For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്റെ മമ്മി ഇത് കണ്ടാല്‍ സഹിക്കില്ല, വല്ലതും ചെയ്തു കളയും; ഷോയില്‍ നിന്ന് ഇറങ്ങി പോകുമെന്ന് ഡെയ്‌സി

  |

  സംഭവബഹുലമായി ബിഗ്‌ബോസ് സീസണ്‍ 4 മുന്നോട്ട് പോവുകയാണ്. ഷോ അതിന്റെ നാലാം ആഴ്ചയിലേയ്ക്ക് കടക്കുമ്പോള്‍ മത്സരവും കടുപ്പിച്ചിരിക്കുകയാണ് ബിഗ് ബോസ്. ആദ്യത്തെ രണ്ട് ആഴ്ചകളില്‍ ഫിസിക്കല്‍ ടാസ്‌ക്കുകളായിരുന്നു ബിഗ്‌ബോസ് നല്‍കിയത്. എന്നാല്‍ ഇത്തവണ അതില്‍ നിന്ന് വ്യത്യസ്തമായി ഒരു ടാസ്‌ക്കാണ് നല്‍കിയിരിക്കുന്നത്. ബിഗ് ബോസ് ഹൗസില്‍ ഈ ആഴ്ച ആരോഗ്യവാരമാണ്. അതിനാല്‍ തന്നെ ആരോഗ്യകരമായ ടാസ്‌ക്കാണ് കൊടുത്തിരിക്കുന്നത്. ഇത് വിജയിക്കാന്‍ മത്സരാര്‍ത്ഥികള്‍ക്ക് അത്ര എളുപ്പമല്ല.

  ഉറങ്ങാന്‍ കഴിയില്ല, ചിലപ്പോള്‍ ബോധമില്ലാതെ ഉറങ്ങിപ്പോകും, ഗര്‍ഭകാലത്തെ ബുദ്ധിമുട്ടുകളെ കുറിച്ച് സോനം കപൂര്‍

  ആരോഗ്യരംഗം ടാസ്‌ക്കിന്റെ ഭാഗമായി നാല് ദിവസം ഹൗസ് അംഗങ്ങള്‍ സ്‌മോക്ക് ചെയ്യാന്‍ പാടില്ല. കൂടാതെ ശരീരഭാരം കുറഞ്ഞ മത്സരാര്‍ത്ഥികള്‍ ഭാരം കൂട്ടുകയും ഭാരമുളളവര്‍ കുറയ്ക്കുകയും വേണം. ഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്. എന്നാല്‍ തുടക്കത്തില്‍ തന്നെ ടാസ്‌ക്കിന്റെ നിയമങ്ങള്‍ മത്സരാര്‍ത്ഥികള്‍ തെറ്റിച്ചിട്ടുണ്ട്. പുകവലി നിരോധിച്ച വീട്ടില്‍ സ്‌മോക്ക് ചെയ്യുകയായിരുന്നു ഡെയ്‌സി. ഇത് മത്സരാര്‍ത്ഥികള്‍ വലിയ പ്രശ്‌നമാക്കിയിട്ടുണ്ട്.

  നേരത്തെ കേട്ട പരിഹാസം ഓര്‍മ വരുന്നു, ഇങ്ങനെയൊരു ടാസ്‌ക്കാണോ നല്‍കേണ്ടത്; ചോദ്യം ചെയ്ത് നിമിഷ

  ബിഗ് ബോസ് ഹൗസില്‍ വലിയ രഹസ്യമായിട്ടാണ് ഡെയ്‌സി സ്‌മോക്ക് ചെയ്യുന്നത്. പലപ്പോഴും ഇതിന്റെ പേരില്‍ മറ്റ് മത്സരാര്‍ത്ഥികളുമായി തെറ്റിയിട്ടുമുണ്ട്. സ്വന്തം വീട്ടുകാര്‍ അറിയാതെ വളരെ രഹസ്യമായിട്ടാണ് ഡെയ്‌സി വലിക്കുന്നത്. ഇപ്പോഴിത താന്‍ പുകവലിക്കുന്നത് എയര്‍ ചെയ്താല്‍ ഷോയില്‍ നിന്ന് പുറത്ത് പോകുമെന്നാണ് പറയുകയാണ് താരം. ധന്യയോടായിരുന്നു ഇക്കാര്യം പറഞ്ഞത്. മമ്മി അറിഞ്ഞാല്‍ ആകെ തകര്‍ന്നു പോകുമെന്നും ഡെയ്‌സി പറയുന്നുണ്ട്.

