അന്ന് ഷോയില്‍ നിന്ന് ഇറങ്ങിയതില്‍ സന്തോഷം, ദൈവത്തിന് നന്ദി, കാരണം പറഞ്ഞ് ഡെയ്‌സി
മലയാളി പ്രേക്ഷകരുടെ നിത്യ ജീവിതത്തിന്റെ ഭാഗമായിരിക്കുകയാണ് ബിഗ് ബോസ് റിയാലിറ്റി ഷോ. 2018 ലാണ് മലയാളത്തില്‍ ആരംഭിക്കുന്നത്. ഇപ്പോള്‍ നാലാം സീസാണാണ് നടക്കുന്നത്. ഷോ അവസാനിക്കാന്‍ ഇനി വിരലില്‍ എണ്ണാവുന്ന ദിവസങ്ങള്‍ മാത്രമേയുള്ളൂ.
ബിഗ് ബോസ് സീസണ്‍ 4 ശ്രദ്ധിക്കപ്പെട്ട ഒരു മത്സരാര്‍ത്ഥിയായിരുന്ന ഡെയ്‌സി. തുടക്കത്തില്‍ ഡെയ്സിയെ മലയാളി പ്രേക്ഷകര്‍ക്ക് അത്രയധികം സുപരിചിതമായിരുന്നില്ല. എന്നാല്‍ മത്സരം ആരംഭിച്ച് ദിവസങ്ങള്‍ക്കുളളില്‍ തന്നെ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയാവുകയായിരുന്നു. നൂറ് ദിവസം ഷോയില്‍ പ്രതീക്ഷിച്ച മത്സരാര്‍ത്ഥിയായിരുന്ന ഡെയ്‌സി. എന്നാല്‍ 36ാം ദിവസം പുറത്ത് പേകേണ്ടി വന്നു.

ബിഗ് ബോസ് ഷോയില്‍ നിന്ന് നേരത്തെ പുറത്ത് പോയതില്‍ ഏറെ സന്തോഷമുണ്ടെന്നാണ് ഡെയ്‌സി പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത് കൂടാതെ സീസണ്‍ 4ന്റെ ടൈറ്റില്‍ വിന്നറാവാന്‍ യോഗ്യത റിയാസ് ആണെന്നും ഡെയ്‌സി തന്റെ അഭിപ്രായം പങ്കുവെച്ച് കൊണ്ട് പറഞ്ഞു.
നേരത്തെ പുറത്തായതിന് ദൈവത്തിനോട് നന്ദി പറഞ്ഞ് കെണ്ടാണ് താരം സംസാരിച്ച് തുടങ്ങുന്നത്.
ഡെയ്‌സിയുടെ വാക്കുകളിലേയ്ക്ക് ' ഗെയിം മോശമാകുന്നതിന് മുന്‍പ ഷോ വിടാന്‍ കഴിഞ്ഞതില്‍ ദൈവത്തിന് നന്ദിയുണ്ട്. അതുപോലെ തന്നെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രികള്‍ ഹൗസിലെത്തിയതിന് ശേഷമാണ് ഗെയിം കുറച്ച് കൂടി രസകരമായത്'; ഡെയ്‌സി പറഞ്ഞു.

റിയാസ് സലീം ആയിരിക്കും സീസണ്‍ 4 ന്റെ ടൈറ്റില്‍ വിന്നറെന്നും താരം അഭിമുഖത്തിലൂടെ വ്യക്തമാക്കി.
'അവസാന വിജയി ആരാണെന്ന് അറിയാനുള്ള ആകാംക്ഷ തനിക്കുമുണ്ട്. അര്‍ഹതപ്പെട്ടവരുടെ കൈകളി ട്രോഫി എത്തണമെന്നാണ് എന്റ ആഗ്രഹം. എന്റെ കാഴ്ചപ്പാടില്‍ റിയാസ് വിജയിക്കണെമന്നാണ്. കാരണം അവന്‍
മികച്ച ഗെയിമാറാണ്. തന്റെ കാഴ്ചപ്പാടുകള്‍ തുറന്ന് പറയാന്‍ ഭയപ്പെട്ടുന്നില്ല. ഇത് പ്രേക്ഷകര്‍ക്ക് ഇഷ്ടമാകില്ലെന്ന് അറിഞ്ഞ് കൊണ്ട് തന്നെയായിരുന്നു റിയാസ് തന്റെ നിലപാടുകള്‍ ഹൗസിനുള്ളില്‍ തുറന്ന് പറയുന്നതെന്നും, ഡെയ്‌സി കൂട്ടിച്ചേര്‍ത്തു.

