For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ലക്ഷകണക്കിന് ആരാധകരുണ്ട്, റോബിനെ കണ്ടതും പരിചയപ്പെട്ടതും അവിടെ വെച്ചാണ്'; ഡയാന ഹമീദ്

  |

  സോഷ്യൽമീഡിയകളിലെല്ലാം ബി​ഗ് ബോസ് തരം​ഗമാണ്. നാലാം സീസൺ കൂടി തുടങ്ങിയതോട ബി​ഗ് ബോസ് മലയാളത്തിന്റെ സ്വീകാര്യത വർധിച്ചിട്ടുണ്ട്. ഇരുപത്തിനാല് മണിക്കൂറും ഹൗസിനുള്ളിൽ നടക്കുന്ന എല്ലാ കാര്യങ്ങളും സ്ട്രീം ചെയ്യുന്നുവെന്നതും കാഴ്ചക്കാർ കൂടാൻ കാരണമായിട്ടുണ്ട്.

  ഇപ്പോൾ വീട്ടിനുള്ളിൽ കഴിയുന്ന പതിനാല് മത്സരാർഥികളിൽ ഏറ്റവും കൂടുതൽ പ്രേക്ഷക പിന്തുണയുള്ളത് റോബിൻ രാധാകൃഷ്ണനാണ്. ഡോക്ടർ, സോഷ്യൽമീഡിയ ഇൻഫ്ല്യൂവൻസർ, മോട്ടിവേഷണൽ സ്പീക്കർ തുടങ്ങിയ വിശേഷങ്ങളിലൂടെയാണ് റോബിൻ ബി​ഗ് ബോസിലെത്തിയത്.

  'അന്ന് റോബിൻ പറഞ്ഞത് കേട്ടിരുന്നെങ്കിൽ നിമിഷ പുറത്താകുമായിരുന്നില്ല, ലക്ഷ്മിപ്രിയ അതിനുള്ള ഉദാഹരണം'

  സോഷ്യൽമീഡിയയിൽ ലക്ഷകണക്കിന് ഫോളോവേഴ്സുള്ള റോബിന് ബി​ഗ് ബോസിൽ എത്തിയ ശേഷം ആരാധകരുടെ എണ്ണം മൂന്നിരട്ടിയായി വർധിച്ചിട്ടുണ്ട്. നേരത്തെ റോബിൻ അഭിനയിച്ച് പുറത്തിറങ്ങിയിട്ടുള്ള വീഡിയോകൾ അടക്കം ഇപ്പോൾ ട്രെന്റിങിൽ ഇടപിടിക്കുന്നുണ്ട്.

  സീരിയൽ-സിനിമാ താരം ഡയാന ഹമീദിനൊപ്പം റോബിൻ അഭിനയിച്ച് പുറത്തിറങ്ങിയ കവർ സോങും ഇപ്പോൾ‌ സോഷ്യൽമീഡിയയിൽ വൈറലാണ്. മൂന്ന് വർഷങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ വീഡിയോ റോബിൻ ബി​ഗ് ബോസിൽ എത്തിയ ശേഷമാണ് ലക്ഷകണക്കിന് കാഴ്ചക്കാരെ നേടിയത്.

  'ബാലനും ദേവിയും മാത്രമല്ല ഞങ്ങളും പടിയിറങ്ങുന്നു'; കണ്ണീർ ട്രാക്ക് മാറ്റിപിടിക്കാൻ സാന്ത്വനത്തോട് പ്രേക്ഷകർ!

  കുഞ്ചാക്കോ ബോബൻ ചിത്രം അനിയത്തിപ്രാവിലെ ഒരു രാജമല്ലി എന്ന ​ഗാനത്തിന്റെ കവർ സോങിലാണ് ഡയാനയ്ക്കൊപ്പം റോബിൻ അഭിനയിച്ചിരിക്കുന്നത്. പ്രണയത്തിന്റെ പശ്ചാത്തലത്തിലൊരുക്കിയിരിക്കുന്ന ​കവർ ഹൃദ്യമാണ്.

  റോബിൻ രാധാകൃഷ്ണനുമായുള്ള തന്റെ സൗഹൃദത്തെ കുറിച്ച് ഡയാന ഹമീദ് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. 'ഗാംബ്ലറിൽ വർക്ക് ചെയ്യുന്ന സമയത്തായിരുന്നു റോബിനൊപ്പം കവർ ചെയ്തത്.'

