twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഹൗസില്‍ പുകവലിക്കാതെ പറ്റുന്നില്ല, ഡെയ്‌സിയെ കയ്യോടെ പൊക്കി, വലിക്കാതെ ഇരുന്ന ജാസ്മിനും പണി കിട്ടി

    |

    ബിഗ് ബോസ് സീസണ്‍ 4 സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. നിരവധി നാടകീയ സംഭവങ്ങളാണ് ഓരോ ദിവസവും ഹൗസില്‍ അരങ്ങേറുന്നത്. ഷോ അതിന്റെ നാലാം വാരത്തിലേയ്ക്ക് കടക്കുമ്പോള്‍ മത്സരവും ശക്തമാവുകയാണ്. മത്സരാര്‍ത്ഥികള്‍ തങ്ങളുടെ ഗെയിം സ്ട്രറ്റജി കൃത്യമായി നടപ്പിലാക്കുമ്പോള്‍ ബിഗ് ബോസും മത്സരം കടുപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ സീസണില്‍ ഗെയിമിനേയും ടാസ്‌ക്കിനേയും ചൊല്ലി വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത്തവണ അതെല്ലാം മാറ്റിയിരിക്കുകയാണ്. ഉഗ്രന്‍ ഗെയിമുകളും ടാസ്‌ക്കുകളുമാണ് നല്‍കുന്നത്. ഇത്തവണത്തെ ബിഗ് ബോസ് യാത്ര ഹൗസ് അംഗങ്ങള്‍ക്ക് അത്രസുഖകരമായിരിക്കില്ല.

    അന്ന് ടാറ്റു കാണിക്കാന്‍ വേണ്ടി ഫോട്ടോഷൂട്ട് നടത്തി, ഇന്ന് ചെയ്യരുതെന്ന് സാമന്ത, കാരണം തേടി ആരാധകര്‍അന്ന് ടാറ്റു കാണിക്കാന്‍ വേണ്ടി ഫോട്ടോഷൂട്ട് നടത്തി, ഇന്ന് ചെയ്യരുതെന്ന് സാമന്ത, കാരണം തേടി ആരാധകര്‍

    ഇത്തവണത്തെ വീക്കിലി ടാസ്‌ക്ക് ബിഗ് ബോസിന് അകത്തും പുറത്തും വലിയ ചലനം സൃഷ്ടിച്ചിട്ടുണ്ട്. മത്സരാര്‍ത്ഥികളുടെ പുകവലി ശീലം ഹൗസ് അംഗങ്ങള്‍ക്കിടയിലും പുറത്തും ഒരുപോലെ ചര്‍ച്ചയായിരുന്നു. പുരുഷന്മാര്‍ ഹൗസിനുള്ളില്‍ സ്‌മോക്ക് ചെയ്യുന്നതിനേക്കാളും സ്ത്രീ മത്സരാര്‍ത്ഥികളുടെ പുകവലി വലിയ വിമര്‍ശനം സൃഷ്ടിച്ചിരുന്നു. ഇതിനെ ഹൗസ് അംഗങ്ങളും ഒളിഞ്ഞും തെളിഞ്ഞും വിമര്‍ശിച്ചിരുന്നു. ഇപ്പോഴിത വീട്ടിലെ പുകവലിക്കാര്‍ക്ക് ഒരു എട്ടിന്റെ പണി കൊടുത്തിരിക്കുകയാണ് ബിഗ് ബോസ്.