ബിഗ് ബോസ് ഹൗസിലെ ഡെയ്‌സിയുടെ ഏറ്റവും അടുത്ത സുഹൃത്താണ് സൂരജ്. താരം അവസാനം വരെ എത്തിയത്തിലുളള സന്തോഷവും ഈ അവസരത്തില്‍ പറയുന്നുണ്ട്. .
' ശരീരിക പരിമിതികളുണ്ടായിട്ടും അതൊക്കെ മാനേജ് ചെയ്ത് ഇത്രയും ദൂരം എത്താന്‍ കഴിഞ്ഞതില്‍ സൂരജിനെ കുറിച്ചോര്‍ത്ത്
ഏറെ അഭിമാനം തോന്നുന്നു. ഇത് വളരെ ശ്രദ്ധേയവുമാണ്. കൂടാതെ ഒരിക്കല്‍ പോലും തന്റെ ജോലികളില്‍ നിന്ന് മാറി നില്‍ക്കാന്‍ ശ്രമിച്ചിട്ടില്ല. സൂരജ് ഈ ഷോയുടെ വിജയി ആയാല്‍ അത് സമൂഹത്തിലുള്ള പലര്‍ക്കും അത് പ്രചോദമാവുമെന്നും ഡെയ്‌സി പറഞ്ഞു.
സൂരജിന്റെ പേരില്‍ ഇപ്പോള്‍ തന്നെ ഞാന്‍ അഭിമാനം കൊള്ളുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.
Recommended Video

സൈബര്‍ അറ്റാക്കുകളെ കുറിച്ചു ഫാന്‍ ഫൈറ്റുകളെ കുറിച്ചും ഡെയ്സി പറയുന്നുണ്ട്.
'ബിഗ് ബോസ് എന്നത് കേവലമൊരു ഗെയിം ഷോ മാത്രമാണ്. വീട്ടിനുള്ളില്‍ വെച്ച് എന്ത് സംഭവിച്ചാലും ഞങ്ങള്‍ക്ക് കുഴപ്പമില്ല. എന്നാല്‍ ഇത് ആരാധകര്‍ക്ക് മനസിലാവാത്തത് എന്തുകൊണ്ടാണ്? നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടവര്‍ ഉണ്ടാവും. എന്നാല്‍ ഇത് മറ്റൊരാളെ ചവിട്ടി തേയ്ക്കാനുള്ള സ്വതന്ത്ര്യമായി കാണരുത്'; ഡെയ്‌സി പറയുന്നു.
അതുപോലെ തന്നെ ബ്ലെസ്ലിയുടെ 'ജാവോ' എന്ന കമന്റും അടിവസ്ത്രത്തിന്റെ പേരിലുള്ള പ്രശ്‌നവും ഇപ്പോഴും പുറത്ത് അവസാനിച്ചിട്ടില്ല. ഇപ്പോഴും അതിന്റെ പേരില്‍ ഭീഷണി കമന്റുകള്‍ വരാറുണ്ട്. ജീവിത്തില്‍ പല പ്രശ്‌നങ്ങളും ഉണ്ടാക്കുന്നുണ്ട്. അതിന്റെ ആഘാതം എത്രമാത്രമാണെന്ന് നിങ്ങള്‍ക്ക് അറിയില്ല. ദയവായി ഒരാളെ താഴ്ത്തിക്കെട്ടി കൊണ്ട് മറ്റൊരാളെ വിജയിപ്പിക്കുന്നത് അവസാനിപ്പിക്കാണം', താരം പറഞ്ഞ് നിര്‍ത്തി


Click it and Unblock the Notifications