  ഈ പ്രശ്‌നം എന്റെ ജീവിതത്തില്‍ അത്രയേറെ ബാധിക്കുന്ന ഒരു സംഭവമാണെന്നാണ് ഡെയ്‌സി വിശദീകരിച്ചു. 'ഒരു കിലോ കൂടി നേടുകയെന്നുള്ളത് അത്ര പ്രശ്നമുള്ള കാര്യമല്ല. ഇതെങ്ങാനും എയര്‍ ചെയ്യുകയാണെങ്കില്‍ എനിക്കിനി ഇവിടെ തുടരേണ്ട. ഈ സംഭവം എന്റെ ജീവിതത്തെ അത്രയും ബാധിക്കുന്നതാണ്. എന്റെ മമ്മി ഒരു അധ്യാപികയാണ്. എല്ലാവര്‍ക്കും നല്ല മതിപ്പാണ്. ഇതങ്ങാനും കണ്ടുകഴിഞ്ഞാല്‍ വല്ലതും ചെയ്തു കളയുമെന്നാണ്' ഡെയ്‌സി പറയുന്നത്. എന്തെങ്കിലുമൊരു നാണക്കേട് വന്നാല്‍ പെട്ടെന്ന് ബ്രേക്ക് ഡൗണാവുന്ന ടൈപ്പാണ്. അതോര്‍ത്ത് പേടിയുണ്ടെന്നും' ധന്യയോട് പറഞ്ഞു.

  ഞാന്‍ വലിക്കുന്ന കാര്യമൊന്നും അവര്‍ക്കറിയില്ലെന്നു ഡെയ്‌സി പറയുന്നു. ആരെന്നെ ബ്രേക്ക് ചെയ്താലും തോല്‍പ്പിച്ചാലുമൊന്നും എന്നെ ബാധിക്കില്ല. ഞാന്‍ ഇട്ടിട്ട് പോവുകയുമില്ല. ഈ ഒരു കാര്യം കാണിക്കരുതെന്ന് ഞാന്‍ കര്‍ശനമായി പറഞ്ഞിട്ടുണ്ട്. അങ്ങനെയാണേല്‍ 100 ദിവസത്തേക്ക് പുകവലിക്കേണ്ട എന്നാണ് കേട്ടിട്ട് ധന്യ പറയുന്നത്.

  ഞാനിത്ര പോലും വലിക്കാത്തയാളണെന്നും ഡെയ്‌സി പറയുന്നുണ്ട്. സാധാരണ ഞാന്‍ ഒറ്റയ്ക്കാണ് പുകവലിക്കുന്നത്. കമ്പനിയുള്ളത് കൊണ്ടല്ല. പ്രഷര്‍ സഹിക്കാന്‍ പറ്റാതെ വരുമ്പോഴാണ് ചെയ്യുന്നതെന്നും തന്റെ ഭാഗം വ്യക്തമാക്കി. നേരത്തെ ഒരുദിവസം ഒരെണ്ണം മാത്രമൊക്കെ വലിക്കാറുള്ളൂവെന്നും താരം കൂട്ടിച്ചേര്‍ത്തു,
  എന്നാല്‍ ഈ സമയത്ത് ചെയ്തതാണ് മണ്ടത്തരമായിപ്പോയതെന്ന് ധന്യയുടെ കണ്ടെത്തല്‍. ഇത് ഡെയ്‌സി തുറന്ന് സമ്മതിക്കുന്നുമുണ്ട്.

  ടാസ്‌ക്കില്‍ ബ്രേക്ക് നല്‍കിയപ്പോഴാണ് സ്‌മോക്ക് റൂമില്‍ പോയി പുകവലിച്ചത്. ഒപ്പം ജാസ്മിനും കൂടെയുണ്ടായിരുന്നു. എന്നാല്‍ ജാസ്മിന്‍ പുകവലിച്ചിരുന്നില്ല. ഇത് മത്സരാര്‍ത്ഥികള്‍ കണ്ടെത്തുകയായിരുന്നു. നിയമം തെറ്റിച്ചതിനെ തുടര്‍ന്ന് ബിഗ്‌ബോസ് പണിഷ്‌മെന്റ് നല്‍കുകയായിരുന്നു. ശരീരഭാരംഒരു കിലോയും കൂടി കൂട്ടാന്‍ പറഞ്ഞിട്ടുണ്ട്. 7 ല്‍ നിന്ന് 8 കിലേയാക്കി വര്‍ധിപ്പിച്ചിരിക്കുകയാണ്. നിയമം തെറ്റിച്ചത് ലാലേട്ടന്‍ എത്തുന്ന വാരന്ത്യം എപ്പിസോഡില്‍ ഡെയ്‌സിയോട് ചോദിക്കുമെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

  English summary
  Bigg Boss Malayalam Season 4 Daisy David Planned To Quit The Show
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X