒടുവില്‍ ആദ്യത്തെ പോര്‍ട്ട് ഫോളിയോ മുംബൈയില്‍ വെച്ച് ഷൂട്ട് ചെയ്തു. 2500 രൂപയായിരുന്നു ആദ്യമായി കിട്ടിയത്. പിന്നെ അവിടെ നിന്ന് ചെറുതായി സെലിബ്രിട്ടി ഫോട്ടോസ് എടുത്ത് എന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെയ്ക്കാന്‍ തുടങ്ങി . ഈ സമയത്ത് എസ് ബാങ്കില്‍ ജോലി ചെയ്യുകയായിരുന്നു;ഡെയ്സി തുടര്‍ന്നു.

    വീട് വിട്ട് ഇറങ്ങി

    ജോലി രാജി വയ്ക്കുന്നതിനോട് വീട്ടുകാര്‍ക്ക് എതിര്‍പ്പായിരുന്നു. ഈ സമയം രണ്ട് ഓപ്ഷന്‍വീട്ടുകാര്‍ നല്‍കി. എസ് ബാങ്കില്‍ ജോലി തുടരുന്നില്ല എങ്കില്‍ ഒന്ന് കല്യാണം കഴിക്കുക, അല്ലെങ്കില്‍ തുടര്‍ന്ന് പഠിയ്ക്കുക. തന്നെ സംബന്ധിച്ച് ഇത് രണ്ടും പറ്റില്ലായിരുന്നു.

    അന്ന് എടുത്ത തീരുമാനമാണ് എന്റെ ജീവിതം എന്റെ തീരുമാനമാണെന്ന്. അങ്ങനെ ഞാന്‍ വീട് വിട്ട് കേരളത്തിലേക്ക് വന്നത്.

    ആത്മഹത്യയെ കുറിച്ച് ചിന്തിച്ച

    കേരളത്തിലേക്ക് വരുമ്പോള്‍ ആകെ ഉണ്ടായിരുന്നത് രണ്ട് ബാഗും ക്യാമറയും മാത്രമാണ്. എങ്ങോട്ട് പോകണം എന്ന് അറിയാതെ ഞാന്‍ റെയില്‍വെ സ്റ്റേഷനില്‍ തന്നെ ഇരുന്നു. അവസാനം ഒരു ചേച്ചി വന്ന് എന്നോട് ഡോര്‍മെട്രിയില്‍ കിടക്കാം, 30 രൂപ മാത്രമേ വേണ്ടൂ എന്ന് പറഞ്ഞു.

    എനിക്ക് സന്തോഷമായി. ഡോര്‍മെട്രിയില്‍ ബാത്ത്റൂമിന് അടുത്തുള്ള റൂം ആണ് എനിക്ക് കിട്ടിയത്. ഞാന്‍ ഒട്ടും കംഫര്‍ട്ട് ആയിരുന്നില്ല. തിരിച്ച് ടിക്കറ്റ് ബുക്ക് ചെയ്ത് മുംബൈയിലേക്ക് പോയാലോ എന്ന് വരെ ആലോചിച്ചു. പക്ഷെ മൂന്ന് ദിവസം ഞാന്‍ ആ ഡോര്‍മെട്രിയില്‍ കിടന്നു.

    തുടക്കത്തില്‍ കേരളത്തില്‍ ആരുമായും ഒരു ബന്ധവുമില്ലായിരുന്നു. അവസാനം ഞാന്‍ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ഒരു മലയാളി സുഹൃത്തിനെ കണ്ടെത്തി നമ്പര്‍ വാങ്ങി സംസാരിച്ചു. അങ്ങനെ അവള്‍ക്കൊപ്പം രണ്ടര മാസത്തോളം നിന്ന് ഞാന്‍ സെലിബ്രിട്ടികളെ കോണ്ടാക്ട് ചെയ്യാന്‍ തുടങ്ങി. അങ്ങനെ ചെറുതായി ഫെയിം കിട്ടി തുടങ്ങി എങ്കിലും വരുമാനം ഇല്ല. ഭക്ഷണം കഴിക്കാനും വാടക കൊടുക്കാനും ഒന്നും കൈയ്യിലെ കാശ് തികയില്ല. ജീവിതം അവസാനിപ്പിക്കുന്നതിനെ കുറിച്ച് വരെ ചിന്തിച്ചിരുന്നു.

    വെല്ലുവിളി

    പിന്നീടാണ് വെഡ്ഡിങ് ഫോട്ടോഗ്രാഫിലേയക്ക് തിരിഞ്ഞത്. അവിടെ വലിയ പ്രശ്‌നങ്ങളാണ് നേരിടേണ്ടി വന്നത്. ആ ഗ്രൂപ്പില്‍ ഞാന്‍ മാത്രമായിരുന്നു പെണ്ണായിട്ടുള്ളത്.അവിടെ വല്ലാത്ത അവഹേളനങ്ങളായിരുന്നു. ഒത്തിരി ചവിട്ടി താഴ്ത്തലുകളൊക്കെ നേരിടേണ്ടി വന്നു. ഇതൊക്കെ സഹിക്കാന്‍ പറ്റാതെ വന്നപ്പോള്‍ മുംബൈയിലേക്ക് തിരിച്ച് പോയി.

    അവിടെ വച്ച് ഞാന്‍ ഒരു ഫീമെയില്‍ വെഡ്ഡിങ് ഫോട്ടോഗ്രാഫി കമ്പനി ആരംഭിച്ചു. നാരീസ് ഫോട്ടോഗ്രാഫി എന്നാണ് അതിന്റെ പേര്. അപ്പോഴാണ് ആഗ്രഹമുണ്ടെങ്കില്‍
    എത്ര കഷ്ടപ്പെട്ടിട്ടായാലും സാധിയ്ക്കാന്‍ പറ്റും എന്ന് ബോധ്യമായി'; ഡെയ്‌സി പറഞ്ഞ് നിര്‍ത്തി.
    .

    Read more about: bigg boss bigg boss malayalam
    English summary
    Bigg Boss Malayalam Season 4 Daisy David Opens Up about His Past, went Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X