For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഏറ്റവും കൂടുതല്‍ പ്രതിഫലം ലക്ഷ്മിപ്രിയയ്ക്കും ധന്യയ്ക്കും; ഫൈനല്‍ 5 താരങ്ങളും അവരുടെ ഗെയിമും ഇതാണ്

  |

  അര്‍ഹതയുള്ളവര്‍ ജയിക്കട്ടെ എന്നാണ് ബിഗ് ബോസ് പ്രേമികള്‍ ഇപ്പോള്‍ പറയുന്നത്. ഇതുവരെ നടന്ന ഗെയിമുകളില്‍ നിന്നും ഓരോ മത്സരാര്‍ഥിയെ കുറിച്ചും വ്യക്തമായ ധാരണ പ്രേക്ഷകര്‍ക്കുണ്ട്. എന്നാല്‍ അവരില്‍ വിജയസാധ്യത ആര്‍ക്കാണെന്ന ചോദ്യമാണ് ഉയര്‍ന്ന് വരുന്നത്. ഈ ആഴ്ചത്തെ പ്രകടനം കൂടി വിലയിരുത്തുന്നതിന് അനുസരിച്ചായിരിക്കും മത്സരാര്‍ഥികള്‍ക്ക് വോട്ട് കൂടുതലായി ലഭിക്കുക.

  അതേ സമയം നിലവില്‍ വീട്ടിലുള്ള എല്ലാവരും നൂറ് ദിവസം തികയുന്നത് വരെ ഉണ്ടാവും. എന്നാല്‍ ആറ് പേരില്‍ ഒരാള്‍ പുറത്തേക്കും ബാക്കിയുള്ളവര്‍ ഫൈനല്‍ ഫൈവിലേക്ക് വരാനുമാണ് സാധ്യത. സൂരജ് ഒഴികെ ബാക്കി എല്ലാവരും ഫൈനലില്‍ എത്തുമെന്നും ഇതുവരെയുള്ള അവരുടെ ഗെയിം തന്ത്രങ്ങള്‍ എങ്ങനെയാണെന്നുമുള്ള രസകരമായ നിഗമനമാണ് സോഷ്യല്‍ മീഡിയയില്‍ നടന്നിരിക്കുന്നത്.

  1- റിയാസ് സലിം

  പുറത്ത് ഏറ്റവും കൂടുതല്‍ ഫാന്‍സുള്ള റോബിന്‍ രാധാകൃഷ്ണനെ ടാര്‍ഗറ്റ് ചെയ്തു കൊണ്ടുള്ള എന്‍ട്രിയാണ് റിയാസിനെ വ്യത്യസ്തനാക്കുന്നത്. റോബിന്‍ മാത്രമല്ല ബ്ലെസ്ലി, ദില്‍ഷ, ലക്ഷ്മപ്രിയ തുടങ്ങി ഹൗസിലെ പ്രമുഖരൊക്കെ തന്റെ ഡയറക്റ്റ് ടാര്‍ഗറ്റ് ആണെന്ന് പ്രഖ്യാപിച്ചു വ്യക്തമായ ഗെയിം പ്ലാനോട് കൂടി അകത്ത് കയറാന്‍ റിയാസിനായി. പ്രൊവൊക്കിങ് ഗെയിമിലൂടെ ഏറ്റവും ശക്തനായ എതിരാളിയെ പുറത്താക്കാന്‍ റിയാസിന് കഴിഞ്ഞു.

  Also Read: വാ തുറന്നാല്‍ വിവരക്കേട്; എന്തുകൊണ്ട് റിയാസ് ബ്ലെസ്ലിയേക്കാള്‍ മികച്ചവനാകുന്നു?

  കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞവതരിപ്പിക്കാനുള്ള കഴിവ് ഒരു പ്ലസ് പോയിന്റാണ്. റോബിന്‍ പോയാല്‍ ഓണവില്ല് ആകുമെന്ന് പറഞ്ഞ ഹൗസിനെ കണ്ടന്റ് പൂരം ആക്കാന്‍ റിയാസ് വഹിച്ച പങ്ക് ചെറുതല്ല. റിയല്‍ എന്റര്‍ടെയിനര്‍.

  ഈ സീസണില്‍ ഏറ്റവും കൂടുതല്‍ സൈബര്‍ അറ്റാക്ക് അകത്ത് കയറിയ ദിവസം മുതല്‍ നേരിട്ട മത്സരാര്‍ഥിയില്‍ നിന്ന് ഇന്ന് ഒരു വലിയ വിഭാഗം പ്രേക്ഷകരുടെ ഇഷ്ട്ടം നേടാനായത് റിയാസിന്റെ ഗെയിന്റെ കഴിവാണ്. ടോപ് 3 യില്‍ എത്താന്‍ എന്ത് കൊണ്ടും അര്‍ഹതയുള്ള മത്സരാര്‍ഥി.

