Don't Miss!
- News
ശ്രീജിത്തിനെ മാറ്റിയ ശേഷം ദിലീപ് കേസ് മരവിച്ചു; പിണറായി ഉത്തരം പറയേണ്ടി വരുമെന്ന് അഡ്വ അജകുമാര്‍
- Finance
റൈറ്റ് ട്രാക്കില്‍! ആകര്‍ഷകമായ മൂല്യവും; ഈ കുഞ്ഞന്‍ ഓഹരിയില്‍ നേടാം 60% ലാഭം
- Travel
പച്ചപ്പ് പേരില്‍ മാത്രമേയുള്ളൂ... അന്റാര്‍ട്ടിക്ക മുതല്‍ എസ്റ്റോണിയ വരെ...ലോകത്തിലെ തണുപ്പന്‍ രാജ്യങ്ങള്‍
- Sports
IPL 2022: ഫൈനലില്‍ ആരൊക്കെ? സ്വാനിന്റെ വമ്പന്‍ പ്രവചനം
- Lifestyle
തുളസി ഗണപതിഭഗവാന് സമര്‍പ്പിക്കരുത്: കാരണം ഇതെല്ലാമാണ്
- Technology
ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർ ചെയ്ത് കൂടാത്ത കാര്യങ്ങൾ
- Automobiles
പുത്തൻ RC 390 മോഡലിനെ ഇന്ത്യയിൽ അവതരിപ്പിച്ച് KTM, വില 3.14 ലക്ഷം രൂപ
ഫോണ്‍ വിളിച്ചപ്പോള്‍ മമ്മിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു; വെളിപ്പെടുത്തി ഡെയ്സി
സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയാവുന്നത് ബിഗ് ബോസ് മലയാളം സീസണ് 4നെ കുറിച്ചാണ്. മാര്‍ച്ച് 27 ന് ആരംഭിച്ച ഷോ സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. 17 പേരുമായിട്ടാണ് മത്സരം ആരംഭിക്കുന്നത്. ഇപ്പോള്‍ 14 അംഗങ്ങളാണ് ഹൗസിനുള്ളിലുള്ളത്. കഴിഞ്ഞ വാരാന്ത്യത്തിലായിരുന്നു രണ്ട് വൈല്‍ഡ് കാര്‍ഡ് എന്‍ട്രികള്‍ കൂടി ഹൗസിലെത്തിയത്. വിനയും റിയാസും കൂടി വീട്ടിനുള്ളില്‍ എത്തിയതോടെ ഗെയിം ആകെ മാറിയിട്ടുണ്ട്. വീണ്ടും പഴയ രീതിയിലേയ്ക്ക് മത്സരാര്ത്ഥികള്തിരികെ എത്തിയിട്ടുണ്ട്.
ബിഗ് ബോസ് സീസണ് 4 ലെ മികച്ച മത്സരാര്‍ത്ഥിയായിരുന്നു ഡെയ്സി ഡേവിഡ്. സെലിബ്രിറ്റി ഫാഷന്‍ ഫോട്ടോഗ്രാഫറായ ഡെയ്സി ബി ബി ഷോയിലൂടെയാണ് പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെട്ടത്. ടോപ്പ് ഫൈവില്‍ പ്രതീക്ഷിച്ച മത്സരാര്‍ത്ഥിയായിരുന്നു. എന്നാല്‍ അഞ്ചാം വാരം ഹൗസില്‍ നിന്ന് യാത്ര പറയേണ്ടി വന്നു. ബിഗ് ബോസ് ഷോയെ പലരീതിയില്‍ മാറ്റാന്‍ കഴിവുള്ള ഒരു മത്സരാര്‍ത്ഥിയായിരുന്നു ഡെയ്സി. താരത്തിന്റെ പെട്ടെന്നുള്ള പുറത്ത് പോക്ക് ഒരു വിഭാഗം പ്രേക്ഷകരെ നിരാശയിലാഴ്ത്തിയിരുന്നു.

ഇപ്പോഴിതാ തന്റെ ബിഗ് ബോസ് ജീവിതത്തെ കുറിച്ച് മനസ് തുറക്കുകയാണ് ഡെയ്സി. പുറത്ത് വന്നപ്പോഴാണ് ഗെയിം എന്താണെന്ന് മനസിലായതെന്നും താരം പറയുന്നു. ബിഹൈന്‍ഡ് വുഡ്സിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി വിളിച്ചാല്‍ പോകുമെന്നും താരം പറയുന്നു. ഒപ്പം തന്നെ പുകവലിയെ കുറിച്ചുള്ള മമ്മിയുടെ പ്രതികരണത്തെ കുറിച്ചും ഡെയ്സി പങ്കുവെയ്ക്കുന്നുണ്ട്. ഹൗസില്‍ നിന്നപ്പോള്‍ താരം ഏറ്റവും കൂടുതല്‍ ഭയന്നത് ഇക്കാര്യത്തിനായിരുന്നു.

