നടി ഫിലോമിനയുമായുള്ള ബന്ധം എങ്ങനെയാണ്; വിവാദങ്ങള്‍ക്ക് മറുപടിയുമായി ഡെയ്സിയുടെ മമ്മി

ബിഗ് ബോസ് സീസണ്‍ 4 ആരംഭിച്ചിട്ട് ഒരാഴ്ചയാവുകയാണ്. ഷോ തുടങ്ങി കുറച്ച് ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂവെങ്കിലും വിവാദങ്ങള്‍ക്ക് ഒരു കുറവുമില്ല. ബിഗ് ബോസ് സീസണ്‍ 4 ല്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയാവുന്ന ഒരു മത്സരാര്‍ത്ഥിയാണ് ഡെയ്സി ഡേവിഡ്. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ ഡെയ്സി ഹൗസിന് അകത്തും പുറത്തും ഒരുപോലെ ചര്‍ച്ചയാവുകയാണ്. വീട്ടിനുള്ളില്‍ ക്യാമറ സ്പെയിസ് നേടുമ്പോള്‍ പുറത്ത് താരത്തെ പറ്റി വിവാദങ്ങള്‍ തലപൊക്കുകയാണ്.

നടി ഫിലോമിനയുടെ പേരക്കുട്ടിയാണെന്ന് ഡെയ്സി ബിഗ് ബോസ് ഷോയില്‍ പറഞ്ഞിരുന്നു. അവതാരകനായ മോഹന്‍ലാലും അതുല്യ കലാകാരി ഫിലോമിനയുടെ പേരിലൂടെയായിരുന്നു താരത്തെ ഷോയിലേയ്ക്ക് പരിചയപ്പെടുത്തിയത്. പിന്നീട് സഹമത്സരാര്‍ത്ഥികളോട് ഫിലോമിന തന്റെ അമ്മമ്മയാണെന്ന് ഡെയ്സി ആവർത്തിച്ചു. ഇത് നിമിഷനേരം കൊണ്ട് വൈറല്‍ആവുകയും ചെയ്തിരുന്നു.

ഡെയ്സിയുടെ മമ്മി

ഡെയ്‌സി ഫിലോമിനയുടെ ചെറുമകള്‍ എന്ന് വാര്‍ത്തകളില്‍ ഇടംപിടിക്കാന്‍ തുടങ്ങിയതോടെ ഇതില്‍ പ്രതികരിച്ച് ഫിലോമിനയുടെ മകന്‍ രംഗത്ത് എത്തിയിരുന്നു. അങ്ങനെയൊരു പേരക്കുട്ടി ഇല്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരിച്ച് ഡെയ്സിയുടെ മമ്മി രംഗത്ത് എത്തിയിരിക്കുകയാണ്. തന്റെ പിതാവിന്റെ പെങ്ങളാണ് ഫിലോമിന എന്നാണ് ഇവര്‍ പറയുന്നത്. ഡെയ്‌സിയുടെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഡെയ്സിയുടെ മമ്മി

ഫിലോമിനയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് കൊണ്ടായിരുന്നു ഡെയ്സിയുടെ അമ്മയുടെ പ്രതികരണം. ഫിലോമിനയുമായി അടുത്ത ബന്ധമുണ്ടെന്നും ഇവര്‍ പറയുന്നു. 'അച്ഛന്റെ സ്വന്തം പെങ്ങളാണ് ഫിലോമിന ആന്റി. എന്റെ സ്വന്തം അമ്മായിയാകുമ്പോള്‍ ഡെയ്സിയുടെ അമ്മമ്മയാണ്. ഫിലോമിന അമ്മായിയുമായി വളരെ നല്ല ബന്ധമായിരുന്നു ഉണ്ടായിരുന്നത്. അമ്മായി കലൂരില്‍ താമസിക്കുന്ന സമയത്ത് തങ്ങള്‍ വീട്ടില്‍ പോയി കാണാറുണ്ടായിരുന്നു. ഡെയ്സിയുടെ മാമോദീസ ചടങ്ങിലും അമ്മായി എത്തിയിരുന്നു.