  Also Read: മകന്‍ ജനിച്ച ശേഷം അദ്ദേഹത്തിനൊപ്പം ജീവിച്ചിട്ടില്ല; ഭര്‍ത്താവ് രവിചന്ദ്രനുമായി പിരിഞ്ഞതിനെ പറ്റി ഷീല

  2- ദില്‍ഷ പ്രസന്നന്‍

  ദില്‍ഷ കണ്ടന്റ് ഉണ്ടാക്കില്ല, കണ്ടന്റ് ദില്‍ഷയെ തേടി വരും എന്ന് പറഞ്ഞത് പോലെയാണ് റോബിനും ബ്ലെസ്ലിയും ദില്‍ഷയുടെ അടുത്ത് എത്തിയത്. ആദ്യ ആഴ്ച മുതല്‍ ദില്‍ഷയുടെ ഗെയിം അത് തന്നെയായിരുന്നു. തന്നോട് പ്രേമം ആണെന്ന് പറഞ്ഞു ഒലിപ്പിച്ചു വന്ന രണ്ട് ആണുങ്ങളെ ഒരാളെ ഫ്രണ്ടും മറ്റെയാളെ ബ്രദറും ആക്കി തന്റെ ഭാഗം ക്ലിയറാക്കി.

  അതിനെ ഗെയിം കൂടിയാക്കാന്‍ ദില്‍ഷയ്ക്ക് കഴിഞ്ഞു. ടാസ്‌കുകളില്‍ മികച്ച പെര്‍ഫോമന്‍സ് ദില്‍ഷയുടെ പ്ലസ് പോയിന്റ് ആണ്. പ്രത്യേകിച്ച് ഫിസിക്കല്‍ ടാസ്‌കുകള്‍. ടോപ് 3 യില്‍ ഉറപ്പായും എത്താന്‍ സാധ്യതയുള്ള മത്സരാര്‍ഥി.

  Also Read: വിവാഹമോചനം കഴിഞ്ഞിട്ട് മാസങ്ങളായി; ധനുഷും മുന്‍ഭാര്യ ഐശ്വര്യയും രഹസ്യമായി കാണാനെത്തി! കാരണമിത്

  3- മുഹമ്മദ് ദിലിജന്‍ ബ്ലെസ്ലി

  പാവ ടാസ്‌കില്‍ കയ്യില്‍ കിട്ടിയ പാവയെ ഡെയ്‌സിക്ക് കൊടുത്ത മണ്ടന്‍ എന്ന ഇമേജില്‍ നിന്ന് ഭാഗ്യപേടകം ടാസ്‌കില്‍ ഭക്ഷണവും വെള്ളവും ഇല്ലാതെ 24 മണിക്കൂര്‍ പൂര്‍ത്തിയാക്കി ഫാന്‍ബേസ് ഉണ്ടാക്കിയ മത്സരാര്‍ഥി. ഫിസിക്കല്‍ ടാസ്‌കുകളിലെ പെര്‍ഫോമന്‍സ് ആണ് ബ്ലെസ്ലിയുടെ പ്ലസ് പോയിന്റ്. നന്മമരം കളി, ഓവര്‍ പൊട്ടന്‍കളി, ദില്‍ഷയുടെ പിന്നാലെയുള്ള നടത്തം- ഇതൊക്കെ സ്വന്തം കുഴി തോണ്ടുന്ന നിലയില്‍ ബ്ലെസ്ലിയുടെ നെഗറ്റീവാണ്.

  ഫിനാലെ വീക്ക് സന്ദേശ വീക്ക് ആക്കാനാണ് പ്ലാനെങ്കില്‍ കൂടുതല്‍ കൈയ്യില്‍ നിന്ന് പോകാന്‍ സാധ്യതയുണ്ട്. കൃത്യമായി കണക്കു കൂട്ടി ഓരോ ചുവടും വയ്ക്കുന്ന വളരെ കൗശലക്കാരനായ ഗെയിമര്‍ കൂടിയാണ് ബ്ലെസ്ലി. ഷോ തുടങ്ങി ആദ്യ ആഴ്ചകളില്‍ തന്നെ ടോപ് 5 ല്‍ സ്ഥാനം നേടാന്‍ സാധിച്ചത് ബ്ലെസ്ലിയുടെ ഗെയിമിന്റെ കഴിവാണ്. ടോപ് 3 യില്‍ ഉറപ്പായും എത്തുന്ന മത്സരാര്‍ഥി.