ഡെയ്സിയുടെ വാക്കുകള്‍ ഇങ്ങനെ...' മമ്മിയായിരുന്നു സ്മോക്ക് ചെയ്യുന്ന കാര്യം ആദ്യം കണ്ടത്. ഉടന്‍ തന്നെ തന്റെ സുഹൃത്തിനെ വിളിച്ച് കാര്യം അന്വേഷിച്ചു. എന്നാല്‍ താന്‍ സ്ഥിരമായി വലിക്കുന്ന ആളല്ലെന്നാണ് സുഹൃത്ത് മമ്മിയോട് പറഞ്ഞത്. ഇത് വിശ്വസിച്ചിട്ടില്ല ആ സമയത്ത് തന്റെ സുഹൃത്തുക്കളോടും ചെറിയ ദേഷ്യമുണ്ടായിരുന്നു. എന്നാല്‍ രപിന്നീട് ശരിയാവുകയായിരുന്നു. ഹൗസില്‍ നിന്ന് പുറത്തെത്തിയതിന് ശേഷം മമ്മിയെ വിളിച്ചിരുന്നു നീ ഇപ്പോള്‍ ഒന്നും പറയേണ്ട എന്നായിരുന്നു മറുപടി. മമ്മൂയുടെ ഈ വാക്കിന് അര്‍ഥം പിന്നീട് തരാമെന്നാണ്'; ഡെയ്സി പറഞ്ഞു. ഒപ്പം തന്നെ സോഷ്യല്‍ മീഡിയയില്‍ വരുന്ന നെഗറ്റീവ് കമന്റ്സുകള്‍ക്ക് പ്രതികരിക്കാന്‍ പോകേണ്ടെന്നും മമ്മിയുടെ പ്രതികരണം പങ്കുവെച്ച് കൊണ്ട് വെളിപ്പെടുത്തി.

ഹൗസിലെ തന്റെ പ്രകടനത്തെ കുറിച്ചും ഡെയ്സി അഭിമുഖത്തില്‍ സംസാരിക്കുന്നു. ഞെട്ടിപ്പോയി എന്നാണ് താരം പറയുന്നത്. കൂടാതെ ഇനിയൊരു എന്‍ട്രി കിട്ടിയാല്‍ പോകുമെന്നും കൂട്ടിച്ചേര്‍ത്തു. 'ഷോ കണ്ടതിന് ശേഷം എനിക്ക് ഇത്രയും ബുദ്ധിയും കുബുദ്ധിയുമുണ്ടോയെന്ന് ചിന്തിച്ചുപോയി. ഇങ്ങനെയാണല്ലോ ഇവര്‍ കളിക്കുന്നത്, അകത്ത് എന്താണ് നടക്കുന്നത് പുറത്തെന്താണ് സംഭവിക്കുന്നതെന്ന് കണ്ടപ്പോള്‍ ഷോക്കായിപ്പോയി. നേരത്തെ എനിക്കങ്ങനെ നെഗറ്റീവ് കമന്റുകള്‍ വരാറില്ലായിരുന്നു. പുറത്തിറങ്ങിയവരില്‍ ഏറ്റവും കൂടുതല്‍ ഹേറ്റേഴ്സുള്ളയാള് ഞാനാണ്. ചില കാര്യങ്ങള്‍ കണ്ടാല്‍ വല്ലാതെ പ്രതികരിച്ചുപോവും അതാണെന്ന് തോന്നുന്നു'; എന്നും ഡെയ്സി കൂട്ടിച്ചേര്‍ത്തു.

എപ്പിസോഡ് കാണാന്‍ തുടങ്ങിയപ്പോഴാണ് ഡിപ്രസ്ഡായി കുറേ കാര്യങ്ങള്‍ ആളുകള്‍ ഉണ്ടാക്കിയെടുക്കുന്നതാണ്. നമ്മളൊന്നും മനസില്‍ വിചാരിക്കാത്ത കാര്യങ്ങളാണ്. ബ്ലെസ്ലിയുടെ വീട്ടുകാരെ പറഞ്ഞു എന്ന് പറഞ്ഞാണ് എന്നെ അറ്റാക്ക് ചെയ്യുന്നത്. അതിന് എന്റെ അമ്മയെ തെറിവിളിക്കുകയാണ്. ഒരാളും അത് കേട്ടിരിക്കാന്‍ ഇഷ്ടപ്പെടില്ല. ഞാന്‍ അങ്ങനെയൊരു സംഭവം അര്‍ഹിക്കുന്നില്ല. ഞാന്‍ തെറിയല്ല പറഞ്ഞത്. ആ സംഭവത്തിന് ശേഷം ഞാന്‍ ബ്ലെസ്ലിയോട് പോയി സോറി പറഞ്ഞിരുന്നു. അതൊന്നും ആളുകള്‍ കണ്ടിട്ടില്ല. എന്നെ ടാര്‍ഗറ്റ് ചെയ്ത് പുറത്താക്കുകയായിരുന്നു എന്നെനിക്ക് ഇപ്പോള്‍ തോന്നുന്നുണ്ടെന്നും ഡെയ്സി സംശയം പ്രകടിപ്പിച്ചു.