സങ്കടപ്പെടുത്തി

കൂടാതെ ബാബു ചേട്ടന്‍ (ഫിലോമിനയുടെ മകന്‍) പറഞ്ഞത് എന്നെ ഏറെ വിഷമിപ്പിച്ചു. തങ്ങളെ അറിയില്ലെന്ന് അദ്ദേഹം പറഞ്ഞത് ഏറെ സങ്കടപ്പെടുത്തി. അദ്ദേഹത്തിന് ശരിക്കും തങ്ങളെ അറിയാം. നട്ടില്‍ നടന്ന ഒരു ചടങ്ങില്‍വെച്ച് ബാബു ചേട്ടനേയും കുടുംബത്തേയും കണ്ടിരുന്നു. എന്നാല്‍ അദ്ദേഹവുമായി അധികം സംസാരിക്കാന്‍ പറ്റിയില്ല. ഒപ്പം തന്നെ അമ്മായി മരിച്ചപ്പോള്‍ വിളിച്ച് സംസാരിച്ചിരുന്നു. ആദ്യമായിട്ടാണ് താന്‍ അദ്ദേഹത്തെ ഫോണ്‍ വിളിച്ച് സംസാരിക്കുന്നത്. അന്ന് മരണാന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ വേണ്ടി വീടിന്റെ അഡ്രസ്സ് ചോദിച്ചിരുന്നു. ബാബു ചേട്ടന്റെ തെറ്റിധാരണ മാറ്റാന്‍ വേണ്ടിയാണ് ഇതു പറയുന്നതെന്നും' ഡെയ്സിയുടെ മമ്മി വീഡിയോയിലൂടെ പറഞ്ഞു.

ജോസഫ് പറഞ്ഞത്

ഡെയ്സി ആരാണെന്നോ ഇവരുമായിട്ടുള്ള ബന്ധമോ തനിക്ക് അറിയില്ല എന്നായിരുന്നു ഫിലോമിനയുടെ മകന്‍ ജോസഫ് അഭിമുഖത്തില്‍ പറഞ്ഞത്. പിന്നീട് ഇവരുടെ മറ്റ് വീഡിയോകള്‍ കണ്ടപ്പോഴാണ് മനസ്സിലായത്. അമ്മയുടെ ഏക സഹോദരന്റെ മകളുടെ മകളാണെന്ന്. ഫിലോമിനയ്ക്ക് ഒരെയൊരു പേരക്കുട്ടി മാത്രമേയുള്ളു. അത് എന്റെ മകളാണ്. അമ്മയുടെ സഹോദരന്റെ കുടുംബവുമായി തങ്ങള്‍ക്ക് ഇപ്പോള്‍ ഒരു ബന്ധവുമില്ലെന്നും ജോസഫ് പറഞ്ഞു.

Recommended Video

ബിഗ് ബോസിൽ വരുന്നതിനു മുൻപ് അഖിലിനോട് നോബി പറഞ്ഞത്
 ഡെയ്‌സിയുടെ ആഗ്രഹം

നടി ഫിലോമിന അമ്മമ്മയാണെങ്കിലും ആ ലേബില്‍ തനിക്ക് അറിയാന്‍ താല്‍പര്യമില്ലെന്ന് ഡെയ്സി ബിഗ് ബോസില്‍ പറഞ്ഞിരുന്നു. സ്വന്തമായൊരു മേല്‍വിലാസം ഉണ്ടാക്കിയെടുക്കാനാണ് ആഗ്രഹിക്കുന്നതെന്നും താരം പറഞ്ഞിരുന്നു. ഡെയ്സിയുടെ വാക്കുകള്‍ ഇങ്ങനെ...''നടി ഫിലോമിന എന്റെ അമ്മമ്മയാണ്. പക്ഷെ ആ പേര് വെച്ച് എവിടെയെങ്കിലും കേറിപറ്റാനോ സഹായം ചോദിക്കാനോ താല്‍പര്യമില്ല. എനിക്ക് എന്റേതായ ഐഡന്റിറ്റി വളര്‍ത്തിയെടുത്ത് ആളുകളാല്‍ തിരിച്ചറിയപ്പെടാനാണ് താല്‍പര്യം,'' എന്നാണ് ബിഗ് ബോസ് വേദിയില്‍ ഡെയ്സി തന്നെ പരിചയപ്പെടുത്തിയത്. ഇനി കടന്നു വരുന്ന ഫോട്ടോഗ്രാഫര്‍മാര്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ വേണ്ടിയിട്ടാണ് ബിഗ് ബോസ് ഹൗസില്‍ എത്തിയതെന്നും ഡെയ്സി പറഞ്ഞിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X