  4- ലക്ഷ്മിപ്രിയ

  പരമാവധി 60 ദിവസം എന്നായിരുന്നു ലക്ഷ്മിപ്രിയ കയറിയപ്പോള്‍ തോന്നിയത്. എന്നാല്‍ അതിനെയൊക്കെ മറികടന്നു 100 ദിവസം തികയ്ക്കാന്‍ ലക്ഷ്മിപ്രിയ്ക്ക് കഴിഞ്ഞു എന്നത് അവരുടെ വിജയമാണ്. ബിഗ് ബോസ് സീസണ്‍ 4 ന്റെ കണ്ടന്റ് മേക്കിങ്ങില്‍ ലക്ഷ്മിപ്രിയുടെ തട്ട് താണിരിക്കും. അടുക്കള, അനുഗ്രഹം, ശാപം, പരദൂഷണം, താണ്ഡവം, സ്‌നേഹം, കണ്ണീര്‍, ഗ്രൂപ്പ് ഉണ്ടാക്കല്‍- ഗ്രൂപ്പ് പൊളിക്കല്‍ സപ്പോര്‍ട്ട് ചെയ്യല്‍ -പിന്നീന്ന് കുത്തല്‍ എന്ന് തുടങ്ങി ഹൗസില്‍ ലക്ഷ്മിപ്രിയ കളിക്കാത്ത ഗെയിം ഇല്ല.

  ലക്ഷ്മിപ്രിയ തരാത്ത കണ്ടന്റും ഇല്ല. ഈ സീസണ്‍ ലക്ഷ്മിപ്രിയക്ക് നല്‍കിയ ഏറ്റവും വലിയ ഗിഫ്റ്റ് ആയിരിക്കും 'പരിപ്പ് കഴിച്ചു കഴിച്ചു മടുത്തു.. ' എന്ന പാട്ട്. നാലോ അഞ്ചോ സ്ഥാനം ലക്ഷ്മിപ്രിയക്ക് കിട്ടും.

  5- ധന്യ മേരി വര്‍ഗീസ്

  ബിഗ് ബോസ് സീസണ്‍ 4 ല്‍ 100 ദിവസം അതിജീവിച്ച സേഫ് ഗെയിമര്‍. ടാസ്‌കുകളില്‍ ധന്യ പക്ഷേ വളരെ മുന്നില്‍ ആയിരുന്നു തുടക്കം മുതല്‍. ഫൈനല്‍ 5 ല്‍ എത്തിയവരില്‍ രണ്ടു തവണ ക്യാപ്റ്റന്‍ ആയ ഒരേയൊരാള്‍ ധന്യയാണ്. ഒരുപാട് ഇമേജ് പോവുമോന്ന് ഓര്‍ത്ത് പിന്നില്‍ നിന്ന് കളിക്കാന്‍ മാത്രം ഇഷ്ട്ടപെട്ട ഒരാള്‍. നാലോ അഞ്ചോ സ്ഥാനം ഉറപ്പിക്കാം.

  Recommended Video

  മട്ടൻ ബിരിയാണിയും കഴിച്ച് ഓട്ടോയിൽ റോൻസനും ഭാര്യയും | *BiggBoss

  നിലവില്‍ ഫൈനലില്‍ എത്തിയവരില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം ലക്ഷ്മിപ്രിയയ്ക്കും ധന്യക്കും ആയിരിക്കുമെന്നാണ് അറിയുന്നത്. പുറത്ത് സെലിബ്രിറ്റി സ്റ്റാറ്റസ് ഉള്ളത് ഇവര്‍ക്കാണ്. ദില്‍ഷയ്ക്ക് ഡി ഫോര്‍ ഡാന്‍സിന് ശേഷം കിട്ടുന്ന ഏറ്റവും നല്ല ഒരു സ്റ്റേജ് ആയിരുന്നു ബിഗ് ബോസ്.

  സിനിമയില്‍ പാടിയിട്ടുണ്ടെങ്കിലും ബ്ലെസ്ലിയ്ക്ക് ഏറ്റവും കൂടുതല്‍ ഫെയിം നേടി കൊടുക്കാന്‍ ബിഗ് ബോസിന് സാധിച്ചു. റിയാസിന്റെ ആശയങ്ങള്‍ കേള്‍ക്കാന്‍ ഒരുപാട് പേരെ ലഭിച്ചു എന്നതും ശ്രദ്ധേയമാണ്. ഇവരില്‍ ആരെങ്കിലും ഒരാള്‍ വിജയത്തിലേക്ക് എത്തുമെന്ന കാര്യം ഉറപ്പാണ്.

  English summary
  Bigg Boss Malayalam Season 4: Dhanya And Lakshmi Priya Earning The Highest Remuneration From BB Show
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X