For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഒന്നിനും സമയമില്ലാതെയായി എപ്പോഴും അവൻ കൂടെയുണ്ടാകും, അവസാനം മടുത്തിട്ട് ഒഴിവാക്കി'; പ്രണയത്തെ കുറിച്ച് ഡെയ്സി

  |

  ബിഗ് ബോസ് മലയാളം നാലാം സീസൺ വളരെ പെട്ടെന്നാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായി മാറിയിരിക്കുന്നത്. ഒന്നിനൊന്ന് വ്യത്യസ്‍തരായ മത്സരാർഥികൾ തന്നെയാണ് ഷോയുടെ പ്രധാന ആകർഷണം. സംഘർഷങ്ങളിലൂടെയും ഇണക്കങ്ങളിലൂടെയുമൊക്കെ മത്സരാർഥികൾ പ്രേക്ഷകരുടെ ശ്രദ്ധ നേടുകയാണ്. സ്വന്തം പ്രണയ കഥയും ഓരോ മത്സരാർഥിയും മറ്റുള്ളവരോട് ബിഗ് ബോസിൽ വെളിപ്പെടുത്തി. അക്കൂട്ടത്തിൽ ഫാഷൻ ഫോട്ടോ​ഗ്രാഫറായ ഡെയ്സി ഡേവിഡും തുറന്ന് പറച്ചിലുകൾ നത്തി.

  'ബി​ഗ് ബോസിൽ ഞാനൊരു ഇടനിലക്കാരനാണ്, രസമുള്ള അനുഭവമാണ്, യാത്ര ബുദ്ധിമുട്ടുകളുണ്ട്'; മോഹൻലാൽ

  പഠിക്കുന്ന കാലത്ത് സംഭവിച്ച പ്രണയത്തെ കുറിച്ചും അതെങ്ങനെ തകർന്നുവെന്നതിനെ കുറിച്ചുമാണ് ഡെയ്സി മറ്റ് മത്സരാർഥികളോട് വെളിപ്പെടുത്തിയത്. 'എന്റെ ആദ്യ പ്രണയത്തിന് മുമ്പ് ക്രഷ് പോലുള്ളതൊന്നും എനിക്ക് ജീവിതത്തിൽ സംഭവിച്ചിട്ടില്ല. ഞാൻ പഠിക്കുന്ന കാലത്തെല്ലാം ഒരു ടോം ബോയ് ലുക്കായിരുന്നു വേഷത്തിലും സ്വഭാവത്തിലും. അതിനാൽ തന്നെ പലരുടേയും പ്രണയത്തിന് ദൂത് പോയിട്ടുണ്ട്. ചേട്ടന്മാരുടെ കത്ത് വാങ്ങി ചേച്ചിമാർക്ക് കൊണ്ടുകൊടുത്തൊക്കെയാണ് നടന്നിരുന്നത്.'

  ഇനി ഭാ​ഗ്യം തുണയ്ക്കണം, രണ്ടാം ആഴ്ച പുറത്തുപോവുക ഇവരിൽ ഒരാൾ, സോഷ്യൽമീഡിയ പ്രവചനങ്ങൾ ഇങ്ങനെ!

  'അങ്ങനെയിരിക്കെ പുതിയൊരു പയ്യൻ ജോയിൻ ചെയ്തു. ന്യൂജനറേഷൻ പയ്യനാണ്. യോ.. യോ ലുക്കാണ്. ഞാനും മറ്റ് രണ്ട് സുഹൃത്തുക്കളും അവിടെ ഇരിക്കുന്നത് കണ്ട് അവൻ അവന്റെ സുഹൃത്തിന്റെ എടുത്ത് പോയി ഞങ്ങൾ മൂന്ന് പേരിലൊരാളെ പ്രപ്പോസ് ചെയ്യാൻ പോവുകയാണെന്ന് പറഞ്ഞു. അവൻ മലയാളിയായിരുന്നു. അതുകൊണ്ട് അവൻ മലയാളിയായ എന്നോടായിരിക്കും പ്രണയം പറയുകയെന്ന് ഞാൻ ഉറപ്പിച്ചു. എന്നോടൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടുപേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരായിരുന്നു. അങ്ങനെ എല്ലാവർക്കിടയിലും ഞാനും അവനും പ്രണയ ജോഡികളായി മാറി. കളിയാക്കലുകൾ വരാൻ തുടങ്ങി.'

