ഡോക്ടര്‍ റോബിനും ജാസ്മിനു തമ്മിലുള്ള യഥാര്‍ഥ പ്രശ്‌നം ഇതാണ്; വെളിപ്പെടുത്തി ഡെയ്‌സി
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മികച്ച പ്രേക്ഷക സ്വീകാര്യത നേടി സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. കഴിഞ്ഞ സീസണുകളെക്കാളും വ്യത്യസ്തമായിട്ടാണ് ഇത്തവണ ഷോ ഒരുക്കിയിരിക്കുന്നത്. മത്സരാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പും ആവേശം ജനിപ്പിക്കുന്ന ടാസ്‌ക്കുകളും കാഴ്ചക്കാരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്.
ബിഗ് ബോസ് സീസണ്‍ 4 ന്റെ പ്രധാന ഹൈലൈറ്റ് ഇതിലെ മത്സരാര്‍ത്ഥികളാണ്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങള്‍ക്കൊപ്പം പുതുമുഖങ്ങളും ഇക്കുറി എത്തിയിട്ടുണ്ട്. നല്ല സ്വീകാര്യതയാണ് ഇവര്‍ക്ക് ലഭിക്കുന്നത്. താരങ്ങളെക്കാള്‍ മികച്ച പിന്തുണയാണ് പുതുമുഖ താരങ്ങള്‍ക്ക് ലഭിക്കുന്നത്. മികച്ച സ്‌ക്രീന്‍ സ്‌പെയിസാണ് ഇവര്‍ക്ക് ലഭിക്കുന്നത്.

ബിഗ് ബോസ് ഹൗസിന് അകത്തും പുറത്തും ഒരുപോലെ ചര്‍ച്ചയാവുന്ന പേരുകളാണ് ഡോ. റോബിന്‌റേയും ജാസ്മിന്റേയും. നാലാം സീസണിലെ ശക്തരായ മത്സരാര്‍ത്ഥികളാണ് ഇവര്‍. ഷോ ആരഭിച്ചത് മുതല്‍ ഇരുവരും രണ്ട് ചേരിയിലാണ്. ഇവരുടെ അഭിപ്രായഭിന്നത ഹൗസില്‍ വലിയ ചര്‍ച്ചയാണ്. അവസരം കിട്ടുമ്പോഴെല്ലാം പരസ്പരം കടന്ന് ആക്രമിക്കാറുണ്ട്. ഡോ. റോബിനും ജാസ്മിനും തമ്മിലുള്ള ശത്രുത ബിഗ് ബോസ് ഹൗസില്‍ പരസ്യമായ രഹസ്യമാണ്.

ഇപ്പോഴിത തന്നോട് ജാസമിന് ശത്രുത തോന്നാനുള്ള കാരണം ആരായുകയാണ് ഡോക്ടര്‍. ജയില്‍ വാസത്തിനിടെ ഡെയ്‌സിയോടാണ് റോബിന്‍ ഇക്കാര്യം ചോദിക്കുന്നത്. ഇതിന് മറുപടി നല്‍കുന്നുമുണ്ട്. ഡോക്ടറിന്റെ വാക്കുകള്‍ ഇങ്ങനെ...''ഞാന്‍ ഒരു കാര്യം ചോദിച്ചോട്ടെ, എന്തിനാണ് ജാസ്മിന് എന്റെയിടുത്ത് ഇത്ര കലിപ്പ്?. എനിക്ക് ഇപ്പോഴും അത് മനസിലാകുന്നില്ല. ഈ ഒരു സംഭവം എന്തിനാണ് എന്ന് എനിക്ക് മനസിലാകുന്നില്ല.നീ ശ്രദ്ധിച്ചിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല. ഞാന്‍ ഒരിക്കലും അവളെ ശല്യപ്പെടുത്താനോ വഴക്കു കൂടാനോ ഞാന്‍ നിന്നിട്ടില്ല. അവള്‍ പറഞ്ഞ പല കാര്യങ്ങളും ഞാന്‍ ക്ഷമിച്ച് ഇരിക്കുന്നത് എന്തിനാണെന്ന് വെച്ചാല്‍ ഇത് ഒരു ഷോ ആണ് എന്നതുകൊണ്ടു മാത്രമാണ്. എന്റെ പരിധി ഞാന്‍ സൂക്ഷിക്കണമെന്നുള്ളതുകൊണ്ട് മാത്രം. മറുപടി പറയാന്‍ അറിയാത്തതുകൊണ്ടോ, പ്രതികരിക്കാന്‍ കഴിയാത്തതുകൊണ്ടോ അല്ല. ചിലപ്പോള്‍ നമ്മള്‍ സ്വയം നിയന്ത്രിക്കേണ്ട സ്ഥിതി വരും. പക്ഷേ അവള്‍ എന്തെങ്കിലും പറഞ്ഞുകൊണ്ടേയിരിക്കും. അത് എന്തുകൊണ്ടാണ് എന്ന് എനിക്ക് നിന്നില്‍ നിന്ന് അറിയണമെന്നുമാണ്'' ഡോ. റോബിന്‍ ഡേയ്‌സിയോട് പറഞ്ഞത്.

ഇതിനുള്ള മറുപടിയും ഡെയ്‌സി നല്‍കിയിട്ടുണ്ട്. ''ഞാനും നീയും ഒക്കെ ആണെങ്കില്‍ ഗെയ്മിനെ അതിന്റെ സ്പിരിറ്റില്‍ എടുക്കും. ഉന്തും തള്ളും ആണെങ്കില്‍ പോലും. അവള്‍ക്ക് എന്നോടുണ്ടായ ദേഷ്യം നിന്നോടുണ്ടായതു പോലെയായിരുന്നു. പാവയുടെ ടാസ്‌കിന്റെ കേസില്‍ നീ നിമിഷയുടെ കയ്യില്‍ നിന്ന് വാങ്ങി, എന്തോ പറഞ്ഞിട്ട്. നീ പ്രവോക്ക് ചെയ്യാന്‍ എല്ലാവരുടെയിടത്തും കുറെ കാര്യങ്ങള്‍ ചെയ്തു. അതുകൂടി ആയപ്പോള്‍ അവള്‍ക്ക് വലിയ ദേഷ്യം വന്നു എന്നുമായിരുന്നു''മറുപടി.
Recommended Video

ഡോക്ടര്‍ റോബിനും ഡെയ്‌സിയുമായിരുന്നു മോശം പ്രകടനത്തിന്റെ പേരില്‍ ജയിലില്‍ പോയത്. ജാസ്മിന്റെ പേരും നോമിനേഷനില്‍ ഇടം പിടിച്ചിരുന്നു.മറ്റൊരു മത്സരത്തിലൂടെ ഇവരില്‍ നിന്ന് രണ്ട് പേരെ ജയിലില്‍ അയക്കുകയായിരുന്നു. ബിഗ് ബോസ് നല്‍കിയ ടാസ്‌ക്കില്‍ ജാസ്മിന്‍ ആയിരുന്നു ജയിച്ചത്. ജയില്‍ നോമിനേഷനില്‍ 11 വോട്ടുകളായിരുന്നു ഡെയ്‌സിക്ക് ലഭിച്ചത്.10 വോട്ടുകള്‍ ജാസ്മിനും റോബിന് 8 വോട്ടുകളും ലഭിച്ചു. പിന്നീട് ബിഗ് ബോസ് നടത്തിയ ടാസ്‌ക്കില്‍ ഡോക്ടറിന് വേണ്ടവിധം തിളങ്ങാന്‍ കഴിഞ്ഞില്ല .


Click it and Unblock the Notifications