സഹായിച്ച ബ്ലെസ്ലിക്ക് എട്ടിന്റെ പണി കൊടുത്ത് ഡെയ്‌സി; ഇത് റോണ്‍സണ്ണിനുള്ള മറുപടിയോ...

സംഭവബഹുലമായി ബിഗ് ബോസ് സീസണ്‍ 4 മുന്നോട്ട് പോവുകയാണ്. കെട്ടിലും മട്ടിലും ഏറെ മാറ്റത്തോടെയാണ് ഷോ ആരംഭിച്ചിരിക്കുന്നത്. മാര്‍ച്ച് 27ന് തുടങ്ങിയ ബിഗ് ബോസ് നാലാം ദിവസത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. മത്സരം ആരംഭിച്ചിട്ട് വളരെ കുറച്ച് ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂവെങ്കിലും വീട്ടില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്.

ബിഗ് ബോസ് നല്‍കിയ പാവ ടാസ്‌ക്കാണ് ഹൗസില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത്. മത്സരത്തിന്റെ ഭാഗമായി ബിഗ് ബോസ് അഞ്ച് പാവകളെ മത്സരാര്‍ത്ഥികള്‍ക്കായി നല്‍കി. പാവ കൈവശമുള്ളവര്‍ക്ക് മാത്രമേ വീട്ടില്‍ പ്രവേശിക്കാന്‍ സാധിക്കുകയുള്ളൂ. അല്ലാത്തവര്‍ക്ക് വീട്ടിന്റെ
പുറത്താണ് സ്ഥാനം. പാവയെ സ്വന്തമാക്കി വീടിനുള്ളില്‍ പ്രവേശിക്കുക എന്നതാണ് ടാസ്‌ക്ക്. കൂടാതെ പാവ കൈമോശം വന്നയാള്‍ വീടുവിട്ട് പുറത്ത് പോകണം.

പാവ  ടാസ്ക്ക്

ഡെയ്‌സി, നിമിഷ,നവീന്‍, ജാനകി എന്നിവര്‍ക്കായിരുന്നു ആദ്യം പാവ കിട്ടിയത്. പിന്നീട് ബിഗ് ബോസ് ഒളിപ്പിച്ച പാവ ബ്ലെസ്ലി സ്വന്തമാക്കുകയും ചെയ്തു. പിന്നീട് നിമിഷയുടെ പാവ ഡോക്ടര്‍ റോബിനും ഡെയ്‌സിയുടേത് റോണ്‍സണും നേടിയെടുത്തു. ഡെയ്‌ലി ടാസ്‌ക്കിനിടെയാണ്് ഡെയ്‌സിയുടെ കയ്യില്‍ നിന്ന് പാവയെ നഷ്ടപ്പെടുന്നത്. ഇതിനെ ചൊല്ലി ഇരുവരും തമ്മില്‍ ചെറിയ പ്രശ്‌നങ്ങള്‍ നടന്നിരുന്നു. പാവ ഡെയ്‌സിയ്്ക്ക് തിരികെ കൊടുക്കില്ലെന്ന് റോണ്‍സണ്‍ ഉറപ്പിച്ചു പറഞ്ഞു.

 ബ്ലെസ്ലി

ഇതേസമയം വലിയ പാവ കൈവശമുളള ആള്‍ക്ക് ബിഗ് ബോസ് ഒരു പ്രത്യേക അധികാരം നല്‍കി. ബ്ലെസ്ലിയുടെ കയ്യിലായിരുന്നു ആ പാവ. ഒരാളുടെ പാവ വാങ്ങി തനിക്ക് ഇഷ്ടമുള്ള മറ്റൊരാള്‍ക്ക് കൊടുക്കാനായിരുന്നു ബിഗ് ബോസ് നിര്‍ദ്ദേശിച്ചത്. ഇതിനെ തുടര്‍ന്ന് ബ്ലെസ്ലി ജാനകിയുടെ പാവ ലക്ഷ്മി പ്രിയയ്ക്ക് വാങ്ങി കൊടുത്തു. ഇതോടെ പാവ ഇല്ലാത്തവര്‍ പുറത്ത് ആവുകയും ചെയ്തു.