  'എല്ലാവരും കളിയാക്കിയപ്പോൾ എനിക്കും ഇഷ്ടം വന്ന് തുടങ്ങി. കാണാൻ നല്ല പയ്യനാണ്. അങ്ങനെയിരിക്കെ അവൻ മറ്റൊരു പെൺകുട്ടിയേയും അവൻ പ്രപ്പോസ് ചെയ്തു. അത് ഞാൻ‌ അറിഞ്ഞിരുന്നില്ല. അത് നടക്കാതെ വന്നപ്പോഴാണ് അവൻ കറങ്ങി തിരിഞ്ഞ് എന്റെ അടുത്ത് വന്ന് എന്നോട് പ്രണയമാണെന്ന് പറഞ്ഞത്. അപ്പോൾ ഞാനും ഇഷ്ടമാണെന്ന് തിരിച്ച് പറഞ്ഞു. ആദ്യം അവൻ ഇഷ്ടം പറഞ്ഞ പെൺകുട്ടി ആ പ്രപ്പോസൽ നിരസിച്ചത് കൊണ്ടാണ് എന്റെ അടുത്തേക്ക് അവൻ വന്നത്. ശരിക്കും അവൻ എന്നെയല്ല ഇഷ്ടപ്പെട്ടിരുന്നത്. ഞങ്ങൾ അങ്ങനെ പ്രണയിക്കാൻ തുടങ്ങി. പ്ലസ് ടുവിന് ശേഷം ഞങ്ങൾ ഒരുമിച്ച് ബി​കോമിന് ഒരേ കോളജിൽ ചേർന്നു. കോളജിലും ഞങ്ങളുടെ പ്രണയം ചർച്ചയായിരുന്നു.'

  'എന്റെ മമ്മിയും അതേ കോളജിലാണ് പഠിപ്പിച്ചിരുന്നത്. പക്ഷെ മമ്മിക്ക് മാത്രം ഞങ്ങൾ പ്രണയത്തിലാണെന്ന് അറിയില്ലായിരുന്നു. ഡാഡി പക്ഷെ കോളജിലെ ആദ്യ വർഷം തന്നെ ഞങ്ങളുടെ പ്രണയം പൊക്കിയിരുന്നു. എട്ട് വർഷത്തോളം പ്രണയിച്ചു. അതിനിടയിൽ പലവട്ടം ബ്രേക്കപ്പായി. പക്ഷെ പെട്ടന്ന് തന്നെ പാച്ചപ്പായി. അതിനടയിൽ അവന് വേറെയും പ്രണയങ്ങൾ സംഭവിച്ചു. കൂടാതെ എന്നെ പല കാര്യങ്ങളിലും പറ്റിച്ചു. അതൊന്നും ഞാൻ അറിഞ്ഞിരുന്നില്ല. ഒരു സമയം കഴിഞ്ഞപ്പോൾ അവൻ വളരെ പൊസസീവായി. എന്റെ കൂട്ടുകാരെ കാണാൻ പോലുമുള്ള അവസരങ്ങൾ ലഭിക്കാതെയായി. എവിടെപ്പോയാലും അവനും ഒപ്പമുണ്ടാകും.'

  Recommended Video

  ന്യുഡ് ഫോട്ടോഗ്രാഫിയും ബിക്കിനിയുമൊക്കെ ചെയ്തത് എങ്ങനെ,Janaki Sudheer Interview

  'ഒരു സമയം കഴിഞ്ഞപ്പോൾ എനിക്ക് അത് ബുദ്ധിമുട്ടായി തുടങ്ങി. ശേഷം ഞാൻ അവനോട് കാര്യങ്ങളെല്ലാം പറഞ്ഞു. അവൻ ഹിന്ദുവായിരുന്നു. വീട്ടിൽ മതത്തിന്റെ പേരിൽ പ്രശ്നമുണ്ടെന്നും വിവാഹം നടക്കില്ലെന്നും ഞാൻ അവനോട് പറഞ്ഞു. എനിക്ക് പറ്റുന്നുണ്ടായിരുന്നില്ല അവനോടൊപ്പമുള്ള ജീവിതം. അതിനാൽ ഞാൻ തന്നെ അവനെ വേണ്ടെന്ന് വെച്ചതാണ്. ‍അപ്പോൾ ‍ഞാൻ അത് ചെയ്യാതെ മുന്നോട്ട് പോയിരുന്നെങ്കിൽ ഭാവിയിൽ ഇതിനേക്കാൾ വലിയ പ്രശ്നങ്ങൾ ഉണ്ടാകും. എന്റെ മാനസീകാരോ​ഗ്യത്തേയും അത് ബാധിക്കും. അതുകൊണ്ട് ഞാൻ ബൈ പറഞ്ഞ് പോന്നു' ഡെയ്സി ഡേവിഡ് പറയുന്നു.

  Read more about: bigg boss
  English summary
  Bigg Boss Malayalam Season 4: Daisy David Opens Up Her First Love Story And Break-up
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X