    മണികണ്ഠന്‍ വന്നത് വെറുതെയല്ല, പുരുഷന്മാര്‍ക്ക് കിട്ടാന്‍ പോകുന്നത് എട്ടിന്റെ പണി; മുന്നറിയിപ്പുമായി അഖില്‍മണികണ്ഠന്‍ വന്നത് വെറുതെയല്ല, പുരുഷന്മാര്‍ക്ക് കിട്ടാന്‍ പോകുന്നത് എട്ടിന്റെ പണി; മുന്നറിയിപ്പുമായി അഖില്‍

    ആരോഗ്യ സംരക്ഷണം

    ഈ ആഴ്ച ബിഗ് ബോസ് ഹൗസില്‍ ആരോഗ്യവാരമായി ആചരിക്കുകയാണ്. അതിനാല്‍
    ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ടുള്ള ടാസ്‌ക്കാണ് നല്‍കിയിരിക്കുന്നത്. ആരോഗ്യരംഗം എന്നാണ് വീക്കിലി ടാസ്‌ക്കിന്റെ പേര്. പറയുന്നത് പോലെ അത്ര സിമ്പിളല്ല മത്സരാര്‍ത്ഥികള്‍ക്ക് കാര്യങ്ങള്‍. മറ്റുള്ള വീക്കിലി ടാസക്കുകളില്‍ നിന്ന് കഠിനമാണിത്. വരുന്ന നാല് ദിവസം ഹൗസില്‍ പൂര്‍ണ്ണമായും പുകവലി നിരോധിച്ചിട്ടുണ്ട്. ഇത് ഹൗസില്‍ വലിയ പ്രശ്‌നങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്.

     ആരോഗ്യം രംഗത്തിന്റെ നിയമങ്ങള്‍;

    ഇങ്ങനെയാണ് ആരോഗ്യം രംഗത്തിന്റെ നിയമങ്ങള്‍; ഭക്ഷണം, വ്യായാമം എന്നിവ ഒരു വ്യക്തിയുടെ ആരോഗ്യ കാര്യത്തില്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അനുയോജ്യമല്ലാത്ത ഭക്ഷണ രീതികളും അളവുകളും ജീവിത ശൈലികളും ഒരു വ്യക്തിയെ വലിയ രോഗിയാക്കി മാറ്റിയേക്കാം. നിങ്ങളുടെ ആരോഗ്യകരമായ കാര്യങ്ങളില്‍ ബിഗ് ബോസിന് അതീവ ശ്രദ്ധ ഉള്ളതു കൊണ്ട് തന്നെ അതുമായി ബന്ധപ്പെട്ട ടാസ്‌ക്കാണ് ഇത്തവണ തരുന്നതെന്നായിരുന്നു ബിഗ് ബോസ് നല്‍കിയ നിര്‍ദ്ദേശം. മത്സരാര്‍ത്ഥികളുടെ ശരീരഭാരം പൂര്‍ണ്ണമായും നിയന്ത്രണത്തില്‍ കൊണ്ടുവരിക എന്നതാണ് ഈ ടാസ്‌ക്കിന്റെ ലക്ഷ്യം.

    രണ്ട്  ഗ്രൂപ്പ്

    ശരീരഭരം വര്‍ധിപ്പിക്കേണ്ടവര്‍ കുറക്കേണ്ടവര്‍ എന്നിങ്ങനെ രണ്ട് ടീമുകളായി തിരിയുക. ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുകയും നിശ്ചിത സമയത്തിനുള്ളില്‍ ശരീരഭാഗം കുറഞ്ഞവര്‍ കൂട്ടുകയും കൂടുതലുള്ളവര്‍ കുറയ്ക്കുകയും വേണം. ഏഴ് കിലോ ഭാരമാണ് മത്സരാര്‍ത്ഥികള്‍ കൂട്ടേണ്ടത്. ഭാര്ം അധികമുള്ളവര്‍ 10 കിലോ കുറയ്ക്കുകയും വേണം. ഇതിനായി ശരീരഭാരം ഉയര്‍ത്തേണ്ടവര്‍ പ്രത്യേകം തയ്യാറാക്കിയ ഭക്ഷണം ബസര്‍ മുഴുങ്ങുന്ന നിശ്ചിത ഇടവേളയില്‍ കഴിക്കുകയും കുറയ്‌ക്കേണ്ടവര്‍ നിര്‍ദ്ദേശ പ്രകാരം ചില ഭക്ഷണങ്ങള്‍ ത്യജിക്കുകയും വേണം

