പിആര്‍ വര്‍ക്കിനായി മുടക്കുന്നത് വന്‍ തുക, ബിഗ് ബോസ് ഹൗസിലെ ഡെയ്‌സിയുടെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാവുന്നു...

സംഭവബഹലമായി ബിഗ് ബോസ് സീസണ്‍ 4 മുന്നോട്ട് പോവുകയാണ്. ഷോ ആരംഭിച്ചിട്ട് ഒരാഴ്ച മാത്രമേ ആയിട്ടുള്ളൂവെങ്കിലും നാടകീയ സംഭവങ്ങളാണ് വീട്ടില്‍ അരങ്ങേറുന്നത്.17 മത്സരാര്‍ത്ഥികളുമായി മാര്‍ച്ച് 27 ന് ആണ് ഷോ ആരംഭിക്കുന്നത്. ആദ്യത്തെ എവിക്ഷനില്‍ ഒരാള്‍ പുറത്ത് പോയിരുന്നു. ഇപ്പോള്‍ 16 മത്സരാര്‍ത്ഥികളാണ് ഹൗസിനുള്ളിലുള്ളത്. ബിഗ് ബോസിനെ മത്സരമായി കണ്ട് മികച്ച പ്രകടനമാണ് മത്സരാര്‍ത്ഥികള്‍ കഴ്ച വയ്ക്കുന്നത്.

ബിഗ് ബോസ് സീസണ്‍ 4 ലെ ശക്തയായ മത്സരാര്‍ത്ഥിയാണ് ഡെയ്‌സി. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ ഡെയ്‌സി മലയാളി പ്രേക്ഷകര്‍ക്ക് പുതുമുഖമാണ്. താരങ്ങള്‍ക്കൊപ്പമാണ് ബിഗ് ബോസ് ഹൗസില്‍ എത്തിയത്. എന്നാല്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ സ്‌ക്രീന്‍ സ്‌പെയിസ് ലഭിക്കുന്നതും ഡെയിസിക്കാണ്. സോഷ്യല്‍ മീഡിയയില്‍ മികച്ച പിന്തുണയാണ് താരത്തിന് ലഭിക്കുന്നത്.

ഡെയ്സി ഡേവിഡ്

ബിഗ് ബോസ് ഷോകളില്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന ഒരു വാക്കാണ് പിആര്‍ വര്‍ക്ക്. രണ്ടാം ഭാഗത്തോട് കൂടിയാണ് ഇത് പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാവുന്നത്. ഇപ്പോഴിതാ തനിക്ക് വേണ്ടി പുറത്ത് പിആര്‍ ടീം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തുകയാണ് ഡെയ്‌സി. ടാസ്‌ക്കിനിടെ സഹമത്സരാര്‍ത്ഥികളോട് സംസാരിക്കവെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഡെയ്‌സി സംസാരിക്കുന്നതിന്റെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളിലും ബിഗ്‌ബോസ് ഗ്രൂപ്പും കളിലും വൈറല്‍ ആയിട്ടുണ്ട്.

കൊടുക്കുന്ന പണം

'പിആ വര്‍ക്കിന്റെ അടിസ്ഥാനത്തിലായിരിക്കും പൈസ കൊടുക്കുക എന്നാണ് ഡെയ്‌സി വീഡിയോയില്‍ പറയുന്നത്. നിലവില്‍ 30,000 രൂപയാണ് കെടുക്കുന്നതെന്നും നല്ല രീതിയില്‍ ചെയ്തിട്ടുണ്ടെന്ന് തോന്നിയാല്‍ അതിന് അനുസരിച്ച് പണം നല്‍കുമെന്നും ഡെയ്‌സി പറയുന്നു. ഒരു അമ്പത് ദിവസം നിന്നാല്‍ അതിനുള്ളത് കിട്ടുമെന്നും വീഡിയോയില്‍' പറയുന്നുണ്ട്. താരത്തിന്‌റെ വാക്കുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിട്ടുണ്ട്. വിമര്‍ശനങ്ങളാണ അധികവും ലഭിക്കുന്നത്. ഒപ്പം തന്നെ താരത്തിനെ കണക്കിന് ട്രോളുന്നുമുണ്ട്.

 സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍

കേരളത്തിലെ അറിയപ്പെടുന്ന സെലിബ്രിറ്റി ഫോട്ടോഗ്രാഫറാണ് ഡെയ്‌സി. വിവാഹ ഫോട്ടോഗ്രഫിയിലും ഫാഷന്‍ ഫോട്ടോഗ്രഫിയിലും ഇതിനകം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. വെഡ്ഡിംഗ് ഫോട്ടോഗ്രഫിയില്‍ എപ്പോഴും തന്റേതായ പരീക്ഷണങ്ങള്‍ നടത്താറുള്ള ഡെയ്സി നാരീസ് വെഡ്ഡിംഗ്സ് എന്ന പേരില്‍ ഒരു സ്ഥാപനം നടത്തുന്നുണ്ട്. വിവാഹ ഫോട്ടോഗ്രഫിയില്‍ വനിതാ ഫോട്ടോഗ്രാഫര്‍മാരുടെ ഒരു സംഘത്തെയാണ് ഡെയ്സി നയിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഡെയ്സി. ഇന്‍സ്റ്റഗ്രാമില്‍ 54,000ല്‍ അധികം ഫോളോവേഴ്സ് ഉണ്ട്. ഇന്‍വൈറ്റ്സ് ബൈ നാരീസ് എന്ന പേരില്‍ ഗിഫ്റ്റ് കാര്‍ഡുകളും ഗിഫ്റ്റ് ബോക്സുകളുമൊക്കെ പുറത്തിറക്കുന്ന ഒരു പ്രോഡക്റ്റ് സര്‍വ്വീസും ഡെയ്സി നടത്തുന്നുണ്ട്. ബിഗ് ബോസ് മലയാളം സീസണുകളില്‍ ആദ്യമായാണ് ഒരു ഫോട്ടോഗ്രാഫര്‍ മത്സരാര്‍ഥിയായി എത്തുന്നത്.

വീക്കിലി ടാസ്‌ക്ക്

ഭാഗ്യ പേടകം എന്ന വീക്കിലി ടാസ്‌ക്കാണ് ഇപ്പോള്‍ ബിഗ് ബോസ് ഹൗസില്‍ നടക്കുന്നത്. ഇത് പതിവ പോലെ ഹൗസില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.ബഹിരാകാശത്തേക്കൊരു സാങ്കല്‍പ്പിക യാത്ര എന്നതാണ് ടാസ്‌ക്. നിശ്ചിത ഇടവേളകളിലെ അറിയിപ്പുകള്‍ക്കുള്ള സമയത്തിനുള്ളില്‍ പേടകത്തില്‍ ഉള്ളവര്‍ ചേര്‍ന്ന് ചര്‍ച്ച ചെയ്ത്, ഏകകണ്ഡമായി ഒരാളെ പുറത്താക്കേണ്ടതും പകരം പുറത്തുള്ള ഒരാളെ, പുറത്തുള്ളവര്‍ ചര്‍ച്ച ചെയ്ത് പേടകത്തിലേക്ക് കയറ്റേണ്ടതുമാണ്. ഇത്തരത്തില്‍ ഓരോ മത്സരാര്‍ത്ഥികളും പേടകത്തിന് പുറത്തേക്ക് പോകുകയും അകത്തേക്ക് വരികയും ചെയ്യും. മത്സരം അതിന്റെ രണ്ടം ഘട്ടത്തിലേയ്ക്ക കടന്നിരിക്കുകയാണ്അപര്‍ണ്ണ, ബ്ലെസ്ലി, ജാസമിന്‍, ഡോക്ടര്‍ എന്നിവരാണ് ഇപ്പോള്‍ പേടകത്തിലുള്ളത്.

വീഡിയോ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X