ഡെയ്‌സിയുടെ പണി

എന്നാല്‍ പിന്നീട് മത്സരത്തില്‍ ട്വിസ്റ്റ് നടക്കുന്നത്. ഭക്ഷണം കഴിക്കാന്‍ വേണ്ടി ബ്ലെസ്ലി തന്റെ കയ്യിലുള്ള പാവ ഡെയ്‌സിക്ക് കൊടുത്തു. ആഹാരം കഴിച്ചതിന് ശേഷം തിരികെ നല്‍കണം എന്ന നിബന്ധനയിലായിരുന്നു പാവ നല്‍കിയത്. എന്നാല്‍ ഡെയ്‌സി ആകത്ത് കയറിയതിന് ശേഷം ് പാവ തിരിച്ച് നല്‍കിയില്ല. ഇനി തിരികെ കൊടുക്കില്ലെന്ന് പറഞ്ഞതിന് പിന്നാലെ തന്നെ ബിഗ് ബോസിന്റെ ഓദ്യോഗിക പ്രഖ്യാപനവും വരുകയായിരുന്നു.

'അണ്‍ഫെയര്‍ ഗെയിം

'അണ്‍ഫെയര്‍ ഗെയിം കളിക്കാനാണെകില്‍ ഞാനും തിരിച്ച് ചെയ്യുമെന്ന് റോണ്‍സണിനെ ഉന്നംവെച്ച് കൊണ്ട് ഡെയ്‌സി പറഞ്ഞു. എന്നാല്‍ നിനക്ക് സംഭവിച്ചത് പോലെയല്ല ഇതെന്നും ഭക്ഷണം കഴിക്കാന്‍ വേണ്ടിയാണ് പാവ നല്‍കിയതെന്ന് ബ്ലെസ്ലിയെ പിന്തുണച്ച് കൊണ്ട്
് ലക്ഷ്മിപ്രിയ പറഞ്ഞു. ഇത് ഡെയ്‌സി അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. പിന്നീട് റോണ്‍സണ്‍ തന്റെ കയ്യിലുള്ള പാവ ബ്ലെസ്ലിയ്ക്ക് കൊടുത്തിട്ട് വീടിന് പുറത്ത് പോയി. പാവ ടാസ്‌ക്ക് ബിഗ് ബോസ്് ഹൗസില്‍ വലിയ പ്രശ്‌നങ്ങള്‍ക്ക് തിരികൊളുത്തിയിട്ടുണ്ട്. കൂടാതെ മത്സരാര്‍ത്ഥികള്‍ രണ്ട് ഭാഗത്തേയ്ക്കായി തിരിഞ്ഞിട്ടുമുണ്ട്.

Recommended Video

അഖിലും സൂരജും വേറെ ലെവലാണ് മക്കളെ | Bigg Boss Malayalam Season 4
നിമിഷയുടെ പാവ

ഇതുപോലെ നിമിഷയുടെ പാവയും ഡോക്ടര്‍ തട്ടിയെടുക്കുകയായിരുന്നു. ബുദ്ധിപൂര്‍വം വാങ്ങിയതിന് ശേഷം സ്വന്തമാക്കി എന്ന് പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ നിമിഷയും വീടിന് പുറത്ത് ആയി. ഇതിന് പിന്നാലെ നിമിഷയ്ക്ക് നിര്‍ദ്ദേശവുമായി ലക്ഷ്മി പ്രിയ എത്തിയിരുന്നു. ആരേയും വിശ്വസിക്കരുതെന്നായിരുന്നു ഉപദേശം. നേരത്തേയും ഇതുപോലെ നിമിഷയെ ഉപദേശിച്ച് ലക്ഷ്മി പ്രിയ എത്തിയിരുന്നു. നടിയുടെ ഇത്തരത്തിലുള്ള ഇടപെടല്‍ ബിഗ് ബോസ് ഹൗസില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X