     രണ്ട് ക്യാപ്റ്റന്‍

    ശരീരഭാരം കൂട്ടേണ്ടവര്‍ ജോലിയെന്നും ചെയ്യേണ്ടതില്ല. കൂടാതെ ഇരിക്കുന്ന സ്ഥലത്ത് നിന്ന് മാറാനും പാടില്ല എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ശരീരഭാരം കുറയ്‌ക്കേണ്ട മത്സരാര്‍ത്ഥികള്‍ എടുത്ത് കൊണ്ട് പോകണം. ഒപ്പം തന്നെ ടാസ്‌ക്ക് അവസാനിക്കുന്നത് വരെ ആരും പുകവലിക്കുവാന്‍ പാടില്ലെന്നും ബിഗ് ബോസ് നിര്‍ദ്ദേശത്തില്‍ പറയുന്നു. ധന്യയാണ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍. ധന്യ ആയിരിക്കും. ഭാരം കൂട്ടേണ്ട ടീമിന്റെ ക്യാപ്റ്റന്‍ ജാസ്മിനും കുറയ്‌ക്കേണ്ടവരുടെ ക്യാപ്റ്റന്‍ നവീനുമാണ്.

    Recommended Video

    പല ഗ്രൂപ്പ് ഡിസ്കഷനുകളും ഞാൻ അറിയാതെ നടന്നത്,അവിടെ ലവ് ട്രാക്ക് ഇല്ല.. Shalini BB Interview Part 2
     പ്രശ്‌നങ്ങള്‍

    ആരേഗ്യവാരം ടാസ്‌ക്ക് ബിഗ് ബോസ് ഹൗസില്‍ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. ഡെയ്‌സി റൂള്‍ ബ്രേക്ക് ചെയ്തിരിക്കുകയാണ്. നാല് ദിവസം പുകവലിക്കരുതെന്ന് കൃത്യമായി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതാണ് ഡെയ്‌സി തെറ്റിച്ചത്. ടാസ്‌ക്കിന് ബ്രേക്ക് നല്‍കിയ സമയത്ത് ഡെയ്‌സിയും ജാസ്മിനും സ്‌മോക്ക് റൂമലേയ്ക്ക് പോവുകയായിരുന്നു. ഇത് മറ്റുള്ളവര്‍ കയ്യോടെ പിടിച്ചു. എന്നാല്‍ താന്‍ പുകവലിച്ചിട്ടില്ലെന്ന് ജാസ്മിന്‍ പറഞ്ഞിരുന്നു. ഇത് അംഗീകരിക്കാന്‍ ബിഗ് ബോസോ അംഗങ്ങളോ തയ്യാറായിരുന്നില്ല. എന്നാല്‍ ഏറ്റവും ഒടുവില്‍ ജാസ്മിന്‍ പുകവലിച്ചിട്ടില്ലെന്ന് കണ്ടെത്തുകയായിരുന്നു. ഡെയ്‌സിക്കൊപ്പം പോയതാണെന്നും സംശയമുണ്ടെങ്കില്‍ ക്യാമറ പരിശോധിക്കാമെന്നും താരം പറഞ്ഞു. അതേസമയം നിയമം തെറ്റിച്ചതിന്റെ ഭാഗമായി ബിഗ് ബോസ് പണിഷ്‌മെന്റ് കൂട്ടിയിട്ടുണ്ട്. ശരീരഭാരം കൂട്ടേണ്ടവരുടെ ഭാരവര്‍ധന 7ല്‍ നിന്ന് 8 കിലോ ആക്കി മാറ്റി.

    English summary
    Bigg Boss Malayalam Season 4: Daisy David Violates Smoking Rule, Jasmin moosa lands in trouble
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X