ഡോക്ടറുമായുളള പ്രശ്‌നം പരിഹരിക്കാന്‍ ജാസ്മിനോട് ഡെയ്‌സി, ഇനി അത് വിനയായി മാറും...
ആരാധകരുള്ള ജനപ്രിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയില്‍ ആരംഭിച്ച ഷോ 2018ല്‍ ആണ് മലയാളത്തില്‍ തുടങ്ങുന്നത്. അന്ന് ബിഗ് ബോസിന് കുറിച്ചോ ഈ മത്സരത്തിനെ കുറിച്ചോ അധികം അറിവ് പ്രേക്ഷകര്‍ക്ക് ഇല്ലായിരുന്നു. എന്നാല്‍ മൂന്നാം സീസണോട് കൂടി ഷോ എല്ലാവര്‍ക്കും സുപരിചിതമാവുകയായിരുന്നു. മത്സരാര്‍ത്ഥികള്‍ ബിഗ് ബോസ് ഹൗസിനുള്ളില്‍ മികച്ച പ്രകടനം കാഴ്്ച വയ്ക്കുമ്പോള്‍ പുറത്ത് ഇവരെ പിന്തുണച്ച് പ്രേക്ഷകരും കൂടാറുണ്ട്. ഇക്കുറി ആരോഗ്യകരമായ മത്സരമാണ് അകത്തും പുറത്തും നടക്കുന്നത്.
മാര്‍ച്ച് 27 ന് ആരംഭിച്ച ബിഗ് ബോസ് സീസണ്‍ 4 സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. ഗെയിം എന്താണെന്ന് കൃത്യമായി മനസ്സിലാക്കി കണ്ട്കൊണ്ടാണ് മത്സരാര്‍ത്ഥികള്‍ ഇക്കുറി ഹൗസിനുള്ളില്‍ എത്തിയിരിക്കുന്നത്. ഷോ ആരംഭിച്ച് ആദ്യ ദിവസം മുതല്‍ തന്നെ തങ്ങളുടെ ഗെയിം പ്ലാനുകള്‍ നടപ്പിലാക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഷോ ആരംഭിച്ച് കേവലം ഒരാഴ്ച പിന്നിടുമ്പോള്‍ തന്നെ മത്സരാര്‍ത്ഥികള്‍ ട്രാക്കിലായിട്ടുണ്ട്.

ബിഗ് ബോസിന് അകത്തും പുറത്തും ഒരുപോലെ ചര്‍ച്ചയാവുന്ന പേരുകളാണ് ജാസ്മിന്റേയും ഡെയ്‌സിയുടേയും. ബിഗ് ബോസ് സീസണ്‍ 4 ലെ പുതുമുഖങ്ങളാണ് ഇരുവരും. തുടക്കത്തില്‍ തന്നെ ക്യാമറസ്‌പെയിസ് നേടിയെടുക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിരുന്നു. അടുത്ത സുഹൃത്തുക്കളായിരുന്നു ജാസ്മിനും ഡെയ്‌സിയും നിമിഷയും. ഒറ്റക്കെട്ടായി നിന്നായിരുന്നു ഇവര്‍ മറ്റുള്ളവരെ നേരിട്ടിരുന്നത്. ഇപ്പോഴിത ഇവരുടെ സൗഹൃദം തകര്‍ന്നിരിക്കുകയാണ്. ബ്ലെസ്ലി- ഡെയ്‌സി പ്രശ്‌നത്തെ തുടര്‍ന്നാണ് മൂവര്‍ സംഘം പിരിഞ്ഞിരിക്കുന്നത്. ഡെയ്‌സി തങ്ങളില്‍ നിന്ന് സത്യം മറച്ചുവെച്ചുവെന്ന ആരോപിച്ചാണ് നിമിഷയു ജാസ്മിനും സൗഹൃദ വലയത്തില്‍ നിന്ന് ഡെയ്‌സിയെ ഒഴിവാക്കിയത്. ഡെയ്‌സിയുടെ പെരുമാറ്റം ജാസ്മിനെ വിഷമിപ്പിച്ചിരുന്നു.