  'ക്യാമറമാനായിരുന്നു എന്നോട് അതേക്കുറിച്ച് പറഞ്ഞത്. അദ്ദേഹത്തെ നേരത്തെ അറിയാമായിരുന്നു. റോബിനെന്നൊരു പയ്യനുണ്ട്. വീഡിയോ ഒക്കെ ചെയ്യുന്നയാളാണ്. ജസ്റ്റ് ഒരുമണിക്കൂർ ഷൂട്ടേയുണ്ടാവുകയുള്ളൂ. എന്തായാലും വന്ന് ചെയ്യൂയെന്ന് പറഞ്ഞതോടെയാണ് അത് ചെയ്തത്.'

  'അവിടെ വെച്ചാണ് റോബിനെ പരിചയപ്പെട്ടത്. ഫ്രണ്ട്ഷിപ്പൊന്നുമില്ല. ജസ്റ്റ് അറിയാമെന്നുമായിരുന്നു' ഡയാന റോബിനെക്കുറിച്ച് പറഞ്ഞത്.

  തിരുവനന്തപുരം സ്വദേശിയായ ഡയാന ഇപ്പോൾ തമിഴിലും മലയാളത്തിലും തന്റെ സാന്നിദ്ധ്യം അറിയിച്ച് കഴിഞ്ഞു. ടോം ഇമ്മട്ടി ഒരുക്കിയ ദി ഗാംബ്ലർ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് കടന്ന് വന്നത്.

  യുവം, മിസ്റ്റർ കുട്ടേട്ടൻ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മെമ്മറീസ് എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. സുരേഷ് ഗോപി നായകനാകുന്ന പാപ്പനാണ് ഡയാനയുടെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം.

  മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന ഡയാനയെ സ്റ്റാർ മാജിക്കിൽ എത്തിയതോടെയാണ് ഒരുപാട് പേർ ശ്രദ്ധിക്കുന്നത്. താനെന്ന വ്യക്തിയേയും കലാകാരിയേയും അടയാളപ്പെടുത്തിയ പരിപാടി അതാണെന്നാണ് ഡയാന പലപ്പോഴായി പറഞ്ഞിട്ടുണ്ട്.

  ബി​ഗ് ബോസ് നാലാം സീസൺ തുടങ്ങിയപ്പോൾ മുതൽ എല്ലാ ദിവസവും എന്തെങ്കിലും കാരണത്താൽ റോബിൻ ചർച്ചയാകാറുണ്ട്. എട്ട് മാസത്തോളം ബി​ഗ് ബോസ് കണ്ട് പഠിച്ച് മനസിലാക്കിയ ശേഷമാണ് താൻ കളിക്കാൻ വന്നതെന്ന് റോബിൻ ഇടയ്ക്കിടെ പറയാറുണ്ട്.

  ആരാധകരുളളതുപോലെ തന്നെ ഹേറ്റേഴ്സും റോബിനുണ്ട്. ​ഒരു ​ഗെയിം പോലും മാന്യമായി കളിക്കാതെ ഒച്ചപ്പാടും വഴക്കും സൃഷ്ടിച്ചും ജയിലിൽ കിടന്നുമാണ് റോബിൻ വോട്ട് സമ്പാദിക്കുന്നത് എന്നാണ് വിമർശകർ പറയുന്നത്.

  അതേസമയം റോബിനുള്ളത് യഥാർഥ ആരാധകരല്ല പിആർ വർക്കേഴ്സ് മാത്രമാണെന്നും ആരോപണമുണ്ട്.

  ബി​ഗ് ബോസ് സീസൺ ഫോർ വിജയകരമായി അമ്പതാം ദിവസത്തിൽ എത്തി നിൽക്കുകയാണ്. വീക്കെൻഡ് എപ്പിസോഡുകളിലെ അവസാന എപ്പിസോഡായ ഇന്ന് ഒരാൾ വീട്ടിൽ നിന്നും പുറത്താകും.

  നിമിഷയാണ് പുറത്താകുന്നതെന്നാണ് പ്രവചനങ്ങൾ പറയുന്നത്. ചിലർ റോൺസൺ പുറത്താകാനുള്ള സാധ്യതയും മുന്നോട്ട് വെക്കുന്നുണ്ട്.

  Read more about: bigg boss
  English summary
  bigg boss malayalam season 4: Dayyana Hameed open up about friendship with Robin Radhakrishnan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X