ജാസ്മിനും ഡോക്ടര്‍ റോബിനും തമ്മിലുള്ള പ്രശ്‌നം ബിഗ് ബോസ് ഹൗസില്‍ പരസ്യമായ രഹസ്യമാണ്. അവസരം കിട്ടുമ്പോഴെല്ലാം ഡോക്ടറിനെതിരെ ജാസ്മിന്‍ രംഗത്ത് എത്താറുണ്ട്. കടുത്ത ഭാഷയിലാണ് ഡോക്ടറിനോട് സംസാരിക്കാറുള്ളത്. പലപ്പോഴും പദപ്രയോഗങ്ങള്‍ അതിരു വിടാറുമുണ്ട്. ഇത് ഹൗസിന് പുറത്ത് വലിയ ചര്‍ച്ചയുമാണ്.

ഇപ്പോഴിത ജാസമിന് ഉപദേശവുമായി ഡെയ്‌സി എത്തിയിരിക്കുകയാണ്. ഡോക്ടറോട് ഇപ്പോള്‍ കാണിക്കുന്ന സമീപനം തനിക്ക് തന്നെ വിനയായി മാറുമെന്നാണ് ഡെയ്‌സി പറയുന്നത്. ഒപ്പം തന്നെ ആരേയും കേള്‍ക്കാന്‍ കൂട്ടാക്കാത്ത സ്വഭാവം ശരിയല്ലൊന്നും ഡെയ്‌സി പറയാതെ പറയുന്നുണ്ട്. ഇങ്ങനെ കുത്തികുത്തി സംസാരിക്കുന്നത് തന്റെ സ്വഭാവമാണെന്നാണ് ജാസമിന്‍ പറയുന്നത്. അതില്‍ കേള്‍ക്കുന്ന ആള്‍ക്ക് എന്ത് തോന്നു എന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ലെന്നു ഡെയ്‌സിയോട് മറുപടിയായി പറഞ്ഞു.

നാളെ രണ്ട് പേരും ഒരു ടീമായി കളിക്കേണ്ട സാഹചര്യം വരും. അന്ന് ഈ പ്രശ്‌നം ബുദ്ധിമുട്ടായിരിക്കുമെന്നും ഡെയ്‌സി ജാസ്മിനെ ഉപദേശിക്കുന്നു. എന്നാല്‍ എന്നെ പോലെ തന്നെ ഡോക്ടറിനും ജയിക്കണം. അതുകൊണ്ട് ടാസ്‌ക്കിന് വേണ്ടി ഒന്നിച്ച് നില്‍ക്കും. ഗ്രൂപ്പ് ഗെയിം ആകുമ്പോള്‍ ആരെ കൊന്നിട്ടും ഇയാള്‍ ജയിക്കും എന്ന് അറിയാം. അതാണ് വേണ്ടത്്്. കൂടാതെ ഡോക്ടറിന്റെ സ്വാഭാവം എല്ലാവര്‍ക്കും അറിയാമെന്നും ജാസ്മിന്‍ പറയുന്നു.

എന്നാല്‍ ഒരാളെ മാത്രം ഇങ്ങനെ ഒറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും അത് കാണുന്നത് ഭയങ്കര ബുദ്ധുിമുട്ടാണെന്നും ഡെയ്‌സി പറഞ്ഞു. തനിക്കും ഡോക്ടറിനോട് അത്ര സുഖമല്ല. എന്നിരുന്നാലും ഇങ്ങനെ ഒരാളെ എപ്പോഴും കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നാണ് ഡെയ്‌സി വീണ്ടും ആവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഡോക്ടറിനോടുള്ള തന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ജാസ്മിന്‍


Click it and Unblock the Notifications











